16-05-2020

0

🔅 യാത്രയെക്കാൾ അറിവും സ്വയം ബോധ്യവും ലോകബോധ്യവും തരുന്ന വേറെ അറിവില്ല. സഞ്ചാരികളുടൈ ഇന്ദ്രിയാനുഭവങ്ങൾക്ക്‌ ധ്യാനിക്കുന്നവന്റെ മനസ്സിനെക്കാൾ വൈവിധ്യാനുഭവങ്ങൾ ഉണ്ടാവും.

🔅 എവിടെയൊ ഉള്ള എന്തിനെയൊ ലക്ഷ്യമാക്കി അതിവേഗം പായുന്നതിനിടെ കാണേണ്ടവയെ കാണാതെയും അറിയേണ്ടവയെ അറിയാതെയും പോകുന്നതാണ്‌ ജീവിതത്തിലെ വലിയ നഷ്ടം .

🔅 അന്വേഷിച്ചിട്ടു കണ്ടുകിട്ടിയില്ല എന്നതിനെക്കാൾ ഹൃദയഭേദകമാണ്‌ കൂടെ ഉണ്ടായിട്ടും തിരിച്ചറിയാതെ പോയി എന്നത്‌.

🔅 ആദ്യ യാത്രയിൽ പല കാഴ്ച്ചകളും അവ എത്ര ശ്രേഷ്ഠമായിരുന്നാലും ശ്രദ്ധിക്കപ്പെടാതെ പോകും . എന്നാൽ ആദ്യ യാത്രയിൽ നിഷേധിച്ച പലതും എത്ര ശ്രേഷ്ഠകരം ആയിരുന്നു , അല്ലെങ്കിൽ എത്രത്തോളം നിർണ്ണായകം ആയിരുന്നു എന്ന് തുടർ യാത്രകൾ നമുക്ക്‌ വെളിവാക്കി തരും.

🔅 വായന പോലെ തന്നെയാണ്‌ സഞ്ചാരവും. ആദ്യ വായനയിൽ ശ്രദ്ധിക്കപ്പെടാതിരുന്ന പലതും പുനർവായനയിൽ അടയാളപ്പെടുത്തപ്പെടും .

🔅 ഓരോ സഞ്ചാരവും പുതിയ അർത്ഥങ്ങളും അറിവുകളും പകരും. അവ നമ്മെ പക്വമതികളും വിവേകികളും ആക്കും.

🔅 യാത്ര ആയാലും വായന ആയാലും ഒരു ലക്ഷ്യവും ഒന്നാം ദിനം തന്നെ പൂർത്തിയാക്കപ്പെടില്ല . ഒരു തിരിച്ചു വരവ്‌ അപമാനത്തിന്‌ കാരണവും അല്ല. ആദ്യ വട്ടം ഉപേക്ഷിച്ചു കളഞ്ഞ കല്ല് മൂലക്കല്ല് ആയിരുന്നു എന്ന് തിരിച്ചറിയാനും പുനർയാത്രകൾ പ്രയോജനപ്പെടും .

🔅🔅🔅🔅🔅🔅🔅🔅🔅🔅🔅

You might also like

Leave A Reply

Your email address will not be published.