ഏപ്രിൽ 4 ജീവകം സി ദിനം

0

 

എല്ലാ വർഷവും ഏപ്രിൽ 4 ജീവകം സി ദിനം ആയി ലോകമെങ്ങും.ആചരിക്കുന്നു. ഒരു മനുഷ്യന്‌ ദിവസം ഒരു നാരങ്ങയുടെ. പകുതി എങ്കിലും കഴിച്ചാൽ ഒരു ദിവസത്തേക്ക്‌ ആവശ്യമായ ജീവകം സി ലഭിക്കുന്നുണ്ട്‌.
വെള്ളത്തിൽ ലയിക്കുന്ന ഒരു ജീവകമാണു് ജീവകം സി (എൽ. അസ്കോർബിക് അമ്ലം).

അസ്കോർബിക് അമ്ലത്തിന്റെ ഒരു അയോൺ ആയ അസ്കോർബേറ്റ് എല്ലാ ജീവജാലങ്ങളിലും ചയാപചയത്തിനു(metabolism) അവശ്യമായ ഘടകമാണ്. ഭൂരിഭാഗം ജീവികൾക്കും സ്വന്തമായി ഈ ജീവകം നിർമ്മിക്കാനുള്ള കഴിവുണ്ടു് . എന്നാൽ ചില മീനുകൾ പക്ഷികൾ, വവ്വാലുകൾ, ഗിനിപ്പന്നികൾ, കുരങ്ങന്മാർ, മനുഷർ തുടങ്ങിയ ജീവിവർഗങ്ങൾക്കു ഈ ജീവകം ഭക്ഷണത്തിലൂടെ ലഭിക്കേണ്ടതുണ്ട്. ലോകാരോഗ്യ സംഘടനയുടെ ശുപാർശ അനുസരിച്ചു് ഒരാൾക്ക് , ദിവസേന 45 മില്ലീഗ്രാം ജീവകം സി ആവശ്യമുണ്ട്..

ജീവകം സി യുടെ കുറവു മൂലം ഉണ്ടാവുന്ന രോഗമാണു് സ്കർവി.

*സ്രോതസ്സുകൾ*

നാരങ്ങ, ഓറഞ്ച് തുടങ്ങിയ നാരങ്ങ വർഗത്തിലുള്ള ഫലങ്ങളിലും, മുന്തിരിങ്ങ, തക്കാളി, കാബേജ്, നെല്ലിക്ക തുടങ്ങിയവയിലും ഇലക്കറികളിലും അസ്കോർബിക് അമ്ലം സുലഭമായുണ്ട്. കൈതച്ചക്ക, തണ്ണിമത്തൻ, പപ്പായ, ഏത്തപ്പഴം, കോളിഫ്ളവർ, ചേമ്പ്, ഉള്ളി, വെളുത്തുള്ളി, കുരുമുളക്, മുളക് എന്നിവയിലും ജീവകം സി അടങ്ങിയിട്ടുണ്ട്. ഉരുളക്കിഴങ്ങ്, വാഴപ്പഴം, കാരറ്റ്, ആപ്പിൾ തുടങ്ങിയവയിൽ ഈ ജീവകത്തിന്റെ അളവ് താരതമ്യേന കുറവാണ്. പശുവിൻ പാലിലുള്ളതിനെക്കാൾ മൂന്നോ നാലോ ഇരട്ടി അസ്കോർബിക് അമ്ളം മനുഷ്യ സ്തന്യത്തിൽ അടങ്ങിയിട്ടുണ്ട്. മത്സ്യത്തിലും മാംസത്തിലും എണ്ണയിലും ഈ ജീവകം അടങ്ങിയിട്ടില്ല. വേവിച്ച ഭക്ഷണ പദാർഥങ്ങളിൽ അടങ്ങിയിട്ടില്ലാത്ത ജീവകവുമാണിത്.

