പ്രഭാത വാർത്തകൾ

0

🅾➖🅾➖🅾➖🅾➖🅾➖🅾

_*പ്രഭാത വാർത്തക*_

_*2020 ജൂൺ 01*_
_*1195 ഇടവം 18*_
_*1441 ശവ്വാൽ 09*_

_*തിങ്കൾ*_
🅾️ സം​സ്ഥാ​ന​ത്തി​ന്‍റെ പു​തി​യ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി വി​ശ്വാ​സ് മേ​ത്ത ഇന്ന് ചു​മ​ത​ല​യേ​ല്‍​ക്കും. രാ​വി​ലെ 9.30-ന് ​സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ ഓ​ഫീ​സി​ലാ​ണ് സ്ഥാ​ന​മേ​ല്‍​ക്ക​ല്‍ ച​ട​ങ്ങ്. സ്ഥാ​ന​മൊ​ഴി​യു​ന്ന ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ് വി​ശ്വാ​സ് മേ​ത്ത​യ്ക്ക് ചു​മ​ത​ല കൈ​മാ​റും. മു​തി​ര്‍​ന്ന സെ​ക്ര​ട്ട​റി​മാ​ര്‍ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ക്കും.

🅾️ തി​രു​വ​ന​ന്ത​പു​രം ക​ഠി​നം​കു​ള​ത്ത് ഗു​ണ്ടാ ആ​ക്ര​മ​ണം. ഒ​രു സ്ത്രീ ​ഉ​ള്‍​പ്പെ​ടെ നാ​ലു പേ​ര്‍​ക്ക് വെ​ട്ടേ​റ്റു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​ണ്ടു പേ​രെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ര​ണ്ടു പേ​രെ ചി​റ​യി​ന്‍​കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. സം​ഭ​വ​ത്തി​ല്‍ ക​ഠി​നം​കു​ളം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

🅾️ കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളോ​ടെ കു​വൈ​റ്റി​ല്‍​നി​ന്നും എ​ത്തി​യ ആ​ളു​ടെ സ്ര​വം എ​ടു​ത്ത​ശേ​ഷം വീ​ട്ടി​ലേ​ക്ക് അ​യ​ച്ച സം​ഭ​വ​ത്തി​ല്‍ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ റി​പ്പോ​ര്‍​ട്ട് തേ​ടി. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നോ​ടാ​ണ് റി​പ്പോ​ര്‍​ട്ട് തേ​ടി​യ​ത്. അ​ന്വേ​ഷ​ണ​ത്തി​ല്‍ കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തു​ന്ന​വ​ര്‍​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​താ​ണ്. രോ​ഗ​ല​ക്ഷ​ണ​മി​ല്ലാ​ത്ത​വ​രെ ആ​ശു​പ​ത്രി​യി​ല്‍ അ​ഡ്മി​റ്റ് ചെ​യ്യ​പ്പെ​ടാ​തെ ക്വാ​റ​ന്‍റൈ​ന്‍ കേ​ന്ദ്ര​ത്തി​ലേ​ക്ക് അ​യ​ക്കാ​മെ​ന്ന് കേ​ന്ദ്ര മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഉ​ണ്ടെ​ങ്കി​ലും പോ​സി​റ്റീ​വ് കേ​സു​ക​ളി​ല്‍ കേ​ര​ളം അ​ങ്ങ​നെ തീ​രു​മാ​നി​ക്കാ​റി​ല്ല.സ്ര​വ പ​രി​ശോ​ധ​ന​യ്ക്ക് സാ​മ്ബി​ള്‍ എ​ടു​ത്ത് ക​ഴി​ഞ്ഞാ​ല്‍ റി​സ​ള്‍​ട്ട് വ​രു​ന്ന​ത് വ​രെ കാ​ത്ത് നി​ല്‍​ക്കേ​ണ്ട​തു​ണ്ട്. അ​തി​നി​ട​യി​ല്‍ രോ​ഗി​യെ ആം​ബു​ല​ന്‍​സി​ല്‍ വീ​ട്ടി​ലെ​ത്തി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. എ​ന്തു​കൊ​ണ്ടാ​ണ് ന​ട​പ​ടി​ക്ര​മം കൃ​ത്യ​മാ​യി പാ​ലി​ക്കാ​തി​രു​ന്ന​തെ​ന്ന് അ​ന്വേ​ഷി​ക്കു​ന്ന​താ​ണ്. ചി​ല മാ​ധ്യ​മ​ങ്ങ​ള്‍ സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ലാ​ണ് വീ​ട്ടി​ലെ​ത്തി​യ​തെ​ന്ന് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നോ​ട് അ​ന്വേ​ഷി​ച്ച​പ്പോ​ള്‍ ആം​ബു​ല​ന്‍​സി​ലാ​ണ് വീ​ട്ടി​ലെ​ത്തി​ച്ച​തെ​ന്നും തി​രി​കെ കൊ​ണ്ടു​വ​ന്ന​തെ​ന്നും പ​റ​യു​ന്നു​ണ്ട്. എ​ങ്കി​ലും ആ​രോ​ഗ്യ വ​കു​പ്പ് പ്ര​വ​ര്‍​ത്ത​ക​ര്‍ വ​ള​രെ സു​ക്ഷ്മ​ത​യോ​ടും ത്യാ​ഗ​പൂ​ര്‍​ണ​വു​മാ​യും പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി വ​രു​ന്ന​തി​നി​ട​യി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ യാ​തൊ​രു ശ്ര​ദ്ധ​ക്കു​റ​വും ഉ​ണ്ടാ​കാ​ന്‍ പാ​ടി​ല്ല. അ​തി​നാ​ലാ​ണ് ഇ​തി​നെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. കു​വൈ​റ്റി​ല്‍​നി​ന്ന് ശ​നി​യാ​ഴ്ച വ​ന്ന ആ​ല​ങ്കോ​ട് സ്വ​ദേ​ശി​യെ​യാ​ണ് വീ​ട്ടി​ലേ​ക്ക് വി​ട്ട​ത്.​വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​ലെ പ​രി​ശോ​ധ​ന​യി​ല്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ട​തോ​ടെ ഇ​യാ​ളെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജി​ലേ​ക്ക് മാ​റ്റി. അ​വി​ടെ സ്ര​വം എ​ടു​ത്ത ശേ​ഷം വീ​ട്ടി​ലേ​ക്ക് പ​റ​ഞ്ഞ​യ​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഇ​യാ​ളു​ടെ ഫ​ലം പോ​സി​റ്റീ​വാ​യ​തോ​ടെ വി​ളി​ച്ചു​വ​രു​ത്തി അ​ഡ്മി​റ്റാ​ക്കി.

🅾️ കോ​വി​ഡ് ബാ​ധി​ച്ച്‌ കു​വൈ​റ്റി​ല്‍ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. ക​ണ്ണൂ​ര്‍ ത​ല​ശ്ശേ​രി സ്വ​ദേ​ശി ബൈ​ത്തു​ല്‍ ഖൈ​റി​ല്‍ മൂ​പ്പ​ന്‍ മ​മ്മൂ​ട്ടി​യാ​ണ് (69) മ​രി​ച്ച​ത്. ഫ​ര്‍​വാ​നി​യ ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഫ​ര്‍​വാ​നി​യ​യി​ലെ അ​ബ്റാ​ജ് എ​മി​റേ​റ്റ്സ് സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് ഉ​ട​മ​യാ​ണ്.

