ഇന്നത്തെ പാചകം പില്ലൊ ചിക്കൻ

0

ഇന്ന് നമുക്ക്‌ എങ്ങനെയാണ്‌ പില്ലോ ചിക്കൻ ഉണ്ടാക്കുക എന്ന് നോക്കാം

ആവശ്യമുള്ള സാധനങ്ങൾ

1.തൊലി കളഞ്ഞ് വൃത്തിയാക്കിയ മുഴുവൻ കോഴി..1

2.മൈദ…………250 ഗ്രാം

3.ആട്ട……….50 ഗ്രാം

4.എണ്ണ…………ആവശ്യത്തിന്

5.ഉപ്പ്………….ആവശ്യത്തിന്

6.ചെമ്മീൻ………………100 ഗ്രാം

7.ഉള്ളി…………..250 ഗ്രാം

_8.പച്ചമുളക്………………4 എണ്ണ_

_9.തക്കാളി……………….1ചെറുത്_

_10.ഇഞ്ചി,വെള്ളുള്ളി, ചതച്ചത്..1 ടീസ്പൂൺ_

_11.കറിവേപ്പില………….ആവശ്യത്തിന്_

_12.കോഴിമുട്ട………………….2 എണ്ണം_

_13.മുളകുപൊടി…………………3 സ്പൂൺ_

_14.മഞ്ഞൾപൊടി…………..ഒന്നര സ്പൂൺ_

_15.ഗരം മസാല………….ഒരു നുള്ള്_

_16.പെരിഞ്ചീരകം……………..അര ടീസ്പൂൺ_

തയ്യാറാക്കുന്ന വിധം

മൈദയും ആട്ടയും ആവശ്യത്ന ഉപ്പും 2 ടേബിൾ സ്പൂൺ എണ്ണയും ചേര്‍ത്ത് ചപ്പാത്തിക്ക് കുഴക്കുന്ന പോലെ കുഴച്ച് മാറ്റിവെക്കുക.

രണ്ടായി മുറിച്ച ചെമ്മീൻ 1/2 ടീസ്പൂൺ മുളകുപൊടി 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടി ഉപ്പ് എന്നിവ ചേര്‍ത്ത് പൊരിച്ച് കോരിയെടുക്കുക.

_2 സ്പൂൺ മുളകുപൊടി 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടി 1/4 ടീസ്പൂൺ പെരിഞ്ചീരകം ഇഞ്ചി വെള്ളുള്ളി ചതച്ചത് 1/2 ടീസ്പൂൺ ആവശ്യത്തിന്ന് ഉപ്പും ചേർത്ത് യോജിപ്പിക്കുക. ഈ മസാല വൃത്തിയാക്കി വെച്ച കോഴിയിൽ നന്നായി തേച്ച് അരമണിക്കൂർ മാറ്റി വെച്ച ശേഷം പൊരിച്ച് എടുക്കുക._

_കോഴിമുട്ട പുഴുങ്ങി മാറ്റിവെക്കുക._

_ഇനി കോഴിക്കകത്ത് വെക്കാനുള്ള ഫില്ലിംഗ് തയ്യാറാക്കാം._

_ചൂടായ പാനിൽ 1 ടേബിള്‍സ്പൂൺ എണ്ണ ഒഴിച്ച് കൊത്തിയരിഞ്ഞ ഉള്ളി ചെറുതീയിൽ വഴറ്റുക. അതിൽ തക്കാളി, പച്ചമുളക്, ഇഞ്ചി വെള്ളുള്ളി ചതച്ചത്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റിയ ശേഷം 1/2 ടീസ്പൂൺ മുളകുപൊടി 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടി 1/4 ടീസ്പൂൺ പെരിഞ്ചീരകം ഒരുനുള്ള് ഗരംമസാല എന്നിവയും ചെമ്മീനും ചേർത്ത് കൂട്ടി യോജിപ്പിക്കുക._
_മസാല റെഡി._

_ഇനി പില്ലൊ ചിക്കൻ ഉണ്ടാക്കി തുടങ്ങാം. മാറ്റി വെച്ചിരിക്കുന്ന മാവ് പകുതി എടുത്ത് നേർമ്മയായി പരത്തുക. നേരത്തെ തയ്യാറാക്കി വെച്ച മസാലയുടെ കാൽ ഭാഗവും മുട്ടയും കോഴിയുടെ ഉള്ളിൽ നിറക്കുക. പിന്നീട് നേർമ്മയായി പരത്തിവെച്ച മാവിൽ കുറച്ച് മസാല തേച്ച് കോഴി അതിൽ എടുത്ത് വെച്ച് പൊതിഞ്ഞു എണ്ണ ചൂടാക്കി പൂരിയെന്ന പോലെ പൊരിച്ചെടുക്കുക._

_വീണ്ടും മാവ് പരത്തിയ ശേഷം ബാക്കി മസാലയും വെച്ച് പൊരിച്ച കോഴി വീണ്ടും പൊതിഞ്ഞ ശേഷം പൊരിച്ചെടുക്കുക. ഇത് രണ്ട് മൂന്ന് ആവർത്തി ചെയ്യാവുന്നതാണ്._
_പില്ലൊ ചിക്കൻ റെഡിയായിക്കഴിഞ്ഞു. ചൂടോടെ ഉപയോഗിക്കുക.

 

You might also like

Leave A Reply

Your email address will not be published.