19-05-2020 ഇന്നത്തെ പ്രത്യേകതകൾ

0

➡ ചരിത്രസംഭവങ്ങൾ

“`1649 – ഇംഗ്ലണ്ടിനെ കോമൺ‌വെൽത്തായി പ്രഖ്യാപിക്കുന്ന ആക്ട് ലോംഗ് പാർലമെന്റ് പാസാക്കുന്നു. അടുത്ത പതിനൊന്നു വർഷത്തേക്ക് ഇംഗ്ലണ്ട് ഒരു റിപ്പബ്ലിക് ആയി നിലകൊള്ളുന്നു.

1848 – മെക്സിക്കൻ-അമേരിക്കൻ യുദ്ധം: യുദ്ധം അവസാനിപ്പിച്ചുകൊണ്ട് മെക്സിക്കോ ഗ്വാഡലൂപ്പെ ഹിഡാൽഗോ ഉടമ്പടി അംഗീകരിക്കുന്നു. കാലിഫോർണിയ, നെവാദ, യൂറ്റാ, നിലവിൽ മറ്റു അഞ്ച് അമേരിക്കൻ സംസ്ഥാനങ്ങളിൽ ഉൾപ്പെട്ട പ്രദേശങ്ങൾ എന്നിവ മെക്സിക്കോ അമേരിക്കയ്ക്ക് 15 ദശലക്ഷം അമേരിക്കൻ ഡോളറിനു അടിയറവയ്ക്കുന്നു.

1979 – അങ്കമാലി അകപ്പമ്പ്‌ റെയിൽ ക്രോസിൽ ട്രെയിൻ വാഹനത്തിൽ ഇടിച്ച്‌ 16 പേർ മരണപ്പെട്ടു.

1982 – കേരള നിയമസഭ തിരഞ്ഞെടുപ്പ്‌ നടന്നു . ( യു ഡി എഫ്‌ 140 ൽ 77. സീറ്റ്‌ നേടി അധികാരത്തിൽ എത്തിയ തിരഞ്ഞെടുപ്പ്‌ )

715 – പോപ്പ്‌ ഗ്രിഗറി 2 തിരഞ്ഞെടുക്കപ്പെട്ടു

2018 – പ്രിൻസ്‌ ഹാരി – മേഗൻ വിവാഹം നടന്നു“`

➡ _*ജനനം*_

“`1934 – പി ലീല – ( പ്രശസ്ത പിന്നണി ഗായിക ആയിരുന്ന പി ലീല )

1934 – റസ്കിൻ ബോണ്ട്‌ – ( ഇന്ത്യയിലെ ഇംഗ്ലീഷ് ബാലസാഹിത്യ രചയിതാക്കളിൽ ശ്രദ്ധേയനും ഏകദേശം അഞ്ഞൂറോളം കൃതികളുടെ രചയിതാവും ബ്രിട്ടീഷ് വംശജനും ഇന്ത്യൻ നോവലിസ്റ്റും എഴുത്തുകാരനുമായ റസ്കിൻ ബോണ്ട്‌ )

1932 – ഐലന പോണിയറ്റോവ്‌സ്ക – ( സാമൂഹ്യ രാഷ്ട്രീയ കാര്യങ്ങളിൽ, പ്രത്യേകിച്ച് സ്ത്രീകളുടെയും പാവപ്പെട്ടവരുടെയും പ്രശ്നങ്ങളിൽ ഏറെശ്രദ്ധ കേന്ദ്രീകരിച്ച മെക്സിക്കൻ പൌരയായ പത്രപ്രവർത്തക എലെന പോണിയറ്റോവ്സ്ക

1957 – ജമീല പ്രകാശം – ( മുൻ എം.എൽ.എ. ആർ. പ്രകാശത്തിന്റെ മകളും മുൻ മന്ത്രി നീലലോഹിതദാസൻ നാടാരുടെഭാര്യയും മുൻ എം.എൽ.എ.യും , പ്രമുഖ ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകയുമായ ജമീല പ്രകാശം )

1976 – ശ്രീജിത്‌ രവി – ( നടൻ ടി ജി രവിയുടെ മകനും നടനും വ്യവസായിയുമായ ശ്രീജിത് രവി )

1938 – ഗിരീഷ്‌ കർണ്ണാട്‌ – ( ജ്ഞാനപീഠ പുരസ്കാരം ലഭിച്ച കന്നട ഭാഷയിലെ പ്രശസ്തനായ എഴുത്തുകാരനും നാടകകൃത്തും നടനും ചലച്ചിത്രസംവിധായകനും, റോഡ്സ് സ്കോളറും ടെലിവിഷൻ അവതാരകനുമായിരുന്നു ഗിരീ‍ഷ് കർണാഡ് )