🅾️ ബാ​ല​രാ​മ​പു​ര​ത്ത് മ​ദ്യ​ല​ഹ​രി​യി​ല്‍ സു​ഹൃ​ത്തി​നെ ത​ല​യ്ക്ക​ടി​ച്ചു​കൊ​ന്ന പ്ര​തി പി​ടി​യി​ല്‍. മു​ക്കോ​ല സ്വ​ദേ​ശി സ​തി​യാ​ണ് പി​ടി​യി​ലാ​യ​ത്. വി​ഴി​ഞ്ഞം ഹാ​ര്‍​ബ​റി​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ക​ര​മ​ന സ്വ​ദേ​ശി ശ്യാ​മാ​ണ് ലോ​ഡ്ജ് മു​റി​യി​ല്‍ അ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ട​ത്. ക​ട്ട​ച്ചാ​ന്‍​കു​ഴി​യി​ല്‍ ഓ​ട്ടോ​ഡ്ര​വ​റാ​യ ശ്യാ​മി​നെ ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം ഒ​ളി​വി​ല്‍​പോ​യ പ്ര​തി​യ്ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ല്‍ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

🅾️ സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് 19 മ​ര​ണം. വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ കോ​ഴി​ക്കോ​ട് മാ​വൂ​ര്‍ സ്വ​ദേ​ശി​നി സു​ലേ​ഖ (55) ആ​ണ് മ​രി​ച്ച​ത്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു ഇ​വ​ര്‍. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സു​ലേ​ഖ​യു​ടെ മ​ര​ണം. സു​ലേ​ഖ​യു​ടെ ഭാ​ര്‍​ത്താ​വി​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​യാ​ളും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഹൃ​ദ്രോ​ഗി​യാ​യ സു​ലേ​ഖ​യ്ക്ക് ര​ക്ത​സ​മ്മ​ര്‍​ദ​വും ഉ​ണ്ടാ​യി​രു​ന്നു. മേ​യ് 20ന് ​ബെ​ഹ്റി​നി​ല്‍​നി​ന്നും എ​ത്തി​യ സു​ലേ​ഖ​യും ഭ​ര്‍​ത്താ​വും മാ​വൂ​ര്‍ റോ​ഡി​ലു​ള്ള പേ​യ്ഡ് ക്വാ​റ​ന്‍റൈ​ന്‍ കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു.മേ​യ് 22 ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നു ഇ​രു​വ​രെ​യും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ സു​ലേ​ഖ​യെ തി​രി​കെ ക്വാ​റ​ന്‍റൈ​ന്‍ കേ​ന്ദ്ര​ത്തി​ലേ​ക്ക് അ​യ​ക്കു​ക​യും ഭ​ര്‍​ത്താ​വി​നെ അ​ഡ്മി​റ്റാ​ക്കു​ക​യും ചെ​യ്തു. മേ​യ് 25ന് ​ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തോ​ടെ സു​ലേ​ഖ​യെ വീ​ണ്ടും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​ച്ചു. മേ​യ്25​ന് ഇ​വ​രെ ഐ​സി​യു​വി​ലേ​ക്ക് മാ​റ്റി. കോ​വി​ഡ് ചി​കി​ത്സ തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം പ​ത്താ​യി.

🅾️ അ​ച്ച​ന്‍​കോ​വി​ലാ​റ്റി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​ക്ക​ള്‍ മു​ങ്ങി മ​രി​ച്ചു. കാ​യം​കു​ളം ചേ​രാ​വ​ള്ളി സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് അ​ന​സ് (28), ജി​ബി​ന്‍ ത​ങ്ക​ച്ച​ന്‍ (28) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലു മ​ണി​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ചൂ​ണ്ട​യി​ടു​ന്ന​തി​നാ​യി എ​ത്തി​യ നാ​ലം​ഗ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന, അ​ന​സും, ജി​ബി​നും കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ള്‍ ആ​റ്റി​ല്‍ മു​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു.

🅾️ കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രാ​ജ്യ​ത്ത് ലോ​ക്ക്ഡൗ​ണ്‍ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വി​വി​ധ മ​ത്സ​ര പ​രീ​ക്ഷ​ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള തീ​യ​തി നീ​ട്ടി. യു​ജി​സി നെ​റ്റ്, ഐ​സി​എ​ആ​ര്‍, സി​എ​സ്‌ഐ​ആ​ര്‍ നെ​റ്റ്, ഇ​ഗ്നോ ഓ​പ്പ​ണ്‍​മാ​റ്റ്, ജെഎ​ന്‍​യു പ്ര​വേ​ശ​ന പ​രീ​ക്ഷ എ​ന്നി​വ​യു​ടെ അ​പേ​ക്ഷാ​ത്തീ​യ​തി​യാ​ണ് നീ​ട്ടി​യ​ത്. ജൂ​ണ്‍ 15 വ​രെ​യാ​ണ് അ​പേ​ക്ഷാ തീ​യ​തി നീ​ട്ടി​യി​രി​ക്കു​ന്ന​തെ​ന്ന് നാ​ഷ​ണ​ല്‍ ടെ​സ്റ്റിം​ഗ് ഏ​ജ​ന്‍​സി (എ​ന്‍​ടി​എ) അ​റി​യി​ച്ചു.
*വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​താ​ത് വെ​ബ്സൈ​റ്റു​ക​ള്‍ വ​ഴി അ​പേ​ക്ഷ​ക​ള്‍ സ​മ​ര്‍​പ്പി​ക്കാം. അ​പേ​ക്ഷാ ഫീ​സ് ഓ​ണ്‍​ലൈ​നാ​യി അ​ട​യ്ക്കാ​ന്‍ മാ​ത്ര​മേ സൗ​ക​ര്യ​മു​ള്ളൂ

🅾️ നീ​റ്റ്​-​മെ​ഡി​ക്ക​ല്‍ പി.​ജി (എം.​ഡി/​എം.​എ​സ്​/​ഡി​പ്ലോ​മ/​എം.​ഡി.​എ​സ്) കോ​ഴ്​​സു​ക​ളി​ല്‍ 50 ശ​ത​മാ​നം അ​ഖി​ലേ​ന്ത്യ ക്വാേ​ട്ട സീ​റ്റു​ക​ളി​ലേ​ക്കും ക​ല്‍​പി​ത സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍/​ആം​ഡ് ​ഫോ​ഴ്​​സ​സ്​ മെ​ഡി​ക്ക​ല്‍ സ​ര്‍​വി​സ​സ്​ എ​ന്നി​വി​ട​ങ്ങ​ളി​ലെ മു​ഴു​വ​ന്‍ സീ​റ്റു​ക​ളി​ലേ​ക്കു​മു​ള്ള ര​ണ്ടാം ഘ​ട്ട ഓ​ണ്‍​ലൈ​ന്‍ കൗ​ണ്‍​സ​ലി​ങ്​ ര​ജി​സ്​​ട്രേ​ഷ​ന്‍ ജൂ​ണ്‍ മൂ​ന്നു മു​ത​ല്‍ 9 വ​രെ ന​ട​ക്കും. 9- ​ന്​ ഫീ​സ്​ അ​ട​ക്ക​ണം. ജൂ​ണ്‍ നാ​ലു മു​ത​ല്‍ 9 – ന്​ രാ​ത്രി 11.55 വ​രെ ചോ​യി​സ്​ ഫി​ല്ലി​ങ്​/​ലോ​ക്കി​ങ്​ സൗ​ക​ര്യ​മു​ണ്ട്. ര​ണ്ടാം ഘ​ട്ട സീ​റ്റ്​ അ​ലോ​ട്ട്​​മ​ന്റ്‌​ ന​ട​പ​ടി​ക​ള്‍ ജൂ​ണ്‍ 10, 11 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും.ഫ​ലം ജൂ​ണ്‍ 12ന്​ ​പ്ര​സി​ദ്ധീ​ക​രി​ക്കും. ജൂ​ണ്‍ 12നും 18​നും ഇ​ട​യി​ല്‍ റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​ത്​ അ​ഡ്​​മി​ഷ​ന്‍ നേ​ടാം. ര​ണ്ടാം ഘ​ട്ട ഓ​ണ്‍​ലൈ​ന്‍ കൗ​ണ്‍​സ​ലി​ങ്, അ​ലോ​ട്ട്​​മന്റ്‌ ​ ഷെ​ഡ്യൂ​ളു​ക​ള്‍, ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ എ​ന്നി​വ www.mcc.nic.inല്‍ ​ല​ഭി​ക്കും. 50 ശ​ത​മാ​നം ഒാ​ള്‍ ഇ​ന്ത്യ ക്വാേ​ട്ട സീ​റ്റു​ക​ളി​ല്‍ ര​ണ്ടാം ഘ​ട്ട അ​ലോ​ട്ട്​​മ​ന്റ്‌​ പൂ​ര്‍​ത്തി​യാ​കുമ്പോൾ ഒ​ഴി​വു​വ​രു​ന്ന സീ​റ്റു​ക​ള്‍ ജൂ​ണ്‍ 18ന്​ ​ആ​റു​മ​ണി​ക്ക്​ ശേ​ഷം സ്​​റ്റേ​റ്റ്​ ക്വാേ​ട്ട​യി​ലേ​ക്ക്​ മാ​റ്റും.

