ഇന്നത്തെ പ്രത്യേകതകൾ

0

 

➡ ചരിത്രസംഭവങ്ങൾ

“`1941 – രണ്ടാം ലോകമഹായുദ്ധം: യൂഗോസ്ലാവ്യ ജർമ്മനിക്കു മുൻപിൽ കീഴടങ്ങി.

1964 – ജെറി മോക്ക്, വായുമാർഗ്ഗം ലോകം ചുറ്റി സഞ്ചരിക്കുന്ന ആദ്യ വനിതയായി.

1941 – രണ്ടാം ലോക മഹായുദ്ധം, യുഗോസ്ലാവിയ ജർമ്മനിക്ക്‌ കീഴടങ്ങി

1946 – സിറിയയിൽ നിന്ന് അവസാന ഫ്രഞ്ച്‌ സേനയും പിൻവാങ്ങി

1969 – കമ്മ്യുണിസ്റ്റ്‌ പാർട്ടി ഓഫ്‌ ചെക്കോസ്ലാവാക്യയുടെ ചെയർമാൻ ആയി അലക്സാണ്ടർ ഡ്യൂബ്ചെക്ക്‌

2006 – ടെൽ അവീവിൽ നടന്ന ആത്മഹത്യ ബോംബ്‌ സ്ഫോടനത്തിൽ 11 പേർ മരിക്കുകയും 70 പേർക്ക്‌ പരിക്കേൽക്കുകയും ചെയ്തു

1917 – ചമ്പാരൻ സത്യാഗ്രഹo തുടങ്ങി

1975- ഖമർ റൂഷ് കംബോഡിയൻ തലസ്ഥാനം കീഴടക്കി.

1986 – ഹോളണ്ടും സിസിലി ദ്വീപുകളും തമ്മിലുള്ള 135 വർഷത്തെ യുദ്ധത്തിന്‌ അറുതി വരുത്തിയ സന്ധി ഒപ്പു വച്ചു.“`

➡ _*ജന്മദിനങ്ങൾ*_

“`1986 – മഞ്ജരി – ( ഒരു ചിരി കണ്ടാൽ, ആറ്റിൻകരയോരത്ത്, മുള്ളുള്ള മുരിക്കിൻ മേൽ തുടങ്ങിയ ഗാനങ്ങൾ ആലപിച്ച ചലചിത്ര പിന്നണി ഗായിക മഞ്ജരി ബാബു )

1966 – വിക്രം – ( ധ്രുവം, മാഫിയ, അന്യൻ , രാവണൻ, തുടങ്ങിയ സിനിമകളിൽ അഭിനയിച്ച കെന്നഡി ജോൺ വിക്റ്റർ എന്ന ചിയാൻ വിക്രം )

1989 – സുനൈന യെല്ല – ( തമിഴ് തെലുഗു കന്നട മലയാളം സിനിമകളിൽ അഭിനയിക്കുന്ന നടി സുനൈന യെല്ല )

1972 – മുത്തയ്യ മുരളീധരൻ – ( ലോകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ക്രിക്കറ്റ് ബൗളറായി തിരഞ്ഞെടുത്ത ശ്രീലങ്കൻ അന്തരാഷ്ട്ര കളിക്കാരൻ മുത്തയ്യ മുരളീധരൻ )

1977 – ദിനേശ്‌ മോംഗിയ – ( മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം ദിനേശ്‌ മോംഗിയ )

1933 – കെ അശോകൻ – ( പത്രപ്രവർത്തകൻ, മലയാളം ലക്സിക്കൺ നിർമ്മാണസമിതിയിലെ അംഗം, സംസ്ഥാന പബ്ലിക് റിലേഷൻസ് വകുപ്പിൽ ഇൻഫർമേഷൻ ഓഫീസർ, ഡയറക്ടർ, ഔദ്യോഗിക ഭാഷാ കമ്മിഷൻ ചെയർമാൻ, കേരളാ ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയുടെ മാനേജിങ് ഡയറക്ടർ, എന്നി നിലകളിൽ പ്രവർത്തിച്ച മലയാള സാഹിത്യകാരൻ കെ അശോകൻ )

