ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് വളരെയേറെ പ്രാധാന്യം നൽകിയിട്ടുള്ള ജീവൻ രക്ഷാ മരുന്ന് എത്തിച്ച് നൽകി സി.പി.റ്റി

0

ബാംഗ്ലൂരിൽ ചികിത്സയിൽ കഴിയുന്ന രോഗിക്ക് അടിയന്തിരമായി നൽകേണ്ട മരുന്ന് കർണാടകയിൽ എവിടെയും ലഭ്യമല്ലാതിരുന്ന സാഹചര്യത്തിൽ ആ മരുന്ന് കേരളത്തിൽ നിന്നും ബാംഗ്ലൂരിൽ എത്തിച്ച് നൽകാമോ എന്ന് അഭ്യർത്ഥനയുമായി ചൈൽഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന വൈസ് പ്രസിഡൻ്റ് ശാന്തകുമാറിനെ ബന്ധപ്പെടുകയുണ്ടായി. വിവരം ലഭിച്ച ഉടൻ തന്നെ CPT ആക്ഷൻഫോഴ്സ് ഗ്രൂപ്പിന്റെ ശ്രദ്ധയിൽ പ്പെടുത്തി. തുടർന്ന് സി പി ടി സ്റ്റേറ്റ് സെക്രട്ടറി വിനോദ് അണിമംഗലത് ഈ വിഷയത്തിൽ ഉടനടി ഇടപെട്ട് വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ നിന്നും മരുന്ന് വാങ്ങി ബാംഗ്ലൂരിലേക്ക് പോകാൻ പെർമിഷൻ ലഭിച്ച വാഹനത്തിൽ മരുന്ന് കൊടുത്തു വിടുകയും, ഇന്ന് രാവിലെ (14-04-2020) രോഗിയുടെ ബന്ധുക്കൾ മരുന്ന് കൈപ്പറ്റുകയും, നന്ദി അറിയിക്കുകയും ചെയ്തു.* 

*ഈ സേവന പ്രവർത്തനത്തിൽ ഞങ്ങളോടൊപ്പം സഹകരിച്ച എല്ലാവർക്കും CPT യുടെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.*

You might also like

Leave A Reply

Your email address will not be published.