വണ്‍പ്ലസ് ഇസഡ് സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കാനൊരുങ്ങുന്നു

0

ഇന്ത്യയില്‍ തന്നെയാണ് ഈ സ്മാര്‍ട്ട്ഫോണ്‍ ആദ്യം ലോഞ്ച് ചെയ്യുന്നത്.ജൂലൈ 10നായിരിക്കും വണ്‍പ്ലസ് ഇസഡ് പുറത്തിറങ്ങുക. ഡിവൈസിന്റെ സവിശേഷതകളെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങളും പുതിയ റിപ്പോര്‍ട്ടുകളില്‍ ഉണ്ട്.വണ്‍പ്ലസ് ഇസഡ് സ്മാര്‍ട്ട്ഫോണ്‍ അമോലെഡ് പാനലുള്ള 6.5 ഇഞ്ച് എഫ്‌എച്ച്‌ഡി പ്ലസ് ഡിസ്പ്ലേയുമായിട്ടായിരിക്കും പുറത്തിറങ്ങുക. വണ്‍പ്ലസ്‌ഇസഡ് സ്മാര്‍ട്ട്ഫോണില്‍ ഇന്‍-സ്ക്രീന്‍ ഫിംഗര്‍പ്രിന്റ് സ്കാനറുണ്ടായിരിക്കുമെന്നും 90 ഹെര്‍ട്സ് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയുണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. അഡ്രിനോ 620 ജിപിയുവിനൊപ്പം സ്നാപ്ഡ്രാഗണ്‍ 765 എസ്‌ഒസിയിയുടെ കരുത്തിലായിരിക്കും ഈ ഡിവൈസ് പ്രവര്‍ത്തിക്കുക.16 മെഗാപിക്സല്‍ സെല്‍ഫി ക്യാമറ, 4,3000 എംഎഎച്ച്‌ ബാറ്ററി, 30W ഫാസ്റ്റ് ചാര്‍ജിംഗ് സാങ്കേതികവിദ്യ എന്നിങ്ങനെയുള്ള ആകര്‍ഷകമായ സവിശേഷതകളും ഡിവൈസില്‍ ഉണ്ടായിരിക്കുമെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍

You might also like

Leave A Reply

Your email address will not be published.