പ്രഭാത ചിന്തകൾ

0

🔅 ജനനം, കുടുംബ മഹത്വം, സമ്പത്ത്‌ ഇവയൊന്നും ഒരാളുടെ മഹത്വം നിശ്ചയിക്കുന്നില്ല.. മാത്രമല്ല എങ്ങനെ മരിച്ചു എന്നതിനെക്കാൾ എങ്ങനെ ജീവിച്ചു എന്നതാണ്‌ പ്രധാനം

🔅 മരിച്ച ശേഷവും നമ്മുടെ ചിന്താമണ്ഡലങ്ങളിൽ നിന്ന് വിട്ട്‌ പോവാത്തവർ അവർ ജീവിച്ചതിലെ വ്യത്യസ്തത. കൊണ്ടാണ്‌ ആ സ്ഥാനം നേടിയത്‌ .ജീവിച്ചിരിക്കുമ്പോൾ കർമ്മം കൊണ്ട്‌ വ്യത്യസ്തരാകുന്നവർ മാത്രമേ മരണശേഷവും മാതൃകയും പ്രചോദനവും ആയിട്ടുള്ളു .

🔅 ജനനത്തിനും മരണത്തിനും ആരും സ്വയം ഉത്തരവാദികൾ അല്ല.പക്ഷെ ജീവിതം കൊണ്ട്‌ അതിന്‌ സാധിക്കണം .

🔅 ജീവിതത്തിൽ ലക്ഷ്യം ഇല്ലാത്ത പ്രവർത്തികൾ ആണ്‌ കാര്യക്ഷമതയില്ലാത്ത പ്രവർത്തനങ്ങൾക്കും ഫലപ്രാപ്തിയില്ലാത്ത കർമ്മങ്ങൾക്കും വഴി തെളിക്കുന്നത്‌.

🔅 വ്യത്യസ്തത ഒരു ലക്ഷ്യമല്ല. മാർഗം ആണ്‌ . വ്യത്യസ്തം ആകുന്നതിനെക്കാൾ അതുല്യം ആകുന്നതിൽ ആണ്‌ പ്രവർത്തനങ്ങളുടെ ശ്രേഷ്ഠത.

🔅 ശ്രദ്ധിക്കപ്പെടാൻ വേണ്ടിയും പുതുമ ആവിഷ്കരിക്കാൻ വേണ്ടിയും മാത്രം നടത്തുന്ന പ്രകടനങ്ങൾ ഫലരഹിതവും അപമാനജനകവും ആവും .ആലോചിച്ച്‌ ഉണ്ടാക്കുന്ന വ്യത്യസ്തതക്ക്‌ ആഴമോ ആയുസ്സോ കാണില്ല . . അസാധാരണമായ ലക്ഷ്യങ്ങളും അവിശ്വസനീയമായ പ്രവർത്തനങ്ങളും ഉണ്ടെങ്കിൽ വ്യത്യസ്തത താനെ രൂപം കൊള്ളും .

🔅 അടവുകളും തന്ത്രങ്ങളും അല്ല, അപൂർവ്വവും അനുകരണാർഹവും ആയ പാഠങ്ങളാണ്‌ വ്യത്യസ്തത. . അത്‌ അവനവനിൽ ഉള്ള വിശ്വാസത്തിന്റെയും സ്വന്തം സ്വപ്നത്തോടുള്ള അഭിനിവേശത്തിന്റെയും അളവുകോൽ ആണ്‌.

🔅 മറ്റുള്ളവർ നടന്ന വഴികളിലൂടെ മാത്രം നടക്കുകയും അവർ കണ്ട കാഴ്ച്ചകൾ മാത്രം കാണുകയും ചെയ്യുന്നത്‌ വ്യത്യസ്തത അല്ല. ഇവർ തനതായി ഒന്നും സൃഷ്ടിക്കുകയോ തന്റേതായ പാതകളിലൂടെ സഞ്ചരിക്കുകയോ ചെയ്യുന്നില്ല .

🔅 പേരെടുക്കാൻ ചെയ്യുന്ന പ്രവർത്തികളെക്കാൾ ഉദ്ദേശ ശുദ്ധിയോടെ ചെയ്യുന്ന പ്രവർത്തികൾ ആണ്‌ പേരും പെരുമയും സമ്മാനിക്കുന്നത്‌

You might also like

Leave A Reply

Your email address will not be published.