ഇന്നത്തെ പ്രത്യേകതകൾ

0

 

➡ _*ചരിത്രസംഭവങ്ങൾ*_

“`1792 – ഓസ്ട്രിയയുമായി ഫ്രാൻസ് യുദ്ധം പ്രഖ്യാപിച്ചു.

1657 – ന്യുയോർക്കിൽ ജൂതർക്ക്‌ മതവിശ്വാസം അനുവദിക്കപ്പെട്ടു

1775 – ബോസ്റ്റൺ (യു എസ്‌ ) കലാപം തുടങ്ങി

1810 – കാരക്കാസ്‌ (വെനസ്വല ) ഗവർണ്ണർ സ്പെയിനിൽ നി ൻ സ്വാതന്ത്രം പ്രഖ്യാപിച്ചു

1898 – സ്പെയിനിനെതിരായ യുദ്ധാനുമതിയിൽ യു എസ്‌ പ്രസിഡണ്ട്‌ മക്കൻലി ഒപ്പ്‌ വച്ചു

1846 – ലീഗ്‌ ഓഫ്‌ നേഷൻസ്‌ ഔദ്യോഗികമായി പിരിച്ച്‌ വിട്ടു .

1998 – ഫ്രഞ്ച്‌ വിമാനം പറന്നുയരവെ കൊൾമ്പിയയിൽ തകർന്ന് വീണ്‌ 53 പേർ കൊല്ലപ്പെട്ടു

2012 – പാക്കിസ്ഥാനിലെ ഇസ്ലാമാബാദിൽ നടന്ന വിമാനാപകടത്തിൽ 127 പേർ കൊല്ലപ്പെട്ടു.

2013 – ചൈനീസ്‌ സിചുവൻ പ്രവിശ്യയിലെ ഭൂമി കുലുക്കത്തിൽ 150 ഓളം പേർ കൊല്ലപ്പെട്ടു

1902 – പിയറി, മേരി ക്യൂറി ദമ്പതികൾ, റേഡിയം ക്ലോറൈഡ് വേർതിരിച്ചെടുത്തു.“`

➡ _*ജന്മദിനങ്ങൾ*_

“`2002 – സാനിയ ഇയ്യപ്പൻ – ( എന്ന് നിന്റെ മൊയ്തീൻ, അപ്പോത്തിക്കിരി, പ്രേതം -2, സകലകലാശാല,ക്വീൻ, ബാല്യകാലസഖി, ലൂസിഫർ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച. സാനിയ ഇയ്യപ്പൻ )

1972 – മമത കുൽക്കർണ്ണി – ( ആഷിക്‌ ആവാര, ക്രാന്തിവീർ, കരൺ അർജുൻ, ചൈന ഗേറ്റ്‌ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച ബോളിവുഡ്‌ നടി മമത കുൽക്കർണ്ണി. )

1950 – എൻ ചന്ദ്രബാബു നായിഡു – ( നിലവിലെ ആന്ധ്ര മുഖ്യമന്ത്രിയും ടി ഡി പി നേതാവും ആയ എൻ ചന്ദ്രബാബു നായിഡു )

1963 – രാജീവ്‌ മെനോൻ – ( മണിരത്നത്തിന്റെ സംവിധാനത്തിൽ. ബോംബെ, കടൽ, ഗുരു തുടങ്ങിയ ചിത്രങ്ങൾക്ക്‌ ഛായാഗ്രഹണം നിർവ്വഹിക്കുകയും അജിത്‌ നായകനായ കണ്ടു കൊണ്ടേൻ കണ്ടു കൊണ്ടേൻ , മിൻസാര കനവ്‌ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത രാജീവ്‌ മെനോൻ )

1955 – മണിയൻ പിള്ള രാജു – ( മലയാളത്തിലെ പ്രമുഖ നടനും നിർമ്മാതാവും ആയ മണിയൻ പിള്ള രാജു )

1945 – പി കരുണാകരൻ – ( എ കെ ജിയുടെയും സുശീല ഗോപാലന്റെയും മകളുടെ ഭർത്താവും, പതിനാറാം ലോകസഭയിൽ കാസർഗോഡ് ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിച്ച അംഗവുമായ പി. കരുണാകരൻ )

