10-05-2020 ഇന്നത്തെ പ്രത്യേകതകൾ

0

➡ ചരിത്രസംഭവങ്ങൾ

“`1774 – ലൂയി പതിനാറാമൻ ഫ്രാൻസിന്റെ രാജാവായി.

1857 – ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സൈന്യത്തിലെ ശിപായിമാരുടെ ലഹള എന്ന നിലയിൽ ഇന്ത്യൻ ലഹള ആരംഭിച്ചു.

1940 – രണ്ടാം ലോകമഹായുദ്ധം: ജർമനി ബെൽജിയം, നെതർലാൻഡ്സ്, ലക്സംബർഗ് എന്നീ രാജ്യങ്ങൾ ആക്രമിച്ചു.

1940 – രണ്ടാം ലോകമഹായുദ്ധം: വിൻസ്റ്റൺ ചർച്ചിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റു.

1752- ബെഞ്ചമിൻ ഫ്രാങ്ക്ളിൻ, ഇടി വെട്ടു എൽക്കാതിരിക്കാൻ ഉള്ള ലോഹ ദണ്ഡ് പരീക്ഷിച്ചു

1915- കനേഡിയൻ ഊർജതന്ത്രഞ്ജൻ ക്ലൂണി മക്ഫേഴ്സൻ, വിഷ വായു രക്ഷ കവചം അവതരിപ്പിച്ചു.

1933- അക്ഷര വിരോധികളായ നാസികൾ ഐൻസ്റ്റെൻ, കാഫ്ക്ക, ബർതോൾഡ് ബ്രഹ്ത്, സിഗ്മണ്ട് ഫ്രോയ്ഡ്.. തുടങ്ങിയവരു തൾപ്പടെ 25000 ലേറെ പ്രശസ്ത ഗ്രന്ഥങ്ങൾ അഗ്നിക്കിരയാക്കി

1994- ദീർഘകാലത്തെ വർണവിവേചനത്തിന് അറുതി വരുത്തി നെൽസൺ മണ്ഡേല ദക്ഷിണാഫ്രിക്കയിലെ കറുത്ത വർഗക്കാരനായ പ്രഥമ പ്രസിഡണ്ടായി.

2018- മഹാതിർ മുഹമ്മദ് , മലേഷ്യയുടെ പ്രധാനമന്ത്രിയായി 7മത് തവണയും ചുമതലയേറ്റു.

1940 – രണ്ടാം ലോകമഹായുദ്ധം: ബ്രിട്ടൺ ഐസ്‌ലാന്റ് ആക്രമിച്ചു.“`

➡ _*ജനനം*_

“`1957 – ഉമാശ്രീ – ( ദേശീയപുരസ്കാരം ലഭിച്ചിട്ടുള്ള കന്നഡ സിനിമാതാരവും, കോൺഗ്രസ്സ് പാർട്ടി പ്രവർത്തകയുമായ ഉമാശ്രീ )

1963 – എ രാജ – ( തുടർച്ചയായി നാലു തവണ ഡി എം കെ ടിക്കറ്റിൽ ലോകസഭ അംഗമായ മുൻ കേന്ദ്ര ഐടി-വാർത്താവിനിമയ മന്ത്രി എ. രാജ )

1948 – എ എൻ രാജൻ ബാബു – ( കേരളത്തിലെ ജെ.എസ്സ്.എസ്സിന്റെനേതാവും പൊതു പ്രവർത്തകനും മുൻ നിയമസഭാംഗവുമായ, എ.എൻ. രാജൻ ബാബു )

1946 – കെ വി തോമസ്‌ – ( കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ സ്വതന്ത്ര ചുമതലയുണ്ടായിരുന്ന മുൻ മന്ത്രിയും കോൺഗ്രസ്സ് നേതാവും എറണാകുളം മണ്ഡലത്തിലെ മുൻ ലോകസഭാ അംഗവുമായ കുറുപ്പശ്ശേരി വർക്കി തോമസ് എന്ന കെ വി തോമസ്‌ )

