ടിയാനെന്മെൻ ചത്വരത്തിലെ പ്രക്ഷോഭം , കൂട്ടക്കൊല (1989)

0

04-06-1989

1989 ഏപ്രിൽ 15നും ജൂൺ നാലിനുമിടയിൽ ചൈനയിൽ ജനാധിപത്യം സ്ഥാപിക്കണമെന്നാവശ്യപെട്ട് നടന്ന സർക്കാർവിരുദ്ധ പ്രക്ഷോഭങ്ങളും‍ അതിനോടനുബന്ധിച്ച് സമരക്കാരായ വിദ്യാർത്ഥികൾക്ക് നേരെ കമ്മ്യൂണിസ്റ്റ് ഭരണകൂടം നടത്തിയ ടിയാനെന്മെൻ സ്ക്വയർ കൂട്ടക്കൊല എന്നപേരിൽ പിൽക്കാലത്തറിയപ്പെട്ട കൂട്ടക്കൊലയുമുൾപ്പെട്ടതാണ്‌ 1989ലെ ടിയാനെന്മെൻ സ്ക്വയർ പ്രക്ഷോഭം. 1989 ജൂൺ 4 നാണ് ചൈനയുടെ തലസ്ഥാനമായ ബീജീങ്ങിലെ ടിയാനെന്മെൻ സ്ക്വയറിൽ സംഘടിച്ച നിരവധി വിദ്യാർത്ഥികളെയാണ്‌ കമ്മ്യൂണിസ്റ്റ് ഭരണകൂടം കൂട്ടക്കൊല ചെയ്തത്. ഈ സംഭവം ജൂൺ 4 സംഭവം(The June Fourth Incident ) എന്നപേരിൽ ചൈനയിൽ അറിയപ്പെടുന്നു. മരണസംഖ്യ 241 ആണെന്ന് ചൈനീസ് ഭരണകൂടം അവകാശപ്പെടുന്നു, എന്നാൽ 5000 പേരോളം മരിച്ചിട്ടുണ്ടാവുമെന്നാണ്‌ ചൈന സപ്പോർട്ട് നെറ്റ്‌വർക്ക് പറയുന്നത്.

ചൈനയിൽ ജനാധിപത്യം സ്ഥാപിക്കണമെന്നാവശ്യപെട്ട് 1989ൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെകുറിച്ചുള്ള വാർത്തകൾക്കും ചിത്രങ്ങൾക്കും രാജ്യത്ത് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.2008 ജൂലൈ 23 ന് ചൈനയുടെ തലസ്ഥാനമായ ബീജീങ്ങിൽ നിന്നിറങ്ങുന്ന ബീജീങ്ങ് ന്യൂസ് എന്ന പ്രമുഖ ദിനപത്രത്തിൽ വന്ന ഒരു ചിത്രത്തിൻറെ പേരിൽ പത്രത്തിനെതിരെ സർക്കാർ കടുത്ത നടപടി എടുത്തു,1989 ലെ വിദ്യാർത്ഥി സമരത്തിൽ വെടിയേറ്റ ഒരാളെ മൂന്ന് ചക്രവാഹനത്തിനു പിന്നിലിരുത്തി കൊണ്ട്പോവുന്ന പടമാണ് പത്രം പ്രസിദ്ധീകരിച്ചത്.

You might also like

Leave A Reply

Your email address will not be published.