➡ ചരിത്രസംഭവങ്ങൾ
“`1811 – പരാഗ്വേ സ്പെയിനിൽ നിന്നും സ്വാതന്ത്ര്യം നേടി.
1940 – രണ്ടാം ലോകമഹായുദ്ധം: നെതർലൻഡ്സ് ജർമനിക്കു മുൻപിൽ കീഴടങ്ങി.
1948 – ഇസ്രയേൽ സ്വതന്ത്രരാജ്യമായി പ്രഖ്യാപിച്ചു. താൽകാലിക സർക്കാർ അധികാരത്തിലേറി.
1950- കോഴിക്കോട് ആകാശവാണി നിലയം ഉദ്ഘാടനം ചെയ്തു
1962-എസ്. രാധാകൃഷ്ണൻ ഇന്ത്യയുടെ പ്രസിഡന്റ് ആയി.
1955 – ശീതയുദ്ധം:സോവിയറ്റ് യൂണിയൻ അടക്കമുള്ള എട്ടു കമ്മ്യൂണിസ്റ്റ് രാജ്യങ്ങൾ, വാഴ്സോ പാക്റ്റ് എന്ന ഒരു പരസ്പരപ്രതിരോധ ഉടമ്പടിയിൽ ഒപ്പു വച്ചു.
1973 – അമേരിക്കയുടെ ആദ്യ ശൂന്യാകാശകേന്ദ്രമായ സ്കൈലാബ് വിക്ഷേപിച്ചു.“`
➡ _*ജനനം*_
“`1957 – കെ മുരളീധരൻ – ( കേരളത്തിലെ പ്രമുഖ കോൺഗ്രസ് നേതാവ് കെ. കരുണാകരന്റെ മകനും, നിയമസഭ അംഗവും, മുൻ കെ പി സി സി പ്രസിഡന്റുമായിരുന്ന കെ മുരളിധരൻ )
1984 – മാർക്ക് സക്കർബർഗ്ഗ് – ( ഫേസ്‌ബുക്ക് എന്ന സോഷ്യൽ നെറ്റ്വർക്കിംഗ് വെബ്‌സൈറ്റ് തുടങ്ങുകയും ഇപ്പോൾ സി.ഇ. ഒയും ആയ മാർക്ക് സക്കർബർഗ് )
1947 – എം എം ഹസൻ – ( ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെനേതാവും മുൻമന്ത്രിയും മുൻ കെ പി സി സി പ്രസിഡണ്ടും ആയിരുന്ന എം എം ഹസൻ )
1954 – കുര്യൻ ജോൺ മേളംപറമ്പിൽ – ( കറിപ്പൗഡർ രംഗത്തെ പ്രമുഖരായ മേളം ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനും മേധാവിയുമായ കുര്യൻ ജോൺ മേളാംപറമ്പിൽ )
1905 -മൂർക്കോത്ത് കുഞ്ഞപ്പ – ( അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ കുട്ടികൾക്കുള്ള നോവൽ ആയി റെഫർ ചെയ്യുന്ന ത്രിബാഗ് സ് ഓഫ് ഗോൾഡ് ആൻഡ് അദർ ഇൻഡ്യൻ ഫോക്ക് ടെയിൽ സ് എഴുതിയ പത്രകാരനും 27വർഷം മനോരമയുടെ അസോസിയേറ്റ് എഡിറ്ററായി ജോലി ചെയ്തിരുന്ന മുർക്കോത്ത് കുഞ്ഞപ്പ )
1942 -കലാമണ്ഡലം തിരൂർ നമ്പീശൻ – ( കേരളത്തിന്റെ തനതു സംഗീത പദ്ധതികളിൽ ശ്രേഷ്ഠ പദവി അലങ്കരിക്കുന്നതും, അഭിനയ സംഗീതം,ഭാവ സംഗീതം എന്നീ നിലകലിൽ ശ്രദ്ധേയമായ കഥകളി സംഗീത ആലാപനത്തിലൂടെ കലാസ്നേഹികളുടെ ആരാധനക്കു പാത്രമായ ഒരു കഥകളി ഗായകനായ കലാമണ്ഡലം തിരൂർ നമ്പീശൻ )
1657 – സംഭാജി ഭോസലെ – ( മറാത്ത സാമ്രാജ്യത്തിന്റെ രണ്ടാമത്തെ ചക്രവർത്തിയും ശിവാജിയുടെ ആദ്യ ഭാര്യയിലെ മുത്തമകനും, മുഗളന്മാരോട് യുദ്ധം ചെയ്ത് തടവിൽ ആക്കപ്പെടുകയും അവർ പീഢിപ്പിച്ച് കൊല്ലുകയും ചെയ്ത സം ബാജി ഭോസലെ )
1907 – മുഹമ്മദ് അയൂബ് ഖാൻ – ( മിലിറ്ററി ഡിറ്റേക്റ്ററും സ്വയം അവരോധിത പാക്കിസ്ഥാനി പ്രസിഡൻറ്റും ആയിരുന്ന മൊഹമ്മദ് അയൂബ് ഖാൻ
1923 – മൃണാൾ സെൻ – ( ഇന്ത്യൻ നവതരംഗസിനിമയിലെ ഒരു ബംഗാളി ചലച്ചിത്രസംവിധായകനാണ്മൃണാൾ സെൻ . ദേശീയവും ദേശാന്തരീയവുമായ പ്രശസ്തി നേടിയ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. നവതരംഗസിനിമയിൽ സാമൂഹികപ്രതിബദ്ധതയുടെ പേരിൽ വേറിട്ടു നില്ക്കുന്നു.)