🅾️ ജി​ല്ല​ക​ള്‍​ക്ക്​ പു​റ​ത്തേ​ക്കു​ള്ള​ പൊ​തു​ഗ​താ​ഗ​ത​ത്തി​ന്​ കേ​ന്ദ്രം ഇ​ള​വ്​ ന​ല്‍​കി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്​​ഥാ​ന​ത്ത്​ ഫാ​സ്​​റ്റ്​ പാ​സ​ഞ്ച​റി​നും സൂ​പ്പ​ര്‍​ഫാ​സ്​​റ്റി​നു​മ​ട​ക്കം നി​ര​ക്ക്​ വ​ര്‍​ധ​ന​ക്ക്​ വ​ഴി​യൊ​രു​ങ്ങു​ന്നു. ഒാ​ര്‍​ഡി​ന​റി​ക്ക്​ സ​മാ​ന​മാ​യി സൂ​പ്പ​ര്‍​ക്ലാ​സ്​ സ​ര്‍​വി​സു​ക​ളു​ടെ നി​ര​ക്കും 50 ശ​ത​മാ​നം വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന കെ.​എ​സ്.​ആ​ര്‍.​ടി.​സി​യു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ക്കു​ന്ന​തി​ന്​ തി​ങ്ക​ളാ​ഴ്​​ച ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​​ന്റെ സാ​ന്നി​ധ്യ​ത്തി​ല്‍ ഉ​ന്ന​ത​ത​ല യോ​ഗം ചേ​രും. ജി​ല്ല​ക​ള്‍ ത​മ്മി​ല്‍ ബ​ന്ധി​പ്പി​ച്ചു​ള്ള സ​ര്‍​വി​സു​ക​ള്‍​ക്ക്​ സം​സ്​​ഥാ​ന സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കു​ന്ന​തോ​ടെ നി​ര​ക്ക്​ വ​ര്‍​ധ​ന ബാ​ധ​ക​മാ​ക്കാ​നാ​ണ്​ ആ​ലോ​ച​ന.നി​ല​വി​ലെ 11 രൂ​പ​യാ​ണ്​ ഫാ​സ്​​റ്റി​​ന്റെ മി​നി​മം ചാ​ര്‍​ജ്. ഇ​ത്​ 17 രൂ​പ​യാ​ക്ക​ണ​മെ​ന്നാ​ണ്​ ആ​വ​ശ്യം. സൂ​പ്പ​ര്‍​ഫാ​സ്​​റ്റ്, ഡീ​ല​ക്​​സ്, എ​ക്​​സ്​​പ്ര​സ്, ജ​ന്‍​റം എ​ന്നി​വ​യു​ടെ നി​ര​ക്കു​ക​ളും ആ​നു​പാ​തി​ക​മാ​യി വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​ങ്ങ​ളി​ലു​ണ്ട്. അ​ന്ത​ര്‍ ജി​ല്ല സ​ര്‍​വി​സു​ക​ള്‍ ആ​രം​ഭി​ച്ചാ​ല്‍ ആ​ദ്യം ഒാ​ടി​ത്തു​ട​ങ്ങു​ക ഫാ​സ്​​റ്റു​ക​ളാ​യി​രി​ക്കും. ​കെ.​എ​സ്.​ആ​ര്‍.​ടി.​സി സൂ​പ്പ​ര്‍​ക്ലാ​സു​ക​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും രാ​ത്രി സ​ര്‍​വി​സു​ക​ളാ​ണ്. അ​ഞ്ചാം​ഘ​ട്ട ലോ​ക്​​ഡൗ​ണി​ലും രാ​ത്രി 9 മു​ത​ല്‍ പു​ല​ര്‍​ച്ചെ അ​ഞ്ച്​ വ​രെ യാ​ത്രാ നി​രോ​ധ​ന​വും ക​ര്‍​ഫ്യൂ​വും തു​ട​രു​ന്ന​തി​നാ​ല്‍ സൂ​പ്പ​ര്‍​ക്ലാ​സ്​ സ​ര്‍​വി​സു​ക​ള്‍ ഉ​ട​ന്‍ ആ​രം​ഭി​ക്കാ​നി​ട​യി​ല്ല. അ​തേ​സ​മ​യം രാ​ത്രി 9 വ​രെ ക​ര്‍​ഫ്യൂ​വി​ല്‍ ഇ​ള​വ്​ ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​ക​ള്‍​ക്കു​ള്ളി​ലെ സ​ര്‍​വി​സ്​ സ​മ​യം ദീ​ര്‍​ഘി​പ്പി​ക്കു​ന്ന​തി​ന്​ ആ​ലോ​ച​ന​യു​ണ്ട്. ഇ​തി​നാ​യി ടൈം ​ഷെ​ഡ്യൂ​ള്‍ ത​യാ​റാ​ക്കാ​ന്‍ കെ.​എ​സ്.​ആ​ര്‍.​ടി.​സി​യോ​ട്​ ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന്​ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. നി​ല​വി​ലെ ഒാ​ര്‍​ഡി​ന​റി​ക​ള്‍ ജ​ന​സേ​വ​നം മാ​ത്ര​മാ​ണെ​ന്നും കി​ലോ​മീ​റ്റ​റി​ല്‍ 11.65 രൂ​പ​യു​ടെ ന​ഷ്​​ടം സ​ഹി​ക്കു​ക​യാ​ണെ​ന്നു​മാ​ണ്​ കെ.​എ​സ്.​ആ​ര്‍.​ടി.​സി മാനേജ്‌മന്റ്‌ പ​റ​യു​ന്ന​ത്. നി​യ​ന്ത്ര​ണ​ങ്ങ​ള്‍​മൂ​ലം 15.68 ല​ക്ഷം കി​ലോ​മീ​റ്റ​റി​ല്‍​നി​ന്ന്​ 3.23 കി​ലോ​മീ​റ്റ​റാ​യി പ്ര​തി​ദി​ന സ​ഞ്ചാ​ര​ദൂ​ര​വും കു​റ​ഞ്ഞി​ട്ടു​ണ്ട്.

🅾️ കേ​ര​ള അ‍ഡ്മി​നി​സ്ട്രേ​റ്റി​വ് സ​ര്‍​വി​സ് പ്രാ​ഥ​മി​ക പ​രീ​ക്ഷ മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ല്‍ കൈ​പൊ​ള്ളി പി.​എ​സ്.​സി. 9,000ഒാ​ളം ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ള്‍ മെ​ഷീ​ന്‍ വ​ഴി മൂ​ല്യ​നി​ര്‍​ണ​യം ന​ട​ത്താ​നാ​യി​ല്ല. കു​റ​ഞ്ഞ തു​ക​ക്ക് വാ​ങ്ങി​യ ഷീ​റ്റു​ക​ള്‍​ക്ക്​ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​തി​നാ​ല്‍ സ്കാ​ന്‍ ചെ​യ്യാ​നാ​കാ​തെ മെ​ഷീ​നു​ക​ള്‍ പു​റ​ന്ത​ള്ളി. ജൂ​ണ്‍ അ​വ​സാ​ന​ത്തോ​ടെ​യെ​ങ്കി​ലും ആ​ദ്യ​ഘ​ട്ട മൂ​ല്യ​നി​ര്‍​ണ​യം പൂ​ര്‍​ത്തി​യാ​ക്കേ​ണ്ട​തി​നാ​ല്‍ ഈ ​ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ള്‍ പി.​എ​സ്.​സി ഉ​ദ്യോ​ഗ​സ്ഥ​രെ ഏ​ല്‍​പി​ക്കാ​നാ​ണ് ക​മീ​ഷ​ന്‍ തീ​രു​മാ​നം.ഇ​തി​നാ​യി പി.​എ​സ്.​സി ആ​സ്ഥാ​ന​ത്തെ ഓ​ണ്‍​ലൈ​ന്‍ പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ലേ​ക്ക് 15ഓ​ളം ഉ​ദ്യോ​ഗ​സ്ഥ​രെ അ​ടി​യ​ന്ത​ര​മാ​യി പു​ന​ര്‍​വി​ന്യ​സി​ച്ചു. പി.​എ​സ്.​സി ച​രി​ത്ര​ത്തി​ല്‍ ത​ന്നെ ആ​ദ്യ​മാ​യാ​ണ് ഒ​രു പ​രീ​ക്ഷ​ക്ക് ഇ​ത്ര​യും ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ള്‍ മാ​ന്വ​ലാ​യി മൂ​ല്യ​നി​ര്‍​ണ​യം ന​ട​ത്തേ​ണ്ടി​വ​രു​ന്ന​ത്. ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യ കമ്പനി​യി​ല്‍​നി​ന്നാ​ണ്​ ഷീ​റ്റു​ക​ള്‍ വാ​ങ്ങി​യ​ത്. ഒ.​എം.​ആ​ര്‍ മെ​ഷീ​നി​ല്‍ സെ​റ്റ് ചെ​യ്ത പ്ര​ത്യേ​ക​ത​ക​ള്‍ ഷീ​റ്റി​നു​ണ്ടെ​ങ്കി​ലേ പ​രി​ശോ​ധി​ക്കാ​ന്‍ മെ​ഷീ​ന് സാ​ധി​ക്കൂ.

