16-05-2020 ഇന്നത്തെ പ്രത്യേകതകൾ

0

➡ ചരിത്രസംഭവങ്ങൾ

“`1532 – സർ. തോമസ് മൂർ ഇംഗ്ലണ്ടിലെ ചാൻസലർ സ്ഥാനം രാജിവയ്ക്കുന്നു

1605 – പോൾ അഞ്ചാമൻ മാർപ്പാപ്പയായി ചുമതലയേൽക്കുന്നു

1996 – ബി ജെ പി വാജ്‌പേയിയുടെ നേതൃത്വത്തിൽ അധികാരത്തിലെത്തി

2009 – പതിനഞ്ചാം ലോക്‌സഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ ഫലം വന്നു. യു.പി.എ. കൂടുതൽ മണ്ഡലങ്ങളിൽ വിജയിച്ചു. കേരളത്തിൽ 16 മണ്ഡലങ്ങളിൽ യു.ഡി.എഫ്. വിജയിച്ചു, 4 മണ്ഡലങ്ങളിൽ എൽ.ഡി.എഫ്. വിജയിച്ചു.

1975- സിക്കിം സംസ്ഥാനം നിലവിൽ വന്നു. 22മത് സംസ്ഥാനം.

1920 – ജോൻ ഓഫ്‌ ആർക്കിനെ മാർപ്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു

1929 – ഹോളിവുഡിൽ ആദ്യ അക്കാഡമി അവാർഡ്‌ ദാനം നടന്നു.

1991 – ക്യൂൻ എലിസബത്ത്‌ 2, യു എസ്‌ കോൺഗ്രസിനെ അഭിസംബോധനം ചെയ്യുന്ന ആദ്യ രാജ്ഞി ആയി

2003 – മൊറോക്കൊയിൽ കാസബ്ലാങ്ക്സ ഭീകരാക്രമണത്തിൽ 33 പേർ കൊല്ലപ്പെട്ടു.. നൂറോളം പേർക്ക്‌ പരിക്ക്‌

2005 – കുവൈറ്റ്‌ പാർലമന്റ്‌ വനിതകൾക്ക്‌ വോട്ടവകാശം നൽകുന്ന ബിൽ പാസാക്കി.“`

➡ _*ജനനം*_

“`1944 – ടി ജി രവി – ( മലയാള ചലചിത്രങ്ങളിൽ ആദ്യകാലത്ത് വില്ലൻ വേഷങ്ങളിൽ തിളങ്ങുകയും പിന്നിട് സ്വഭാവനടനായി കുറേ നല്ല കഥാപാത്രങ്ങളെ കാഴ്ചവച്ച മുൻ കൊച്ചിൻ ദേവസ്വം ബോർഡ് അംഗം ടി ജി രവീന്ദ്രനാഥൻ എന്ന ടി ജി രവി )

1953 – പിയെഴ്സ്‌ ബ്രെഡൻ ബ്രോസ്നൻ – ( നാലു ജയിംസ്ബോൺഡ് ചിത്രങ്ങളിൽ നായകനായി അഭിനയിച്ച ഐറിഷ് നടനും, ചലച്ചിത്രനിർമ്മാതാവും, പരിസ്ഥിതി പ്രവർത്തകനുമായ പിയെഴ്സ് ബ്രെഡൻ ബ്രോസ്നൻ )

1934 – സുമംഗല – ( ചെറുകഥകൾക്കും നോവലുകൾക്കും പുറമെ കുട്ടികൾക്കുവേണ്ടി അൻപതോളം കഥകളും ലഘുനോവലുകളും രചിച്ച പ്രശസ്ത ബാലസാഹിത്യകാരി സുമംഗല എന്ന ലീലാ നമ്പൂതിരിപ്പാട്‌ )

1915 – കെ എസ്‌ അച്യുതൻ – ( നാട്ടിക നിയോജകമണ്ഡലത്തിൽ നിന്നും കോൺഗ്രസ് പ്രതിനിധിയായി ഒന്നാം കേരള നിയമസഭയിൽ എത്തിയ കെ.എസ്. അച്യുതൻ )

