07-05-2020 പ്രഭാത ചിന്തകൾ

0

🔅 _*ഈ ലോകത്ത്‌ ജീവിക്കാൻ. നാം ഇന്ന് അവശ്യവസ്തു എന്ന് കരുതുന്ന പലതും ആവശ്യമില്ല … തനിക്ക്‌ വേണ്ടത്‌ എന്തൊക്കെയാണെന്ന് തിരിച്ചറിയാനുള്ള കഴിവാണ്‌ ഒരാളുടെ ജീവിത നിലവാരത്തിന്റെ അടിത്തറ.*_

🔅 _*വേണ്ടതിനെയെല്ലാം തിരസ്കരിക്കുകയും വേണ്ടത്തതിനെയെല്ലാം സ്വീകരിക്കുകയും ചെയ്യുന്ന സമൂഹത്തിൽ ആണ്‌ അതൃപ്തിയും അരക്ഷിതാവസ്ഥയും മുള പൊട്ടുന്നത്‌*_

🔅 _*അത്യാവശ്യത്തെയും ആവശ്യത്തെയും അനാവശ്യത്തെയും നിർവ്വചിക്കാനും തരം തിരിക്കാനും അറിയാവുന്നവർക്ക്‌ സ്വത്തും സാമഗ്രികളും ലക്ഷ്യമാകില്ല ..മാർഗം മാത്രം ആയിരിക്കും.*_

🔅 _*എല്ലാവരുടെയും അടിസ്ഥാന ആവശ്യങ്ങൾ ഒന്നാണെങ്കിലും ജീവിത സാഹചര്യമനുസരിച്ച്‌ ആണ്‌ ഓരോരുത്തരുടെയും ആവശ്യങ്ങൾ രൂപപ്പെടുന്നത്‌*_

🔅 _*ആവശ്യങ്ങളെക്കാൾ ആഡംബരങ്ങളെ ആലിംഗനം ചെയ്യുന്നവരുടെ അടിത്തറ ഇളകി തുടങ്ങും.*_

🔅 _*ആത്മനിയന്ത്രണവും അച്ചടക്കവും കണ്ണിൽ പെടുന്നത്‌ എല്ലാം സ്വന്തമാക്കണമെന്ന ചിന്ത ഇല്ലാത്തതും ആണ്‌ ആഡംബര ജീവിതത്തെക്കാൾ മഹത്വരം ..*_

🔅🔅🔅🔅🔅🔅🔅🔅🔅🔅🔅

You might also like

Leave A Reply

Your email address will not be published.