1948 – ബബിത – ( പഴയകാല ബോളിവുഡ് നടിയും രൺധീർ കപൂറിന്റെ ഭാര്യയും കരിഷ്മ കപൂർ, കരീന കപൂർ എ ന്നിവരുടെ അമ്മയുമായ ബബിത )

1966 – ഇസ്മയിൽ ബേഗ്‌ – ( മദ്രാസ് ബോട്ട് ക്ലബ്ബിന്റെ പരിശീലകനും തുഴച്ചിൽ രംഗത്തെ ഇന്ത്യയുടെ ദേശീയപരിശീലകനുമായിരുന്ന ഇസ്മായിൽ ബേഗ്‌ )

1936 – കരിയ മുണ്ഡ – ( ഒരു ഇന്ത്യൻ രാഷ്ട്രീയപ്രവർത്തകനും ലോക്‌സഭ ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന കരിയ മുണ്ഡ )

1989 – നിന ദാവുലുറി – ( മിസ് അമേരിക്കയായി തെരഞ്ഞെടുക്കുന്ന ആദ്യത്തെ ഇന്ത്യൻ—അമേരിക്കൻ വനിതയും രണ്ടാമത്തെ ഏഷ്യൻ-അമേരിക്കൻ വനിതയും ഒരു അമേരിക്കൻ പൊതു പ്രസംഗകയും അഭിഭാഷകയുമായ നിന ദാവുലുറി )

1969 – ഫെലിക്സ്‌ ബൗംഗാർട്ട്‌നർ – ( 2012 ഒക്ടോബർ 14 – ൽ 39 (1,28,000 അടി) കിലോമീറ്റർ ഉയരത്തിൽനിന്ന് ചാടി ആകാശച്ചാട്ടത്തിന്റെ റെക്കോഡ് കൈവരിച്ച ഓസ്ട്രിയക്കാരനായ ആകാശച്ചാട്ടകാരൻ ഫെലിക്സ് ബൌംഗാർട്നർ )

1965 – മുകുൽ എം സാംഗ്‌മ – ( മുൻ മേഘാലയ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായ മുകുൽ സാംഗ്മ)

1901 – ആർ വെങ്കിടാചല അയ്യർ – ( സംസ്കൃതപണ്ഡിതനും, വേദസാഹിത്യം കേരളത്തിനു പരിചയ്പ്പെടുത്തിയവരിൽ പ്രമുഖനും, ആര്യസമാജത്തിന്റെ പ്രമുഖ പ്രവർത്തകനുമായിരുന്ന വേദബന്ധു ശർമ്മ എന്ന പേരിൽ പ്രസിദ്ധനായ ആർ. വെങ്കിടാചല അയ്യർ )

1914 – ഡോ : കെ എം ജോർജ്‌ – ( മലയാളത്തിലും ഇംഗ്ലീഷിലുമായി നാല്പതിലേറെ ഗ്രന്ഥങ്ങളുടെ കർത്താവും പത്മശ്രീയും(1988) പത്മഭൂഷണും(2001) അടക്കം നിരവധി പുരസ്കാരങ്ങളുടെ ജേതാവും .പ്രശസ്ത മലയാള സാഹിത്യകാരനും നിരൂപകനും വിദ്യാഭ്യാസ വിചക്ഷണനു മായിരുന്ന കരിമ്പുമണ്ണിൽ മത്തായി ജോർജ്ജ് എന്ന ഡോ. കെ. എം ജോർജ്‌ )

1920 – സി വി വാസുദേവ ഭട്ടതിരി – ( നല്ല മലയാളം, കേരള പാണിനീയത്തിലൂടെ തുടങ്ങിയ കൃതികള്‍ രചിച്ചിട്ടുള്ള ഭാഷാപണ്ഡിതനും സാഹിത്യകാരനുമായിരുന്ന സി.വി വാസുദേവ ഭട്ടതിരി )

