25-05-2020 Today News

0

ചരിത്രസംഭവങ്ങൾ

“`1953 – അണുപരീക്ഷണം: നെവാദയിലെ പരീക്ഷണസ്ഥലത്ത്, അമേരിക്ക അതിന്റെ ഏക അണുവായുധ പീരങ്കി പരീക്ഷണം നടത്തി.

1913- കൊച്ചി പുലയ മഹാസഭ നിലവിൽ വന്നു.

1985- പഞ്ചാബ് മോഡൽ പ്രസംഗം. ആർ ബാലകൃഷ്ണപ്പിള്ള മന്ത്രി സ്ഥാനം രാജിവച്ചു.

1999 – നെടുമ്പാശേരി വിമാനത്താവളം ഉദ്ഘാടനം ചെയ്തു.

2013 – ചത്തീസ് ഗഢിൽ ഉണ്ടായ മാവോയിസ്റ്റ് ആക്രമണം.; 32 കോൺഗ്രസ് നേതാക്കൾ കൊല്ലപ്പെട്ടു

1946 – അബ്ദുള്ള-1 ജോർദ്ദാൻ രാജാവായി

1961 – യു എസ്‌ പ്രസിഡണ്ട്‌ ജോൺ എഫ്‌ കെന്നഡി , അപ്പോളൊ പ്രോഗ്രാം പ്രഖ്യാപിച്ചു .10 വർഷത്തിനകം മനുഷ്യനെ ചന്ദ്രനിൽ എത്തിക്കും എന്ന് പ്രഖ്യാപനത്തിൽ

1963 – എത്യോപ്യയിലെ അഡിസ്‌ അബാബയിൽ വച്ച്‌ ‘ഓർ ഗനൈസേഷൻ ഓഫ്‌ ആഫ്രിക്കൻ യൂണിറ്റി ‘ നിലവിൽ വന്നു

1977 – ചൈന ഷേക്ക്സ്‌പിയർ കൃതികൾക്കുള്ള വിലക്ക്‌ പിൻവലിച്ചു

1981 – ജി സി സി ( ഗൾഫ്‌ കോ ഓപറേഷൻ കൗൺസിൽ നിലവിൽ വന്നു. , റിയാദിൽ )

1985 – ബംഗ്ലാദേശിൽ വ്യാപക കൊടുങ്കാറ്റിൽ 10,000 ഓളം മരണം

2009 – നോർത്ത്‌ കൊറിയ രണ്ടാമത്തെ ആണവ പരീക്ഷണം. നടത്തി

2011 – പ്രശസ്ത ‘ഓപ്ര വിൻഫ്രെ ഷോ’ അവസാന എപ്പിസോഡ്‌ സംപ്രേഷണം ചെയ്തു

2016 – പിണറായി സർക്കാർ അധികാരം ഏറ്റു. ( ഇന്ന് അഞ്ചാം വർഷത്തിലേക്ക്‌ )

1977 – സ്റ്റാർ വാർസ് പുറത്തിറക്കി.

1985 – ബംഗ്ലാദേശിൽ ചുഴലിക്കാറ്റുമൂലം പതിനായിരത്തോളം പേർ മരിക്കുന്നു.“`

➡ _*ജനനം*_

“`1957 – എം ജി ശ്രീകുമാർ – ( പിന്നണിഗായകനും, സംഗീത‌ സം‌വിധായകനും, ടെലിവിഷൻ അവതാരകനുമായ എം ജി ശ്രീകുമാർ )

1972 – കരൺ ജോഹർ – ( ചലച്ചിത്രസംവിധാ‍യകനും, നിർമ്മാതാവും, ടെലിവിഷൻ അവതാരകനുമായ കരൺ ജോഹർ )

1977 – കാർത്തി – ( തമിഴ് നടൻ ശിവകുമാറിന്റെ മകനും സൂര്യയുടെ സഹോദരനും സിനിമാ നടനുമായ കാർത്തിക് എന്ന കാർത്തി )

1983 – കുനാൽ ഖേമു – ( ഹിന്ദി സിനിമനടൻ കുണാൽ ഖേമു )

