28-05-2020 പ്രഭാത ചിന്തകൾ

0

🔅 ആരും വിശുദ്ധരായോ പാപികൾ ആയോ ജനിക്കുന്നില്ല…. സാഹചര്യങ്ങൾ അവരെ അങ്ങനെ ആക്കുന്നു എന്ന് മാത്രം. ഒരു വ്യക്തി സ്ഥിരമായി പാപിയൊ സ്ഥിരമായി വിശുദ്ധനൊ ആകുന്നില്ല… സാഹചര്യങ്ങൾ മാറുമ്പോൾ വിശുദ്ധൻ പാപിയും പാപി വിശുദ്ധനും ആകാം … നിരവധി ഉദാഹരണങ്ങൾ നമുക്ക്‌ മുന്നിൽ ഉണ്ട്‌.

🔅 ഏത്‌ വിശുദ്ധനും പാപിയായിരുന്നിരിക്കാം എന്നത്‌ പഴങ്കഥ. ഏത്‌ പാപിക്കും വിശുദ്ധനാകാം എന്നത്‌ സാധ്യത. സാഹചര്യം കൊണ്ടും അറിവില്ലായ്മ കൊണ്ടും അപകട വഴികളിലൂടെ സഞ്ചരിച്ചവർക്ക്‌ തിരിച്ചു വരാനുള്ള സാഹചര്യം എന്നെങ്കിലും സൃഷ്ടിക്കപ്പെടും. അവിടെ നിന്ന് ഒരു നിർബന്ധിത യു ടേൺ എടുക്കണം . ഒരു പക്ഷെ പിന്നീട്‌ വേറൊരു അവസരം ലഭിച്ചില്ലെന്ന് വരാം.

🔅 ജീവിതത്തിൽ പറ്റിപ്പോയ ചില അബദ്ധങ്ങൾ ചില പാഠങ്ങൾ പഠിക്കാൻ വേണ്ടി കൂടിയാവാം.ആ പാഠം മാത്രം എടുത്ത്‌ പിന്നിലേക്ക്‌ തിരിഞ്ഞ്‌ നോക്കാതെ യാത്ര ചെയ്യണം…ഒരു പക്ഷെ ജീവിത വിജയം നമ്മുടേത്‌ തന്നെയാവാം .

🔅🔅🔅🔅🔅🔅🔅🔅🔅🔅🔅

You might also like

Leave A Reply

Your email address will not be published.