News today

0

എല്ലാ വർഷവും മേയ് മാസത്തിലെ ആദ്യ ചൊവ്വാഴ്ച ലോകമെങ്ങും ആസ്തമ  ദിനമായി ആചരിക്കുന്നു. ഗ്ലോബൽ ഇനിഷ്യേറ്റീവ് ഫോർ ആസ്തമ  എന്ന സംഘടനയാണ് ഇതിനു മേൽനോട്ടം വഹിക്കുന്നത്. 1998 മുതൽ ഇത് ആചരിക്കപ്പെടുന്നു.

വിവിധ പരിപാടികളാണ് ആസ്മാദിനത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്നത്.

 

ജീവിത ശൈലിയും, അന്തരീക്ഷ മലിനീകരണവും നിമിത്തം പലവിധ രോഗങ്ങളും ഇന്ന് വ്യാപകമായിട്ടുണ്ട്, ഇതിൽ ഏറെ പ്രധാനപ്പെട്ട ഒരു രോഗാവസ്ഥയാണ് ആസ്തമ.ശ്വസന വ്യവസ്ഥയിലുണ്ടാകുന്ന ഗുരുതരമായ പ്രശ്നമാണിത്.

എന്നാൽ ദീർഘകാലം നീണ്ടു നിൽക്കുന്ന ഈ രോഗത്തിന് പരിപൂർണമായ പരിഹാരം ഇല്ല എന്നതാണ് വാസ്തവം. ആസ്തമ എന്ന രോഗത്തെകുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനായാണ് ആസ്തമാദിനം ആചരിക്കുന്നത്.

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 100-150 ദശലക്ഷം ആളുകൾക്കാണ് ആസ്തമയുള്ളത്. ഇന്ത്യയിൽ ആസ്തമ രോഗികളുടെ എണ്ണം 15-20 ദശലക്ഷമായി വർധിച്ചിരിക്കുകയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നത്. കൃത്യമായ ചികിത്സ ലഭ്യമാക്കി ഫലപ്രദമായി ആസ്തമയെ നിയന്ത്രിച്ചില്ലെങ്കിൽ ആസ്തമ രോഗികളുടെ എണ്ണം ഇനിയും വർധിക്കും

ശ്വാസനാളത്തിൽ ഉണ്ടാകുന്ന സ്ഥായിയായ കോശജ്വലനത്താൽ ശരീരത്തിന്റെ സ്വാഭാവിക രോഗപ്രതിരോധസംവിധാനം അമിതമായി പ്രതികരിക്കുകയും തന്മൂലം വലിവും ശ്വാസം മുട്ടലും ചുമയും കഫക്കെട്ടും ഉണ്ടാകുകയും ചെയ്യുന്ന ഒരു കാസ രോഗമാണ് ആസ്മ. ശ്വാസനാളത്തെ മുഴുവനായോ ഭാഗികമായോ ബാധിക്കുന്ന വായുസഞ്ചാരതടസത്തെ സ്വാഭാവികമായോ മരുന്നു കൊണ്ടോ മാറ്റി ശ്വസനം പഴയപടിയിലെത്തിക്കാമെന്നതാണ് ആസ്മയെ സനാതന ശ്വാസതടസ്സ രോഗങ്ങളിൽ (Chronic Obstructive Pulmonary Diseases) നിന്ന് വേറിട്ടതാക്കുന്നത്.

