അനുഗ്രഹീത കലാകാരൻ സതീഷ് എന്ന സൗമ്യ ഗായകന്റെ ജീവിതത്തിലൂടെ

0

സൗമ്യ ഗായകന്റെ ജീവിതത്തിലൂടെ …

ഏ കെ നൗഷാദ് .

സോഷ്യൽ മീഡിയ ,അറിയപ്പെടാത്ത കലാകാരൻമാർക്ക് ഒരു അനുഗ്രഹമാണ്. ഒരൊറ്റ പോസ്റ്റിൽ ലോക പ്രശസ്തരായവരെ ത്ര! അത്തരത്തിലുള്ള ഒരാളുടെ ജീവിതത്തിലൂടെ ….
സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചില്ലെങ്കിലും സംഗീതത്തെ ജീവനു തുല്യം സ്നേഹിയ്ക്കുന്നൊരു കലാകാരൻ .വക്കം നിലയ്ക്കാമുക്ക് ഗണപതിപ്പുരയ്ക്ക് സമീപം ജനിയ്ക്കുകയും പന്ത്രണ്ട് വർഷമായി സൗദി അറേബ്യയിലെ ഹയിലിലെ അൽ മറായി കമ്പനിയിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന സതീഷ്.വീടിന് മുന്നിലെ ഭജനപ്പുരയിൽ അയ്യപ്പ ഭജനയിലെ ആലാപനം സതീഷനിലെ ഗായകനെ നാട്ടുകാർക്ക് വെളിപ്പെട്ടു. തുടർന്ന് കേരളത്തിലുടനീളവും ,അന്യ സംസ്ഥാനങ്ങളിലും അയ്യപ്പ ഭജന അവതരിപ്പിച്ചു. നിലയ്ക്കാമുക്ക് മംഗ്ളാവ് വിള പ്രോഗ്രസ്സീവ് ലൈബ്രറിയിൽ നടന്ന ലളിതഗാന മത്സരത്തിൽ കുഞ്ഞു പ്രായത്തിൽ ആദ്യ സമ്മാനം .തുടർന്ന് സ്കൂൾ തലത്തിലും ,കേരളോത്സവ വേദികളിലും നിരവധി സമ്മാനങ്ങൾ നേടി .പ്രവാസ ജീവിതത്തിന്റെ ഇടവേളകളിൽ ഫെയ്സ് ബുക്കിലും ,സ്മൂളിലുമൊക്കെ പാടിയിട്ട ഗാനങ്ങളിൽ പലതും സോഷ്യൽ മീഡിയയിൽ വൈറലായി. കരോക്കെയിൽ പാടുന്ന സതീഷിന്റെ ഗാനങ്ങൾ ശ്രവണ സുന്ദരങ്ങളാണ്. ദുരിതം നിറഞ്ഞ ആദ്യകാല പ്രവാസ ജീവിതത്തിന് ശേഷം ഭേദപ്പെട്ട ഇപ്പോഴത്തെ ജോലി സതീഷിന് നൽകുന്ന ആശ്വാസം ചെറുതല്ല.

സാവിത്രിയ്ക്കും ,കുമാരനും പിറന്ന മൂന്ന് ആൺമക്കളിൽ മൂന്നാമനാണ് സതീഷ്.സുദർശനൻ ,സുരേഷ് എന്നിവർ സഹോദരങ്ങൾ. ഇപ്പോൾ സതീഷ് താമസിക്കുന്നത് മിനി നിവാസ് ( പുന്ന വിള) നിലയ്ക്കാ മുക്കിലാണ് .ഭാര്യ മിനി .രേഷ്മ ,രാഹുൽ എന്നിവരാണ് മക്കൾ .സംഗീതത്തെയും കുടുംബത്തെയും നാടിനെയും സ്നേഹിക്കുന്ന സതീഷ് എന്ന സൗമ്യ മനുഷ്യന്റെ വളർച്ചയിൽ ഒരു നാടും ഒപ്പമുണ്ട്.

You might also like

Leave A Reply

Your email address will not be published.