(മുട്ട ചേർക്കാത്തത് )
ഇന്ന് നമ്മൾ തയ്യാറാക്കാൻ പോകുന്നത് മുട്ട ചേർക്കാത്ത മുട്ടക്കറിയാണ്. എന്നാൽ മുട്ടക്ക് പകരം നാം മുട്ടയുടെ ആകൃതിയിൽ ഒരു വിഭവം ആണ് ചേർക്കുന്നത്. അത് എന്താണെന്ന് നമുക്ക് താഴെ കാണാം. എന്നാൽ അടിപൊളി ടേസ്റ്റി കറി തന്നെ ആണിത്. വെജിറ്റേറിയൻസിനും നോൺ വെജിറ്റേറിയൻസിനും ഒരു പോലെ ഇഷ്ടപ്പെടും.
വേണ്ട ചേരുവകൾ
ഉരുളക്കിഴങ്ങ് – 2 എണ്ണം
തക്കാളി – 3 എണ്ണം
പനീർ – 100 ഗ്രാം
ചോറ് – കാൽ കപ്പ്
മഞ്ഞൾ – അര ടീസ്പൂൺ
മൈദ – 2 ടീസ്പൂൺ
സവാള – പകുതി
ഇഞ്ചി , വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾ സ്പൂൺ
പച്ചമുളക് – 2 എണ്ണം
എണ്ണ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
കാശ്മീരി മുളക് പൊടി – 1 ടേബിൾ സ്പൂൺ
ഗരം മസാല – അര ടീസ്പൂൺ
മല്ലി – 1 ടീസ്പൂൺ
മഞ്ഞൾ പൊടി – അര ടീസ്പൂൺ
വെളളം – ഒരു കപ്പ്
കുരുമുളക് പൊടി – കാൽ ടീസ്പൂൺ
മല്ലിയില – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
2 ഉരുള കിഴങ്ങ് ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് വേവിച്ച് ഉടച്ചു വയ്ക്കുക .നന്നായി പൊടിച്ച ശേഷം ചെറിയ ഉരുളകളാക്കി വയ്ക്കുക.100 ഗ്രാം പനീർ ചെറുതായി പൊടിച്ച് കാൽക്കപ്പ് ചോറും ഉപ്പും രണ്ട് ടേബിൾസ്പൂൺ മൈദയും ചേർത്ത് നന്നായി കുഴച്ചു ഉരുളകളാക്കി വയ്ക്കുക .ഇത് നന്നായി പരത്തി അകത്ത് ഉരുളക്കിഴങ്ങും വെച്ച് മുട്ടയുടെ ഷേപ്പിൽ തയ്യാറാക്കി വയ്ക്കുക.
ഇത് ഫ്രൈ ചെയ്തെടുക്കുക.ഇതേ എണ്ണയിൽ പകുതി സവാള അരിഞ്ഞതും ചേർത്ത് വഴറ്റി ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ഒരു ടേബിൾസ്പൂൺ ,രണ്ട് പച്ചമുളകും, 3 തക്കാളി അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റുക.ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ മുളകുപൊടിയും യും കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ ഗരംമസാല കാൽ ടീസ്പൂൺ കുരുമുളകുപൊടി എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക.ഒരു കപ്പ് തിളപ്പിച്ച വെള്ളം ഒഴിക്കുക . നന്നായി കുറുകിയതിനുശേഷം വെജിറ്റബിൾ മുട്ട ചേർത്ത് മല്ലിയിലയും ചേർത്ത് വിളമ്പാം.