1966 – കെ ബി ഗണേഷ്‌ കുമാർ – ( മുൻ മന്ത്രിയും സിനിമ നടനും പത്തനാപുരം മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന നിയമസഭ അംഗവുമായ കീഴൂട്ട് ബാലകൃഷ്ണപിള്ള ഗണേഷ് കുമാർ )

1926 – ധീരു ബേൻ പട്ടേൽ – ( ചലചിത്രമാക്കിയ ‘ഭാവ്നി ഭവായ്’ എന്ന നാടകമടക്കം പല നാടകങ്ങളും, നോവലുകളും, കഥകളും, കവിതകളും രചിച്ച ഗുജറാത്തി എഴുത്തുകാരി ധീരൂ ബേൻ പട്ടേൽ )

1973 – രാജൻ അരിയല്ലൂർ – ( കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന മുഖ്യപുരസ്‌കാരം ലഭിച്ച ശില്‌പി രാജൻ അരിയല്ലൂർ )

1956 – കെ സുരേഷ്‌ കുറുപ്പ്‌ – ( മുൻലോകസഭ അംഗവും നിയമസഭ അംഗവുമായ സിപിഐ എം നേതാവ് കെ സുരേഷ് കുറുപ്പ്‌ )

1971 – കുഴൽമന്ദം രാമകൃഷ്ണൻ – ( ലോകപ്രശസ്തനായ മൃദംഗ വിദ്വാനും, ഏറ്റവും കൂടുതൽ സമയം മൃദംഗം വായിച്ചതിനു ഗിന്നസ് ബുക്കിൽ സ്ഥാനം നേടിയ വ്യക്തിയുമായ കുഴൽമന്ദം രാമകൃഷ്ണൻ )

1954 – മുരളി – ( അമരം, കാണാക്കിനാവ്, നെയ്ത്തുകാരൻ തുടങ്ങിയ മലയാള സിനിമകളിൽ അഭിനയിച്ച നാടക, ടെലിവിഷൻ സീരിയൽ രംഗങ്ങളിലെ അഭിനേതാവായിരുന്ന മുരളി )

1878 – സ്വദേശാഭിമാനി രാമകൃഷ്ണപിള്ള – ( പത്രാധിപർ, ഗദ്യകാരൻ, പുസ്തക നിരൂപകൻ, സമൂഹനവീകരണവാദി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള സ്വാത്രന്ത്ര്യ സമര പോരാളിയായിരുന്ന സ്വദേശാഭിമാനി എന്നറിയപ്പെട്ടിരുന്ന കെ. രാമകൃഷ്ണപിള്ള )

1924 – കലാമണ്ഡലം കൃഷ്ണൻ കുട്ടി പൊതുവാൾ – ( കഥകളി ചെണ്ടയിലെ കുലപതിയും, കേരളീയ നൃത്തകലകളായ കഥകളി, ഓട്ടന്‍ തുള്ളല്‍, മോഹിനിയാട്ടം, നാടകം തുടങ്ങിയ കലകളെ പരിപോഷിപ്പിക്കുന്നതിനായും പഠിപ്പിക്കുന്നതിനായും ഷൊര്‍ണൂരിനടുത്ത്‌ കവളപ്പാറയിൽ കലാ സാഗർ എന്ന സ്ഥാപനം തുടങ്ങുകയും ചെയ്ത കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാൾ )

1925 – കൂഴൂർ നാരായണ മാരാർ – ( ഏഴ്‌ പതിറ്റാണ്ടോളം പൂരപറമ്പുകളിലെ നിറസാന്നിധ്യമായിരുന്ന പഞ്ചവാദ്യ വിദ്വാനായിരുന്ന പദ്മഭൂഷൺ കൂഴൂർ നാരായണ മാരാർ )

1931 – എൻ എസ്‌ പരമേശ്വരൻ പിള്ള – ( ഇന്ത്യൻ കോഫീ ഹൗസ് പ്രസ്ഥാനത്തിന്റെ കേരളത്തിലെ സ്ഥാപക സെക്രട്ടറിയും കോഫി ഹൗസ് പ്രസ്ഥാനത്തിന്റെ ഏക ലിഖിത ചരിത്രമായ കോഫി ഹൗസിന്റെ കഥ എന്ന പുസ്തകം എഴുതുക യും ചെയ്തനടയ്ക്കൽ പരമേശ്വരൻ പിള്ള എന്ന എൻ എസ്‌ പരമേശ്വരൻ പിള്ള )