ജനിതകവും പാരിസ്ഥിതികവും തൊഴിൽ‌പരവും സാമൂഹികവുമായ ബഹുവിധഘടകങ്ങളുടെ പാരസ്പര്യമാണു ആസ്മയ്ക്ക് നിദാനം. ഇതു ചികിത്സിച്ച് മാറ്റാവുന്ന ഒരു രോഗമല്ല, എന്നാൽ ലക്ഷണങ്ങളെ പൂർണമായും നിയന്ത്രിച്ചു നിർത്താനാവും. ശ്വാസനാളസങ്കോചത്തിനു കാരണമാകുന്ന ജൈവപ്രക്രിയകളെയും രോഗപ്രതിരോധവ്യൂഹത്തിന്റെ അമിതപ്രതികരണങ്ങളെയും നിയന്ത്രിക്കാനുള്ള മരുന്നുകളാണു മുഖ്യമായും ആസ്മയ്ക്കുള്ള ചികിത്സയിൽ ഉപയോഗിച്ചുവരുന്നത്.

പേരിന് പിന്നിൽ

“ആയാസപ്പെട്ട് ശ്വസിക്കുക”, “കിതയ്ക്കുക” തുടങ്ങിയ അർത്ഥമുള്ള അസെയ്ൻ (azein) എന്ന ഗ്രീക്ക് വാക്കിൽ നിന്നാണു ആസ്മ എന്ന രോഗനാമം ഉത്ഭവിച്ചിരിക്കുന്നത്. ഇന്നുകാണുന്ന വിധമുള്ള നിർവചനത്തിലല്ലെങ്കിലും, ഈ വാക്ക് ഹിപ്പോക്രാറ്റീസിന്റെ എഴുത്തുകളിൽ ആവർത്തിച്ചു ഉപയോഗിച്ചിട്ടുണ്ട്. വിവിധ പ്രാദേശിക വകഭേദങ്ങളിൽ ആസ്മാ, ആസ്ത്മ, ആസ്തമ എന്നൊക്കെ ഉച്ചരിക്കാറുണ്ട്.

കാരണങ്ങളും രോഗനിദാനശാസ്ത്രവും (Pathophysiology)

ശ്വാസകോശത്തിൽ സൂക്ഷ്മവും സ്ഥൂലവുമായ പല മാറ്റങ്ങളും ആസ്മയിൽ കാണാം. ഇവ മുഖ്യമായും താഴെപ്പറയുന്നവയാണ് :

കഫം ഉല്പാദിപ്പിക്കുന്ന കോശങ്ങൾ പെരുകുന്നു, കഫത്തിന്റെ അമിതോല്പാദനം നടക്കുന്നു, കഫത്തിന്റെ കട്ടിയും ഇലാസ്തികതയും ജലാംശത്തിന്റെ അളവും വ്യത്യാസപ്പെടുന്നു.

വായു അറകളുടെ ആധാരസ്തരത്തിന്റെ കനം വർധിക്കുക, ബാഹ്യകലകൾക്കിടയിൽ മാസ്റ്റ് കോശങ്ങളും (Mast Cells) മറ്റു ശ്വേതരക്താണുക്കളും (leukocytes) വർദ്ധിക്കുക, സർവോപരി ശ്ലേഷ്മസ്തരത്തിന്റെ (mucus membrane) ഉപപാളികളിലേയ്ക്ക് ഇയോസിനോഫിൽ കോശങ്ങളുടെ തള്ളിക്കയറ്റം ഉണ്ടാവുക .

ശ്വാസനാളബാഹ്യകലയ്ക്കു വ്യാപകമായ നാശമുണ്ടാകുക. ബാഹ്യകോശങ്ങൾ വ്യാപകമായി പൊഴിയുകയും അത് ശ്വാസനാളികളിലും വായു അറകളിലുമായി വീണു കഫവുമായിച്ചേർന്ന് അടവുണ്ടാക്കുക. ഈ അടവുണ്ടാക്കുന്ന കഫകീലകങ്ങളിൽ (mucus plugs) ഇയോസിനോഫിൽ കോശങ്ങളുടെ ധാരാളിത്തം കാണാം.ശ്വാസനാളികളുടെ അമിതപ്രതികരണമാണ് ആസ്മയുടെ മുഖ്യലക്ഷണവും കാരണവും.

You might also like

Leave A Reply

Your email address will not be published.