ഇന്നത്തെ പ്രത്യേകതകൾ

0

 

 

 

➡ ചരിത്രസംഭവങ്ങൾ

“`1865 – അമേരിക്കൻ പ്രസിഡണ്ട് എബ്രഹാം ലിങ്കൺ മരണമടഞ്ഞു. തലേദിവസം ജോൺ വൈക്സ് ബൂത്തിന്റെ വെടിയേറ്റതിനെത്തുടർന്നാണ്‌ അദ്ദേഹം മരണമടഞ്ഞത്.

1892 – ജനറൽ ഇലക്ട്രിക് കമ്പനി രൂപീകൃതമായി.

1912 – ഒരു മഞ്ഞുമലയിൽ ഇടിച്ച് ബ്രിട്ടീഷ് യാത്രാക്കപ്പലായ ടൈറ്റാനിക് വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങി. 1503 പേർക്ക് മരണം സംഭവിച്ചു.

1721- ബ്രിട്ടീഷുകാർക്കെതിരായ കേരളത്തിലെ പ്രഥമ സമരം. ആറ്റിങ്ങൽ കലാപം തുടങ്ങി. 136 ബ്രിട്ടീഷുകാരെ നാട്ടുകാർ വധിച്ചു.

1887- മലയാളത്തിൽ നിലവിൽ പ്രസിദ്ധികരിച്ചു കൊണ്ടിരിക്കുന്ന പത്രങ്ങളിൽ ഏറ്റവും പഴയത് നസ്രാണി ദീപിക ദ്വൈവാരികയായി പ്രസിദ്ധീകരണം തുടങ്ങി.. 1927 ജനുവരി 3 ന് ദീപിക എന്ന പേരിൽ ദിനപത്രമായി..

1923- ഇൻസുലിൻ വ്യാവസായികമായി ഉത്പാദനം തുടങ്ങി.

2016 – ദക്ഷിണേന്ത്യയിൽ സൗജന്യ വൈഫൈ ലഭ്യമാക്കുന്ന ആദ്യ റെയിൽവേ സ്റ്റേഷനായി എറണാകുളം മാറി.

1955 – ആദ്യ മക്ഡോണാൾഡ് റെസ്റ്റോറന്റ് ഇല്ലിനോയിയിൽ ആരംഭിച്ചു.“`

➡ _*ജന്മദിനങ്ങൾ*_

“`1953 – ആസാദ്‌ മൂപ്പൻ – ( ആസ്റ്റർ ഡി.എം.ഹെൽത്ത് കെയറിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറും ഡോക്ടറും, പ്രമുഖ വ്യവസായി യുമായ ആസാദ് മൂപ്പൻ )

1931 – തോമസ്‌ ട്രാൻസ്‌ട്രോമർ – ( 2011-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ സ്വീഡിഷ് എഴുത്തുകാരനും, കവിയും, വിവർത്തകനുമായ തോമസ് ട്രാൻസ്ട്രോമർ )

1972 – മന്ദിര ബേഡീ – ( ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു അഭിനേത്രിയും, മോഡലും, ടെലിവിഷൻ അവതാരകയുമായ മന്ദിര ബേദി )

1452 – ലിയനാർഡൊ ഡാവിഞ്ചി – ( അവസാനത്തെ അത്താഴം, മോണ ലിസ തുടങ്ങിയ ചിത്രങ്ങൾ വരയ്ക്കുകയും
ഇരുണ്ട പശ്ചാത്തലം ഉപയോഗിച്ച് പുതിയ ചിത്രകലാ രീതി വികസിപ്പിച്ചെടുക്കുകയും ചെയ്ത ചിത്രകാരൻ, വാസ്തുശില്പി,ശില്പി ശാസ്‌ത്രജ്ഞൻ, ശരീരശാസ്ത്രവിദഗ്ദ്ധൻ, സംഗീതവിദഗ്ദ്ധൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്ന ലിയനാർഡോ ഡാ വിഞ്ചി )

1990 – എമ്മ വാട്‌സൺ – ( ഹാരി പോട്ടർ സിനിമകളിലെ അഭിനയത്തിലൂടെ പ്രശസ്തയായ ഇംഗ്ലീഷ്‌ നടി എമ്മ വാട്‌സൺ )

1894- നികിത ക്രൂഷ്ചേവ്‌ – ( സ്റ്റാലിനിസ്റ്റ് നയങ്ങൾ തിരുത്തുന്നതിലും, റഷ്യൻ ബഹിരാകാശ ഗവേഷണങ്ങൾ ത്വരിതപ്പെടുത്തുന്നതിലും, പുതിയ രാഷ്ട്രീയപരിഷ്കാരങ്ങൾ ഏർപ്പെടുത്തുന്നതിലും പ്രധാന പങ്ക് വഹിക്കുകയും ശീതസമരകാലത്തെ സോവിയറ്റ് യൂണിയനെ നയിക്കുകയും 1953 മുതൽ 1964 വരെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറിയുമായിരുന്ന സോവിയറ്റ് നേതാവ് നികിതാ സെർഗ്യേവിച്ച് ക്രൂഷ്ച്ചേവ്‌ )

1923 – ഇന്ദുചൂഡൻ – ( കേരളത്തിലെ പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനത്തിന്റെ തുടക്കക്കാരനായി കരുതപ്പെടുന്ന പ്രശസ്തനായ പക്ഷിനിരീ‍ക്ഷകൻ ഇന്ദുചൂഡൻ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന കെ.കെ. നീലകണ്ഠൻ )