🅾️ ചെ​ല​വ് ചു​രു​ക്കാ​ന്‍ ധ​ന​വ​കു​പ്പ്​ ഒ​രു​ക്കി​യ കു​രു​ക്കി​ല്‍ അ​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ള്‍​​ക്ക്​ ‘ലോ​ക്​​ഡൗ​ണ്‍’. സ്കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും പു​തി​യ നി​യ​മ​ന​ങ്ങ​ളും ത​സ്തി​ക സൃ​ഷ്​​ടി​ക്ക​ലും ഇ​ല്ലാ​താ​ക്കു​ന്ന​താ​ണ് സ​മീ​പ​കാ​ല ഉ​ത്ത​ര​വു​ക​ള്‍. ഒ​ടു​വി​ല്‍ സ​ര്‍​ക്കാ​ര്‍ കോ​ള​ജു​ക​ളി​ല്‍ പി.​ജി ക്ലാ​സു​ക​ളി​ലെ ഒ​രു മ​ണി​ക്കൂ​ര്‍ അ​ധ്യാ​പ​നം ഒ​ന്ന​ര മ​ണി​ക്കൂ​റാ​യി പ​രി​ഗ​ണി​ക്കു​ന്ന വെ​യ്റ്റേ​ജും റ​ദ്ദാ​ക്കി. തു​ട​ര്‍​ന്ന്​ കോ​ള​ജു​ക​ളി​ലെ അ​ധ്യാ​പ​ക​രു​ടെ ജോ​ലി ഭാ​രം പു​ന​ര്‍​നി​ര്‍​ണ​യി​ച്ച്‌ റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ കോ​ള​ജ് വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍ പ്രി​ന്‍​സി​പ്പ​ല്‍​മാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.പി.​ജി വെ​യ്റ്റേ​ജ് റ​ദ്ദാ​ക്കു​ന്ന​തോ​ടെ സ​ര്‍​ക്കാ​ര്‍ കോ​ള​ജു​ക​ളി​ല്‍ ഒ​േ​ട്ട​റെ അ​ധ്യാ​പ​ക​ര്‍ അ​ധി​ക​മാ​വും. ക​ഴി​ഞ്ഞ സ​ര്‍​ക്കാ​റി​ന്റെ അ​വ​സാ​ന​കാ​ല​ത്തും ഇ​പ്പോ​ഴ​ത്തെ സ​ര്‍​ക്കാ​റും അ​നു​വ​ദി​ച്ച കോ​ഴ്സു​ക​ളി​ലും ത​സ്തി​ക സൃ​ഷ്​​ടി​ച്ചി​രു​ന്നി​ല്ല. പി.​ജി വെ​യ്റ്റേ​ജ് റ​ദ്ദാ​ക്കു​ക​വ​ഴി ഉ​ണ്ടാ​കു​ന്ന അ​ധി​ക അ​ധ്യാ​പ​ക​രെ സ​മീ​പ​കാ​ല​ത്ത് അ​നു​വ​ദി​ച്ച കോ​ഴ്സു​ക​ളി​ലേ​ക്ക് മാ​റ്റാ​നാ​വും. ഫ​ല​ത്തി​ല്‍ പി.​എ​സ്.​സി റാ​ങ്ക് പ​ട്ടി​ക​യി​ലു​ള്ള​വ​ര്‍​ക്കും പി.​എ​സ്.​സി നി​യ​മ​ന​ത്തി​നാ​യി വി​ജ്ഞാ​പ​നം ഇ​റ​ക്കി​യ 22 വി​ഷ​യ​ങ്ങ​ളി​ലെ അ​സി. പ്ര​ഫ​സ​ര്‍ ത​സ്തി​ക​യി​ലേ​ക്കും സ​മീ​പ​കാ​ല​ത്തൊ​ന്നും നി​യ​മ​ന​മി​ല്ലെ​ന്ന് വ്യ​ക്തം.*

🅾️ *സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ല്‍ പാ​ഠ​പു​സ്ത​ക വി​ത​ര​ണം തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കും. തി​രു​വ​ന​ന്ത​പു​രം, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​ണ് ആ​ദ്യം വി​ത​ര​ണം. ഇൗ ​ജി​ല്ല​ക​ളി​ല്‍ ഒട്ടേറെ സ്കൂ​ളു​ക​ളി​ല്‍ പു​സ്ത​കം വീ​ട്ടി​ല്‍ എ​ത്തി​ച്ചു​ന​ല്‍​കു​ന്ന സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ര​ക്ഷ​ക​ര്‍​ത്താ​ക്ക​ള്‍​ക്ക് സ്കൂ​ളി​ല്‍ വ​ന്ന് പു​സ്ത​കം വാ​ങ്ങു​ക​യും ചെ​യ്യാം. മ​റ്റ് ജി​ല്ല​ക​ളി​ല്‍ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ പു​സ്ത​ക വി​ത​ര​ണം തു​ട​ങ്ങും. ഭൂ​രി​ഭാ​ഗം ജി​ല്ല​ക​ളി​ലും ജി​ല്ല ഹ​ബ്ബു​ക​ളി​ല്‍​നി​ന്നും സ്കൂ​ള്‍ സൊ​സൈ​റ്റി​ക​ളി​ല്‍ പു​സ്ത​കം എ​ത്തി. ഇ​വി​ടെ​നി​ന്ന് പു​സ്ത​കം സ്കൂ​ളു​ക​ളി​ല്‍ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ എ​ത്തി​ച്ച്‌ വി​ത​ര​ണം ചെ​യ്യും.പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ല്ലാ​തെ​യാ​ണ് ഒാ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ തു​ട​ങ്ങു​ന്ന​തെ​ന്ന വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്നി​രു​ന്നു. പു​സ്ത​ക​ങ്ങ​ളു​ടെ പി.​ഡി.​എ​ഫ് പ​ക​ര്‍​പ്പ് എ​സ്.​സി.​ഇ.​ആ​ര്‍.​ടി​ടെ വെ​ബ്സൈ​റ്റ് വ​ഴി ല​ഭ്യ​മാ​ക്കി​യി​ട്ടുണ്ട്‌*

