കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്നു മുതല്‍ രാജ്യം പുതിയൊരു ഘട്ടത്തിലേക്ക്

0

ലോ​ക്​​ഡൗ​ണ്‍ ഇ​ള​വി​​ന്റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്ത്​ ഷോ​പ്പി​ങ്​ മാ​ളു​ക​ളും ഹോ​ട്ട​ലു​ക​ളും തിങ്കളാഴ്​ച മു​ത​ല്‍ തു​റ​ക്കും. കോ​വി​ഡ്​ പ്രോ​​ട്ടോ​കോ​ള്‍ പാ​ലി​ച്ചാ​കും പ്ര​വ​ര്‍​ത്ത​നം. സംസ്ഥാനത്ത്​ തിങ്കളാഴ്​ച​ ശുചീകരിച്ച്‌​ ചൊവ്വാഴ്​ച മാളുകള്‍ തുറക്കും.

പാ​ലി​ക്കേ​ണ്ട നി​ര്‍​ദേ​ശ​ങ്ങ​ള്‍ കേ​​ന്ദ്ര ആ​ഭ്യ​ന്ത​ര മ​​​ന്ത്രാ​ല​യ​വും ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ മ​ന്ത്രാ​ല​യ​വും പു​റ​ത്തു​വി​ട്ടി​രു​ന്നു. അ​ക​ലം പാ​ലി​ക്ക​ല്‍, ഹാ​ന്‍​ഡ് സാ​നി​റ്റൈ​സ​റു​ക​ളു​ടെ ഉ​പ​യോ​ഗം, ശ്വ​സ​ന മ​ര്യാ​ദ പാ​ലി​ക്ക​ല്‍, മാ​സ്​​ക്​ ധ​രി​ക്ക​ല്‍, പാ​ര്‍​സ​ല്‍ വി​ല്‍​പ​ന പ്രോ​ത്സാ​ഹി​പ്പി​ക്ക​ല്‍, അ​ണു​മു​ക്ത​മാ​ക്ക​ല്‍ എ​ന്നി​വ നി​ര്‍​ദേ​ശ​ങ്ങ​ളി​ല്‍ ചി​ല​താ​ണ്.

ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനെക്കാള്‍, പാഴ്‌സല്‍ സംവിധാനം പ്രോത്സാഹിപ്പിക്കണം. ഉപഭോക്താവിന് ഭക്ഷണം എത്തിച്ച്‌ നല്‍കുന്നവര്‍, വാതില്‍ പടിയില്‍ പായ്ക്കറ്റ് വയ്ക്കണം. ഉപഭോക്താവുമായി നേരിട്ടുള്ള ബന്ധം അരുത്. റസ്റ്ററന്റ് അധികൃതര്‍ ഹോം ഡെലിവറി സ്റ്റാഫുകളുടെ ശരീരത്തിന്റെ താപനില പരിശോധിക്കണം. ഹോട്ടലുകളുടെ പ്രവേശന കവാടങ്ങളില്‍ സാനിറ്റൈസര്‍ ഉപയോഗം, താപനില പരിശോധന എന്നിവ നിര്‍ബന്ധം.

അമ്ബത് ശതമാനത്തില്‍ അധികം സീറ്റുകളില്‍ ഇരുന്ന് കഴിക്കാന്‍ അനുവദിക്കരുത്. സാമൂഹിക അകലം കര്‍ശനമായി പാലിക്കണം. ആറടി അകലം പാലിക്കണം. കോവിഡ് ലക്ഷണമുള്ള ഉപഭോക്താക്കളേയോ, ജോലിക്കാരേയോ അനുവദിക്കരുത്. ജീവനക്കാര്‍ മുഴുവന്‍ സമയവും മാസ്‌ക് ധരിക്കണം. ഹോട്ടലിലേക്ക് പ്രവേശിക്കാനും, പുറത്തേക്ക് പോകാനും പ്രത്യേക വഴി ഉണ്ടാകണം.

ഒരു തവണ ഉപയോഗിച്ച ശേഷം കളയാവുന്ന മെനു കാര്‍ഡ് ആയിരിക്കണം. ഹോട്ടലില്‍ ജോലി ചെയ്യുന്ന വയസ്സായവര്‍, ഗര്‍ഭിണികള്‍, എന്നിവര്‍ ഭക്ഷണം കഴിക്കാന്‍ എത്തുന്നവരുമായി നേരിട്ട് ബന്ധപ്പെടരുത്. പാര്‍ക്കിങ് സ്ഥലങ്ങളിലും പരിസരത്തും സാമൂഹ്യ അകലം പാലിക്കല്‍ ഉറപ്പ് വരുത്തണം. ആളുകള്‍ ഭക്ഷണം കഴിച്ച്‌ പോയ ശേഷം ആ ടേബിള്‍ അണുവിമുക്തമാക്കണം. അതിന് ശേഷമേ അടുത്ത ആളെ അവിടെ ഇരിക്കാന്‍ അനുവദിക്കാവൂ.

ആളുകള്‍ കൂടുന്ന ചടങ്ങുകള്‍ അനുവദിക്കരുത്. അടുക്കളയില്‍, ജോലിക്കാര്‍ സാമൂഹിക അകലം പാലിക്കല്‍ മാനദണ്ഡങ്ങള്‍ പാലിക്കണം. പരിസരം കൃത്യമായ ഇടവേളകളില്‍ വൃത്തിയാക്കണം. കുട്ടികള്‍ക്ക് കളിക്കാന്‍ ഉള്ള സ്ഥലം ഉണ്ടെങ്കില്‍ ആ പ്രദേശം അടയ്ക്കണം. ആളുകള്‍ സ്ഥിരമായി തൊടുന്ന സ്ഥലങ്ങളില്‍ സോഡിയം ഹൈപ്പോകോറേറ്റ് ലായനി ഉപയോഗിച്ച്‌ കഴുകണം തുടങ്ങിയവയാണ് മറ്റ് നിര്‍ദ്ദേശങ്ങള്‍.

You might also like

Leave A Reply

Your email address will not be published.