1445 – സുൽത്താൻ അബുൽ ഫത്ത്‌ നസീർ ഉദ്ദീൻ മഹമൂദ്‌ ഷാ – ( ഗുജറാത്തിൽ മെംമദാവാദ് നഗരത്തിന്റെ സ്ഥാപകനും 43 വർഷം ഗുജറാത്തിന്റെ സുൽത്താനും മുജഫറിദ് രാജവംശത്തിന്റെ സ്ഥാപകൻ അഹമദ് ഷായുടെ പേരക്കിടാവിന്റെ മകനും എറ്റവും കൂടുതൽ രാജ്യങ്ങൾ വെട്ടി പിടിച്ച രാജാവും രണ്ട് ഗഢങ്ങൾ (ഫോർട്ടുകൾ) കീഴടക്കിയതിന്നാൽ (പാവഗഢ് , ജുനാ ഗഢ് ) മഹമൂദ് ബേഗഢ എന്നറിയപ്പെട്ടിരുന്ന സുൽത്താൻ അബുൾ ഫത്ത് നസീർ ഉദ്ദിൻ മഹമൂദ് ഷാ )

1886 – റാഷ്‌ ബിഹാരി ബോസ്‌ – ( ഇന്ത്യൻ നാഷണൽ ആർമിയുടെ സംഘാടകനെന്ന നിലയിലും ബംഗാൾ വിഭജനത്തെ തുടർന്ന് ബ്രിട്ടിഷ് വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളിയായി വൈസ്രേയ് ഹാർഡിഞ്ജ് പ്രഭുവിനെതിരെയുള്ള ബോംബേറിൽപങ്കെടുത്ത വിപ്ലവകാരി എന്ന നിലയിലും പ്രസിദ്ധനായിരുന്ന റാഷ് ബിഹാരി ബോസ്‌ )

1936 – റൂസി ഫ്രാംറോസ്‌ സുർത്തി – ( ഇൻഡ്യക്ക് വേണ്ടി 26 ടെസ്റ്റ് മാച്ചുകൾ കളിച്ച ലെഫ്റ്റ് ആം സ്പിൻ ബോളർ റുസി ഫ്രാംറോസ് സുർത്തി )

1887 – വിശുദ്ധ പദ്രെ പിയോ – ( പഞ്ചക്ഷതധാരി എന്ന നിലയിൽ ജീവിച്ചിരുന്നപ്പോൾ ഏറെ പ്രശസ്തനായ റോമൻ കത്തോലിക്കാ സഭയിലെ മിസ്റ്റിക്കും ദാർശനികനും പുരോഹിതനുമായ വിശുദ്ധ പാദ്രെ പിയോ )

1956 – രമേശ്‌ ചെന്നിത്തല – ( കോൺഗ്രസ്സ് (ഐ)-യുടെ കേരളത്തിലെ പ്രമുഖരായ നേതാക്കളിലൊരാളാണ് രമേശ് ചെന്നിത്തല . നിലവിൽ കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവും ഹരിപ്പാട് മണ്ഡലത്തിൽ നിന്നുള്ള നിയമസഭാസാമാജികനുമാണ് ഇദ്ദേഹം )