🅾️ *എ​സ്.​എ​സ്.​എ​ല്‍.​സി, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ ര​ണ്ടാം​ഘ​ട്ട മൂ​ല്യ​നി​ര്‍​ണ​യം തി​ങ്ക​ളാ​ഴ്​​ച പു​ന​രാ​രം​ഭി​ക്കും. എ​സ്.​എ​സ്.​എ​ല്‍.​സി​ക്ക്​ ആ​കെ​യു​ള്ള 54 ക്യാമ്പുക​ളി​ല്‍ 38 ക്യാമ്പു​ക​ളാ​ണ്​ തു​ട​ങ്ങു​ന്ന​ത്. ശേ​ഷി​ക്കു​ന്ന ക്യാമ്പുക​ള്‍ ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ പ​രീ​ക്ഷ ന​ട​ന്ന മാ​ത്സ്​, ഫി​സി​ക്​​സ്, കെ​മി​സ്​​ട്രി വി​ഷ​യ​ങ്ങ​ള്‍​ക്കാ​യു​ള്ള​താ​ണ്. പ​രീ​ക്ഷ ക​ഴി​ഞ്ഞ്​ ഒ​രാ​ഴ്​​ച ക​ഴി​ഞ്ഞ്​ ഇൗ ​ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ള്‍ മൂ​ല്യ​നി​ര്‍​ണ​യം ന​ട​ത്തി​യാ​ല്‍ മ​തി​യെ​ന്നാ​ണ്​ ആ​രോ​ഗ്യ​വ​കു​പ്പി​​ന്റെ നി​ര്‍​ദേ​ശം. അ​തി​നാ​ല്‍ ഇൗ ​ആ​ഴ്​​ച അ​വ​സാ​ന​ത്തി​േ​ലാ അ​വ​സാ​ന​മോ അ​ടു​ത്ത ആ​ഴ്​​ച ആ​ദ്യ​മോ മാ​ത്ര​മേ ഇ​വ​യു​ടെ മൂ​ല്യ​നി​ര്‍​ണ​യം ആ​രം​ഭി​ക്കു​ക​യു​ള്ളൂ. ഇ​തി​നു​പു​റ​മെ അ​റ​ബി​ക്, ഉ​റു​ദു, സം​സ്​​കൃ​തം വി​ഷ​യ​ങ്ങ​ള്‍​ക്ക്​ അ​ധി​ക​മാ​യി തു​ട​ങ്ങാ​ന്‍ തീ​രു​മാ​നി​ച്ച ക്യാമ്പുക​ളും ഇൗ​യാ​ഴ്​​ച ആ​രം​ഭി​ക്കും. 92 ക്യാമ്പു​ക​ളി​ലാ​ണ്​ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി മൂ​ല്യ​നി​ര്‍​ണ​യം. ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ ന​ട​ത്തി​യ പ​രീ​ക്ഷ​ക​ളു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ള്‍ ഒ​രാ​ഴ്​​ച ക​ഴി​ഞ്ഞാ​ണ്​ മൂ​ല്യ​നി​ര്‍​ണ​യം ന​ട​ത്തു​ക.*

🅾️ *സമ്പൂർണ്ണ ലോ​ക്​​ഡൗ​ണ്‍ ദി​ന​ത്തി​ല്‍ പ​ക​ര്‍​ച്ച​വ്യാ​ധി പ്ര​തി​രോ​ധ​ത്തി​ന്​ ശു​ചീ​ക​ര​ണ ദൗ​ത്യ​വു​മാ​യി കേ​ര​ളം കൈ​കോ​ര്‍​ത്തു. വീ​ട്​ പ​രി​സ​ര​ങ്ങ​ള്‍ മു​ത​ല്‍ ചു​റ്റു​വ​ട്ട​വും നി​ര​ത്തും തെ​രു​വു​ക​ളും വൃ​ത്തി​യാ​ക്കി​യു​ള്ള ശ്ര​മ​ദാ​ന​ങ്ങ​ളാ​ണ്​ ഞാ​യ​റാ​ഴ്​​ച ന​ട​ന്ന​ത്. മ​ന്ത്രി​മാ​ര്‍ മു​ത​ല്‍ വാ​ര്‍​ഡ്​ മെം​ബ​ര്‍​മാ​ര്‍ വ​രെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ള്‍ അ​ണി​നി​ര​ന്ന ശു​ചീ​ക​ര​ണ ദൗ​ത്യ​ത്തി​ല്‍ സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളും രാ​ഷ്​​ട്രീ​യ പാ​ര്‍​ട്ടി​ക​ളും സാം​സ്​​കാ​രി​ക കൂ​ട്ടാ​യ്​​മ​കും ക്ല​ബു​ക​ളു​മ​ട​ക്കം പ​ങ്കാ​ളി​ക​ളാ​യി. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്കാ​യി​രു​ന്നു െപാ​തു​സ്ഥ​ല ശു​ചീ​ക​ര​ണ​ത്തി​​ന്റെ ചു​മ​ത​ല.*

🅾️ *കോ​വി​ഡ്​ ചി​കി​ത്സ സൗ​ജ​ന്യ​മെ​ന്ന്​ സ​ര്‍​ക്കാ​ര്‍ ആ​വ​ര്‍​ത്തി​ക്കു​ന്ന​തി​നി​ടെ, മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച തി​രു​വ​ല്ല സ്വ​ദേ​ശി​ക്ക്​​ 1,09,766 രൂ​പ​യു​ടെ മ​രു​ന്നു​ക​ള്‍ വാ​ങ്ങി​യ​താ​യി രേ​ഖ.​​​​ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ്​ കോ​വി​ഡ്​ ബാ​ധി​ച്ച്‌​ തി​രു​വ​ല്ല ഇ​ടി​ഞ്ഞി​ല്ലം പ്ര​ക്കാ​ട്ട്​ പി.​ടി. ജോ​ഷി മ​രി​ച്ച​ത്. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​തു​മു​ത​ല്‍ മു​ഴു​വ​ന്‍ മ​രു​ന്നു​ക​ളും പു​റ​ത്തു​നി​ന്ന്​ വാ​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്നും വി​വി​ധ പ​രി​ശോ​ധ​ന​ക​ള്‍ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ്​ ന​ട​ത്തി​യ​തെ​ന്നും ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്നു.പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന് മേ​യ് 25നാ​ണ് ജോ​ഷി​യെ മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. 27ന്​ ​വ​െന്‍റി​ലേ​റ്റ​റി​ലേ​ക്ക്​ മാ​റ്റി. തൊ​ട്ട​ടു​ത്ത ദി​വ​സം മ​രി​ച്ചു. ഇൗ ​ദി​വ​സം വ​രെ 1,09,766 രൂ​പ​യു​ടെ മ​രു​ന്ന്​​ വാ​ങ്ങി. ബി​ല്ലു​ക​ളും ബ​ന്ധു​ക്ക​ള്‍ പു​റ​ത്തു​വി​ട്ടു. 48,026 രൂ​പ​യു​ടെ മ​രു​ന്നു​ക​ള്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ സ​മീ​പ​ത്തെ മ​രു​ന്ന്​ ഷോ​പ്പു​ക​ളി​ല്‍ നി​ന്നാ​ണ്​ വാ​ങ്ങി​യ​ത്.*

🅾️ *പ്ര​തി​ദി​ന സ്​​പെ​ഷ​ല്‍ ട്രെ​യി​നു​ക​ള്‍ തി​ങ്ക​ളാ​ഴ്​​ച മു​ത​ല്‍ ഒാ​ടി​ത്തു​ട​ങ്ങും. രാ​വി​ലെ 5.45ന്​ ​തി​രു​വ​ന​ന്ത​പു​രം- കോ​ഴി​ക്കോ​ട്​​ ജ​ന​ശ​താ​ബ്​​ദി സ്​​പെ​ഷ​ലാ​ണ്​ ​(02076) ലോ​ക്​​ഡൗ​ണി​ന്​ ശേ​ഷം യാ​ത്ര തു​ട​ങ്ങു​ന്ന ആ​ദ്യ​പ്ര​തി​ദി​ന ട്രെ​യി​ന്‍. ട്രെ​യി​നു​ക​ളി​ല്‍ റി​സ​ര്‍​വേ​ഷ​ന്‍ നി​ര്‍​ബ​ന്ധം. ടി​ക്ക​റ്റു​ക​ള്‍ 120 ദി​വ​സം മുമ്പ്‌ വ​രെ ബു​ക്ക് ചെ​യ്യാം. ആ​രോ​ഗ്യ സേ​തു ആ​പ്പ്​ ഫോ​ണി​ല്‍ ഇ​ന്‍​സ്​​റ്റാ​ള്‍ ചെ​യ്തി​രി​ക്ക​ണം.*

🅾️ *ന്യൂന മർദ്ദം ഇന്ന് രാത്രിയോടെ ‘നിസർഗ’ ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്‌ അറിയിച്ചതിനെ തുടർന്ന് കനത്ത മഴക്ക്‌ സാധ്യത ഉള്ള തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ഇടുക്കി, കോട്ടയം, ആലപ്പുഴ ,എറണാകുളം മലപ്പുറം, കണ്ണുർ ജില്ലകളിൽ ഇന്ന് യെല്ലൊ അലർട്ട്‌ പ്രഖ്യാപിച്ചു.*