1934 – യൂസഫി കേച്ചേരി – ( പ്രശസ്ത സംസ്കൃതപണ്ഡിതൻ കെ.പി. നാരായണപിഷാരടിയുടെ കീഴിൽ സംസ്കൃതം പഠിക്കുകയും ഇന്ത്യയിൽ തന്നെ സംസ്കൃതത്തിൽ മുഴുനീളഗാനങ്ങൾ എഴുതുകയും ചെയ്ത ഒരേയൊരു കവിയും ഗാനരചയിതാവും ചലച്ചിത്ര സം‌വിധായകനുമായിരുന്ന യൂസഫലി കേച്ചേരി )

1988 – വിക്കി കൗശൽ – ( നിരവധി ഹിന്ദി ചിത്രങ്ങളിൽ അഭിനയിച്ച , ഉറി , ദ്‌ സർജിക്കൽ സ്ട്രൈക്കിലെ അഭിനയത്തിന്‌ ദേശീയ അവാർഡ്‌ നേടിയ വിക്കി കൗശൽ )

1936 – ഏറ്റുമാനൂർ സോമദാസൻ – ( നീയെന്റെ കരളാ ,അതിജീവനം തുടങ്ങിയ നോവലുകളും കവിതകളും രചിച്ച കവിയും ഗാനരചയിതാവും, നോവലിസ്റ്റുമായിരുന്ന ഏറ്റുമാനൂർ സോമദാസൻ )

1948 – മുല്ലനേഴി – ( നീലത്താമര,സൂഫി പറഞ്ഞ കഥ,കഥ തുടരുന്നു,ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്, മൌനം,സ്നേഹവീട് തുടങ്ങിയ സിനിമകളിൽ അഭിനയിച്ച കവിയും ചലച്ചിത്രഗാനരചയിതാവും അഭിനേതാവുമായ മുല്ലനേഴി എന്ന മുല്ലനേഴി എം.എൻ. നീലകണ്ഠൻ )

1905 – ഹെൻറി ഫോണ്ട – ( ഗ്രെപ്സ് ഓഫ് റാത്ത് എന്ന പ്രസിദ്ധ നോവൽ സിനിമയാക്കിയപ്പോൾ ടോം ജോഡിന്റെ ഭാഗം അഭിനയിച്ച് അക്കാഡമി അവാർഡിനു നോമിനേഷൻ ലഭിച്ച
അരനൂറ്റാണ്ടിൽ കൂടുതൽ കലാലോകത്ത് തിളങ്ങി നിന്ന അമേരിക്കൻ നാടകനടനും സിനിമാ നടനും ആയിരുന്ന ഹെൻറി ജെയിൻസ് ഫോണ്ട എന്ന ഹെൻറി ഫോണ്ട )

1922 – മദലിൻ ബിയാർദിയു – ( പൗരസ്ത്യ രാജ്യങ്ങളിലെ ആത്മീയത, ഹൈന്ദവ തത്വശാസ്‌ത്രം തുടങ്ങിയ വിഷയങ്ങളിൽ ഗവേഷണം നടത്തിയ ഫ്രെഞ്ച് ചരിത്രാന്വേഷിയും ഇൻഡോളജിസ്റ്റും ആയിരുന്ന മദലിൻ ബിയാർദിയു )“`

➡ _*മരണം*_

“`2003 – വി അബ്ദുള്ള – ( വൈക്കം മുഹമ്മദ് ബഷീർ, എം.ടി. വാസുദേവൻ നായർ, എസ്.കെ. പൊറ്റക്കാട്, മലയാറ്റൂർ രാമകൃഷ്ണൻ തുടങ്ങിയവരുടെ പല പ്രശസ്തനോവലുകളും ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത പ്രമുഖനായ ഒരു വിവർത്തകനും എഴുത്തുകാരനും സാമൂഹികപ്രവർത്തകനുമായിരുന്ന വി. അബ്ദുല്ല )

2010 – അനുരാധ രമണൻ – ( ആനന്ദവികടൻ ഏർപ്പെടുത്തിയ സ്വർണ്ണമെഡലിനർഹമാകുകയും, പിന്നീട് ഇതേ പേരിൽ സിനിമയാകുകയും ചെയ്ത സിരൈ എന്ന ചെറുകഥ , കൂട്ടുപുഴുക്കൾ, മലരിൻ പയനം, ഒരു വീട് ഇരു വാസൽ തുടങ്ങിയ കൃതികൾ അടക്കം 800 നോവലുകളും, ആയിരത്തിലധികം ചെറുകഥകളും രചിച്ച തമിഴ്നാട്ടിൽ നിന്നുള്ള ഒരു എഴുത്തുകാരിയും, സാമൂഹിക പ്രവർത്തകയുമായിരുന്ന അനുരാധ രമണൻ )