1897 – ജെനെ ടുനെ – ( ഒന്നാം ലോകയുദ്ധകാലത്ത് അമേരിക്കൻ നാവികസേനയിൽ സേവന മനുഷ്ഠിക്കുകയും അതിശയകരമായ ബോക്സിങ് പാടവത്താലും ‘ഫൈറ്റിങ് മറൈൻ’ എന്ന ഓമനപ്പേരു കരസ്ഥമാക്കുകയും 1926-ൽ ഇന്നത്തെ ലോകാരാധ്യനായ ബോക്സിങ് താരം ഡെംപ്സിയെ തോല്പിച്ച് ഹെവി വെയ്റ്റ് വിഭാഗത്തിലെ ലോകചാമ്പ്യനാകുകയും 1927-ലും 1928ലും കിരീടം നിലനിർത്തുകയും അതിനുശേഷം 75 മത്സരങ്ങളിൽ ജയിക്കുകയും, രണ്ടാം ലോകയുദ്ധകാലത്ത് അമേരിക്കൻ നാവികസേനയിലെ ‘ഫിസിക്കൽ ഫിറ്റ്നസ്’ വിഭാഗം മേധാവിയാകുകയും, 1955-ൽ ‘ബോക്സിങ് ഹാൾ ഓഫ് ഫെയിം’ ആയി തെരഞ്ഞെടുക്കപ്പെടുകയും, ബോക്സിങ് രംഗത്തുനിന്നുണ്ടായ ലോകോത്തര ആത്മകഥയായി വാഴ്ത്തപ്പെടുന്ന ‘എ മാൻ മസ്റ്റ് ഫൈറ്റ്’ (1932) എന്ന കൃതി രചിക്കുകയും ചെയ്ത ജെയിംസ് ജോസഫ് ടുനെ എന്ന ജെനെ ടുനെ )

1952 – സത്താർ – ( എഴുപത്‌ , എൺപത്‌ കാലത്ത്‌ മലയാള സിനിമയിൽ നിറഞ്ഞ്‌ നിന്ന ഒരു നടനും നടി ജയഭാരതിയുടെ ഭർത്താവും ആയിരുന്ന നടൻ സത്താർ )

1938 – ഗൗൺഡമണി – ( തമിഴ്‌ സിനിമയിലെ ഹാസ്യ താരം ആയിരുന്ന ഗൗൺഡമണി )

1865 -പീറ്റർ സീമാൻ – ( സീമാൻ പ്രതിഭാസത്തിന്റെ കണ്ടുപിടുത്തത്തിനും ശാസ്ത്രീയ വിശദീകരണത്തിനും ഹെൻഡ്രിക്ക് ലോറൻസുമൊത്ത് 1902-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ ഡച്ച് ശാസ്ത്രജ്ഞൻ പീറ്റർ സീമാൻ )

1927 – റോബർട്ട്‌ ലുഡ്‌ ലും – ( 33 ഭാഷകളിൽ 40 രാജ്യങ്ങളിൽ 50 കോടിയോളം പുസ്തകങ്ങളുടെ കോപ്പികൾ പ്രിൻറ്റ് ചെയ്ത 27 സ്തോപജനകങ്ങൾ ആയ നോവലുകൾ എഴുതിയ അമേരിക്കൻ എഴുത്തുകാരൻ റോബർട്ട് ലുഡ് ലും )“`

➡ _*മരണം*_

“`2006 -സി ജി ശാന്തകുമാർ – ( കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സജീവപ്രവർത്തകനും കേരള സംസ്ഥാന ബാലസാഹിത്യ ഇൻറ്റിട്യൂട്ടിന്റെ ഡയറക്ടറും,കേരള സമ്പൂർണ്ണ സാക്ഷരതാപദ്ധതിയുടെ ഡയറക്‌ടറും, എറണാകുളം സാക്ഷരതാ പ്രോജക്‌ട്‌ ഓഫീസറും, കേന്ദ്ര മാനവ വിഭവവികസനശേഷി മന്ത്രാലയത്തിന്റെ കിഴിലുളള ശ്രമിക്‌ വിദ്യാപീഠം ഡയറക്‌ടറും ആയിരുന്ന മലയാളത്തിലെ പ്രമുഖ ബാലസാഹിത്യകാരന്മാരിൽ ഒരാളായിരുന്ന സി. ജി. ശാന്തകുമാർ )

2009 – പിണ്ടാണി എൻ ബി പിള്ള – ( ബാലാ സാഹിത്യകാരനും അധ്യാപകനും കുട്ടി കവിതകള്‍ എഴുത്തിയിരുന്ന കവിയും ആയിരുന്ന പിണ്ടാണി എന്‍ ബി പിള്ള )

2011 – പി വേണു – ( ഉദ്യോഗസ,വിരുതൻ ശങ്കു, വിരുന്നുകാരി,വീട്ടുമൃഗം, സി.ഐ.ഡി നസീർ, ടാക്സികാർ,പ്രേതങ്ങളുടെ താഴ്‌വര,ബോയ്ഫ്രണ്ട് തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത പി. വേണു എന്നറിയപ്പെട്ടിരുന്ന പാട്ടത്തിൽ വേണുഗോപാല മേനോൻ )