1974 – നവാസുദ്ദീൻ സിദ്ധിഖി – ( ഹിന്ദി സിനിമ നടൻ നവാസുദ്ദീൻ സിദ്ദീഖി )

1858 – സി വി രാമൻ പിള്ള – ( ആദ്യകാല മലയാള നോവലിസ്റ്റുകളിൽ പ്രമുഖനും .മാർത്താണ്ഡവർമ്മ, രാമരാജബഹദൂർ,ധർമ്മരാജാ എന്നീ ചരിത്രാഖ്യായികകളുടെ രചയിതാവും . തിരുവിതാംകൂർ ദിവാനായിരുന്ന രാജാകേശവദാസന്റെ പെരക്കിടാവും ആയിരുന്ന സി.വി. രാമൻപിള്ള )

1992 – മഡോണ സെബാസ്ത്യൻ – ( പ്രേമം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച്‌ കിംഗ്‌ ലയർ അടക്കം നിരവധി മലയാള ചിത്രങ്ങളിലും തമിഴ്‌ ചിത്രങ്ങളിലും വേഷമിട്ട ഗായിക കൂടിയായ. മഡോണ സെബാസ്ത്യൻ )

1990 – സിഡ്‌ ശ്രീരാം – ( തമിഴ്‌ ,തെലുഗു സിനിമകളിലെ ഹിറ്റ്‌ ഗായകൻ എന്ന് അറിയപ്പെടുന്ന സിഡ്‌ ശ്രീരാം )

1996 – ലക്ഷ്മി മെനോൻ – ( രഘുവിന്റെ സ്വന്തം റസിയ എന്ന മലയാള ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച്‌. സുന്ദര പാണ്ഡ്യൻ , കുംകി തുടങ്ങി നിരവധി തമിഴ്‌ ചിത്രങ്ങളിലൂടെ ശ്രദ്ദേയയായ മലയാളിയായ ലക്ഷ്മി മെനോൻ )

1964 – മുരളി – ( ദക്ഷിണേന്ത്യൻ അഭിനേതാവും തമിഴ് – കന്നഡ സിനിമകളിൽ പ്രധാന കഥാപാത്രമായും ഉപകഥാപാത്രമായും അഭിനയിച്ച, 2010 ൽ അന്തരിച്ച നടൻ മുരളി )

1910 – നാഥുറാം വിനായക്‌ ഗോഡ്‌സെ – ( ഹിന്ദുത്വ വർഗ്ഗീയവാദിയും മഹാത്മാഗാന്ധിയുടെ കൊലയാളിയുമായ നഥൂറാം വിനായക് ഗോഡ്സെ )

1908 – മാണിക്‌ ബന്ദോപാധ്യായ – ( നാൽപ്പത്തെട്ടുവർഷം മാത്രം നീണ്ടുനിന്ന തന്റെ ജീവിതകാലയളവിൽ 39 നോവലുകളും 177 ചെറുകഥകളും ഇദ്ദേഹം രചിച്ച ആധുനികബംഗാളി ആഖ്യാനസാഹിത്യത്തിലെ മുൻനിരക്കാരനായി അറിയപ്പെടുന്ന മാണിക് ബന്ദോപാദ്ധ്യായ )

1913 – നീലം സഞ്ജീവ റെഡി – ( ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രപതിയും, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും, ലോക്സഭാ സ്പീക്കറും ആയിരുന്ന നീലം സഞ്ജീവ റെഡ്ഡി )

1976 – എഡ്‌മണ്ട്‌ തോമസ്‌ ക്ലിന്റ്‌ – ( കുട്ടിക്കാലത്തു തന്നെ വളരെയധികം ചിത്രങ്ങൾ വരച്ച് ലോകത്തെ അതിശയിപ്പിച്ച ഒരു കുട്ടി. ക്ലിന്റ് ജീവിച്ചിരുന്ന ഏഴു വയസ്സിനുള്ളിൽ തന്നെ 25,000 ത്തോളം ചിത്രങ്ങൾ വരച്ചിരുന്നു.

