ഇന്നത്തെ പ്രത്യേകതകൾ

0

➡ ചരിത്രസംഭവങ്ങൾ

“`575 – ബെനഡിക്ട് ഒന്നാമൻ മാർപ്പാപ്പയായി സ്ഥാനമേറ്റു.

657 – യൂജിൻ ഒന്നാമൻ മാർപ്പാപ്പയായി സ്ഥാനമേറ്റു.

1756 -കൊൽക്കൊത്തയിലെ ഇംഗ്ലീഷ് കോട്ട, സിറാജ്-ഉൾ-ദൗള കിഴടക്കി

1999 – കൊല്ലം, തൃശൂർ നഗരസഭകൾ കോർപ്പറെഷൻ ആയി പ്രഖ്യാപിച്ചു

1946 – ഇറ്റലി റിപ്പബ്ലിക്‌ ആയി. രാജാവ്‌ നാട്‌ വിട്ടു

1953 – എലിസബത്ത്‌ രാജ്ഞി 2 – ന്റെ കിരീടധാരണം . .നടന്നു .

1964 – പി എൽ ഒ ( പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ ) നിലവിൽ ബന്നു

2012 – മുൻ ഈജിപ്ഷ്യൻ പ്രസിഡണ്ട്‌ ഹുസ്നി മുബാറക്കിനെ ജീവപര്യന്തം തടവിന്‌ ശിക്ഷിച്ചു

2014 – തെലങ്കാന ഇന്ത്യയിലെ 29 ആം സംസ്ഥാനായി

1896 – മാർക്കോണി റേഡിയോ കണ്ടുപിടിത്തത്തിന്റെ പേറ്റന്റ് സമ്പാദിച്ചു.

1953 – ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണം.“`

➡ _*ജന്മദിനങ്ങൾ*_

“`1943 – ഇളയരാജ – ( മുപ്പതുവർഷത്തെ സംഗീതജീവിതത്തിനിടയിൽ വിവിധ ഇന്ത്യൻ ഭാഷകളിലായി ഏതാണ്ട് 4500 ഗാനങ്ങൾക്ക് സംഗീതസം‌വിധാനം നിർ‌വഹിച്ചിട്ടുള്ള തെന്നിന്ത്യയിലെ പ്രമുഖ സംഗീതസം‌വിധായകനും, ഗായകനും, ഗാനരചയിതാവുമായ ഇളയരാജ )

1939 – വിഷ്ണുനാരായണൻ നമ്പൂതിരി – ( മലയാള കവി, ഭാഷാപണ്ഡിതൻ, വാഗ്മി, സാംസ്‌കാരികചിന്തകൻ എന്നീ നിലകളിൽ പ്രശസ്തനായ വിഷ്ണുനാരായണൻ നമ്പൂതിരി )

1951 – അനന്ത്‌ ഗീഥെ – ( മുൻ കേന്ദ്രവൈദ്യുതമന്ത്രിയും ശിവസേനാനേതാവുമായ അനന്ത് ഗീഥെ )

1963 – നിതീഷ്‌ ഭരദ്വാജ്‌ – ( പത്മരാജൻ്റെ ‘ഞാൻ ഗന്ധർവൻ’ എന്ന ചലച്ചിത്രത്തിൽ നായകനായും, ദൂരദർശൻ്റെ ‘മഹാഭാരതം പരമ്പര’യിൽ കൃഷ്ണനായും വേഷമിട്ട അഭിനേതാവും മുൻലോകസഭാംഗവുമായ നിതീഷ് ഭരദ്വാജ്‌ )

1987 – ഏഞ്ചലൊ മാത്യൂസ്‌ – ( ശ്രീലങ്കൻ ക്രിക്കറ്റ്‌ താരം )

1965 – സ്റ്റീവ്‌ വൊ – ( മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ്‌ താരം സ്റ്റീവ്‌ വോ )

1989 – സ്റ്റീവ്‌ സ്മിത്ത്‌ – ( ഓസ്ട്രേലിയൻ ക്രിക്കറ്റ്‌ താരം സ്റ്റീവ്‌ സ്മിത്ത്‌ )

1930 – ടി എ രാജലക്ഷ്മി – ( ജീവിതം തന്നെ രചനക്കുള്ള ഉപാധിയാക്കിക്കൊണ്ടു നടത്തിയ പരിശ്രമങ്ങൾ സമൂഹത്തിൽ നിന്നു ഒറ്റപ്പെടുത്തുവാൻ കാരണമായതിനാല്‍ അകാലത്തില്‍ ജീവന്‍ ഒടുക്കിയ കഥാകാരിയും നോവലിസ്റ്റുമായിരുന്ന ടി എ രാജലക്ഷ്മി )

