World Information society day
മെയ് 17 ലോക വാര്‍ത്താ വിനിമയ ദിനമാണ്. അന്തര്‍ദേശീയ വാര്‍ത്താ വിനിമയ യൂണിയന്‍ (ഐ.ടി.യു) തുടങ്ങിയ ദിവസമാണ് വാര്‍ത്താ വിനിമയ ദിനമായി ആചരിക്കുന്നത്.
1865 ല്‍ ആണ് യൂണിയന്‍ സ്ഥാപിതമാകുന്നത്. ആ നിലയ്ക്ക് 2019 ലെ വാര്‍ത്താ വിനിമയ ദിനം 154 ാം വാര്‍ഷിക ദിനമാണ്.
154 വര്‍ഷം കൊണ്ട് അവിശ്വസനീയമായ കുതിച്ചു ചാട്ടമാണ് വാര്‍ത്താ വിനിമയ രംഗത്ത് ലോകമെമ്പാടും ഉണ്ടായിരിക്കുന്നത്.
ലോകം ഒരു ആഗോള ഗ്രാമമായി ചുരുങ്ങിയിട്ടുണ്ടെങ്കില്‍ അതിന്‍റെ പ്രധാന കാരണം വാര്‍ത്താ വിനിമയ രംഗത്തുള്ള വിസ്ഫോടനമാണ്. അതിന്‍റെ ഒടുവിലത്തെ നേട്ടമാണ് ഇന്‍റര്‍നെറ്റ്.
ഇന്‍റര്‍നെറ്റ് ഉണ്ടായി 20 വര്‍ഷം ആവഉം മുമ്പു തന്നെ അത് ലോകം മുഴുവന്‍ പൊതിയുന്ന വാര്‍ത്താ വിനിമയ ശൃംഖലയായി മാറിക്കഴിഞ്ഞു.
ഡിജ-ിറ്റല്‍ ടെക്നോളജ-ിയും പാക്കറ്റ് സ്വിച്ചിംഗ് ടെക്നോളജ-ിയും ആണ് വാര്‍ത്ത പരസ്പരം കൈമാറുന്നതില്‍ വിപ്ളവകരമായ പരിവര്‍ത്തനം ഉണ്ടാക്കിയത്. ഡിജ-ിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുമ്പോള്‍ വാര്‍ത്താ കൈമാറ്റത്തില്‍ ശോഷണം സംഭവിക്കുന്നില്ല.
ഇക്കൊല്ലത്തെ ഐ.ടി സന്ദേശം സന്തുലിത വിവര സാങ്കേതിക സമൂഹത്തിന്‍റെ സൃഷ്ടി പ്രാവര്‍ത്തികമാക്കാനുള്ള സമയം എന്നതാണ്.
ഇന്ത്യയില്‍ വാര്‍ത്താ വിനിമയ രംഗത്ത് വന്‍ കുതിച്ചു ചാട്ടമാണുണ്ടായത്. ലോകത്തെ നേട്ടങ്ങളുമായി തട്ടിച്ചുനോക്കിയാല്‍ ഒപ്പത്തിനൊപ്പം നില്‍ക്കുന്നതാണ് ഇന്ത്യയുടെ നേട്ടം എന്ന് കാണാം.
രാജ-്യത്തെ മുഴുവന്‍ ടെലിഫോണ്‍ എക്സ്ചേഞ്ചുകളും സ്വയം പ്രവര്‍ത്തിക്കുന്നവയാക്കി ബി.എസ്.എന്‍.എല്‍ മാറ്റിക്കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ എല്ലാ എക്സ്ചേഞ്ചുകളും ഓട്ടോമാറ്റിക് ആക്കി കഴിഞ്ഞു.
കേരളത്തില്‍ നൂറു പേര്‍ക്ക് 13.6 എന്ന ക്രമത്തില്‍ ടെലി ഡെന്‍സിറ്റിയുണ്ട്. 1218 ഡിജ-ിറ്റല്‍ ടെലിഫോണ്‍ എക്സ്ചേഞ്ചുകളുണ്ട്.
8 ലക്ഷത്തോളം മൊബൈല്‍ ടെലഫോണുണ്ട്. ഇതിന് പുറമേയാണ് സ്വകാര്യ കമ്പനികളുടെ തേരോട്ടം.
റിലയന്‍സ്, ടാറ്റാ ഇന്ധികോം, ഐഡിയ, എയര്‍ ടെല്‍, ഹച്ച്, ബി.പി.എല്‍ തുടങ്ങി ഒട്ടേറെ കമ്പനികള്‍ ഇന്ത്യയിലെ വാര്‍ത്താ വിനിമയ രംഗത്തുണ്ട്. വിവര സാങ്കേതിക രംഗത്തും ഇന്ത്യ അത്ഭുതങ്ങള്‍ കൈവരിച്ചിരിക്കുകയാണ്.