ശവ്വാൽ -01 ഈദുൽ ഫിത്ർ ( ചെറിയ പെരുന്നാൾ )

0

“ഹിജ്റ വർഷം ശവ്വാൽ മാസം ഒന്നിനാണ് ലോക മുസ്ലീങ്ങളുടെ ആഘോഷമായ ഈദുൽ ഫിത്വർ അഥവാ ചെറിയ പെരുന്നാൾ. വ്രതാമനുഷ്ഠാനത്തിന്റെ പരിസമാപ്തികുറിച്ച് കൊണ്ടാണ് ഈദുൽ ഫിത്വർ ആഘോഷിക്കപ്പെടുന്നത്. ഈദുൽ ഫിത്വർ എന്നാൽ മലയാളികൾക്ക് ചെറിയ പെരുന്നാളാണ്. ഹിജ്റ വർഷത്തിലെ ഒൻപതാമത്തെ മാസമായ റമദാൻ മാസമുടനീളം ആചരിച്ച വ്രതകാലത്തിന് ശേഷം വരുന്ന ശവ്വാൽ മാസം ഒന്നിനാണ് ഈദുൽ ഫിത്വർ. ഈദ്, റമദാനിന് ശേഷം വരുന്ന മാസമായ ശവ്വാൽ ഒന്നിനാണെങ്കിലും പൊതു സമൂഹം റംസാൻ എന്ന് തെറ്റായി ഈ ദിവസത്തെ പറയാറുണ്ട്.““

*ആശംസ*

“`ഈദ് മുബാറക്, കുല്ലു ആം അൻതും ബി ഖൈർ, തഖബ്ബലല്ലാഹ് തുടങ്ങി വിവിധതരം ഈദ് ആശംസകൾ പ്രയോഗത്തിലുണ്ട്.“`

ചടങ്ങുകൾ

“`ഈദ് നമസ്കാരത്തിനു മുമ്പ് അഥവാ പ്രഭാതത്തിന് മുൻപ് അന്നേ ദിവസം വീട്ടിലുള്ളവർക്ക് ആഹരിക്കാനുള്ളതു കഴിച്ച് മിച്ചമുള്ള മുഴുവൻ പേരും ഫിത്വർ സക്കാത്ത് നിർവഹിക്കണം.സാധാരണയായി ആ നാട്ടിലെ ഭക്ഷ്യ ധാന്യമാണ് ഫിത്വർ സകാത് നൽകേണ്ടത് . വീട്ടിലെ എല്ലാ അംഗങ്ങൾക്കും ഒരു സ്വാ വീതം നൽകണം ഇത്ഏകദേശം 2.400 കിലോഗ്രാം ഭക്ഷ്യ ധാന്യമാണ് നൽകേണ്ടത്. കേരളത്തിൽ പ്രധാനമായി നൽകുന്നത് അരിയാണ്. ഇപ്പോൾ ജനിക്കുന്ന കുഞ്ഞുൾപ്പെടെയുള്ളവർക്ക് വേണ്ടി ഇത് നിർവ്വഹിക്കണം. പെരുന്നാൾ ദിവസം രാവിലെ നടക്കുന്ന ഈദ് നമസ്കാരമാണ് പിന്നെ പ്രധാനപ്പെട്ട മറ്റൊരു കാര്യം.. . ഈദ് നമസ്കാരം വരെ തക്ബീർ മുഴക്കൽ സുന്നത്താണ് (പ്രവാചക ചര്യയാണ്). തക്ബീറിന്റെ രൂപം:

അല്ലാഹു അക്ബർ, അല്ലാഹു അക്ബർ, അല്ലാഹു അക്ബർ ലാ ഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബർ
അല്ലാഹു അക്ബർ വലില്ലാഹിൽ ഹംദ്
അല്ലാഹു അക്ബർ, അല്ലാഹു അക്ബർ
വ ലില്ലാഹിൽ ഹംദ്

(അല്ലാഹു ഏറ്റവും വലിയവൻ, അല്ലാഹു ഏറ്റവും വലിയവൻ, അല്ലാഹു ഏറ്റവും വലിയവൻ, ആരാധനയ്ക്കർഹൻ അല്ലാഹുവല്ലാതെ മറ്റാരുമില്ല, അല്ലാഹു ഏറ്റവും വലിയവൻ,അല്ലാഹു ഏറ്റവും വലിയവൻ,സർവ്വസ്തുതിയും അല്ലാഹുവിന് മാത്രമാകുന്നു. )

ഈദ് നമസ്കാരം ഈദ് ഗാഹുകളിലും മസ്ജിദുകളിലും നടന്നു വരുന്നു.

ശേഷം ബന്ധുവീടുകളും അയൽ വീടുകളും സന്ദർശിക്കലും ആശംസകൾ നേരലും . പെരുന്നാൾ സ്പെഷ്യൽ ഭക്ഷണം കഴിക്കലും പതിവുണ്ട്‌ .

ഇത്തവണ കോവിഡ്‌ 19 ലോക്ക്‌ ഡൗൺ മൂലം നമസ്കാരങ്ങൾ വീട്ടിൽ തന്നെ ആണ്‌ നിർവ്വഹിക്കുന്നത്‌
“`

You might also like

Leave A Reply

Your email address will not be published.