1987 – സറീൻ ഖാൻ – ( ബോളിവുഡ് നടി )
1997 – മാനുഷി ചില്ലർ – ( 2017 -ലെ മിസ് വേൾഡ് ആയി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ മോഡലാണ് മാനുഷി ചില്ലാർ . ഈ പുരസ്കാരം കരസ്ഥമാക്കുന്ന ആറാമത്തെ ഇന്ത്യക്കാരിയും 2000 -ൽ പ്രിയങ്ക ചോപ്ര വിജയച്ചതിനുശേഷം ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിയുമാണ് മാനുഷി.)“`
➡ _*മരണം*_
“`1999 – ഗുരു നിത്യചൈതന്യ യതി – ( ഭൗതികം, ആദ്ധ്വാത്മികം, സാമൂഹികം, സമ്പദ് വ്യവസ്ഥ, വിദ്യാഭ്യാസം, ആരോഗ്യശാസ്ത്രം, സാഹിത്യം, സംഗീതം, ചിത്രകല, വാസ്തുശില്പം തുടങ്ങി ഒട്ടേറെ വിഷയങ്ങൾ, പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത, ആത്മീയതയിലും ശ്രീനാരായണ ദർശനത്തിലും പാണ്ഡിത്യമുണ്ടായിരുന്ന ആത്മീയാചാര്യനും തത്ത്വചിന്തകനുമായിരുന്ന ജയചന്ദ്രപ്പണിക്കർ എന്ന ഗുരു നിത്യ ചൈതന്യ യതി )
1959 – കുറ്റിപ്പുറത്ത് കിട്ടുണ്ണി നായർ – ( കഥാസരിത്സാഗരത്തിന് ആദ്യമായി മലയാള വിവര്‍ത്തനം എഴുതിയ കുറ്റിപ്പുറത്ത് കിട്ടുണ്ണിനായർ )
1981 – വിഷ്ണു നമ്പീശൻ – ( വടക്കേമലബാറിലെ ഒരു പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും, കമ്മ്യൂണിസ്റ്റു് നേതാവുമായിരുന്ന വിഷ്ണു നമ്പീശൻ എന്ന വിഷ്ണു ഭാരതീയൻ )
1923 – എൻ ജി ചന്ദവാർക്കർ – ( ആദ്യകാല ഇൻഡ്യൻ നാഷണൽ കോൺഗ്രസ് നേതാവും സമുദായ പ്രവർത്തകനും ആയിരുന്ന സർ നാരായൺ ഗണേശ് ചന്ദവാർക്കർ എന്ന എൻ ജി ചന്ദവാർക്കർ )
2012 – തരുണി സച്ച്‌ദേവ് – ( വിനയൻ സംവിധാനം ചെയ്ത വെള്ളിനക്ഷത്രം, സത്യം എന്നീ മലയാള സിനിമകളിലും അമിതാഭ് ബച്ചൻ പ്രധാന വേഷത്തിൽ അഭിനയിച്ച പാ എന്ന ഹിന്ദി ചിത്രത്തിലും നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ച തരുണി സച്ച്ദേവ് )
2013 – അസ്‌ഗർ അലി എഞ്ചിനീയർ – ( അന്തർദേശീയ തലത്തിൽ പ്രസിദ്ധനായ ഇന്ത്യക്കാരനായ ഒരു ഇസ്ലാമിക പണ്ഡിതനും പരിഷ്കരണവാദിയായ എഴുത്തുകാരനും സന്നദ്ധപ്രവർത്തകനുമായ അസ്‌ഗർ അലി എൻജിനിയർ )
1995 – ക്രിസ്ത്യൻ ബി അൻഫിൻസെൻ – ( റൈബോന്യൂക്ലീസ് എന്ന അമിനോ ആസിഡിലെ ക്രമവുമായി ബന്ധപ്പെട്ട് 1972ലെ നോബൽ സമ്മാനം ലഭിച്ച അമേരിക്കക്കാരനായ ജൈവ രസതന്ത്രജ്ഞൻ ക്രിസ്ത്യൻ ബി. അൻഫിൻസെൻ )
1998 – ഫ്രാൻസിസ് ആൽബർട്ട് ഫ്രാങ്ക് സിനാത്ര – ( എറ്റവും കൂടുതൽ റെക്കോർഡ് വിറ്റഴിച്ചിട്ടുള്ള ( 15 കോടി) എക്കാലത്തെയും മികച്ച ഗായകനും, അഭിനേതാവും നിർമ്മിതാവും ആയിരുന്ന ഫ്രാൻസിസ് ആൽബർട്ട് ഫ്രാങ്ക് സിനാത്ര )
2018 – ഡോ ഇ സി ജി സുദർശൻ – ( ഇ.സി.ജി. സുദർശൻ അഥവാ എണ്ണക്കൽ ചാണ്ടി ജോർജ് സുദർശൻ ഭൗതികശാസ്ത്രത്തിൽ മികവ് തെളിയിച്ച ഭാരതീയ ശാസ്ത്രജ്ഞനായിരുന്നു. )“`
➡ _*മറ്റു പ്രത്യേകതകൾ*_
⭕ _പരാഗ്വെ: പതാക ദിനം_
⭕ _ലൈബിരിയ: ദേശീയ ഏകത ദിനം_
🔴🔵🔴🔵🔴🔵🔴🔵🔴🔵🔴