11-05-2020 പ്രഭാത ചിന്തകൾ

0

🔅 ജീവിതത്തിൽ അതിജീവിക്കാൻ കഴിയാത്ത ഒരു പ്രശ്നവും ഇല്ല. പ്രശ്നങ്ങൾ എത്ര കഠിനമായാലും അതിനെയെല്ലാം അതിജീവിക്കാൻ കഴിയുന്ന വിധം കാര്യക്ഷമവും ക്രിയാത്മകവും ആണ്‌ മനുഷ്യ മനസ്സ്‌.

🔅 _*ഓരോ പ്രതിസന്ധിക്കും ഓരോ പ്രതിവിധിയും ഉണ്ടാകും . പ്രതിബന്ധത്തിന്റെ വലിപ്പത്തേക്കാൾ അതിനോട്‌ പുലർത്തുന്ന സമീപനത്തിലെ അപാകതയാണ്‌ പ്രശ്നങ്ങൾ അപരിഹാര്യമാക്കുന്നത്‌. സമയം കൊണ്ടും സമീപനം കൊണ്ടും ഏത്‌ പ്രതിസന്ധിക്കും പരിഹാരം ഉണ്ടാകും .*_

🔅 _*വീണാൽ എണീറ്റ്‌ നിന്ന് മുറിവ്‌ വച്ച്‌ കെട്ടുകയും സമചിത്തതയും സംയമനവും പാലിച്ച്‌ പ്രശ്നങ്ങളെ ലഘൂകരിക്കുന്നതും പ്രശ്നത്തിന്റെ ഗൗരവത്തിന്റെ തീവ്രത കുറക്കാൻ സഹായിക്കും.*_

🔅 _*പ്രതിസന്ധികളിൽ പലരും പല വിധത്തിൽ ആണ്‌ പ്രതികരിക്കുക. ചിലർ പ്രശ്നത്തെ പോസിറ്റീവ്‌ ചിന്താഗതിയോടെ കാണുമ്പോൾ ചിലർ വീണ്‌ പോകും . ചിലർ ജീവിതത്തിൽ നിന്ന് തന്നെ ഒളിച്ചോടും. ചിലർ ജീവിതം തന്നെ അവസാനിപ്പിക്കും .*_

🔅 _*ജീവിതം അവസാനിപ്പിക്കുന്നതിനുള്ള മികച്ച മാർഗം കണ്ടെത്താൻ എടുക്കുന്നതിന്റെ പകുതി സമയവും സാമർത്ഥ്യവും ഉണ്ടെങ്കിൽ ജീവിതത്തിൽ പുതിയ വഴികളും വഴിവിളക്കുകളും രൂപപ്പെട്ടേനെ… ജീവിതത്തിന്റെ ശരിയായ മൂല്യം അറിയാത്തവർ ആണ്‌ ജീവിതം തന്നെ അവസാനിപ്പിക്കുന്നത്‌.*_

🔅🔅🔅🔅🔅🔅🔅🔅🔅🔅🔅

You might also like

Leave A Reply

Your email address will not be published.