കശ്മീര്‍ താഴ്‌വരയില്‍ സുരക്ഷാ സേന ഭീകര വാദികള്‍ക്കെതിരെ ശക്തമായ നടപടിയാണ് സീകരിക്കുന്നത്

0

ജൂണില്‍ ഇതുവരെ സൈന്യം കാലപുരിക്കയച്ചത് 30 ഭീകരരെയാണ്,ജെയ്ഷെ ഇ മുഹമ്മദ്,ഹിസ്ബുള്‍ മുജാഹിദ്ധീന്‍ തുടങ്ങിയ പാക്കിസ്ഥാന്‍
ഭീകര സംഘടനയില്‍ അംഗമായ ഭീകരരെയൊക്കെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചിട്ടുണ്ട്.ഇതുവരെ 11 ഏറ്റുമുട്ടലുകളാണ് താഴ്‌വരയില്‍ വിവിധയിടങ്ങളിലായി നടന്നത്,കഴിഞ്ഞ ദിവസം പുല്‍വാമയില്‍ ഭീകരരും സുരക്ഷാ സേനയും
തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു.
ശ്രീനഗറില്‍ ഞായറാഴ്ച്ച സൈന്യം മൂന്ന് ഭീകരരെ വധിക്കുകയും ചെയ്തു,ഐഎസ്‌ഐഎസ്(ISIS)ലെഷ്ക്കര്‍ ഇ തോയ്ബ തുടങ്ങിയ ഭീകര
സംഘടനകള്‍ക്കെതിരെയും സൈന്യം ശക്തമായ നടപടിയാണ് എടുക്കുന്നത്.ഒരു സിആര്‍പിഎഫ് ജവാനും ഏറ്റ്മുട്ടലില്‍ വീരമൃത്യു വരിച്ചു.ഈ വര്‍ഷം ഇതുവരെ 100 ഭീകരവാദികളെയാണ്‌ സൈന്യം വധിച്ചത്.
വളരെ ആസൂത്രിതമായാണ് താഴ്‌വരയില്‍ സൈന്യം ഭീകരവാദികള്‍ക്കെതിരെ നീങ്ങുന്നത്‌.ജമ്മു കശ്മീര്‍ പോലീസ്,സിആര്‍പിഎഫ്,സൈന്യം എന്നിവര്‍ സംയുക്തമായാണ് ഭീകര വാദികള്‍ക്കെതിരെ നീങ്ങുന്നത്‌.സൈന്യം ഭീകരര്‍ക്കെതിരെ നിലപാട് കടുപ്പിച്ചതോടെ ഭീകരവാദ സംഘടനകളിലെക്കുള്ള റിക്രുട്മെന്‍റ് കുറഞ്ഞിട്ടുമുണ്ട്.സുരക്ഷാ സേന താഴ്വരയിലെ ഭീകരരുടെ സാമ്ബത്തിക സ്രോതസ് അടക്കമുള്ള കാര്യങ്ങള്‍ വ്യക്തമായി മനസിലാക്കി നടപടി
സ്വീകരിക്കുന്നതും ഭീകര വാദ സംഘടനകളെ വലയ്ക്കുകയാണ്‌.

You might also like

Leave A Reply

Your email address will not be published.