1894 – തേജാ സിംഹ്‌ – ( ഗുരുദ്വാരാ പരിഷ്കരണ പ്രസ്ഥാനത്തിൽ സജീവമായി പ്രവർത്തിക്കുകയും, സിഖ് ചരിത്രം, സാഹിത്യം എന്നിവയിൽ . , മാതൃഭാഷയായ പഞ്ചാബിയിൽ രചനകൾ നിർവഹിക്കാൻ അനേകരെ പ്രേരിപ്പിക്കുകയും ചെയ്ത പഞ്ചാബി സാഹിത്യകാരനും,സിഖ് മതപണ്ഡിതനും ആയിരുന്ന തേജാസിംഹ്‌ )

1840 – തോമസ്‌ ഹാർഡി – ( സ്വന്തം ജന്മവാസനകളുടേയും സാമൂഹ്യസാഹചര്യങ്ങളുടേയും ഇരകളായ മനുഷ്യരുടെ ദുരന്തത്തെ വിഷയമാക്കി ഫാർ ഫ്രം ദ മാഡിങ്ങ് ക്രൗഡ് (1874), കാസ്റ്റർബ്രിഡ്ജിലെ മേയർ (1886), ടെസ് ഓഫ് ദ ഡൂർബെർവിൽസ് (1891), ജൂഡ് ദ ഒബ്സ്ക്യൂർ (1895) തുടങ്ങിയ നോവലുകളെഴുതി പ്രസിദ്ധൻ ആയി എങ്കിലും പിൽക്കാലത്ത് ഇംഗ്ലീഷ് ഭാഷയിലെ ഒരു മുഖ്യകവിയായി കണക്കാക്കപ്പെട്ട നോവലിസ്റ്റും കവിയും ആയിരുന്ന തോമസ് ഹാർഡി )

1956 – മണിരത്നം – ( തമിഴിലെ പ്രമുഖ സംവിധായകൻ ആയ മലയാളത്തിൽ ഉണരു എന്ന ചിത്രവും ദളപതി, റോജ, മൗനരാഗം, നായകൻ, ഗീതാഞ്ജലി, അഞ്ജലി, ബോംബെ, അലൈപായുതെ, കന്നത്തിൽ മുത്തമിട്ടാൽ, തിരുട തിരുട, ദിൽസെ, ഗുരു, രാവൺ , തുടങ്ങി നിരവധി ഹിറ്റ്‌ ച്രങ്ങളുടെ സംവിധായകൻ ആയ മണിരത്നം. )

1535 – ലിയോ പതിനൊന്നാമൻ മാർപാപ്പ.

. 1988 – ജീൻ പോൾ ലാൽ – ( ഹണി ബീ അടക്കമുള്ള സിനിമകൾ സംവിധാനം ചെയ്ത സംവിധായകനും നടനും ആയ ലാലിന്റെ മകനും ആയ ജീൻ പോൾ ലാൽ എന്ന ലാൽ ജൂനിയർ )

1731 – മാർത്താ വാഷിംഗ്ടൺ – ( അമേരിക്കയുടെ ആദ്യത്തെ പ്രഥമ വനിത ).“`

➡ _*ചരമവാർഷികങ്ങൾ*_

“`2010 – കോവിലൻ – ( തോറ്റങ്ങൾ, ശകുനം, ഏ മൈനസ് ബി, ഏഴമെടങ്ങൾ, താഴ്വരകൾ,ഭരതൻ
ഹിമാലയം, തട്ടകം തുടങ്ങിയ കൃതികൾ രചിച്ച മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റായിരുന്ന കോവിലൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന കണ്ടാണിശ്ശേരി വട്ടോമ്പറമ്പിൽ വേലപ്പൻ അയ്യപ്പൻ )

1988 – രാജ്‌ കപൂർ – ( ആവാര” എന്ന സിനിമയിൽ തെണ്ടിയുടെ വേഷം അഭിനയിക്കുകയും “ഇന്ത്യയുടെ ചാർളിചാപ്‌ളിൻ“ എന്ന വിശേഷണം നേടി കൊടുക്കുകയും ചെയ്ത പ്രശസ്ത ഹിന്ദി നടനും നിർമ്മാതാവും സം‌വിധായകനുമായിരുന്ന രാജ്‌ കപൂർ )

