ഇന്നത്തെ പാചകം ഉള്ളി ബജ്ജി

0

വളരെ ഈസിയായി ഉണ്ടാക്കി എടുക്കാവുന്ന ഒരു വറപൊരി വിഭവം ആണ്‌ ഉള്ളി ബജ്ജി . സവാള വിലയെല്ലാം വളരെ കുറഞ്ഞു നിൽക്കുന്ന ഈ സമയം നമുക്ക്‌ ഉള്ളിബജ്ജി തയ്യാറാക്കുന്നത്‌ എങ്ങനെ എന്ന് നോക്കാം.

ചേരുവകൾ

_സവോള 3എണ്ണം_

_ഇഞ്ചി – ചെറിയ കഷ്ണം_

_പച്ചമുളക് – 3എണ്ണം_

_പൊതിയിന ഇല – കുറച്ച്‌_

_ഉപ്പ് – ആവശ്യത്തിന്_

_കായം – അര ടീസ്പൂൺ_

_മുളക് പൊടി – 1ടീസ്പൂൺ_

_കടല മാവ് – (മുക്കാൽ കപ്പ് മുതൽ 1 കപ്പ്‌ വരെ )_

_വെള്ളം – ആവശ്യത്തിന്_

_______________________________

_*തയ്യാറാകുന്ന വിധം*_

_______________________________

_ആദ്യം ഉള്ളി കനം കുറച്ചു അരിഞ്ഞു എടുക്കുക._

_ശേഷം അതിലേക്ക് അരിഞ്ഞു വെച്ച ഇഞ്ചി പച്ചമുളക് പൊതിയിന ഇല ഇവ ചേർത്ത് നന്നായി മിക്സ്‌ ചെയ്തു കൊടുക്കാം._

_ഇതിലേക്ക് ഇനി ആവശ്യത്തിന് ഉപ്പ് ,കായം പൊടി ,മുളക് പൊടി എന്നിവ ചേർത്ത് കൊടുക്കുക._

_ശേഷം കടല മാവ് ചേർത്ത് കുറേശെ വെള്ളം ചേർത്ത് കൊടുത്ത് നന്നായി മിക്സ്‌ ചെയ്ത ശേഷം 10മിനിറ്റ് മാറ്റി വെക്കാം._

_ഒരു പാൻ വെച്ച് ആവശ്യത്തിന് ഓയിൽ ഒഴിച്ച് ഓയിൽ ചൂടായതിനു ശേഷം തയ്യാറാക്കിയവെച്ച മാവ് എടുത്ത് കൈവെച്ച് ഒന്ന് പരത്തി ചൂടായ എണ്ണയിൽ ഇട്ടു കൊടുത്ത് ഫ്രൈ ചെയ്തെടുക്കാം._

_ഉള്ളിബജ്ജി തയ്യാർ…ഇതിന്റെ കൂടെ ടൊമാറ്റോ കെച്ചപ്പ് കൂടി ചേർത്ത് സെർവ് ചെയ്യാം…_

+——+——–+——–+——-+——–+——-+

You might also like

Leave A Reply

Your email address will not be published.