🅾️ *സ്കൂൾ ഓൺലൈൻ ക്ലാസുകൾ ഇന്ന് മുതൽ വിക്ടെഴ്സ്‌ ചാനലിൽ ലഭ്യമായി തുടങ്ങി*

🅾️ *മലങ്കര ഡാമിന്റെ ഷട്ടറുകൾ ഇന്ന് കൂടുതൽ ഉയർത്തി വെള്ളം തുറന്ന് വിടും . മുവാറ്റുപുഴ, തൊടുപുഴ ആറുകളുടെ. സമീപം താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം.*

*🇮🇳 ദേശീയം 🇮🇳*
————————->>>>>>>>>

🅾️ *ഇന്ത്യയിൽ കോവിഡ്‌ രോഗികളുടെ എണ്ണം ക്രമാധീതമായി ഉയരുന്നു. 1,90,608 പേരാണ്‌ നിലവിൽ രോഗം സ്ഥിരീകരിച്ചത്‌. രോഗികളുടെ എണ്ണത്തിൽ ലോകത്ത്‌ ഇന്ത്യ ഏഴാം സ്ഥാനത്ത്‌ എത്തി. 5408 പേരാണ്‌ ഇത്‌ വരെ ഇന്ത്യയിൽ കോവിഡ്‌ ബാധിച്ച്‌ മരിച്ചത്‌*

🅾️ *പാ​ക്കി​സ്ഥാ​ന്‍ ഹൈ​ക്ക​മ്മീ​ഷ​നി​ലെ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് രാ​ജ്യം വി​ട​ണ​മെ​ന്ന് ഇ​ന്ത്യ. ചാ​ര​പ്പ​ണി ന​ട​ത്തി​യ​തി​ന് ഇ​വ​രെ ഇ​ന്ത്യ​ന്‍ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി പി​ടി​കൂ​ടി​യ​തോ​ടെ​യാ​ണ് രാ​ജ്യം വി​ടാ​ന്‍ അ​വ​ശ്യ​പ്പെ​ട്ട​ത്. ഹൈ​ക്ക​മ്മീ​ഷ​നി​ല്‍ വി​സ വി​ഭാ​ഗ​ത്തി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന അ​ബി​ദ് ഹു​സൈ​ന്‍, താ​ഹി​ര്‍ ഹു​സൈ​ന്‍ എ​ന്നീ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രെ ഇ​ന്ത്യാ വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ട​തി​നു പി​ടി​കൂ​ടി​യ​ത്. ഇ​വ​ര്‍ വ്യാ​ജ ഇ​ന്ത്യ​ന്‍ തി​രി​ച്ച​റി​യ​ല്‍ രേ​ഖ ഉ​ണ്ടാ​ക്കു​ക​യും ഇ​ത് ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​വ​രോ​ട് 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ രാ​ജ്യം വി​ട​ണ​മെ​ന്നാ​ണ് വി​ദേ​ശ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.വി​ഷ​യ​ത്തി​ല്‍ ഇ​ന്ത്യ പാ​ക്കി​സ്ഥാ​നെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം അ​റി​യി​ച്ചു.*

🅾️ *ലോ​ക്ക്ഡൗ​ണി​നെ തു​ട​ര്‍​ന്ന് രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ കു​ടു​ങ്ങി​യ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ഓ​ണ്‍​ലൈ​നി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന് വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ നി​ര്‍​ദേ​ശം. കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ കൈ​മാ​റാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണു ന​ട​പ​ടി. വി​വ​രം ന​ല്‍​കാ​ത്ത​തി​ല്‍ ചീ​ഫ് ലേ​ബ​ര്‍ ക​മ്മീ​ഷ​ണ​ര്‍ (സി​എ​ല്‍​സി) ഓ​ഫീ​സി​ലെ കേ​ന്ദ്ര പ​ബ്ളി​ക് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​റെ വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ര്‍ വ​ന​ജ എ​ന്‍. സ​ര്‍​ന രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ക്കു​ക​യും ചെ​യ്തു.കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ആ​രാ​ഞ്ഞു​ള്ള വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ​യ്ക്കു ന​ല്‍​കി​യ മ​റു​പ​ടി​യി​ല്‍, ത​ങ്ങ​ളു​ടെ കൈ​വ​ശം ഇ​തു സം​ബ​ന്ധി​ച്ച രേ​ഖ​ക​ളി​ല്ലെ​ന്നു കേ​ന്ദ്ര പ​ബ്ളി​ക് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ മ​റു​പ​ടി ന​ല്‍​കി​യ​താ​ണ് വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​റു​ടെ എ​തി​ര്‍​പ്പി​നു കാ​ര​ണ​മാ​യ​ത്. വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ കു​ടു​ങ്ങി​യ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്ക​ണ​മെ​ന്ന് ചീ​ഫ് ലേ​ബ​ര്‍ ക​മ്മീ​ഷ​ണ​ര്‍ റീ​ജ​ണ​ല്‍ ഓ​ഫീ​സു​ക​ള്‍​ക്കു നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. ഈ ​ഉ​ത്ത​ര​വ് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വെ​ങ്ക​ടേ​ഷ് നാ​യ്ക് എ​ന്ന​യാ​ള്‍ വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച​ത്.*

🅾️ *കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രാ​ജ്യ​ത്ത് ലോ​ക്ക്ഡൗ​ണ്‍ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വി​വി​ധ മ​ത്സ​ര പ​രീ​ക്ഷ​ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള തീ​യ​തി നീ​ട്ടി. യു​ജി​സി നെ​റ്റ്, ഐ​സി​എ​ആ​ര്‍, സി​എ​സ്‌ഐ​ആ​ര്‍ നെ​റ്റ്, ഇ​ഗ്നോ ഓ​പ്പ​ണ്‍​മാ​റ്റ്, ജെഎ​ന്‍​യു പ്ര​വേ​ശ​ന പ​രീ​ക്ഷ എ​ന്നി​വ​യു​ടെ അ​പേ​ക്ഷാ​ത്തീ​യ​തി​യാ​ണ് നീ​ട്ടി​യ​ത്. ജൂ​ണ്‍ 15 വ​രെ​യാ​ണ് അ​പേ​ക്ഷാ തീ​യ​തി നീ​ട്ടി​യി​രി​ക്കു​ന്ന​തെ​ന്ന് നാ​ഷ​ണ​ല്‍ ടെ​സ്റ്റിം​ഗ് ഏ​ജ​ന്‍​സി (എ​ന്‍​ടി​എ) അ​റി​യി​ച്ചു.*
*വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​താ​ത് വെ​ബ്സൈ​റ്റു​ക​ള്‍ വ​ഴി അ​പേ​ക്ഷ​ക​ള്‍ സ​മ​ര്‍​പ്പി​ക്കാം. അ​പേ​ക്ഷാ ഫീ​സ് ഓ​ണ്‍​ലൈ​നാ​യി അ​ട​യ്ക്കാ​ന്‍ മാ​ത്ര​മേ സൗ​ക​ര്യ​മു​ള്ളൂ*

🅾️ *ഡ​ല്‍​ഹി​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ റി​ക്കാ​ര്‍​ഡ് വ​ര്‍​ധ​ന​വ്. ഞാ​യ​റാ​ഴ്ച മാ​ത്രം ഡ​ല്‍​ഹി​യി​ല്‍ 1,295 പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഡ​ല്‍​ഹി​യി​ല്‍ ഒ​രു ദി​വ​സ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന രോ​ഗ​നി​ര​ക്കാ​ണി​ത്. കൂ​ടാ​തെ, ഡ​ല്‍​ഹി​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 19,000 മാ​ര്‍​ക്ക് പി​ന്നി​ട്ടു. നി​ല​വി​ല്‍ 19,844 പേ​ര്‍​ക്കാ​ണ് ഡ​ല്‍​ഹി​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. തു​ട​ര്‍​ച്ച​യാ​യ നാ​ലാം ദി​വ​സ​മാ​ണ് ഡ​ല്‍​ഹി​യി​ല്‍ രോ​ഗി​ക​ളു​ടെ എ​ണ്ണം 1,000 മാ​ര്‍​ക്ക് പി​ന്നി​ടു​ന്ന​ത്. ശ​നി​യാ​ഴ്ച 1,163 പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്ന​ത്.*