1881 – മുസ്തഫ കമാൽ അത്താതുർക്ക്‌ – ( ആധുനിക തുർക്കിയുടെ സ്രഷ്ടാവ് , തുർക്കി സൈന്യാധിപൻ, തുർക്കിയുടെ ആദ്യ പ്രസിഡന്റ് എന്നീ നിലകളിൽ പ്രസിദ്ധനായ മുസ്തഫാ കമാൽ അത്താതുർക്ക് (അത്താതുർക്ക് എന്നാൽ തുർക്കിയുടെ പിതാവ്) എന്ന കമാൽ പാഷ )

1947 – ടി സി യോഹന്നാൻ – ( മുൻ ഒളിമ്പ്യനും ലോംഗ്‌ ജമ്പിൽ ദേശീയ റെക്കോർഡ്‌ ജേതാവും. ക്രിക്കറ്റർ ടിനു യോഹന്നാന്റെ പിതാവുമായ ടി സി യോഹന്നാൻ )

1890 – ഹോ ചിമിൻ – ( വിയറ്റ്നാം യുദ്ധത്തിൽ അമേരിക്കയെ പരാജയപ്പെടുത്തുന്നതിനു നേതൃത്വം നൽകിയ വിപ്ലവകാരിയും, രാജ്യതന്ത്രജ്ഞനും യുദ്ധാനന്തരം സ്വതന്ത്ര് വിയറ്റ്നാമിന്റെ പ്രധാനമന്ത്രിയും പ്രസിഡൻറും ആയിരുന്ന ഹോ ചി മിൻ )

1925 – പോൾ പോൾട്ട്‌ – ( കമ്പൂച്ചിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയും, ജനാധിപത്യ കംബോഡിയയുടെ പ്രധാനമന്ത്രിയും,
ഏഷ്യയിലെ ഹിറ്റ്‌ലർ’ എന്ന് വിശേഷിക്കപ്പെട്ട കമ്പൂച്ചിയൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും ആയിരുന്ന പോൾ പോട്ട്‌ )“`

➡ _*മരണം*_

“`1904 – ജംഷഡ്ജി ടാറ്റ – ( ഇന്ത്യൻ വ്യവസായത്തിന്റെ പിതാവും അടിത്തറപാകിയ ടാറ്റ ഗ്രൂപ്പിന്റെ സ്ഥാപകനും ആയ ജംഷഡ്ജി നുസ്സർവാൻ‌ജി ടാറ്റ എന്ന ജംഷഡ്ജി ടാറ്റ )

2008 – വിജയ്‌ ടെണ്ടുൽക്കർ – ( ശാന്തതാ, കോർട്ട് ചാലൂ അഹെ,സഖാറാം ബൈൻഡർ,ഘാസിറാം കൊത്വാൾ തുടങ്ങി അൻപതോളം കൃതികളുടെ കർത്താവും അരങ്ങത്ത് തിളങ്ങിയ നാടകങ്ങളിലൂടെ ഇന്ത്യൻ തിയെറ്റർ പ്രസ്ഥാനത്തിനും തിരക്കഥാ രചനയിലൂടെ ന്യൂവേവ് സിനിമയ്ക്കും പുതിയ മാനം നൽകിയ
പ്രമുഖ മറാഠി നാടകകൃത്തും തിരക്കഥാകൃത്തും പത്രപ്രവർത്തകനുമായിരുന്ന വിജയ് ടെണ്ടുൽക്കർ )

1994 – ജാക്വലിൻ കെന്നഡി – ( അമേരിക്കയുടെ 35 – മത്തെ പ്രസിഡന്റായിരുന്ന ജോൺ എഫ് കെന്നഡിയുടെ പത്നിയും അദ്ദേഹം കൊല്ലപ്പെട്ടതിനു ശേഷം ഗ്രീക്ക് കപ്പൽ മുതലാളി ഒനാസിസ്സ് നെ വിവാഹം ചെയ്ത ജാക്വലിൻ “ലീ ” ജാക്കി കെന്നടി ഒനാസിസ്‌ )

1996 -വി എസ്‌ ജാനകി രാമചന്ദ്രൻ – ( മലയാളിയും തമിഴ്‌ സിനിമാ അഭിനേത്രിയും. എം ജി ആറിന്റെ ഭാര്യയൗമായിരുന്നു. എം.ജി ആറിന്റെ മരണശേഷം 24 ദിവസം തമിഴ്‌നാടിന്റെ മുഖ്യമന്ത്രി ആവുകയും ചെയ്ത ജാനകി രാമചന്ദ്രൻ )

1985 – വി ഉണ്ണികൃഷ്ണൻ നായർ – ( ലഘു കവിതകൾ എഴുതുന്നതിൽ പ്രാഗൽഭ്യം തെളിയച്ച കവിയും , ടാഗോറിന്റെയും ബങ്കിം ചന്ദ്രന്റെയും ബംഗാളി കൃതികൾ മലയാളത്തിലേക്ക് പരിഭാഷ പ്പെടുത്തുകയും ചെയ്യുകയും നിരൂപണങ്ങൾ എഴുതുകയും ചെയ്ത വി ഉണ്ണികൃഷ്ണൻ നായർ )

