ഭാര്യ സുപ്രിയയ്‌ക്കൊപ്പമുള്ള ഫോട്ടോ സമൂഹമാധ്യമത്തില്‍ പങ്കുവച്ച്‌കൊണ്ട് പൃഥ്വി തന്നെയാണ് ഈ ‘സര്‍പ്രൈസ്’ വെളിപ്പെടുത്തിയത്.ആടുജീവിതം എന്ന സിനിമയ്ക്കായി കഴിഞ്ഞ ഒക്ടോബറിലാണ് പൃഥ്വി തന്റെ താടി വളര്‍ത്താന്‍ തുടങ്ങിയത്. പിന്നീട് വന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ താടിയുള്ള ലുക്കിലാണ് താരം അഭിനയിച്ചത്. താടിക്കൊപ്പം മുടിയും വളര്‍ത്തി ശരീരവും മെലിയിച്ച് കഴിഞ്ഞ മാര്‍ച്ചിലാണ് താരം ജോര്‍ദാനിലേക്ക് ആടുജീവിതം ഷൂട്ടിങ്ങിനായി പോയത്. എന്നാല്‍ കോവിഡ് മൂലം പൃഥ്വിയും അണിയറപ്രവര്‍ത്തകരും അവിടെ കുടുങ്ങുകയായിരുന്നു. പിന്നീട് മെയ് 22ന് നാട്ടിലെത്തിയ താരം ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കി ഏതാനം ദിവസങ്ങള്‍ക്ക് മുമ്ബാണ് കുടുംബത്തോടൊപ്പം ചേര്‍ന്നത്.ആടുജീവിതം ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതോടെ താരം പഴയ രൂപത്തിലേക്ക് മാറാനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചിരുന്നു. അതിന്റെ ഭാഗമായി കഠിനമായ വര്‍ക്കൗട്ടിലാണ് താരം ഇപ്പോള്‍. അതിന്റെ ഭാഗമായി തന്നെയാണ് താരം തന്റെ താടി നീക്കിയതും. താരത്തിന്റെ ഈ പുതിയ ലുക്കിന് നിരവധി കമന്റുകളാണ് വരുന്നത്.
Related Posts