*🌎 അന്താരാഷ്ട്രീയം 🌍*
———————->>>>>>>>>>

🅾️ *വി​വി​ധ രാ​ജ്യ​ങ്ങ​ള്‍ ലോ​ക്ക് ഡൗ​ണു​ക​ള്‍ പിൻവലിക്കുമ്പോഴും ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ദി​നം​പ്ര​തി വ​ര്‍​ധി​ക്കു​ന്നു. 62,62,805 പേ​ര്‍​ക്കാ​ണ് ലോ​ക​ത്ത് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച​ത്. 3,73,855 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച്‌ ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്. 28,46,523 പേ​ര്‍ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി.*

▪️ *വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം*

*അ​മേ​രി​ക്ക-18,37,170, ബ്ര​സീ​ല്‍-5,14,849, റ​ഷ്യ-4,05,843, സ്പെ​യി​ന്‍-2,86,509, ബ്രി​ട്ട​ന്‍-2,74,762, ഇ​റ്റ​ലി- 2,32,997, ഇ​ന്ത്യ-1,90,609, ഫ്രാ​ന്‍​സ്- 1,88,882, ജ​ര്‍​മ​നി- 1,83,494, പെ​റു-1,64,476, തു​ര്‍​ക്കി-1,63,942, ഇ​റാ​ന്‍-1,51,466, ചി​ലി-99,688, കാ​ന​ഡ-90,947, മെ​ക്സി​ക്കോ- 90,664, സൗ​ദി അ​റേ​ബ്യ- 85,261, ചൈ​ന-83,017, പാ​ക്കി​സ്ഥാ​ന്‍- 69,496, ബെ​ല്‍​ജി​യം- 58,381, ഖ​ത്ത​ര്‍- 56,910.*

▪️ *മേ​ല്‍​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ല്‍ രോ​ഗ​ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് മ​ര​ണ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം ഇ​നി പ​റ​യും വി​ധ​മാ​ണ്*

*.അ​മേ​രി​ക്ക-1,06,195, ബ്ര​സീ​ല്‍-29,314, റ​ഷ്യ-4,693, സ്പെ​യി​ന്‍-27,127, ബ്രി​ട്ട​ന്‍-38,489, ഇ​റ്റ​ലി- 33,415, ഇ​ന്ത്യ-5,408, ഫ്രാ​ന്‍​സ്- 28,802, ജ​ര്‍​മ​നി- 8,605, പെ​റു-4,506, തു​ര്‍​ക്കി-4,540, ഇ​റാ​ന്‍-7,797, ചി​ലി-1,054, കാ​ന​ഡ-7,295, മെ​ക്സി​ക്കോ- 9,930, സൗ​ദി അ​റേ​ബ്യ- 503, ചൈ​ന-4,634, പാ​ക്കി​സ്ഥാ​ന്‍- 1,483, ബെ​ല്‍​ജി​യം- 9,467, ഖ​ത്ത​ര്‍- 38.*

🅾️ *അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,06,190 ആ​യി. ഇ​തു​വ​രെ 18,37,165 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 5,41,387 പേ​ര്‍ രോ​ഗ​ത്തെ അ​തി​ജീ​വി​ച്ച​പ്പോ​ള്‍ 11,89,588 രോ​ഗി​ക​ള്‍ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്. 24 മ​ണി​ക്കൂ​റി​നി​ടെ 20,345 പേ​ര്‍​ക്കാ​ണ് പു​തു​താ​യി രോ​ഗം ക​ണ്ടെ​ത്തി​യ​ത്. 633 മ​ര​ണ​വും റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഏ​റ്റ​വും കൂ​ടു​ത​ല്‍ രോ​ഗ​ബാ​ധ​യും മ​ര​ണ​വും റി​പ്പോ​ര്‍​ട്ട് ചെ​യ്ത സം​സ്ഥാ​നം ന്യൂ​യോ​ര്‍​ക്കാ​ണ്. ഇ​വി​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 379,902. മ​ര​ണം 29,918. നി​ല​വി​ല്‍ 283,382 പേ​ര്‍ ചി​കി​ത്സ​യി​ലു​ണ്ട്. ന്യൂ​ജേ​ഴ്സി​യി​ല്‍ മ​ര​ണം 11,711. രോ​ഗം ബാ​ധി​ച്ച​വ​ര്‍ 161,764. ചി​കി​ത്സ​യി​ലു​ള്ള​വ​ര്‍ 132,407. ഇ​ല്ലി​നോ​യി​യി​ല്‍ മ​ര​ണം 5,390. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ര്‍ 120,260. ചി​കി​ത്സ​യി​ലു​ള്ള​വ​ര്‍ 110,403. കാ​ലി​ഫോ​ണി​യ​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ര്‍ 112,584. മ​ര​ണം 4,240. നി​ല​വി​ല്‍ 84,576 രോ​ഗി​ക​ള്‍ ചി​കി​ത്സ​യി​ലാ​ണ്. മ​സാ​ച്യൂ​സെ​റ്റ്സി​ല്‍ ആ​കെ മ​ര​ണം 6,846. രോ​ഗം ബാ​ധി​ച്ച​വ​ര്‍ 96,965. ഇ​വി​ടെ 43,765 രോ​ഗി​ക​ള്‍ ചി​കി​ത്സ​യി​ലു​ണ്ട്. പെ​ന്‍​സി​ല്‍​വാ​നി​യ​യി​ല്‍ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 76,222 ആ​യി ഉ​യ​ര്‍​ന്നു. 5,578 പേ​രാ​ണ് ഇ​വി​ടെ മ​രി​ച്ച​ത്. 22,454 പേ​ര്‍ ചി​കി​ത്സ​യി​ലു​ണ്ട്. ടെ​ക്സ​സി​ല്‍ രോ​ഗ​ബാ​ധി​ത​ര്‍ 64,894. മ​ര​ണം 1,685. ചി​കി​ത്സ​യി​ലു​ള്ള​വ​ര്‍ 20,786. മി​ഷി​ഗ​ണി​ല്‍ മ​ര​ണം 5,491. രോ​ഗം ബാ​ധി​ച്ച​വ​ര്‍ 57,397. ചി​കി​ത്സ​യി​ലു​ള്ള​വ​ര്‍ 13,807. ഫ്ളോ​റി​ഡ​യി​ല്‍ ആ​കെ രോ​ഗ​ബാ​ധി​ത​ര്‍ 56,163. മ​ര​ണം 2,452. മെ​രി​ലാ​ന്‍​ഡി​ല്‍ രോ​ഗം​ബാ​ധി​ച്ച​വ​ര്‍ 52,778. മ​ര​ണം 2,532. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ 50,000ല്‍ ​താ​ഴെ​യാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.*

🅾️ *അ​മേ​രി​ക്ക​യി​ലെ ക​റു​ത്ത വ​ര്‍​ഗ​ക്കാ​ര​നാ​യ ജോ​ര്‍​ജ് ഫ്ളോ​യ്ഡി​ന്‍റെ മ​ര​ണ​ത്തെ​ത്തു​ട​ര്‍​ന്നു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ളി​ല്‍ ആ​ഫ്രി​ക്ക​ന്‍-​അ​മേ​രി​ക്ക​ന്‍ സ​മൂ​ഹ​ത്തോ​ട് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച്‌ ഗൂ​ഗി​ള്‍ മേ​ധാ​വി സു​ന്ദ​ര്‍ പി​ച്ചെ. ജോ​ര്‍​ജി​ന്‍റെ മ​ര​ണ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​മെ​ന്ന​ പോ​ലെ യൂ​ട്യൂ​ബ് ഹോം ​പേ​ജു​ക​ളി​ല്‍ ക​റു​ത്ത റി​ബ​ണ്‍ കാ​ണാ​നാ​കു​ന്ന സം​വി​ധാ​നം ട്വി​റ്റ​റി​ലൂ​ടെ അ​ദ്ദേ​ഹം ലോ​ഞ്ച് ചെ​യ്തു. വം​ശീ​യ വെ​റി​ക്കെ​തി​രാ​യ ത​ന്‍റെ കമ്പനിയു​ടെ പി​ന്തു​ണ​യാ​ണി​തെ​ന്ന് പി​ച്ചെ പ​റ​ഞ്ഞു. ജോ​ര്‍​ജ് ഫ്ളോ​യ്ഡ്, ബ്രി​യോ​ണ ടെ​യ്ല​ർ തുടങ്ങി നി​ര​വ​ധി​പ്പ​രെ അ​നു​സ്മ​രി​ച്ചും ക​റു​ത്ത വം​ശ​ജ​ര്‍​ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ചു​മാ​ണ് ക​റു​ത്ത റി​ബ​ണ്‍ ത​ങ്ങ​ള്‍ പ​ങ്കു​വെ​ക്കു​ന്ന​തെ​ന്ന് സു​ന്ദ​ര്‍ പി​ച്ചെ ട്വി​റ്റ​റി​ല്‍ കു​റി​ച്ചി​ട്ടു​ണ്ട്.*

