മലപ്പുറം ജില്ല രൂപീകരണ ദിനം

0

ജൂൺ 16 മലപ്പുറം ജില്ല രൂപീകരണ ദിനം

കേരളത്തിന്റെ വടക്കേ അറ്റത്തു നിന്നും അഞ്ചാമതായി സ്ഥിതി ചെയ്യുന്ന ജില്ലയാണ് മലപ്പുറം. മലപ്പുറം നഗരമാണ് ജില്ലയുടെ ആസ്ഥാനം. ജനസാന്ദ്രതയേറിയ ജില്ലകളിലൊന്നാണിത്. നിലവിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രാമപഞ്ചായത്തുകൾ ഉള്ള ജില്ലയാണ് ഇത്. 2011-ലെ സെൻസസ് പ്രകാരം 41,10,956 പേർ അധിവസിക്കുന്നു. 3550 ചതുരശ്ര കിലോമീറ്ററാണിതിന്റെ വിസ്തൃതി. 80% ജനങ്ങളും ഗൾഫിനെ ആശ്രയിച്ച് കഴിയുന്നു[അവലംബം ആവശ്യമാണ്]. NB: മലപ്പുറം ജില്ലയുടെ വളർച്ച വേഗത്തിലാണെങ്കിലും , ജനസംഖ്യാനുപാതികമായി അടിസ്ഥാന സൗകര്യങ്ങൾ എത്തിച്ച് വികസനം കൂടുതൽ വേഗത്തിൽ ആക്കാൻ ജില്ലയെ വിഭജിക്കാൻ ശ്രമം നടക്കുന്നുണ്ട്‌,1969 ജൂൺ 16-നാണ് മലപ്പുറം ജില്ല രൂപീകൃതമായത്. 7 താലൂക്കുകളും 15 ബ്ലോക്ക് പഞ്ചായത്തുകളും 94 ഗ്രാമപഞ്ചായത്തുകളും ജില്ലയിലുണ്ട്. മലപ്പുറം, മഞ്ചേരി, കൊണ്ടോട്ടി,തിരൂർ, പൊന്നാനി,പെരിന്തൽമണ്ണ, നിലമ്പൂർ, കോട്ടക്കൽ , വളാഞ്ചേരി, താനൂർ, പരപ്പനങ്ങാടി, തിരൂരങ്ങാടി, എന്നിവയാണ് ജില്ലയിലെ 12 നഗരസഭകൾ.കാലിക്കറ്റ് സർ‌വ്വകലാശാല, തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല, അലീഗഡ് മുസ്ലിം യൂണിവേഴ്സിറ്റി ഓഫ് കാമ്പസ്, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം (കരിപ്പൂർ വിമാനത്താവളം) എന്നിവ മലപ്പുറം ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്.
.
അതിർത്തികൾ

വടക്ക് കോഴിക്കോട്, വയനാട് ജില്ലകൾ, വടക്കു കിഴക്കു വശത്ത് തമിഴ്‌നാട്ടിലെ നീലഗിരി ജില്ല, തെക്കുഭാഗത്തും തെക്കു കിഴക്കു വശത്തുമായി പാലക്കാട് ജില്ല. തെക്കു പടിഞ്ഞാറു വശത്തായി തൃശ്ശൂർ ജില്ല, പടിഞ്ഞാറ് അറബിക്കടൽ ഇവയാണ് മലപ്പുറം ജില്ലയുടെ അതിർത്തികൾ.

ചരിത്രം

‌മദിരാശി സംസ്ഥാനത്തിലെ പ്രമുഖ ജില്ലയാ‍യിരുന്ന മലബാർ കേരളപ്പിറവിക്കു ശേഷം (1956 നവംബർ 1) കണ്ണൂർ,കോഴിക്കോട്,പാലക്കാട് എന്നീ മൂന്നുജില്ലകളായി വിഭജിക്കപ്പെട്ടു. അതിൽ കോഴിക്കോടു ജില്ലയിലെ ഏറനാട് താലൂക്കും തിരൂർ താലൂക്കും പാലക്കാട് ജില്ലയിലെ പൊന്നാനി, പെരിന്തൽമണ്ണ താലൂക്കിലെ ഭൂരിഭാഗം വരുന്ന പ്രദേശങ്ങളും കൂട്ടിച്ചേർത്തുകൊണ്ടാണ് 1969 ജൂൺ 16ന് ഈ ജില്ല രൂപവത്കരിച്ചത്.

