25-05-2020 പ്രഭാത ചിന്തകൾ

0

🔅 നന്മകൾ നമുക്ക്‌ ഒരാളിൽ അടിച്ച്‌ ഏൽപ്പിക്കാൻ സാധിക്കില്ല. ..അടിച്ചേൽപ്പിക്കുന്നത്‌ എല്ലാം ശാശ്വതമായി നില നിൽക്കില്ല. അവ താൽക്കാലികമായി അദൃശ്യമായാൽ തന്നെയും അവസരം വരുമ്പോൾ തനിഗുണം പുറത്ത്‌ വരിക തന്നെ ചെയ്യും.

🔅 പരപ്രേരണയല്ല, മറിച്ച്‌ ഉൾപ്രേരണയും ഉണർവ്വും ആണ്‌ നന്മയിലേക്കുള്ള വഴി . സ്വയം മാനസികമായ പരിവർത്തനം ഉണ്ടായാൽ മാത്രമേ മനസ്സിൽ ശരിയായ നന്മ ഇടം പിടിക്കൂ.

🔅 മാറ്റം ഓരോരുത്തർക്കും സാധ്യമാണ്‌. ആർക്കും ഏത്‌ നിമിഷവും മാറാം.പക്ഷെ മാറ്റം പൂർണ്ണമാകണമെങ്കിൽ ആവശ്യമായ സമയം അനുവദിച്ചേ മതിയാകൂ . ഓരോ മാറ്റത്തിനും അതിന്‌ അനുബന്ധമായ ചിന്തകളും ശീലങ്ങളും കൂടി രൂപപ്പെടണം . രാജാവായാലും യാചകൻ ആയാലും ആദ്യം ശീലികേണ്ടത്‌ സംയമനം ആണ്‌.

🔅🔅🔅🔅🔅🔅🔅🔅🔅🔅🔅

You might also like

Leave A Reply

Your email address will not be published.