പ്രീമിയര്‍ ലീഗ് പുനരാരംഭിക്കുന്നതിന്റെ ഭാഗമായി നടന്ന പരിശീലന മത്സരത്തില്‍ പ്രീമിയര്‍ ലീഗ് ക്ലബായ ടോട്ടന്‍ഹാമിന് തോല്‍വി
പ്രീമിയര്‍ ലീഗിലെ തന്നെ നോര്‍വിച് സിറ്റിയെ ആയിരുന്നു ജോസെ മൗറീനോയുടെ ടീം നേരിട്ടത്. മത്സരം ഒന്നിനെതിരെ രണ്ടു ഗോളുകള്‍ നോര്‍വിച് സിറ്റി വിജയിക്കുകയായിരുന്നു. സ്പര്‍സിന്റെ ഗ്രൗണ്ടില്‍ വെച്ചായിരുന്നു മത്സരം നടന്നത്.ഹാരി കെയ്ന്‍ നീണ്ട കാലത്തിനു ശേഷം സ്പര്‍സിനായി കളത്തില്‍ ഇറങ്ങിയ മത്സരം കൂടിയായിരുന്നു ഇത്. ജനുവരി മുതല്‍ പരിക്ക് കാരണം കെയ്ന്‍ കളിച്ചിരുന്നില്ല. പ്രീമിയര്‍ ലീഗ് ആരംഭിക്കാന്‍ ഒരാഴ്ച മാത്രം ബാക്കിയിരിക്കെ പരാജയം ഏറ്റുവാങ്ങിയത് ജോസെയ്ക്ക് ആശങ്ക നല്‍കും. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ ആണ് സ്പര്‍സിന്റെ ആദ്യ മത്സരം.