1963 – പി കെ സുധീന്ദ്രൻ നായർ – ( നോവലിസ്റ്റ്‌, കഥാകൃത്ത്, ശാസ്ത്ര -സാഹിത്യ രചയിതാവ് എന്നീ നിലകളിൽ അറിയപ്പെടുന്ന പി.കെ.സുധി എന്ന പി.കെ.സുധീന്ദ്രൻ നായർ )

1902 – വെണ്ണിക്കുളം ഗോപാല കുറുപ്പ്‌ – ( കേരളശ്രീ, ജഗത്സമക്ഷം, പുഷ്പവൃഷ്ടി, പൊന്നമ്പലമേട്, ഭർതൃപരിത്യക്തയായ ശകുന്തള, മാണിക്യവീണ,മാനസപുത്രി, തുടങ്ങിയ കവിത സമാഹാരങ്ങളും,
കാളിദാസന്റെ കണ്മണി, പ്രിയംവദ തുടങ്ങിയ നാടകങ്ങളും, നീലജലത്തിലെ പത്മം,വിജയരുദ്രൻ എന്നി നോവലുകളും,
പുണ്യപുരുഷൻ,വഞ്ചിരാജേശ്വരി എന്നി ജീവചരിത്രവും, കഥാനക്ഷത്രങ്ങൾ, സിംഹമല്ലൻ തുടങ്ങിയ ബാലസാഹിത്യവും
തച്ചോളി ഒതേനൻ എന്ന നാടോടികഥയും
കൈരളീകോശം എന്ന നിഘണ്ടുവും, തിരുക്കുറളിന്റെ വിവർത്തനവും ചെയ്ത കവിയും സാഹിത്യക്കാരനുമായ വെണ്ണിക്കുളം ഗോപാലക്കുറുപ്പ്‌ )

1925 – എൻ രാജഗോപാലൻ നായർ – ( ഒന്നാംകേരളനിയമസഭയിൽ പത്തനാപുരം നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച കമ്മ്യൂണിസ്റ്റ് പ്രതിനിധി എൻ. രാജഗോപാലൻ നായർ )

1927 – കുഞ്ഞുണ്ണി മാഷ്‌ – ( ദാർശനിക മേമ്പൊടിയുള്ള ഹ്രസ്വ കവിതകളിലൂടെ ശ്രദ്ധേയനായ, ആധുനിക കവികളിലൊരാളായ കുഞ്ഞുണ്ണി മാഷ്‌ )

1939 – ഡോ : ടി എ രാധാകൃഷ്ണൻ – ( വിദേശത്ത്‌ വൈദികവൃത്തിയില്‍ ഉന്നത വിദ്യാഭ്യാസം നേടിയശേഷം സ്വന്തം ഗ്രാമത്തില്‍ പ്രാക്ടീസ്‌ ചെയ്യുകയും കഥകളിയില്‍ അതിരറ്റ കമ്പം മൂലം കേരള കലാമണ്ഡലത്തിന്റെ ഉപാധ്യക്ഷനാകുകയും ,ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വ്യാപ്തനാകുകയും മൂന്ന്‌ അനാഥാലയങ്ങള്‍ നടത്തുകയും ചെയ്ത തോപ്പില്‍ ഇഞ്ചോരവളപ്പില്‍ രാധാകൃഷ്‌ണന്‍ എന്ന ഡോ.ടിഎ രാധാകൃഷ്ണൻ )

1941 – പി എം സയീദ്‌ – ( ലക്ഷദ്വീപ് ലോകസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് തുടർച്ചയായി പത്ത് തിരഞ്ഞെ‌ടുപ്പുകളില്‍ ജയിച്ച് പലവട്ടം കേന്ദ്രമന്ത്രി പദം അലങ്കരിച്ച കോണ്ഗ്രസ് പ്രവര്‍ത്തകന്‍ പി.എം. സയീദ്‌ )

1981 – നമിത – ( ഗുജറാത്തിലെ സൂററ്റിൽ ജനിച്ച്‌ ദക്ഷിണേന്ത്യൻ സിനിമയിൽ തിളങ്ങിയ നമിത എന്ന. നമിത നമിത മുകേഷ്‌ വാങ്കവാല )