മലബാർ‍ കലാപവും ഖിലാഫത്ത് സമരവും മലപ്പുറത്തിന് ചരിത്ര പ്രാധാന്യം നല്കുന്നു. ബ്രിട്ടീഷുകാരുടെ ആധിപത്യത്തിനും നാട്ടുകാരായ ജന്മികൾക്കും എതിരെയുള്ള കലാപം ഇന്ത്യാചരിത്രത്തിലെ ശ്രദ്ധേയമായ അദ്ധ്യായമാണ്. ഈ പോരാട്ടങ്ങൾ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായാണ് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നത്. മത സൗഹാർദ്ദത്തിൽ ജീവിക്കുന്ന സുന്ദരമാന് ഈ പ്രദേശം.

ക്രമസമാധാനം

മലപ്പുറം ജില്ല 1969 – ൽ രൂപീകരിച്ച അന്നുമുതൽ തന്നെ ജില്ലാ പോലീസും രൂപപെട്ടിട്ടുണ്ട്. ആദ്യത്തെ ജില്ലാ പോലീസ് സൂപ്രണ്ട് ജെ. പത്മഗിരീശ്വരൻ ഐ.പി.എസ് ആണ്. പെരിന്തൽമണ്ണ, തിരൂർ എന്നീ രണ്ട് സബ് ഡിവിഷനുകളും, മലപ്പുറം, മഞ്ചേരി, നിലമ്പൂർ, തിരൂർ, പൊന്നാനി തുടങ്ങി ആറു സർക്കിളുകളുമാണ് അന്ന് ഉണ്ടായിരുന്നത്.

നിയമസഭാ മണ്ഡലങ്ങൾ

മങ്കട
മഞ്ചേരി
മലപ്പുറം
വണ്ടൂർ
പെരിന്തൽമണ്ണ
തിരൂരങ്ങാടി
തിരൂർ
താനൂർ
പൊന്നാനി
കോട്ടക്കൽ
കൊണ്ടോട്ടി
നിലമ്പൂർ
വേങ്ങര
വള്ളിക്കുന്ന്
തവനൂർ
ഏറനാട്
പ്രധാന നദികൾ
ചാലിയാർ
കടലുണ്ടിപ്പുഴ
ഭാരതപുഴ
തിരൂർപുഴ
കുന്തിപ്പുഴ

തീർത്ഥാടന കേന്ദ്രങ്ങൾ.

പ്രധാന മുസ്ലിം തീർത്ഥാടന കേന്ദ്രങ്ങൾ

മമ്പുറം മഖാം
പൊന്നാനി വലിയ ജുമുഅത്ത് പള്ളി
പുത്തൻ പള്ളി പെരുമ്പടപ്പ്
മലപ്പുറം ശുഹദാ പള്ളി
പാണക്കാട് ജുമാമസ്ജിദ്
വെളിയങ്കോട്
കൊണ്ടോട്ടി പഴയങ്ങാടി ജുമാ മസ്ജിദ് (ഓമാനൂർ ശുഹദാക്കൾ)
കൊണ്ടോട്ടി തങ്ങൾ മഖാം
പുല്ലാര ശുഹദാ മഖാം
മുട്ടിച്ചിറ ശുഹദാ മഖാം
ചേറൂർ ശുഹദാക്കളുടെ മഖാം ചെമ്മാട്
താജുൽ ഉലമ ശൈഖുനാ സ്വദഖതുല്ലാഹ് മുസ്ലിയാർ മഖാം വണ്ടൂർ
സയ്യിദ് അബ്ദുൽ ജബ്ബാർ ശിഹാബ് തങ്ങൾ മഖാം വലിയപറമ്പ്,തലപ്പാറ
തൃപ്പനച്ചി മുഹമ്മദ് മുസ്ല്യാർ മഖാം തൃപ്പനച്ചി
കോക്കൂർ ജുമാമസ്ജിദ് പാവിട്ടപ്പുറം
മാങ്ങാട്ടൂർ ജാറം കാലടി വഴി
സയ്യിദ് സീതിക്കോയ തങ്ങൾ മഖാം, മമ്പാട്
കുണ്ടൂർ ഉസ്താദ് മഖാം
യാഹൂ തങ്ങൾ മഖാം, ബി.പി അങ്ങാടി, തിരൂർ
പുത്തനങ്ങാടി ശുഹദാ മഖാം, അങ്ങാടിപ്പുറം
ശൈഖ് മഖാം, താനൂർ
കാട്ടിൽ തങ്ങൾ, കെ.പുരം
കോയപ്പാപ്പ മഖാം, വേങ്ങര
ഒ.കെ ഉസ്താദ് മഖാം, ഒതുക്കുങ്ങൽ
ശൈഖ് സിറാജുദ്ദീൻ ഖാദിരി മഖാം, അയിലക്കാട്
മുട്ടിച്ചിറ ശുഹദാ പള്ളി
ഓമാനൂർ ശുഹദാ മഖാം
ചേറൂർ ശുഹദ, ചെമ്മാട്
വാഴക്കാട് കണ്ണിയത്ത് ഉസ്താദ് മഖാം
പയ്യനാട് തങ്ങൾ മഖാം
നെല്ലിക്കുത്ത് ഉസ്താദ് മഖാം

