അമിത ചാർജ്ജ് രേഖപ്പെടുത്തിയ ബില്ലുകൾ പിൻവലിക്കുക

0

അമിത ചാർജ്ജ് രേഖപ്പെടുത്തിയ ബില്ലുകൾ പിൻവലിക്കുക, ഫിക്സഡ് ചാർജ്ജ് നിർത്തലാക്കുക, താരിഫ് റേറ്റ് കലോചിതമായി പരിഷ്കരിക്കുക, മീറ്റർ റീഡിംഗ് മാസം തോറും എടുക്കുക, കടകൾ അടച്ചിട്ട സമയത്തെ വൈദ്യുതി ചാർജ്ജ് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച് കടയ്ക്കാവൂർ കെഎസ്ഇബി ഓഫീസ് മുന്നിൽ KVVES കടയ്ക്കാവൂർ നിലക്കാമുക്ക് യൂണിറ്റുകൾ സംയുക്തമായി കടയ്ക്കാവൂർ യൂണിറ്റ് പ്രസിഡന്റ്‌ സജികുമാർ അധ്യക്ഷതയിൽ ധർണ്ണ നടത്തി…. തിരുവനന്തപുരം എക്സിക്യൂട്ടീവ് അംഗം എ.ജെ ഷഹാർ (നിലക്കാമുക്ക് യൂണിറ്റ് പ്രസിഡന്റ്‌ ) ധർണ ഉത്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി എ. കെ സലിം സ്വഗത പ്രസംഗം നടത്തി, കടയ്ക്കാവൂർ ജനറൽ സെക്രട്ടറി ചന്ദ്രബാബു നന്ദി രേഖപ്പെടുത്തി.. മുരുകൻ, മോഹനൻ നിലക്കാമുക്ക്, കടയ്ക്കാവൂർ മോഹനൻ തുടങ്ങിയവർ ധർണയിൽ പങ്കെടുത്തു…

You might also like

Leave A Reply

Your email address will not be published.