1941 – ആശാറാം ബാപ്പു – ( രാജസ്‌ഥാനിലെ ജോധ്‌പൂരിലുള്ള ആശ്രമത്തിൽ 16 വയസുള്ള സ്വന്തം ശിഷ്യയായ പെൺകുട്ടിയെ ബലാൽസംഗം ചെയ്‌തെന്ന് പെൺകുട്ടിയുടെ പിതാവ് നൽകിയ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട യോഗ ഗുരുവും, ധ്യാന ഗുരുവായി ആശ്രമങ്ങൾ സ്ഥാപിച്ച അസുമൽ തൗമൽ ഹർപലനി അഥവ അസുമൽ സിരുമലാനി എന്ന ആശാറാം ബാപ്പു )

1912 – തകഴി ശിവശങ്കര പിള്ള – ( ചെറുകഥ, നാടകം, സഞ്ചാരസാഹിത്യം, ആത്മകഥ .എന്നീ മേഖലകളിൽ സംഭാവനകൾ നൽകി, ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ച കുട്ടനാടിന്റെ ഇതിഹാസകാരനെന്ന് അറിയപ്പെടുന്ന തകഴി ശിവശങ്കരപ്പിള്ള )

1943 – എ എൽ ബാലകൃഷ്ണൻ – ( മലയാള സിനിമകളിലെ നിശ്ചല ഛായാഗ്രാഹകനും ചലച്ചിത്ര അഭിനേതാവുമായിരുന്ന നാരായണൻ ലക്ഷ്മി ബാലകൃഷ്ണൻ എന്ന എൻ.എൽ. ബാലകൃഷ്ണൻ )

1756 – ധീരൻ ചിന്നമലൈ ( ചിന്നമല തീർത്ഥഗിരി ഗൗണ്ടർ ) – ( കട്ടബൊമ്മന്റെയും ടിപ്പുവിന്റെയും മരണശേഷം ബ്രിട്ടിഷുകാരോടു കോയംമ്പത്തൂരിൽ വച്ച് പൊരുതാൻ മറാട്ടകളുടെയും മരുതു പാണ്ഡ്യരുടെയും സഹായം തേടിയെങ്കിലും അവരെ ബ്രിട്ടീഷ് സൈന്യം തോൽപ്പിച്ചതിനാൽ തന്നെ കോയമ്പത്തൂരിനെതിരെ യുദ്ധം ചെയ്ത് തോറ്റ ങ്കിലും പിന്നീട് ഒളിപ്പോരു നടത്തി ബിട്ടിഷുകാരെ കാവേരി യുദ്ധത്തിലും, ഓടാനിലൈയിലും, അരച്ചലൂർ യുദ്ധത്തലും തോൽപ്പിച്ചെങ്കിലും സ്വന്തം പാചകക്കാരനാൽ ഒറ്റു കൊടുക്കപ്പെടുകയും സഹോദരങ്ങൾക്ക് ഒപ്പം തുക്കി കൊല്ലപ്പെടുകയും ചെയ്ത സ്വാതന്ത്രസമര പോരാളിയും, കൊങ്ക പടയുടെ നായകനും ആയ ധീരൻ ചിന്നമലൈ അഥവാ ചിന്നമലൈ തീർഥ ഗിരി ഗൗൺഡർ )

1916 – സിരിമാവൊ ബണ്ഡാരനായകെ – ( ശ്രീലങ്കയിലെ മുൻ പ്രധാനമന്ത്രി എസ്.ഡബ്ലിയൂ.ആർ.ഡി. ബണ്ഡാരനായകെയുടെ പത്നിയും, പിന്നീട് ശ്രീലങ്കയുടെ പ്രധാനമന്ത്രിയും രാഷ്ട്രപതിയുമായ ചന്ദ്രിക കുമാരതുംഗയുടെ അമ്മയും,
പ്രധാനമന്ത്രിസ്ഥാനത്തെത്തുന്ന ലോകത്തിലെ ആദ്യവനിതയും,
കരയുന്ന വിധവ എന്ന് മാധ്യമങ്ങളും, പ്രതിപക്ഷവും ആദ്യം വിശേഷിപ്പിച്ചിരുന്നതും, പിന്നീട് ശക്തയായ ഒരു നേതാവായി ഉയർന്ന ശ്രീലങ്കയുടെ മുൻ പ്രധാനമന്ത്രിയായിരുന്ന സിരിമാവോ രത്വാത് ഡയസ് ബണ്ഡാരനായകെ എന്ന സിരിമാവോ ബണ്ഡാരനായകെ )“`

