ഉച്ചയൂണിന് ചിലര്‍ക്ക് പപ്പടം നിര്‍ബന്ധമാണ്. പപ്പടം എണ്ണയില്‍ വറുക്കാതെ തന്നെ തീയില്‍ നേരിട്ട് ചുട്ടെക്കുന്നതും വളരെ രുചികരമാണ്. പപ്പടം കൊണ്ട് തോരന്‍ ഉണ്ടാക്കിയിട്ടുണ്ടോ. എങ്ങനെയാണ് പപ്പട തോരന്‍ ഉണ്ടാക്കുന്നതെന്ന് നോക്കാം…
വേണ്ട ചേരുവകള്‍…
പപ്പടം 15 എണ്ണം
തേങ്ങ ചിരകിയത് 1 കപ്പ്
പച്ചമുളക് 4 എണ്ണം
വറ്റല്‍ മുളക് 2 എണ്ണം
ചെറിയ ഉള്ളി 2 എണ്ണം
വെളിച്ചെണ്ണ 4 ടീസ്പൂണ്‍
കടുക് 1/2 ടീസ്പൂണ്‍
കറിവേപ്പില ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം…
ചിരകിയ തേങ്ങ, പച്ചമുളക് , കറിവേപ്പില, ചുവന്നുള്ളി എന്നിവ ഒരു മിക്‌സിയിലിട്ട് ചതച്ചെടുക്കുക. പപ്പടം സാധാരണ ചെയ്യുന്നതു പോലെ ചെറുതായി വറുത്തെടുത്ത് പൊടിച്ചെടുക്കുക. ഇതിലേക്ക് ഉപ്പും തേങ്ങ ചതച്ചതും കൂടി ചേര്‍ത്ത് ഇളക്കുക. കടുക് പൊട്ടുമ്ബോള്‍ വറ്റല്‍ മുളകും , ചെറിയ ഉള്ളി, കറിവേപ്പിലയും ചേര്‍ക്കുക. ഇതിലേക്ക് പപ്പടം – തേങ്ങ മിശ്രിതം ചേര്‍ത്ത് നന്നായി ഇളക്കുക. ചെറുതീയില്‍ വേവിച്ചെടുക്കുക…