1927 – നയൻതാര സെഹ്‌ഗാൾ – ( നെഹ്രുവിന്റെ സഹോദരി വിജയലക്ഷ്മി പണ്ഡിറ്റിന്റെ മകളും ഇന്ത്യൻ ഇംഗ്ലീഷ്‌ എഴുത്തുകാരിയും മോഡി സർക്കാരിന്റെ കാലത്ത്‌ നടന്ന അസഹിഷ്ണുത കൊലപാതകങ്ങൾക്ക്‌ എതിരെ 2015 ൽ സാഹിത്യ അക്കാശമി അവാർഡ്‌ തിരികെ നൽകിയ നയൻതാര സെഹ്‌ഗൾ )

1955 – എ കെ ലോഹിതദാസ്‌ – ( ജീവിതഗന്ധിയും തന്മയത്വമുള്ളതുമായ തിരക്കഥകളിലൂടെ രണ്ട് ദശകത്തിലേറെക്കാലം മലയാളചലച്ചിത്രവേദിയെ ധന്യമാക്കിയ പ്രശസ്തനായ തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന അമ്പഴത്തിൽ കരുണാകരൻ ലോഹിതദാസ്‌ എന്ന എ.കെ. ലോഹിതദാസ്‌ )

1951 – സാജൻ – ( ചക്കരയുമ്മ, തമ്മിൽ തമ്മിൽ, അക്കച്ചിയുടെ കുഞ്ഞുവാവ, ഉപഹാരം, എന്നു നിന്റെ നിമ്മി, മംഗല്യസൂത്രം തുടങ്ങി നിരവധി ചിത്രങ്ങളും നിരവധി ടി വി സീരിയലുകളും സംവിധാനം ചെയ്ത സംവിധായകൻ സാജൻ )

1855 – ശ്രീ യുക്തേശ്വർ ഗിരി സ്വാമി – ( ജ്യോതിഷിയും ക്രീയ യോഗത്തിന്റെ പ്രവർത്താവും ഭഗവദ് ഗീത പണ്ഡിതനും, സത്യാനന്ദ സ്വാമികളുടെയും യോഗാനന്ദ സ്വാമികളുടെ ഗുരു വായിരുന്ന ശ്രീ യുക്തേശ്വര്‍ ഗിരിസ്വാമി )

1838 – ജോൺ വിൽക്ക്സ്‌ ബൂത്ത്‌ – ( യു എസ്‌ പ്രസിശണ്ട്‌ ആയ എബ്രഹാം ലിങ്കനെ വധിച്ച വംശീയവാദി )

918 – ദേവകി ഗോപി ദാസ്‌ – ( രാജ്യസഭാംഗം ആയിരുന്നു . കേരളത്തിൽ നിന്നുള്ള കോൺഗ്രസ്‌ നേതാവായ ഇവർ ഡൽഹി വിമാനത്താവളത്തിൽ വച്ച്‌ അപകടത്തിൽ മരണപ്പെട്ടു )

1981 – ഋഷിത ഭട്ട്‌ – ( ഒരു ബോളിവുഡ് അഭിനേത്രിയും മോഡലുമാണ് ഋഷിത ഭട്ട്
ഷാറൂഖ്‌ ഖാന്‌ ഒപ്പം ‘അശോക ‘ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത്‌ എത്തി. )

1984 – നമിത കപൂർ – (തമിഴിൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടി നമിത )

1795 – ജാക്വസ്‌ നിക്കോളാസ്‌ അഗസ്റ്റിൻ തിയറി – ( ഹിസ്റ്ററി ഒഫ് ദ് കോൺക്വസ്റ്റ് ഒഫ് ഇംഗ്ലണ്ട് ബൈ ദ് നോർമൻസ് (ഫ്രഞ്ച് മൂലകൃതിയുടെ പരിഭാഷ; മൂന്നു വാല്യം, 1825), നരേറ്റീവ്സ് ഒഫ് ദ് മെരോവിൻജിയൻ ഈറാ (ഫ്രഞ്ച് മൂലകൃതിയുടെ പരിഭാഷ, 1845) തുടങ്ങിയ ചരിത്ര ഗ്രന്ഥങ്ങൾ രചിച്ച ഫ്രഞ്ച് ചരിത്രകാരൻ ജാക്വസ് നിക്കോളാസ് അഗസ്റ്റിൻ തിയറി )

