ഐ.പി.എല്‍ വാതുവെപ്പിനെ തുടര്‍ന്ന് വിലക്ക് നേരിട്ട കേരള ഫാസ്റ്റ് ബൗളര്‍ ശ്രീശാന്ത് വീണ്ടും കേരളത്തിന്റെ രഞ്ജി ടീമില്‍ തിരിച്ചെത്തും

0

സെപ്റ്റംബറില്‍ ശ്രീശാന്തിന്റെ വിലക്ക് കഴിയുന്നതോടെ താരത്തെ കേരള ടീമിലേക്ക് പരിഗണിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി. എന്നാല്‍ വിലക്കിന് ശേഷം ശ്രീശാന്ത് തന്റെ ഫിറ്റ്നസ് തെളിയിച്ചാല്‍ മാത്രമാവും ടീമില്‍ ഇടം നല്‍കുക.

2013ല്‍ ഐ.പി.എല്‍ വാതുവെപ്പിന്റെ പേരില്‍ ആജീവനാന്ത വിലക്ക് നേരിട്ട ശ്രീശാന്ത് തുടര്‍ന്ന് 2018ല്‍ കേരള ഹൈകോടതി താരത്തിന്റെ ആജീവനാന്ത വിലക്ക് ഒഴിവാക്കിയിരുന്നു. തുടര്‍ന്ന് 2019ല്‍ സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം ബി.സി.സി.ഐ താരത്തിന്റെ വിലക്ക് 7 വര്‍ഷമായി കുറച്ചിരുന്നു. തന്നെ രഞ്ജി ടീമിലേക്ക് പരിഗണിച്ചതിന് കേരള ക്രിക്കറ്റ് അസോസിയേഷന് ശ്രീശാന്ത് തന്നെ നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്.കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കേരളത്തിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തിരുന്ന സന്ദീപ് വാരിയര്‍ ഇത്തവണ തമിഴ്നാട് ടീമിലേക്ക് മാറുകയും ചെയ്തിരുന്നു. ഇതോടെ കേരള ടീമില്‍ ഇടം കണ്ടെത്താനുള്ള മികച്ച അവസരം കൂടിയാണ് ശ്രീശാന്തിന് ലഭിച്ചിരുക്കുന്നത്. ഇന്ത്യക്ക് വേണ്ടി 27 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ശ്രീശാന്ത് 87 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.

You might also like

Leave A Reply

Your email address will not be published.