പ്രഭാത ചിന്തകൾ

0

🔅 ഏതൊരു സംഭവത്തെയും നിഷേധിക്കുന്നവരെയും ഏതൊരു ചിന്തയെയും എതിർക്കുന്നവരെയും നാം കാണാറുണ്ട്‌…. അവർക്ക്‌ എതിർക്കാൻ ഒരു പ്രത്യേക സംഭവം തന്നെ വേണം എന്നൊന്നും ഇല്ല. നിഷേധിക്കുക അല്ലെങ്കിൽ എതിർക്കുക എന്നത്‌ തന്നെ ആണ്‌ അവരുടെ ജോലി. .

🔅 നിഷേധ സമീപനങ്ങൾക്ക്‌ പെട്ടെന്ന് ആൾക്കൂട്ട ശ്രദ്ധ പിടിച്ചു പറ്റാനാകും . ബദൽ ചിന്തകളിലേക്കും പ്രവർത്തികളിലേക്കും ആളുകൾ എത്തി നോക്കും .

🔅 എതിർക്കപ്പെടുന്ന കാര്യം ശരി ആയാലും തെറ്റ്‌ ആയാലും , ഒരു കാരണവുമില്ലാതെ ആരെങ്കിലും എതിർത്ത്‌ തുടങ്ങിയാൽ അവർ ആരാധനാ മൂർത്തികളാവും . എതിർപ്പിന്റെ ശക്തിയും യുക്തിരാഹിത്യവും കൂടുമ്പോൾ ആൾക്കൂട്ടത്തിന്റെ പിന്തുണയും കൂടി വരും .

🔅 എതിർക്കപ്പെടാൻ പാടില്ലാത്തതായി ഒന്നുമില്ല. പക്ഷെ എന്ത്‌ കൊണ്ട്‌ എതിർക്കുന്നു എന്നതിന്‌ ഒരു യുക്തി വേണം. പൂർണ്ണമായ ശരി ഒന്നിലും ഉണ്ടാകില്ല. എത്ര ശരി എന്ന് കരുതുന്നവയെയും തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്യാം .

🔅 എതിർപ്പുകൾ തെറ്റല്ല. പക്ഷെ നിഷേധം ഒരു തന്ത്രമായി സ്വീകരിക്കുന്നവർക്കു നൽകുന്ന പിന്തുണയും പ്രോൽസാഹനവും ക്രിയാത്മകത ഇല്ലാതാക്കുക മാത്രമല്ല , അപകടങ്ങൾക്ക്‌ വഴിയൊരുക്കുകയും ചെയ്യും . കള്ള നാണയങ്ങളെ തിരിച്ചറിയുക തന്നെ വേണം .

You might also like

Leave A Reply

Your email address will not be published.