ഞായറാഴ്ച അപൂര്‍വ സൂര്യഗ്രഹണം

0

രാവിലെ 10.04 മുതല്‍ ഉച്ചക്ക് 1.22 വരെ അരങ്ങേറുന്ന വലയ സൂര്യഗ്രഹണം അപൂര്‍വവും ഏറെ ശ്രദ്ധേയവുമാണ്. ജൂണ്‍ 21 ഉത്തര അയനാന്ത ദിനമാണ്. സൂര്യന്‍ ഏറ്റവും വടക്കുഭാഗത്തായി കാണപ്പെടുന്ന ദിവസം. ഇതുപോലൊരു സൂര്യഗ്രഹണത്തിന് ഇനി 2039 ജൂണ്‍ 21 വരെ കാത്തിരിക്കണം.വലയ ഗ്രഹണത്തിന്റെ പൂര്‍ണത ഇത്തവണ കേരളത്തില്‍ ദൃശ്യമാവില്ല. എന്നാല്‍, വടക്കേ ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ ഏതാനും സെക്കന്‍ഡുകള്‍ പൂര്‍ണതയില്‍ ദൃശ്യമാവും. കേരളത്തില്‍ ഗ്രഹണം ശരാശരി 33 ശതമാനമായിരിക്കുെന്ന് അമച്വര്‍ വാനനിരീക്ഷകനായ സുരേന്ദ്രന്‍ പുന്നശ്ശേരി പറഞ്ഞു.വടക്കന്‍ കേരളത്തില്‍ അല്‍പം കൂടുതല്‍ സമയവും തെക്കന്‍ കേരളത്തില്‍ കുറഞ്ഞ സമയവുമായിരിക്കും ഗ്രഹണം. സംസ്ഥാനത്ത് ഗ്രഹണമധ്യം 11.40നോടടുപ്പിച്ചായിരിക്കും.കോവിഡ് കാലമായതിനാല്‍ ഗ്രഹണനിരീക്ഷണത്തിന് പ്രത്യേക ശ്രദ്ധ ആവശ്യമാണ്. നിരീക്ഷണോപകരണങ്ങള്‍ അണുമുക്തമാക്കിയും സാമൂഹിക അകലം പാലിച്ചും മാസ്‌ക് ധരിച്ചും വേണം നിരീക്ഷിക്കാന്‍. വെറും കണ്ണുകൊണ്ട് നോക്കരുത്. പുക പിടിപ്പിച്ച ചില്ല്, എക്‌സ്‌റേ ഷീറ്റുകള്‍ എന്നിവയിലൂടെ നോക്കുന്നതും അപകടമാണ്.

You might also like

Leave A Reply

Your email address will not be published.