29-05-1988 ശ്രീനാഥ് ഭാസി – ജന്മദിനം

0

ഒരു മലയാള സിനിമാ അഭിനേതാവും, ഗായകനും, സംവിധായകനുമാണ് ശ്രീനാഥ് ഭാസി (ജനനം: 29 മേയ് 1988, കൊച്ചി, കേരളം). 2012ൽ പുറത്തിറങ്ങിയ പ്രണയം എന്ന ചിത്രമാണ് ശ്രീനാഥിന്റെ അരങ്ങേറ്റ ചലച്ചിത്രം. പിന്നീട് ഉസ്താദ് ഹോട്ടൽ, ടാ തടിയാ, ഹണീ ബീ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച് അദ്ദേഹം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ഐസ്ഡ് ടീ പോലെയുള്ള ചില ഹ്രസ്വ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ക്രിസ്ത്യൻ സംഗീത ബാൻഡായ ക്രിംസൺ വുഡിൽ അംഗമാണ് അദ്ദേഹം. ടാ തടിയാ, ഹണി ബീ തുടങ്ങിയ ചിത്രങ്ങളിൽ മലയാളത്തിന്റെ, കൊച്ചി പ്രാദേശിക രൂപത്തിലുള്ള സംഭാഷണങ്ങൾ മികച്ച രീതിയിൽ അവതരിപ്പിച്ച് അദ്ദേഹം ശ്രദ്ധനേടി.

*അഭിനയിച്ച ചിത്രങ്ങൾ*

2012 പ്രണയം അരുൺ ആദ്യ ചിത്രം

2012 22 ഫീമെയിൽ കോട്ടയം ബോണി

2012 അരികെ

2012 ഉസ്താദ് ഹോട്ടൽ കല്ലുമ്മക്കായ ബാൻഡ് അംഗം

2012 അയാളും ഞാനും തമ്മിൽ രാഹുൽ

2012 ടാ തടിയാ സണ്ണി ജോസ് പ്രകാശ്

2013 ഹണീ ബീ അബു

2013 റാസ്പുടിൻ റാറ്റ്സ് ചിത്രീകരണത്തിൽ

2013 മിസ്റ്റർ ഫ്രോഡ് പ്രീ-പ്രൊഡക്ഷൻ

2013 നോർത്ത് 24 കാതം ചിത്രീകരണത്തിൽ

You might also like

Leave A Reply

Your email address will not be published.