🅾️ *ക​റു​ത്ത വ​ര്‍​ഗ​ക്കാ​ര​ന്‍ ജോ​ര്‍​ജ് ഫ്ളോ​യി​ഡ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ലെ പ്ര​തി​ഷേ​ധാ​ഗ്നി ബ്രി​ട്ട​നി​ലേ​ക്കും ക​ത്തി​പ്പ​ട​രു​ന്നു. ബ്രി​ട്ടീ​ഷ് ത​ല​സ്ഥാ​ന​മാ​യ ല​ണ്ട​നി​ല്‍ നൂ​റു ക​ണ​ക്കി​നാ​ളു​ക​ള്‍ പ​ങ്കെ​ടു​ത്ത പ്ര​തി​ഷേ​ധ പ്ര​ക​ട​ന​മാ​ണ് ന​ട​ന്ന​ത്. വം​ശീ​യ​വെ​റി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യാ​ണ് ആ​ളു​ക​ള്‍ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്. അ​മേ​രി​ക്ക​യി​ല്‍ ന​ട​ക്കു​ന്ന ക​ടു​ത്ത പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ള്‍​ക്ക് ത​ങ്ങ​ള്‍ പൂ​ര്‍​ണ പി​ന്തു​ണ ന​ല്‍​കു​ന്നു​വെ​ന്നും ല​ണ്ട​നി​ലെ പ്ര​തി​ഷേ​ധ​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്ൈ‍​റ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ബ്രി​ട്ടീ​ഷ് ഭ​ര​ണ​കൂ​ടം ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ ലം​ഘി​ച്ചു​കൊ​ണ്ടാ​ണ് ല​ണ്ട​നി​ല്‍ ആ​യി​ര​ങ്ങ​ള്‍ ത​ടി​ച്ചു​കൂ​ടി​യ​ത്.*

🅾️ *പോ​ലീ​സു​കാ​ര​നാ​ല്‍ ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട ജോ​ര്‍​ജ് ഫ്ളോ​യി​ഡി​ന്‍റെ മ​ര​ണ​ത്തെ തു​ട​ര്‍​ന്ന് അ​മേ​രി​ക്ക​യി​ല്‍ വ​ന്‍ അ​ക്ര​മ​വും പ്ര​തി​ഷേ​ധ​വും തു​ട​രു​ന്നു. ഡി​ട്രോ​യി​റ്റി​ല്‍ ര​ണ്ടു ദി​വ​സ​മാ​യി പ്ര​തി​ഷേ​ധ​ങ്ങ​ള്‍ അ​ര​ങ്ങേ​റു​ക​യാ​ണ്. ഡി​ട്രോ​യി​റ്റ് ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും ആ​യി​ര​ങ്ങ​ളാ​ണ് പ്ര​ക​ട​ന​മാ​യി എ​ത്തി​യ​ത്. ആ​ള്‍​ക്കൂ​ട്ട​ത്തി​ലേ​ക്കു ഒ​രു അ​പ​രി​ചി​ത​ന്‍ വെ​ടി​വെ​ക്കു​ക​യും ഒ​രു ഇ​രു​പ​ത്തൊ​ന്നു​കാ​ര​ന്‍ മ​രി​ക്കു​ക​യും ചെ​യ്തു. പ്ര​തി​ക്കു​വേ​ണ്ടി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ന്നു. പോ​ലീ​സ് ആ​സ്ഥാ​ന​ത്തേ​ക്കു ന​ട​ന്ന റാ​ലി​യി​ല്‍ ‘ക​റു​ത്ത​വ​ര്‍​ക്കും ജീ​വി​ക്ക​ണം ഞ​ങ്ങ​ളെ കൊ​ല്ല​രു​തേ’ എ​ന്ന മു​ദ്രാ​വാ​ക്യം മു​ഴ​ങ്ങി.പോ​ലീ​സി​നു​നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യി പോ​ലീ​സ്കാ​ര്‍​ക്കു പ​രു​ക്കേ​റ്റു. പ്ര​തി​ഷേ​ധ​ക്കാ​ര്‍ പോ​ലീ​സി​നു​നേ​രെ ക​ല്ലും കു​പ്പി​ക​ളും വ​ലി​ച്ചെ​റി​ഞ്ഞു. പോ​ലീ​സ് വാ​ഹ​ന​ങ്ങ​ള്‍ ന​ശി​പ്പി​ച്ചു. ജ​ന​ങ്ങ​ളെ പി​രി​വി​ച്ചു​വി​ടാ​ന്‍ പോ​ലീ​സ് ക​ണ്ണീ​ര്‍ വാ​ത​കം പ്ര​യോ​ഗി​ച്ചു.*

🅾️ *ച​രി​ത്ര​ദൗ​ത്യ​വു​മാ​യി സ്പേ​സ് എ​ക്സ് ക്രൂ ​ഡ്രാ​ഗ​ണ്‍ അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ല്‍ എ​ത്തി. ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 3.22ന് ​ഫ്ളോ​റി​ഡ​യി​ലെ കെ​ന്ന​ഡി സ്പേ​സ് സെ​ന്‍റ​റി​ല്‍​നി​ന്ന് ഫാ​ല്‍​ക്ക​ണ്‍-9 റോ​ക്ക​റ്റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പൈ​ല​റ്റു​മാ​രാ​യ ഡ​ഗ് ഹ​ര്‍​ലി​യെ​യും (53) ബോ​ബ് ബെ​ന്‍​കെ​നെ​യും (49) വ​ഹി​ച്ചാ​ണ് സേ​പ്സ് എ​ക്സി​ന്‍റെ ക്രൂ ​ഡ്രാ​ഗ​ണ്‍ ക്യാ​പ്സ്യൂ​ള്‍ കു​തി​ച്ച​ത്. 19 മ​ണി​ക്കൂ​റി​നു​ശേ​ഷ​മാ​ണ് പേ​ട​കം നി​ല​യ​ത്തി​ല്‍ വി​ജ​യ​ക​ര​മായി ​എ​ത്തി​യ​ത്. അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ 20 വ​ര്‍​ഷ​ത്തെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ഒ​രു സ്വ​കാ​ര്യ പേ​ട​കം ഡോ​ക്ക് ചെ​യ്യു​ന്ന​ത്.*

🅾️ *കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ്പെ​യി​നി​ല്‍ അ​ടി​യ​ന്ത​രാ​വ​സ്ഥ നീ​ട്ടേ​ണ്ടി​വ​രു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പെ​ഡ്രോ സാ​ഞ്ച​സ്. അ​ടി​യ​ന്ത​രാ​വ​സ്ഥ ര​ണ്ടാ​ഴ്ച കൂ​ടി നീ​ട്ടാ​ന്‍ പാ​ര്‍​ല​മെ​ന്‍റി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​ല​വി​ലെ അ​ടി​യ​ന്ത​രാ​വ​സ്ഥ ജൂ​ണ്‍ ഏ​ഴി​നാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്. നാം ​സു​ര​ക്ഷി​ത നി​ല​യി​ല്‍ എ​ത്തി​യി​ട്ടു​ണ്ടെ​ന്നും സാ​ഞ്ച​സ് കൂ​ട്ടി​ച്ചേ​ര്‍​ത്തു. അ​തേ​സ​മ​യം സ്പെ​യി​നി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ 27,125 പേ​രാ​ണ് മ​രി​ച്ച​ത്. 2,86,308 പേ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.*

_______________________________

©️ Red Media 7034521845

🅾️➖🅾️➖🅾️➖🅾️➖🅾️➖🅾️

You might also like

Leave A Reply

Your email address will not be published.