1998 – എം പി നാരായണപിള്ള – ( ആസൂത്രണ കമ്മീഷനിൽ സാമ്പത്തിക വിദഗ്ദ്ധൻ, ഹോങ്കോങ്ങിലെ ‘ഫാർ ഈസ്റ്റേൺ ഇക്കണോമിക്‌ റിവ്യൂ’വിൽ സബ് എഡിറ്റർ, ബോംബെയിൽ വാണിജ്യവകുപ്പിന്റെ പ്രസിദ്ധീകരണ വിഭാഗം തലവൻ, മക് ഗ്രാ ഹില്ല് ലോക വാർത്തയുടെ ഇന്ത്യൻ വാർത്താ ലേഖകൻ, മിനറത്സ് ആന്റ് മെറ്റത്സ് റിവ്യൂ-വിന്റെ പത്രാധിപർ,ഏഷ്യൻ ഇൻഡസ്റ്റ്രീസ് ഇൻഫൊർമേഷൻ സെന്റർ എന്ന സ്ഥാപനത്തിന്റെ തലവൻ, മലയാളം വാരികയായിരുന്ന ട്രയലിന്റെ പത്രാധിപർ തുടങ്ങിയ പദവികൾ വഹിക്കുകയും പരിണാമം (നോവൽ), എം. പി നാരായണപിള്ളയുടെ കഥകൾ, 56 സത്രഗലി (കഥാസമാഹാരം), മൂന്നാം കണ്ണ്‌, കാഴ്ചകൾ ശബ്ദങ്ങൾ (ലേഖന സമാഹാരം) തുടങ്ങിയ കൃതികൾ എഴുതുകയും ചെയ്ത പ്രശസ്തനായ എഴുത്തുകാരനും പത്രപ്രവർത്തകനും സാമൂഹിക നായകനുമായിരുന്ന എം.പി. നാരായണപിള്ള )

2004 – ഇ കെ നായനാർ – ( സി.പി.എമ്മിന്റെ നേതാവും, പോളിറ്റ്ബ്യൂറോ അംഗവും, 11 വർഷം ഭരണാധികാരിയായി ഏറ്റവും കൂടുതൽ കാലം കേരളം ഭരിച്ച മുഖ്യമന്ത്രിയും ആയിരുന്ന ഏറമ്പാല കൃഷ്ണൻ നായനാർ അഥവാ ഇ.കെ. നായനാർ )

2004 – ഐപ്പ്‌ പാറമേൽ – ( തൃശൂരിലെ ക്രിസ്തീയ സമുദായത്തിന്‍റെ സവിശേഷമായ സംഭാഷണ-ആഹാരാദികളും വക്കീല്‍ കോട്ടിടുന്നവരുടെ തന്ത്രങ്ങളും കുതന്ത്രങ്ങളും സാമൂഹ്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ദുര്‍നടപ്പുകളും വൃത്താന്തകഥനങ്ങളും നിറഞ്ഞ ചേറപ്പായികഥകള്‍, നിശ്ചലമായ പുഴ, ഒരു മേൽക്കൂരയ്‌ക്ക്‌ താഴെ, അന്നാ മേരീ, അന്നാ മേരീ (കഥകൾ), ഇസബെല്ല (നോവലെറ്റ്‌) തുടങ്ങിയ കൃതികൾ എഴുതുകയും
കഥ, നാടകം എന്നീ സാഹിത്യ മേഖലകളിൽ പ്രവർത്തിക്കുകയും ചെയ്ത അഡ്വക്കേറ്റായിരുന്ന ഐപ് പാറമേൽ )

2015 – പ്രൊ : എം ശിവശങ്കരൻ – ( പ്രസിദ്ധ ശാസ്ത്രസാഹിത്യകാരനും, മലബാർ കൃസ്ത്യൻ കോളേജ് അദ്ധ്യാപകനും ശാസ്ത്രസാഹിത്യ .പരിഷദിന്റെ പ്രസിദ്ധീകരണ സമിതിയുടെ ചെയർമാനും ആയിരുന്ന പ്രൊ എം ശിവശങ്കരൻ )“`

➡ _*മറ്റു പ്രത്യേകതകൾ*_

⭕ _World inflammatory bowel diseases day -_

⭕ _സ്മരണാഞ്ജലി- ഇ കെ നായനാർ_

⭕ _വിയറ്റ്നാം : ഹോച്ചിമിൻ ന്റെ ജന്മദിനം_

⭕ _ക്രൈയ്ഗിസ്ഥാൻ: മാതൃദിനം_

⭕ _ഗ്രീസ്: ഗ്രീക്ക്‌ വംശഹത്യയുടെ ഓർമ്മ ദിനം

You might also like

Leave A Reply

Your email address will not be published.