May 30 കെ.എസ്‌.യു. ദിനം (KSU Day)

0

ഇന്ന്‌ കെ.എസ്‌.യു. ദിനം. 1957 മേയ് 30 നായിരുന്നു കെ.എസ്‌.യു രൂപീകരിക്കപ്പെട്ടത്.

കെ.എസ്.യു.(KSU) അഥവാ കേരളാ സ്റ്റുഡന്റ്സ് യൂണിയൻ കേരളത്തിൽ സജീവമായ വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്ഥാനമാണ്. 1957 മേയ് മാസം രൂപീകൃതമായ ഈ സംഘടന ഇന്ത്യൻ നാഷണൽ കോൺഗ്രസ് കേരളാ ഘടകത്തിന്റെ പോഷകസംഘടന എന്ന നിലയിലാണു പ്രവർത്തിക്കുന്നത്. ഇപ്പോൾ കേന്ദ്രമന്ത്രിസഭയിൽ അംഗങ്ങളായ വയലാർ രവി, എ.കെ. ആന്റണി, കേരളത്തിൽ മുൻ‌മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി തുടങ്ങി ഒട്ടേറെപ്പേർ കെ.എസ്.യുവിൽ പ്രവർത്തിച്ച് കോൺഗ്രസ് പാർട്ടിയുടെ നേതൃസ്ഥാനങ്ങളിലെത്തിയവരാണ്.ആദർശവും’സത്യസന്തതയും സംഘടനയുടെ മുഖവരയാകുന്നു

*ചരിത്രം*

രൂപവത്കരണം

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും അതിന്റെ വിദ്യാർത്ഥിവിഭാഗമായ സ്റ്റുഡന്റ്സ് ഫെഡറേഷനും(എസ്.എഫ്.) കേരളത്തിൽ ശക്തിപ്രാപിച്ച കാലത്ത് അതിനു ബദൽ എന്ന നിലയിലാണ് കെ.എസ്.യു. രൂപവത്കരിക്കപ്പെടുന്നത്. പിന്നീട് വയലാർ രവി എന്ന പേരിൽ പ്രശസ്തനായ എം.കെ. രവീന്ദ്രനാണ് കെ.എസ്.യു. രൂപവത്കരണത്തിൽ മുൻ‌കയ്യെടുത്തത്. 1957-ൽ എറണാകുളം ലോ കോളജ് വിദ്യാർത്ഥികളായ ജോർജ് തരകൻ, എ.എ. സമദ് എന്നിവരുടെ നേതൃത്വത്തിൽ സ്വതന്ത്ര വിദ്യാർത്ഥി സംഘടന എന്നൊരു പ്രസ്ഥാനം രൂപീകൃതമായിരുന്നു. ഇതേകാ‍ലത്താണ് എം.കെ. രവീന്ദ്രന്റെ നേതൃത്വത്തിൽ ആലപ്പുഴ എസ്.ഡി. കോളജ് കേന്ദ്രമായി മറ്റൊരു വിദ്യാർത്ഥി കൂട്ടായ്മ പ്രവർത്തിച്ചു തുടങ്ങിയത്. ഈ രണ്ടു കൂട്ടായ്മകളും യോജിച്ചു പ്രവർത്തിക്കുവാൻ ഐ.എൻ.ടി.യു.സി. നേതാവായ കെ.സി. ഈപ്പൻ നൽകിയ നിർദ്ദേശം കെ.എസ്.യു. രൂപവത്കരണത്തിനു വഴിതെളിച്ചു. 1957 മെയ് 30 ആലപ്പുഴ മുല്ലയ്ക്കൽ താണുവയ്യർ ബിൽഡിങ്സിൽ ഈ രണ്ടു വിദ്യാർത്ഥി കൂട്ടായ്മകളുടെയും പ്രതിനിധികൾ യോഗം ചേരുകയും പുതിയൊരു സംഘടന രൂപവത്കരിച്ച് ഒരുമിച്ചു പ്രവർത്തിക്കാൻ തീരുമാനിക്കുകയും ചെയ്തു. വയലാർ രവിയാണ് കെ.എസ്.യു. എന്ന പേരു നിർദ്ദേശിച്ചത്. പുതിയ സംഘടനയുടെ പ്രസിഡന്റായി ജോർജ് തരകനെയും ജനറൽ സെക്രട്ടറിയായി വയലാർ രവിയെയും ഖജാൻ‌ജിയായി എ.എ. സമദിനെയും പ്രസ്തുത യോഗം തിരഞ്ഞെടുത്തു.