2004 – ഡോം മൊറൈസ്‌ – ( പത്രപ്രവർത്തകനും ഒരു ചിന്തകനും ആയിരുന്ന കവിയും എഴുത്തുകാരനുമായ ഫ്രാങ്ക് മൊറെയ്സിന്റെ മകനും മുംബൈ സ്വദേശിയും ആയ ഡൊമിനിക് ഫ്രാൻസിസ് മൊറെയ്സ് എന്ന ഡോം മൊറെയ്സ്‌ )

2011 – ആൽബർട്ടിന സിസുലു – ( ദക്ഷിണാഫ്രിക്കയിലെ വർണ്ണ വിവേചനത്തിനെതിരേ സമരം ചെയ്ത, വനിതയും ജനങ്ങൾ അമ്മ എന്ന അർത്ഥം വരുന്ന മാ സിസുലു എന്ന് വിളിക്കുകയും ചെയ്തിരുന്ന ആൽബർട്ടിന സിസുലു )

1925 – മാർ തോമസ്‌ കുര്യാളശേരി – ( നന്മയും ശ്രേഷ്ഠഗുണങ്ങളും പരിഗണിച്ച് ബെനെഡിക്ട് പതിനാറാമൻ മാർപ്പാപ്പ വാഴ്ത്തപ്പെട്ടവാനാക്കുവാനുള്ള കല്പന നൽകിയ ചങ്ങനാശേരി രൂപതയുടെ ആദ്യ ബിഷപ്പായിരുന്ന മാർ തോമസ് കുര്യാളശേരി )

1960 – സി പി മാത്തൻ – ( കെ.സി. മാമ്മൻ മാപ്പിളയുടെ നേതൃത്ത്വത്തിൽ നടന്നിരുന്ന ട്രാവൻകൂർ നാഷണൽ ബാങ്കും, സ്വയം നടത്തിയിരുന്ന ക്വയിലോൺ ബാങ്കും സംയോജിപ്പിച്ച് 1937 ൽ കൊല്ലം ആസ്ഥാനമാക്കി ട്രാവൻകൂർ നാഷനൽ ആൻഡ് ക്വയിലോൺ ബാങ്ക് സ്ഥാപിക്കുകയും ഇതിന്റെ മാനേജിങ് ഡയറക്ടർ ആകൂകയും,1939 ൽ സർ സി.പി. വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ വ്യാജരേഖയുണ്ടാക്കി ഇടപാടുകാരെ വഞ്ചിച്ചു എന്ന കാരണം കാട്ടി ബാങ്ക് പൂട്ടിക്കുകയും ജയിലിൽ അടക്കുകയും ചെയ്ത, കേരളത്തിലെ പ്രമുഖ ബാങ്കറും മുൻ പാർലമെന്റംഗവുമായിരുന്ന ചാലക്കുഴി പൗലോസ് മാത്തൻ എന്ന സി.പി. മാത്തൻ )

1987 – യു കെ ഇബ്രാഹിം മൗലവി – ( ഇസ്‌ലാമികാശയങ്ങളെ ഗാനങ്ങളിലൂടെ അവതരിപ്പിക്കുന്നതിൽ മികവുപുലർത്തിയ മാപ്പിള കവിയും, ചേന്ദമംഗല്ലൂരിലെ മദ്രസ, വനിതാ കോളേജ്, കുറ്റ്യാടി ഇസ്‌ലാമിയ കോളേജ് എന്നിവിടങ്ങളിൽ അധ്യാപകനുമായിരുന്ന അബൂസഹ്‌ല എന്നറിയപ്പെടുന്ന യു.കെ. ഇബ്രാഹിം മൗലവി )

1990 – റോബർട്ട്‌ നോയ്സ്‌ – ( ഇന്റൽ കോർപറേഷൻ സഹ സ്ഥാപകൻ.“`

➡ _*ഇതര പ്രത്യേകതകൾ*_

⭕ _മലബാർ ക്ഷേത്രപ്രവേശനദിനം(1947)_

⭕ _അന്തർദ്ദേശീയ ‘ലൈംഗിക തൊഴിലാളി’ ദിനം!_

⭕ _ഭൂട്ടാൻ: സാമൂഹിക വനസംരക്ഷണ ദിനം_

⭕ _വടക്കൻ കൊറിയ: ശിശുദിനം_

⭕ _കാനഡ: കീർത്തിമുദ്ര ദിനം_

⭕ _ഇറ്റലി – റിപബ്ലിക് ദിനം._

🔴🔵🔴🔵🔴🔵🔴🔵🔴🔵🔴

You might also like

Leave A Reply

Your email address will not be published.