➡ _*ചരമവാർഷികങ്ങൾ*_

“`1975 – ഡോ : എസ്‌ രാധാകൃഷ്ണൻ – (ഭാരതീയ തത്ത്വചിന്ത പാശ്ചാത്യർക്ക് പരിചയപ്പെടുത്തി ക്കൊടുക്കുന്നതിലും ശ്രദ്ധേയമായ പങ്കുവഹിക്കുകയും ഭാരതീയ-പാശ്ചാത്യ ദർശനങ്ങളെപ്പറ്റി ഗ്രന്ഥങ്ങൾ എഴുതുകയും വിജ്ഞാന മേഖലയിൽ വഹിച്ച പങ്കുകൾ മുൻനിർത്തി ജന്മദിനം ഇന്ത്യയിൽ അദ്ധ്യാപകദിനമായി ആചരിക്കുന്ന രണ്ടാമത്തെ രാഷ്ട്രപതിയായിരുന്ന ഡോ. എസ്‌. രാധാകൃഷ്ണൻ എന്ന സർവേപള്ളി രാധാകൃഷ്ണൻ )

2014 – ഗബ്രിയേൽ ഗാർസിയ മാർക്കേസ്‌ – ( ഏകാന്തതയുടെ നൂറു വർഷങ്ങൾ അടക്കം നിരവധി കൃതികൾ രചിച്ച ലാറ്റിൻ അമേരിക്കൻ സാഹിത്യകൻ ഗബ്രിയേൽ ഗാർസിയ മാർക്കേസ്‌ )

1961 – കെ എം സീതി സാഹിബ്‌ – ( കേരള നിയമസഭയുടെ മുൻ സ്പീക്കറും കേരളത്തിലെ ആദ്യകാല മുസ്ലിംലീഗ് നേതാക്കളിൽ പ്രമുഖനും സമുദായ പരിഷ്കർത്താക്കളിൽ ഒരാളുമായ കെ.എം. സീതിസാഹിബ്‌ )

1961 – ആഗമാനന്ദ സ്വാമി – ( കാലടി രാമകൃഷ്ണ അദ്വൈതാശ്രമത്തിന്റെ സ്ഥാപകനും മതപ്രചാരകനും വിദ്യാഭ്യാസ ചിന്തകനുമായിരുന്ന ആഗമാനന്ദ സ്വാമി)

2004 – സൗന്ദര്യ – ( തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിൽ പ്രധാന നായകന്മാരാ‍യ രവിചന്ദ്രൻ, വിഷ്ണുവർദ്ധൻ, രജനികാന്ത്, ചിരഞ്ജീവി, കമലഹാസൻ, മമ്മൂട്ടി, മോഹൻലാൽ,ജയറാം എന്നിവരുടെ കൂടെയും, ബോളിവുഡ് നടനായ അമിതാബ് ബച്ചന്റെ കൂടെയും, നായികയായി 100-ലധികം ചിത്രങ്ങളിൽ അഭിനയിക്കുകയും അകാലത്തിൽ വിമാന അപകടത്തിൽ മരിക്കുകയും ചെയ്ത സിനിമാനടി സൗന്ദര്യ )

2005 – ടി കെ ബാലൻ – ( കേരള എൻ.ജി.ഒ.യൂണിയൻ ജനറൽ സെക്രട്ടറിയും പ്രസിഡന്റുഒ, കണ്ണൂർ ജില്ലാ കൗൺസിൽ പ്രസിഡന്റും, സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗവും സിപിഎം കേന്ദ്ര കൺട്രോൾ കമ്മിഷൻ അംഗവും പത്തും പതിനൊന്നും കേരള നിയമസഭകളിൽ അഴീക്കോട് മണ്ഡലത്തെ പ്രതിനിധീകരിച്ച നിയമസഭാംഗവും ആയിരുന്ന ടി.കെ. ബാലൻ )

