നോക്കിയ 5310 എക്സ്പ്രസ് മ്യൂസിക് ഫോണ്‍ ജൂണ്‍ 16ന് ഇന്ത്യന്‍ വിപണിയില്‍

0

2007 ല്‍ പുറത്തിറക്കിയ എക്സ്പ്രസ് മ്യൂസിക് ഫോണിന്റെ 2020 ലെ പതിപ്പാണ് നോക്കിയയുടെ ഏറ്റവും വലിയ വിപണിയായിരുന്ന ഇന്ത്യയിലേക്ക് എത്തുന്നത്.ഈ വര്‍ഷം മാര്‍ച്ചിലാണ് പുതിയ നോക്കിയ 5310 ഉഫോണ്‍ എച്ച്‌എംഎഡി ഗ്ലോബല്‍ ആഗോള വിപണിയ്ക്ക് പരിചയപ്പെടുത്തിയത്. പഴയ എക്സ്പ്രസ് മ്യൂസിക് ഫോണിനെ പോലെ ഒരു വശത്ത് മ്യൂസിക് പ്ലേ ബാക്ക് ബട്ടനുകളുമായാണ് പുതിയ ഫോണ്‍ എത്തിയിരിക്കുന്നത്. ഫോണിന് മുന്നില്‍ മുകളിലും താഴെയുമായി രണ്ട് സ്പീക്കറുകളുണ്ട്.2.4 ഇഞ്ച് ക്യുവിജിഎ കളര്‍ ഡിസ്പ്ലേ, ഫിസിക്കല്‍ കീബോര്‍ഡ്, എന്നിവയാണ് നോക്കിയ 5310-യ്ക്ക് ഉള്ളത്. നോക്കിയ സീരീസ് 30 പ്ലസ് സോഫ്റ്റ് വെയറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ മീഡിയാ ടെക്കിന്റെ എംടി 6260എ പ്രൊസസര്‍ ആണുള്ളത്.എട്ട് എംബി റാമും 16 എംബി സ്റ്റോറേജ് ഉള്ള ഫോണില്‍ 32 ജിബി വരെയുള്ള മെമ്മറി കാര്‍ഡുകള്‍ ഉപയോഗിക്കാവുന്നതാണ്.1.200 എംഎഎച്ച്‌ റിമൂവബിള്‍ ബാറ്ററിയില്‍ 30 ദിവസം സ്റ്റാന്‍ഡ് ബൈ ചാര്‍ജ് ലഭിക്കുമെന്നാണ് കമ്ബനി വാഗ്ദാനം ചെയ്യുന്നത്. വെള്ളയും ചുവപ്പും ചേര്‍ന്നതും, കറുപ്പും ചുവപ്പും ചേര്‍ന്നതുമായ സമ്മിശ്ര നിറങ്ങളുള്ള രണ്ട് തരം ഫോണുകളാണ് വിപണിയിലെത്തുക.

You might also like

Leave A Reply

Your email address will not be published.