2005 – സുനിൽ ദത്ത്‌ – ( ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനും, നിർമ്മാതാവും , സംവിധായകനും കൂടാതെ ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനും 2004-2005 മൻമോഹൻ സിംഗ്‌ സർക്കാറിൽ യുവജന സ്പോർട്സ് കാര്യ കാബിനറ്റ് മന്ത്രിയും ആയിരുന്ന ബൽ‌രാജ് ദത്ത് എന്ന സുനിൽ ദത്ത്‌ )

2013 – ടി എം സൗന്ദർ രാജൻ – ( തമിഴ് സിനിമാരംഗത്ത് ആറു ദശകങ്ങളോളം സജീവമായിരുന്ന ചലച്ചിത്രപിന്നണിഗായകനായിരുന്നു ടി.എം. സൗന്ദരരാജൻ )

2012 – ദിലീപ്‌ – ( വരുമയിൻ നിറം സിവപ്പ്, തൂങ്കാതെ തമ്പി തൂങ്കാതെ, സംസാരം അദു മിൻസാരം, പെൺമണി അവൾ കൺമണി, ഞാൻ ഏകനാണ്, വല്ലി, തുടങ്ങിയ സിനിമകളിൽ അഭിനയിച്ച തെൻ ഇൻഡ്യൻ നടൻ
ദിലീപ്‌ )

986 – അബ്ദുൽ റഹ്മാൻ അൽ സൂഫി – ( ടോളമി യുടെ അൽമജെസ്റ്റ് എന്ന വിഖ്യാതകൃതിയെ അവലംബിച്ച് അറബിഭാഷയിൽ ജ്യോതിശാസ്ത്ര ചരിത്രത്തിന്റെ നാഴികക്കല്ലായി കണക്കാക്കപ്പെടുന്ന കിതാബ് സുവർ അൽ കവാകിബ് അൽ താബിത – ബുക്ക്‌ ഓഫ് ഫിക്സെഡ് സ്റ്റാർസ് എന്ന പുസ്തകം എഴുതിയ എ.ഡി. പത്താം പത്താം നൂറ്റാണ്ടിൽ പേർഷ്യയിൽ ജീവിച്ചിരുന്ന വിഖ്യാത മുസ്‌ലിം ജ്യോതിശാസ്ത്ര പണ്ഡിതൻ അബ്ദുറഹ്മാൻ അൽ സൂഫി )

1954 – റോബർട്ട്‌ കാപ – ( രണ്ടാം ലോകമഹായുദ്ധം, സ്പെയിനിലെ ആഭ്യന്തര യുദ്ധം, രണ്ടാം സിനോ-ജപ്പാൻ യുദ്ധം, 1948ലെ അറബ്-ഇസ്രായേൽ യുദ്ധം, ഒന്നാം ഫ്രഞ്ച്-ഇന്തോ ചൈനാ യുദ്ധം തുടങ്ങി അഞ്ചു യുദ്ധങ്ങൾ തന്റെ ക്യാമറ കണ്ണിലുടെ പകർത്തി ലോകത്തെ അറിയിച്ച ഫോട്ടൊ ജേർണലിസ്റ്റ് റോബർട്ട് കാപ )“`

➡ _*മറ്റു പ്രത്യേകതകൾ*_

⭕ _International Missing Children’s Day_

⭕ _Geek pride day_

⭕ _Towel day_

⭕ _Wine day_

⭕ _പഴയ SFR യുഗോസ്ലാവിയ : യുവത ദിനം !
(മാർഷൽ ടിറ്റൊയുടെ ജന്മദിനം)_

⭕ _ആഫ്രിക്കൻ യൂണിയൻ: ആഫ്രിക്ക ഡേ_

⭕ _അർജൻറ്റീന : ദേശീയ ദിനം!)_

⭕ _ജോർദാൻ: സ്വാതന്ത്ര്യ ദിനം_

⭕ _ലെബനോൺ: വിമോചന ദിനം_

🔴🔵🔴🔵🔴🔵🔴🔵🔴🔵🔴

You might also like

Leave A Reply

Your email address will not be published.