മനുഷ്യരിൽ
ആഹാരത്തിലൂടെ ലഭ്യമാകുന്ന ജീവകം സി മനുഷ്യ ശരീരത്തിൽ അധിവൃക്ക ഗ്രന്ഥി (supra renal gland), പിറ്റ്യൂട്ടറി ഗ്രന്ഥി, വൃക്കകൾ, കരൾ, അണ്ഡാശയം, കണ്ണ് മുതലായ സ്ഥലങ്ങളിൽ സംഭരിക്കപ്പെടുന്നു. അധികമായി വ്യായാമം ചെയ്യുമ്പോഴും തളർച്ച മുതലായവ ബാധിക്കുമ്പോഴുമാണ് ജീവകം സി ഉപയോഗിക്കപ്പെടുന്നത്.

ജീവകം സിയുടെ അഭാവം ആദ്യമായി ബാധിക്കുന്നതു് മീസെൻകൈമൽ (mesenchymal) കലകളുടെ പ്രവർത്തനശേഷിയെയാണ്. തന്മൂലം കൊളാജൻ, ഡെൻറീൻ, ഓസ്റ്റിയോയ്ഡ് (osteoid)ബന്ധകവസ്തുക്കൾ എന്നിവയുടെ ഉത്പാദനം മന്ദീഭവിക്കും. തത്ഫലമായി കാപ്പിലറി രക്തധമനികൾ പൊട്ടാനിടയാകുന്നു. പല്ലുകൾ ഇളകി കൊഴിയും, മോണയിൽ നിന്നു രക്തം വരും, സന്ധികൾക്കു് ബലക്ഷയവും വീക്കവുമുണ്ടാകും. ഇതെല്ലാം സ്കർവി (scurvy) രോഗത്തിന്റെ ലക്ഷണങ്ങളാണ്. സ്കർവി രോഗം ബാധിക്കാതിരിക്കാൻ ജീവകം സി ആവശ്യത്തിന് ഉണ്ടായിരിക്കണം. ക്ഷീണം, തളർച്ച, സാംക്രമിക രോഗങ്ങളുടെ പകർച്ച എന്നിവ തടയാനും ഇതു സഹായകമാണു്. മുറിവുകൾ ഉണങ്ങാനും ഇതു സഹായിക്കുന്നു. കൊളസ്ട്രോൾ നിയന്ത്രിക്കുന്നു, രക്തക്കുഴലുകൾ വികസിതമായിരിക്കാൻ സഹായിക്കുന്നതിനാൽ അധിക രക്തസമ്മർദ്ദവും ഹൃദ്രോഗങ്ങളും ഒരു പരിധിവരെ കുറയ്ക്കുന്നു. കണ്ണിനെ തിമിരരോഗം ബാധിക്കാനുള്ള സാധ്യത കുറയ്ക്കുന്നു; പ്രമേഹരോഗികൾക്കു കണ്ണിന്റെയും വൃക്കകളുടെയും നാഡികൾക്കുണ്ടാകുന്ന നാശം ഒഴിവാക്കുന്നു; രക്തത്തിലെ ഈയ(lead)ത്തിന്റെ അളവു കുറയ്ക്കുന്നു; ഇരുമ്പിന്റെ ആഗിരണം വർദ്ധിപ്പിക്കുന്നു.

ശിശുക്കൾക്കും ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും പ്രായം ചെന്നവർക്കും ജീവകം സി കൂടുതൽ ആവശ്യമാണ് . അമോണിയം ക്ലോറൈഡുപോലെയുള്ള ചില ഔഷധങ്ങൾ സേവിക്കുമ്പോൾ ഈ ജീവകം മൂത്രത്തിലൂടെ നഷ്ടപ്പെടാനിടയുണ്ട്. അതിനാൽ ഇത്തരം ഔഷധങ്ങളുപയോഗിക്കുന്നവർ കൂടിയ അളവിൽ ജീവകം സി കഴിക്കണം. വിളർച്ചയ്ക്കു ചികിത്സിക്കാൻ ഫോളിക് അമ്ലവുമായി കലർത്തി ഇതു നല്കി വരുന്നു. പൊള്ളലേല്ക്കുന്നവർക്ക് ഇത് ഔഷധമായി നല്കാറുണ്ട്. അധിമാത്രയിൽ ഇത് നല്കേണ്ട അവസ്ഥയിൽ സാന്ദ്രീകൃതരൂപത്തിൽ ഉള്ളിൽ കഴിക്കാനോ കുത്തിവയ്പു വഴിയോ കൊടുക്കുന്നു.

