യോഗ ചെയ്യുമ്ബോള്‍ ശ്രദ്ധിക്കേണ്ടത്

0

ശരീരത്തിന്റെയും ജീവിതത്തിന്റെയും താളം ചിട്ടപ്പെടുത്താന്‍ സഹായിക്കുന്ന യോഗം പ്രായഭേദമില്ലാതെ ആര്‍ക്കും പരിശീലിക്കാവുന്ന ഒരു ജീവിതചര്യയാണ്.

ഹഠയോഗവും രാജയോഗവും

യോഗയ്ക്ക് എട്ടു വിഭാഗങ്ങളുള്ളതിനാല്‍ അഷ്ടാംഗയോഗമെന്ന് പറഞ്ഞു വരുന്നു. യമം, നിയമം, ആസനം, പ്രണായാമെ എന്നിവയെ ഹഠയോഗമെന്ന് പറയുന്നു. ഹഠയോഗം ശരീരവും മനസും പുഷ്ടിപ്പെടുത്തുന്നതിന് വേണ്ടിയാണ്.

പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവയെ രാജയോഗമെന്ന് പറയുന്നു. ആധ്യാത്മിക ഉന്നതി പ്രാപിക്കുന്നതിന് രാജയോഗം സഹായിക്കുന്നു.

യോഗ ചെയ്യുമ്ബോള്‍ ശ്രദ്ധിക്കേണ്ടത്…

  • കിഴക്കുദിക്കിനഭിമുഖമായി യോഗ ചെയ്യുന്നതാണ് ഉത്തമം
  • ശുദ്ധവായു കയറുന്ന വിശാലമായ ഒരു സ്ഥലമായിരിക്കണം യോഗ ചെയ്യാന്‍ തിരഞ്ഞെടുക്കേണ്ടത്
  • കുളിച്ച്‌ ശരീരശുദ്ധി വരുത്തി ഒഴിഞ്ഞ വയറോടെ വേണം യോഗ തുടങ്ങാന്‍. രാവിലെ നാലു മുതല്‍ ഏഴു വരെ ഉത്തമസമയം.
  • പുരുഷന്മാര്‍ ലങ്കോട്ടിയും സ്ത്രീകള്‍ അയഞ്ഞ വസ്ത്രവും ധരിക്കുന്നത് നല്ലത്
  • രാവിലെ യോഗ ചെയ്യാനാകാത്തവര്‍ക്ക് വൈകിട്ട് നാലര മുതല്‍ ഏഴു വരെയും ചെയ്യാം
  • വയറു നിറഞ്ഞിരിക്കുമ്ബോള്‍ യോഗ ചെയ്യരുത്. ഭക്ഷണം കഴിച്ചതിനുശേഷം നാലു മണിക്കൂര്‍ കഴിഞ്ഞേ യോഗ ചെയ്യാവൂ. യോഗ കഴിഞ്ഞ് അരമണിക്കൂറിനുശേഷമേ ഭക്ഷണം കഴിക്കാവൂ.
  • ഗുരുതരമായ രോഗമുള്ളവര്‍ ഡോക്ടറുടെ ഉപദേശം തേടിയശേഷം ഉത്തമ ഗുരുവിന്റെ കീഴിലേ യോഗ അഭ്യസിക്കാവൂ
  • തറയില്‍ ഒരു പായോ ഷീറ്റോ വിരിച്ചതിനുശേഷമേ യോ തുടങ്ങാവൂ
  • യോഗ ചെയ്യുന്നയാള്‍ മദ്യപാനം, പുകവലി തുടങ്ങിയവ ഒഴിവാക്കുന്നത് ഉത്തമം
  • ഗര്‍ഭിണികള്‍ മൂന്നു മാസം കഴിഞ്ഞാല്‍ കമഴ്ന്നു കിടന്നുള്ള ആസനങ്ങളും കുംഭകത്തോടുകൂടിയുള്ള പ്രാണായാമങ്ങളും ചെയ്യരുത്‌
You might also like

Leave A Reply

Your email address will not be published.