ഇന്ന് ഓശാന ഞായർ

0

 

ഈസ്റ്ററിനു മുൻപുള്ള ഞായറാഴ്ച

 

കൊറോണ വൈറസ്‌ ബാധയെ തുടർന്ന് ഓശാന ഞായർ അടക്കമുള്ള ഈസ്റ്റർ വരെ ഉളള പല ചടങ്ങുകളും ഈ പ്രാവശ്യം ഔപചാരികം ആക്കി മാറ്റാൻ പല. സഭകളും ആഹ്വാനം ചെയ്തിട്ടിൂണ്ട്‌ എങ്കിലും സാധാരണ നടക്കുന്ന ചടങ്ങുകൾ എന്തൊക്കെ എന്ന് നോക്കാം.

ഈസ്റ്ററിനു മുൻപുള്ള ഞായറാഴ്ച, ക്രിസ്തീയ വിശ്വാസികൾ ഓശാന ഞായർ (Palm Sunday) അഥവാ കുരുത്തോലപ്പെരുന്നാൾ ആചരിക്കുന്നു. കുരിശിലേറ്റപ്പെടുന്നതിനു മുൻപ്‌ ജറുസലേമിലേക്കു കഴുതപ്പുറത്തേറി വന്ന യേശുവിനെ, ഒലിവു മരച്ചില്ലകളും, ഈന്തപ്പനയോലകളും വഴിയിൽ വിരിച്ച്‌, ‘ഓശാന ഓശാന ദാവീദിന്റെ പുത്രന്‌ ഓശാന’ എന്നു പാടി ജനക്കൂട്ടം വരവേറ്റ സംഭവം നാലു സുവിശേഷകന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്‌. ഈ സുവിശേഷ വിവരണങ്ങൾ അടിസ്ഥാനമാക്കിയാണ് ക്രൈസ്തവരിലധികവും ഓശാന ഞായർ ആചരിക്കുന്നത്.

*ആചാരങ്ങൾ*

‘യേശുവിന്റെ ജറുസലേം ആഗമനം’ by the Master of the Cappella Palatina in Palermo, Italy
അന്നേ ദിവസം പള്ളികളിൽ, വിശേഷിച്ച് കത്തോലിക്കാ ദേവാലയങ്ങളിൽ, പ്രത്യേക പ്രാർത്ഥനകളും കുരുത്തോല വെഞ്ചരിപ്പും, കുരുത്തോലകളുമേന്തിയുള്ള പ്രദക്ഷിണവും ഉണ്ട്‌. വിശ്വാസികൾ കുരുത്തോലയെ വളരെ പൂജ്യമായി കൈകാര്യം ചെയ്യുകയും വീട്ടിൽ ഭദ്രമായി സൂക്ഷിക്കുകയും ചെയ്യുന്നു.

കേരളത്തിലെ കത്തോലിക്കരുടെ ഇടയിൽ യേശുവിന്റെ ശിഷ്യന്മാരുമൊത്തുള്ള അന്ത്യ അത്താഴത്തെ അനുസ്മരിക്കുന്ന പെസഹാ വ്യാഴാഴ്ച കാച്ചുന്ന പാലിൽ കുരുത്തോലകൊണ്ടുണ്ടാക്കിയ ചെറിയ കുരിശ് ഇടാറുണ്ട്. അതേ ദിവസം ഉണ്ടാക്കുന്ന പുളിക്കാത്തപ്പം അഥവാ ഇൻ‌റിയപ്പത്തിന്റെ നടുവിൽ ഓശാന മുറിച്ചു കുരിശാകൃതിയിൽ വക്കുന്നു. കുരുത്തോല കൊണ്ടുണ്ടാക്കിയ ചെറിയ കുരിശ് പെസഹാ അപ്പത്തിന്റെ നടുവിൽ വെക്കുന്നു.

പിറ്റേവർഷത്തെ പീഡാനുഭവ കാലത്തിന്റെ ആരംഭം കുറിച്ചുകൊണ്ടു വലിയ നോയമ്പ്‌ അഥവാ അൻപതു നോയമ്പ്‌ തുടങ്ങുന്നതിനു മുൻപു വരുന്ന വിഭൂതി പെരുന്നാളിൽ (കുരിശുവരപ്പെരുന്നാൾ) ഓശാന ഞായറാഴ്ച പള്ളികളിൽ നിന്നും ലഭിക്കുന്ന ഈ കുരുത്തോല കത്തിച്ച ചാരമുപയോഗിച്ചു നെറ്റിയിൽ കുരിശു വരയ്ക്കുന്നു.

എന്നാൽ എല്ലാ ക്രൈസ്തവ സഭകളിലും കുരുത്തോലയല്ല ഉപയോഗിക്കുന്നതെന്നു കാണാം. റഷ്യൻ ഓർത്തഡോക്സ് സഭ, യുക്രേനിയൻ ഓർത്തഡോക്സ് സഭ, യുക്രേനിയൻ കത്തോലിക്കാ സഭ തുടങ്ങിയ വിഭാഗങ്ങൾ പുസി വില്ലോ എന്ന ചെടിയാണ് ഓശാന ദിവസം ഉപയോഗിക്കുന്നത്. മറ്റു ചില ഓർത്തഡോക്സ് സഭകളിലാകട്ടെ ഒലിവുമരച്ചില്ലകളും.

ഓശാന ഞായർ വർഷം തോറും, നിശ്ചിത തീയതിയിൽ ആഘോഷിക്കുന്നതിനു പകരം, ചില പ്രത്യേക മാനദണ്ഡങ്ങൾ വച്ചു തീയതി കണക്കാക്കപ്പെടുന്ന ഈസ്റ്ററിനു മുൻപുള്ള ഞായറാഴ്ച ആചരിക്കുന്നതിനാൽ മാറ്റപ്പെരുന്നാൾ(moveable feasts)എന്ന വിഭാഗത്തിൽ പെടുന്നു.

You might also like

Leave A Reply

Your email address will not be published.