2014 – റൂസി മോഡി – ( ടാറ്റ സ്റ്റീലിന്റെ ചെയർമാനും മാനേജിങ്ങ് ഡയറക്റ്ററും ടാറ്റ ഗ്രൂപ്പിന്റെ പ്രധാന മെംബറും, ഒരിക്കൽ ആൽബർട്ട് ഐൻസ്റ്റീൻ വയലിൻ വായിച്ചപ്പോൾ കൂടെ പിയാനൊ വായിക്കാൻ ഭാഗ്യം സിദ്ധിച്ച ആളും ആയിരുന്ന റുസി മോഡി )

.1948 – ഖാൻ ബഹാദൂർ മുഹമ്മദ്‌ ഹബീബുള്ള – ( ബ്രിട്ടീഷ് ഭരണസംവിധാനത്തിൽ
1919-ൽ ലീഗ് ഓഫ് നേഷൻസിൽ ഇന്ത്യയുടെ ആദ്യ പ്രതിനിധിയായി പങ്കെടുത്തത് ഇദ്ദേഹമാണ് . കൂടാതെ മുൻ തിരുവിതാംകൂർ ദിവാൻ ആയിരുന്നു )

1984 – ഇർവ്വിൻ ഷാ – ( ദി യങ്ങ് ലയൺ, റിച്ച് മാൻ പുവർ മാൻ എന്നി നോവലടക്കം പല
കൃതികളുടെയും ഒന്നര കോടിയിൽ കൂടുതൽ കോപ്പികൾ വിറ്റഴിച്ച അമേരിക്കൻ നാടകകൃത്തും, തിരക്കഥകൃത്തും നോവലിസ്റ്റും, ചെറുകഥാകൃത്തും ആയിരുന്ന ഇർവിൻ ഗിൽബർട്ട് ഷാംഫോറോഫ് എന്ന ഇർവിൻ ഷാ )

2013 – വാൾട്ടർ കോമറേക്ക്‌ – ( ചെക്കോസ്ലോവാക്യയിലെ കമ്യൂണിസ്റ്റു ഭരണകൂടത്തെ താഴെയിറക്കിയ 1989ലെ വെൽവെറ്റ് വിപ്ലവത്തിന്റെ നായകനും, അറിയപ്പെടുന്ന സാമ്പത്തിക ശാസ്ത്രജ്ഞനും, രാഷ്ട്രീയ നേതാവും, മുൻ ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായിരുന്ന വാൾട്ടർ കോമറേക് )

2014 – വിക്ടർ മഖൈലോവിച്ച്‌ സുഖ്ദ്രോവ്‌ – ( ശീതയുദ്ധകാലത്ത് നിർണായക രാഷ്ട്രീയ കൂടിക്കാഴ്ചകളിൽ പങ്കാളിയും, ആറ് അമേരിക്കൻ പ്രസിഡന്റുമാരുടെ കാലഘട്ടത്തിൽ സോവിയറ്റ് യൂണിയൻ നേതാക്കളുടെ പരിഭാഷകനായി പ്രവർത്തിക്കുകയും ചെയ്ത വിക്തർ മിഖൈലോവിച്ച്സുഖദ്രോവ്‌ )“`

➡ _*മറ്റു പ്രത്യേകതകൾ*_

⭕ _ദേശീയ ഡെങ്കിപ്പനി ബോധവൽക്കരണ ദിനം_

⭕ _Drawing Day_

⭕ _World whiskey Day_

⭕ _Sea monkey Day_

⭕ _World fiddle day ( third Saturday of may )_

⭕ _Plant a lemon tree day_

⭕ _Waiters day_

⭕ _Learn to swim day_

⭕ _Biographers day_

⭕ _മലേഷ്യ – അദ്ധ്യാപകദിനം_

⭕ _ഇറാക്ക് : കൂട്ട ശവക്കുഴി ദിനം_

⭕ _തെക്കൻ സുഡാൻ: ദേശീയ ദിനം_

🔴🔵🔴🔵🔴🔵🔴🔵🔴🔵🔴

You might also like

Leave A Reply

Your email address will not be published.