1910 – എറിക്‌ ബേൺ – ( വിനിമയ അപഗ്രഥനം ( ട്രാൻസാക്ഷണൽ അനലൈസിസ്‌ ) എന്ന മനഃശാസ്ത്ര വിശകലന രീതിയുടെ ഉപജ്ഞാതാവും, നിത്യജീവിതത്തിലെ സാഹചര്യവും സന്ദർഭവും വിശകലന വിധേയമാകുന്ന ഗേംസ് പീപ്പിൾ പ്ലേ എന്ന പുസ്തകം എഴുതുകയും, വില്പനയിൽ ബെസ്റ്റ്സെല്ലറാവുകയും ചെയ്ത കാനഡയിൽ ജനിച്ച ലോക പ്രശസ്തനായ മനഃശാസ്ത്ര വിദഗ്ദ്ധൻ എറിക് ബേൺ )“`

➡ _*മരണം*_

“`2001 – എം കൃഷ്ണൻ നായർ. – ( പ്രശസ്ത സംവിധായകനും കവിയും ഗാനരചയിതാവും മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥനും മലയാള സർവ്വകലാശാല വൈസ് ചാൻസലറുമായ കെ. ജയകുമാറുടെ പിതാവും, തമിഴ് സംവിധായകനായ ഭാരതീരാജ, മലയാള സംവിധായകൻ കെ. മധു തുടങ്ങിയവരുടെ ഗുരുവുമായിരുന്ന എം. കൃഷ്ണൻനായർ )

2019 – തോപ്പിൽ മുഹമ്മദ്‌ മീരാൻ – ( തമിഴിലെ പ്രമുഖ സാഹിത്യകാരനും ജന്മം കൊണ്ട്‌ മലയാളിയും ആയ തോപ്പിൽ മുഹമ്മദ്‌ മീരാൻ )

2001 – സുധാകർ റാവു നായിക്‌ – ,( മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി )

1936 – ഡോ എം എ അൻസാരി – ( 1927 ൽ കോൺഗ്രസ്‌ അധ്യക്ഷനായി , സ്വാതന്ത്ര സമര സേനാനി )

2002 – പി ആർ ഫ്രാൻസിസ്‌ – ( ഒല്ലൂർ നിയമസഭാമണ്ഡലത്തെ ഒന്നും, രണ്ടും, നാലും, അഞ്ചും നിയമസഭകളിൽ പ്രതിനിധീകരിച്ച ഒരു കോൺഗ്രസ് നേതാവായിരുന്ന പി.ആർ. ഫ്രാൻസിസ്‌ )

1569 – ആവിലായിലെ വിശുദ്ധ. യോഹന്നാൻ – ( കത്തോലിക്കാ സഭയിലെ മുപ്പത്തിമൂന്നാമത്തെ വേദപാരംഗതൻ സ്പെയ്ൻകാരൻ ആവിലായിലെ വിശുദ്ധ യോഹന്നാൻ )“`

➡ _*മറ്റു പ്രത്യേകതകൾ*_

⭕ _മാതൃ ദിനം – ( മെയ്‌ രണ്ടാം ഞായർ )_

⭕ _Mother Ocean day_

⭕ _World lupas day_

⭕ _One day without shoes day_

⭕ _റമദാൻ 17 – (ബദർ ദിനം )_

⭕ _മാലിദ്വീപ്: ശിശുദിനം_

⭕ _എൽ സാൽവദോർ, ഗ്വാട്ടിമാല, മെക്സിക്കൊ: മാതൃദിനം_

⭕ _മൈക്രോനേഷ്യ: ഭരണഘടന ദിനം_

⭕ _അസർബൈജാൻ: പുഷ്പ്പോത്സവം_

⭕ _റൊമേനിയ: സ്വാതന്ത്ര്യ ദിനം_
_കിങ്ങ്സ് ഡേ_

🔴🔵🔴🔵🔴🔵🔴🔵🔴🔵🔴

You might also like

Leave A Reply

Your email address will not be published.