*ഒരണസമരം*

കെ.എസ്.യുവിന്റെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച സമരപരിപാടിയായിരുന്നു 1959ലെ ഒരണസമരം. കുട്ടനാട്ടിലെ ബോട്ട് സർവീസ് സ്വകാര്യമേഖലയിൽ നിന്ന് സർക്കാർ ഏറ്റെടുത്തപ്പോൾ അന്നേവരെയുണ്ടായിരുന്ന യാത്രാചാർജ് ഒരണയിൽ നിന്ന് പത്തൂ പൈസയാക്കി ഉയർത്തി.ഇതിനെതിരെ കെ.എസ്.യു വിന്റെ നേതൃത്വത്തിൽ നടന്ന സമരമാണ് ഒരണസമരം എന്ന പേരിൽ അറിയപ്പെടുന്നത്.

എം എം ഹസനായിരുന്നു(1968-69) കേരള സർവ്വകലാശാലാ സെനറ്റിലെ ആദ്യത്തെ കെ.എസ്.യു. പ്രതിനിധി. പിറവിക്കു ശേഷം ഏതാണ്ട് ഇരുപതു വർഷത്തോളം കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ ഏറ്റവും ശക്തമായ വിദ്യാർത്ഥി സംഘടനകളിലൊന്നായിരുന്നു കെ.എസ്.യു.ഇന്ന് കോൺഗ്രസ് നേത്രത്വത്തിൽ ഉളള എ.കെ. ആന്റണി, വയലാർ രവി , എം എം ഹസ്സൻ, ഉൾപ്പെടെ മിക്കവരും കെ.എസ്.യു വിന്റെ സമരരംഗത്തു നിന്നും ഉയർന്നു വന്നിട്ടുളളവർ ആണു. ഹൈബി ഈഡനായിരുന്നു കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്. ഹൈബി ഈഡൻ മുൻ എറണാകുളം എം.പി പരേതനായ ജോർജ് ഈഡന്റെ മകനാണ്. ഹൈബി എൻ.എസ്.യു പ്രസിഡന്റായി 2008 ഡിസംബറിൽ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. കെ.എം. അഭിജിത്ത് ആണ് ഇപ്പൊൾ സംസ്ഥാന പ്രസിഡന്റ്

*സംസ്ഥാന കമ്മിറ്റി*

കെ എസ് യു തിരഞ്ഞെടുപ്പ് 2017 ഇൽ നടന്നു. കെ.എം അഭിജിത്ത് സംസ്ഥാന പ്രസിഡന്റ് അയി തിരഞ്ഞെടുക്കപ്പെട്ടു. വി.പി അബ്ദുൽ റഷീദ്, റിങ്കു പടിപ്പുരയിൽ, സ്നേഹ ആർ വി ഹരിപ്പാട്,ശ്രീലാൽ ,ജശർ പള്ളിവേൽ ,നിഖിൽ ദാമോദരൻ എന്നിവരെ വൈസ് പ്രസിഡന്റുമാരായും തിരഞ്ഞെടുത്തു.ഷാഫി പറമ്പിലിന് ശേഷം മൃഗീയ ഭൂരിപക്ഷത്തിൽ പ്രസിഡന്റ് ആയ വ്യക്തി ആണ് കോഴിക്കോടു നിന്നുള്ള കെ.എം അഭിജിത്ത്.

*കലാശാല മാസിക*

കെ എസ് യു വിന്റെ മുഖപത്രമാണു കലാശാല മാസിക. കെ എസ് യു സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള എഡിറ്റോറിയൽ ബോർഡാണു കലാശാല മാസിക പ്രസിധീകരിക്കുന്നത്.

You might also like

Leave A Reply

Your email address will not be published.