പ്രധാന ഹൈന്ദവ തീർത്ഥാടന കേന്ദ്രങ്ങൾ

((മലപ്പുറം ത്രിപുരാന്തക ക്ഷേത്രം))
((രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം))
തിരുമാന്ധാംകുന്ന് ക്ഷേത്രം
തൃക്കണ്ടിയൂർ മഹാദേവക്ഷേത്രം
തിരുനാവായ നാവാമുകുന്ദക്ഷേത്രം
കരിക്കാട് സുബ്രഹ്മണ്യ – ധർമ്മശാസ്താക്ഷേത്രം
പൂത്രക്കോവ് മഹാവിഷ്ണുക്ഷേത്രം
കാടാമ്പുഴ ഭഗവതിക്ഷേത്രം
കോട്ടക്കൽ വെങ്കിട്ടത്തേവർ ശിവക്ഷേത്രം
ആലത്തിയൂർ ഹനുമാൻ ക്ഷേത്രം
വാഴേങ്കട നരസിംഹമൂർത്തി ക്ഷേത്രം
വണ്ടൂർ ശിവ ക്ഷേത്രം
പോരൂർ ശിവക്ഷേതം
മേലാക്കം കാളികാവ്
മഞ്ചേരി അരുകിഴായ ശിവക്ഷേത്രം
കൊടശ്ശേരി നരസിംഹസ്വാമിക്ഷേത്രം
പുതുക്കൊള്ളി ശിവക്ഷേത്രം. കൊടശ്ശേരി
പൂന്താനം മഹാവിഷ്ണു ക്ഷേത്രം
പുന്നപ്പാല മഹാദേവക്ഷേത്രം
അരീക്കോട് സാളിഗ്രാമ ക്ഷേത്രം
നിലമ്പൂർ വേട്ടക്കൊരുമകൻ ക്ഷേത്രം
തൃക്കലങ്ങോട് വേട്ടക്കൊരുമകൻ ക്ഷേത്രം
തിരുമണിക്കര ശ്രീകൃഷ്ണക്ഷേത്രം
ഏലങ്കുളം ശ്രീരാമസ്വാമിക്ഷേത്രം
മൊറയൂർ മഹാശിവക്ഷേത്രം
കണ്ണേങ്കാവ് ഭഗവതി ക്ഷേത്രം മൂക്കുതല
കുളങ്ങര ഭഗവതി ക്ഷേത്രം എടപ്പാൾ
ണക്കർക്കാവ്‌ ക്ഷേത്രം ഇരിമ്പിളിയം

വിനോദസഞ്ചാര കേന്ദ്രങ്ങൾ

തിരൂർ തുഞ്ചൻ പറമ്പ് സ്മാരകം

തിരുമാന്ധാംകുന്ന് അമ്പലം
തിരൂർ തുഞ്ചൻപറമ്പ്
നിലമ്പൂർ
തിരുമാന്ധാംകുന്ന് ക്ഷേത്രം
തിരുനാവായ നാവാമുകുന്ദക്ഷേത്രം
പൊന്നാനി ബിയ്യം കായൽ
കോട്ടകൽ
കടലുണ്ടി പക്ഷിസങ്കേതം
നെടുങ്കയം
കോട്ടക്കുന്ന്
ചെറുപടിയം മല
അരിയല്ലൂർ കടപ്പുറം
പരപ്പനങ്ങാടി
പൂച്ചോലമാട്
ചെരുപ്പടി മല
കൊടികുത്തിമല
പന്തല്ലൂർ മല
കരുവാരകുണ്ട്
കേരളാം കുണ്ട് വെള്ളച്ചാട്ടം
ചിങ്ങകല്ല് വെള്ളച്ചാട്ടം
TK കോളനി
വാണിയമ്പലം പാറ
വണ്ടൂർ ശിവ ക്ഷേത്രം
കരിക്കാട് സുബ്രഹ്മണ്യക്ഷേത്രം
കാടാമ്പുഴ ഭഗവതിക്ഷേത്രം
മമ്പുറം മഖാം
ഊരകം മല
പൂക്കോട്ടൂർ യുദ്ധ സ്മാരകം

You might also like

Leave A Reply

Your email address will not be published.