1889 – അഡോൾഫ്‌ ഹിറ്റ്‌ലർ – ( ജെർമ്മൻ ദേശീയത, കമ്യൂണിസ്റ്റ് വിരുദ്ധത, ജൂത വിരുദ്ധത എന്നിവയെ പ്രോത്സാഹിപ്പിച്ച് ജനപ്രീതി വർദ്ധിപ്പിക്കുകയും സ്വേച്ഛാധിപത്യ പരവും വംശീയ യഥാസ്ഥിതികത്വവും ഉപയോഗിച്ച യൂറോപ്യൻ വൻകരയിൽ നാസി പാർട്ടിയുടെ ആധിപത്യത്തിലുള്ള ഒരു പുതിയ ഭരണക്രമം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ രണ്ടാം ലോക മഹായുദ്ധ കാലത്ത് ആറ് ദശലക്ഷം ജൂതന്മാരും അഞ്ച് ദശലക്ഷം അനാര്യന്മാരും ഉൾപ്പെടെ അഞ്ച് കോടിയോളം പേരുടെ വ്യവസ്ഥാപിതമായ ഉന്മൂലനത്തിന് നേതൃത്വം നൽകുകയും ചെയ്ത 1933 മുതൽ 1945 വരെ ജർമ്മനിയുടെ ചാൻ ‘സലറായിരുന്ന അഡോൾഫ് ഹിറ്റ്‌ലർ )

1914 -ഗോപിനാഥ്‌ മൊഹന്തി – ,(1973 ൽ ജ്ഞാനപീഠം നേടിയ ഒഡിയ സാഹിത്യകാരൻ )

1939 – തീറ്റ റപ്പായി – ( തീറ്റ മൽസരത്തിൽ റെക്കോർഡ്‌ നേടി , ലിംക ബുക്‌ ഓഫ്‌ റെക്കോർഡിൽ പേര്‌ വന്നു )

1494 – ജോഹാൻ അഗ്രിക്കോള – ( ദൈവകൃപയുടെ പശ്ചാത്തലത്തിൽ വിശ്വാസികൾ സദാചാര നിയമങ്ങൾക്ക് അതീതരാണെന്ന് അനുശാസിക്കുന്ന ആന്റിനോമിയാനിസത്തിന്റെ വക്താവും ജർമനിയിലെ ഒരു മതപരിഷ്കർത്താവും ജർമൻ പഴമൊഴികളുടെ ഒരു സമാഹാരം ആദ്യമായി പ്രസിദ്ധീകരിക്കുകയും ചെയ്ത ജോഹാൻ അഗ്രിക്കോള )

1923 – മദർ ആഞ്ജലിക്ക (റീത്ത റിസൊ ) – ( ലോകത്തെ ഏറ്റവും വലിയ ക്രൈസ്തവ മാധ്യമശൃംഖലയായി കരുതപ്പെടുന്ന ഇറ്റേണൽ വേഡ് ടെലിവിഷൻ നെറ്റ്വർക്കിന്റെ (ഇ.ഡബ്യു.ടി.എൻ.) സ്ഥപകയായിരുന്ന റീത്ത റിസോ എന്ന മദർ ആഞ്ജലിക്ക )“`

➡ _*ചരമവാർഷികങ്ങൾ*_

“`1912 – ബ്രാം സ്റ്റോക്കർ – ( ഡ്രാക്കുള എന്ന നോവൽ എഴുതിയ ഒരു ഐറിഷ് നോവലിസ്റ്റും ചെറുകഥാകൃത്തു മായിരുന്ന അബ്രഹാം എന്ന ബ്രാം സ്റ്റോക്കർ )

2010 – എം കെ കമലം – ( അല്ലിറാണി സത്യവാൻ സാവിത്രി, പാരിജാത പുഷ്പാഹരണം, ഗായകൻ തുടങ്ങിയ നാടകങ്ങളിൽ അഭിനയിക്കുകയും പിന്നീട്ഉള്ളൂരിന്റെ മൃണാളിനി, വയലാറിന്റെ ആയിഷ, വള്ളത്തോളിന്റെമഗ്ദലന മറിയം, എസ്.എൽ.പുരത്തിന്റെ മറക്കാത്ത മനുഷ്യൻ തുടങ്ങിയ രചനകൾ കഥാപ്രസംഗ രൂപത്തിൽ അവതരിപ്പിക്കുകയും ചെയ്ത
മലയാളത്തിലെ ആദ്യ ശബ്ദ ചലച്ചിത്രമായ ബാലനിലെ നായികയായിരുന്ന എം.കെ. കമലം )