ഒരു നല്ല ആന്റി ഓക്സിഡന്റായതിനാൽ അർബുദജന്യ പദാർത്ഥങ്ങളെ ശരീരത്തിൽ നിന്നും ഒഴിവാക്കാൻ ഇത് സഹായകമാണ്. ടൈറോസിൻ ഉപാപചയത്തിലും ഫോളിക് അമ്ലം – ഫോളിനിക് അമ്ലം പരിവർത്തനത്തിലും അസ്കോർബിബിക് അമ്ലത്തിനു പങ്കുണ്ട്.
________________________________

*Vitamin C Day*
__________________________________

Vitamin C. We all hear about it, how good it is for us, how it will help us fight off that cold. But how much do we really know about this mystery substance, and just how much can it do to help our bodies? Take advantage of Vitamin C day to learn something new and boost your health, to boot!

*The History of Vitamin C Day*

As a substance occurring naturally in countless different fruits and vegetables, vitamin C has likely been around as long as the earth itself. Peoples from all over the world have long been aware of the extensive health benefits of consuming foods high in vitamin C as well as the risks associated with not consuming enough of it, one of which is scurvy. It was not until the late 19th century that scurvy was described in detail by British physician Sir Thomas Barlow, that people began to understand just how much this substance can do for our health.

However, scurvy was known for thousands of years prior, with even the great Hippocrates himself writing about it. In the 18th century, it is assumed that the disease killed more British sailors than any enemies they had and was one of the greatest factors limiting maritime travel over the ages. Today, very few people suffer from scurvy and Vitamin C is considered on of the most important nutrients food can and should provide.

*How to celebrate Vitamin C Day*

The best way to celebrate Vitamin C Day is to stay healthy, and this very vitamin can help you with that! Vitamin C is necessary for good health and general well-being, but the unfortunate truth is that not everyone has the time to pay close attention to what they eat and just how many grams or milligrams of a certain substance they consume daily.

The drastic rise in popularity of microwavable dishes has caused people’s diets to become much less healthy over the recent years, as has the fact that many people are working longer hours than ever and don’t have the time or the energy to cook themselves and their families a well-balanced meal every day.

Luckily, there are a few ways to make sure you’re getting enough Vitamin C, no matter your lifestyle. One is to simply squeeze lemon juice into the water you drink. Half a lemon contains almost 100% of your daily vitamin C requirement, so just a squeeze here and there will be more than enough!

The same goes for—alcoholic drinks. If you’re going to have a few Mojitos this Friday anyway, why not use fresh lime juice? And have we mentioned Vitamin C helps prevent hangovers as well?

But it doesn’t stop there—as it tuns out, you can put lemon juice into pretty much everything for your daily dose of Vitamin C as well as a deliciously tangy zing. As opposed to some other “healthy” foods which, let’s face it, can be downright nasty (looking at you, kale!), lemon juice makes almost everything you put it on and in taste better.

Salad dressings. Grilled meats. The list goes on. And if for whatever reason you’re not a fan of lemons, don’t worry! Many fruits and vegetables contain enough Vitamin C to keep you healthy, including tomatoes, strawberries, spinach, peppers, and many more. Take advantage of Vitamin C Day to do your body a favor!

You might also like

Leave A Reply

Your email address will not be published.