1997 – ബിജു പട്‌നായിക്‌ – ( മുൻ ഒറീസ മുഖ്യമന്ത്രിയും. നിലവിലെ മുഖ്യമന്ത്രി ആയ നവീൻ പട്‌നായിക്കിന്റെ പിതാവും ആയ ബിജു പട്‌നായിക്‌ )

2005 – കെ പി എ സി സുലോചന – ( വെള്ളാരം കുന്നിലെ’, ‘‘ചെപ്പുകിലുക്കണ ചങ്ങാതി‘, ‘വള്ളിക്കുടിലിൻ’ തുടങ്ങിയ ഗാനങ്ങൾ പാടിയ സിനിമാ-നാടക അഭിനേത്രിയുമായിരുന്ന കെ.പി.എ.സി. സുലോചന )

1790 – ബെഞ്ചമിൻ ഫ്രാങ്‌ൿലിൻ – ( അമേരിക്കയുടെ സ്ഥാപക നേതാക്കളിൽ ഒരാളും ശാസ്ത്രകാരനും എഴുത്തുകാരനും രാഷ്ട്രീയക്കാരനും ആയിരുന്ന ബെഞ്ചമിൻ ഫ്രാങ്‌ൿലിൻ )

2010 – പി എം അബ്ദുൽ അസീസ്‌ – ( നിരവധി വിഷയങ്ങളിലായി 37 ഡോക്യുമെന്ററി സിനിമകൾ സംവിധാനം ചെയ്യുകയും, മികച്ച നാടകഗ്രന്ഥത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ചാവേർപ്പട എന്ന കൃതി രചിക്കുകയും ചെയ്ത ചലച്ചിത്രസംവിധായകനും നാടകകൃത്തുമായിരുന്ന അസീസ് എന്നറിയപ്പെടുന്ന പി.എം. അബ്ദുൽ അസീസ്‌ )

2013 – വി എസ്‌ രമാദേവി – ( ഇന്ത്യയുടെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായി സേവനമനുഷ്ഠിച്ച ആദ്യവനിതയും ഹിമാചൽ പ്രദേശ്‌, കർണാടകം എന്നി സംസ്ഥാനങ്ങളുടെ ഗവർണറും ആയിരുന്ന ആന്ധ്രപ്രദേശുകാരി വി.എസ്. രമാദേവി )

2013 – ടി കെ രാമമൂർത്തി – ( പ്രമുഖനായ ചലച്ചിത്ര സംഗീത സംവിധായകനും വയലിൻ വിദ്വാനും, എം.എസ്. വിശ്വനാഥനോടൊപ്പം 700-ഓളം ചിത്രങ്ങൾക്ക് വേണ്ടി സംഗീതം നിർവഹിക്കുകയും ചെയ്ത തിരുച്ചിറാപ്പള്ളി കൃഷ്ണസ്വാമി രാമമൂർത്തി എന്ന ടി.കെ. രാമമൂർത്തി )“`

➡ _*മറ്റു പ്രത്യേകതകൾ*_

⭕ _ലോക ഹീമോഫീലിയ ദിനം_

⭕ _Cheese ball day_

⭕ _സിറിയ: ഒഴിപ്പിക്കൽ ദിനം ( ഫ്രാൻസിൽനിന്നും സ്വാതന്ത്ര്യം കിട്ടിയ ദിനം -1946)_

⭕ _ഇറാക്ക്ഭക്ഷ്യ കാർഷിക സംഘടന ദിനം(FAO)_

⭕ _അമേരിക്കൻ സമോവ: പതാക ദിനം_

⭕ _ഗാബോൺ : വനിത ദിനം_

🔴🔵🔴🔵🔴🔵🔴🔵🔴🔵🔴

You might also like

Leave A Reply

Your email address will not be published.