1891 – കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്‌ – ( കേരളത്തിലെ തച്ചുശാസ്ത്രവിധികൾ എല്ലാം തന്നെയും കൂടാതെ ബ്രാഹ്മണൻമാരിൽ മാത്രം ഒതുങ്ങിയിരുന പല പൂജാവിധികളും ആചാരങ്ങൾ പുസ്തകരൂപത്തിൽ സംസ്കൃതത്തിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്യുകയും പ്രസിദ്ധീകരിക്കുകയും ചെയ്ത പ്രസിദ്ധനായ തച്ചുശാസ്ത്ര വിദഗ്ദ്ധനായിരുന്ന കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്‌ ) (മലയാള വർഷം 1066 )

1977 – കെ പി ഗോപാലൻ – ( ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളിലൊരാളും കർഷക സംഘത്തിന്റെ പ്രധാന സംഘാടകനും ഇ.എം.എസിന്റെ നേതൃത്വത്തിൽ രൂപികരിച്ച 1957-ലെ ആദ്യ കേരള മന്ത്രിസഭയിൽ വ്യവസായ വകുപ്പു് മന്ത്രിയും ആയിരുന്ന കെ.പി. ഗോപാലൻ )

1707 – ജൊഹാൻ ക്രിസ്റ്റോഫ്‌ ഡെന്നർ – ( ജർമ്മനിയിലെ പ്രശസ്ത സംഗീതഞ്ജൻ, ഇദ്ദേഹമാണ്‌ സംഗീത ഉപകരണമായ ക്ലാരിനെറ്റ്‌ കണ്ടു പിടിച്ചത്‌ )

2018 – എം എസ്‌ രവി – ( കേരള കൗമുദി പത്രത്തിന്റെ ചീഫ്‌ എഡിറ്റർ ആയിരുന്ന എം എസ്‌ രവി )

1960 – പന്നലാൽ ഘോഷ്‌ – ( ഹിന്ദുസ്ഥാനി സംഗീതത്തിൽ പുല്ലാങ്കുഴൽ വായനയ്ക്കു ഗണ്യമായ സ്ഥാനം നേടീക്കൊടുക്കുന്നതിൽ വലിയ പങ്ക് വഹിച്ച പ്രശസ്ത ബാംസുരി (പുല്ലാങ്കുഴൽ) വാദകനായിരുന്ന അമൽജ്യോതി ഘോഷ് എന്ന പന്നലാൽ ഘോഷ്‌ )

1970 – പോൾ സെലാൻ – ( ജൂതന്മാരെ ഉന്മൂലനം ചെയ്യാൻ അഡോൾ ഹിറ്റ്‌ലറുടെ നേതൃത്വത്തിൽ നാസികൾ നടപ്പിലാക്കിയ ആസൂത്രിത പരിപാടി ആയ ഹോലോകാസ്റ്റിൻറെ ജീവിക്കുന്ന രക്ത സാക്ഷി ആയിരുന്ന വിശ്രുത ജർമൻ കവി ആയ പോൾ സെലാൻ )“`

➡ _*മറ്റു പ്രത്യേകതകൾ*_

⭕ _ഇന്ന് ചൈനീസ് ഭാഷ ദിനം_
_യുനെസ്കോയുടെ ആഭിമുഖ്യത്തിൽ 2010 മുതൽക്ക് എല്ലാവർഷവും ഈ ദിവസം ചൈനീസ് ഭാഷ ദിനമായി ആചരിച്ചു വരുന്നു. ബഹുഭാഷാപരതയും, സാംസ്ക്കാരിക നാനാത്ത്വവും കൊണ്ടാടുക (celebrate multilingualism and cultural diversity) എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്ന്. ഐക്യരാഷ്ട്ര സഭയുടെ ആറ് ഔദ്യോഗിക ഭാഷകളെ ( ഇഗ്ലീഷ്, ചൈനീസ്, അറബിക്, ഫ്രഞ്ച്, റഷ്യൻ, സ്പാനിഷ്) തുല്യമായി കണ്ട് കൊണ്ട് അവയുടെ ഉപയോഗത്തെ യു.എൻ ശാഖാ സംഘടനകളിലുടനീളം പ്രോൽസാഹിപ്പിക്കുകയെന്നതും ലക്ഷ്യങ്ങളിൽ പെടുന്നു.

You might also like

Leave A Reply

Your email address will not be published.