ഒരു അമേരിക്കൻ കമ്പ്യൂട്ടർ വ്യവസായിയാണ് മാർക്ക് ഏലിയറ്റ് സക്കർബർഗ് (ജനനം: മേയ് 14, 1984). ഇപ്പോൾ ഫേസ്‌ബുക്ക് എന്ന സോഷ്യൽ നെറ്റ്വർക്കിംഗ് വെബ്‌സൈറ്റിന്റെ സി.ഇ. ഒ. ആണ് സക്കർബർഗ്.ഹാർവാഡിൽ പഠിക്കുന്ന സമയത്താണ് ആൻഡ്രൂ മക്‌കൊള്ളം, ഡസ്റ്റിൻ മൊസ്കോവിറ്റ്സ്, ക്രിസ് ഹഗ്‌ഹസ് എന്നിവരുമായി ചേർന്നാണ് സക്കർബർഗ് ഫേസ്‌ബുക്ക് എന്ന സോഷ്യൽ നെറ്റ്വർക്കിംഗ് വെബ്‌സൈറ്റ് തുടങ്ങിയത്.ഫേസ്‌ബുക്ക് സംഘം പിന്നീട് അവരുടെ സേവനം ദേശവ്യാപകമായി മറ്റു കാമ്പസുകളിലേക്കും വ്യാപിപ്പിച്ചു. ഫോർബ്‌സ് മാസികയുടെ കണക്കുകൾ പ്രകാരം സ്വപ്രയത്നത്തിലൂടെ കോടീശ്വരനായ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് സക്കർബർഗ്.