1926 – എസ്‌ എൽ പുരം സദാനന്ദൻ – ( മലയാളനാടകവേദിയിൽ നാടകകൃത്ത്, സംവിധായകൻ, ചലച്ചിത്ര തിരക്കഥാകൃത്ത് എന്നീ നിലകളിൽ അറിയപ്പെട്ട കലാകാരനും മലയാളസിനിമയ്ക്ക് ആദ്യമായി തിരക്കഥയ്ക്കുള്ള ദേശീയപുരസ്കാരം നേടിതരുകയും ചെയ്ത എസ്. എൽ. പുരം സദാനന്ദൻ )

1942 – കെ രാധാകൃഷ്ണൻ – ( നഹുഷ പുരാണം, ശമനതാളം തുടങ്ങിയ കൃതികൾ എഴുതിയ ആ,ധുനിക മലയാളം നോവലിസ്റ്റായിരുന്ന കെ. രാധാകൃഷ്ണൻ )

1929 – കെ പി പി നമ്പ്യാർ – ( കെൽട്രോണിന്റെ ആദ്യത്തെ ചെയർമാൻ, ടെക്നോപാർക്കിന്റെ പ്രഥമ പദ്ധതി നിർവഹണ സമിതി ചെയർമാൻ, കേന്ദ്ര സർക്കാരിന്റെ ഇലക്ട്രോണിക്സ് വകുപ്പിന്റെ സെക്രട്ടറി എന്ന നിലകളിൽ ഇലക്ട്രോണിക്സ് വ്യവസായ രംഗത്ത് മികച്ച സംഭാവനകൾ നൽകിയ ഇലക്ട്രോണിക്സ് വിദഗ്ദ്ധൻ കെ.പി.പി. നമ്പ്യാർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കുന്നത്ത് പുതിയവീട്ടിൽ പത്മനാഭൻ നമ്പ്യാർ )

1980 – ക്യാപ്റ്റൻ ഹർഷൻ നായർ – ( കരസേനയുടെ ചരിത്രത്തിൽ സമാധാന സമയത്തെ പരമോന്നത മെഡൽ ആയ അശോക് ചക്ര ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും ജമ്മു കാശ്മീരിലെ ഛോട്ടീ മർഗീ എന്ന സ്ഥലത്ത് വച്ച് ഹർക്കാത്തുൾ മുജാഹുദീൻ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ തുടയിലും കഴുത്തിലും വെടിയേറ്റ് കൊല്ലപ്പെട്ട ക്യാപ്റ്റൻ ഹർഷൻ നായർ )

1469 – ഗുരു നാനാക്‌ – ( സിഖ്‌ മത സ്ഥാപകൻ )

1912 – കിം ഇൽ സുങ്ങ്‌ – ( 1948 മുതൽ 1972 വരെ ഉത്തര കൊറിയൻ പ്രധാനമന്ത്രിയായും 1972 മുതൽ 1994 വരെ പ്രസിഡണ്ട്‌ ആയും രാജ്യം ഭരിച്ച കിം ഇൽ സുങ്ങ്‌ )“`

➡ _*ചരമവാർഷികങ്ങൾ*_

“`1865 – എബ്രഹാം ലിങ്കൺ – ( അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വലിയ ആഭ്യന്തര പ്രതിസന്ധിയായിരുന്ന അമേരിക്കൻ സിവിൽ യുദ്ധകാലത്ത് രാജ്യത്തെ വിജയകരമായി മുന്നോട്ട് നയിച്ച നേതാവായിരുന്ന അമേരിക്കൻ ഐക്യനാടുകളുടെ 16-ആം പ്രസിഡന്റ് അബ്രഹാം ലിങ്കൺ )

1985 – ഷാൺ- പോൾ സാർത്ര് – ( പുരസ്‌കാരങ്ങൾ തന്റെ സ്വാതന്ത്ര്യത്തിന് തടസ്സം നിൽക്കുമെന്ന് വിശ്വസിക്കുകയും
നൊബേൽ പുരസ്‌കാരവും ഫ്രാൻസിന്റെ ഉന്നത പുരസ്‌കാരമായ ‘ലീജിയൺ ഓഫ് ഓണറും തിരസ്‌കരിച്ച പ്രമുഖ ഫ്രഞ്ച് സാഹിത്യകാരനും ചിന്തകനുമായിരുന്നു ഷാൺ-പോൾ സാർത്ര് )

1927 – കുറുമ്പൻ ദൈവത്താൻ – ( പത്തൊൻപതാം നൂറ്റാണ്ടിൽ ആറന്മുളയുടെയും തിരുവിതാം കൂറിന്റെയും സാമൂഹ്യ മുന്നേറ്റത്തിനുവേണ്ടി പ്രയത്നിച്ച കേരളത്തിലെ സാമൂഹ്യ നവോത്ഥാന നായകനും പ്രജാസഭാംഗവുമായിരുന്ന കുറുമ്പൻ ദൈവത്താൻ )

1983 – എഡ്മണ്ട്‌ തോമസ്‌ ക്ലിന്റ്‌ – ( കുട്ടിക്കാലത്തു തന്നെ വളരെയധികം ചിത്രങ്ങൾ വരച്ച് ലോകത്തെ അതിശയിപ്പിച്ച ഒരു കുട്ടിയായിരുന്നു. ക്ലിന്റ് ജീവിച്ചിരുന്ന ഏഴു വയസ്സിനുള്ളിൽ തന്നെ 25,000 ത്തോളം ചിത്രങ്ങൾ വരച്ചിരുന്നു. )

2006 – സി കണ്ണൻ – ( സി ഐ ടി യുവിന്റെ രൂപീകരണം മുതൽ കേരളാ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌, ബീഡി ആന്റ്‌ സിഗാർ വർക്കേഴ്സ്‌ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി, കൺസ്ട്രക്ഷൻ വർക്കേഴ്സ്‌ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്‌, ടുബേക്കോ വർക്കേഴ്സ്‌ യൂണിയൻ പ്രസിഡന്റ്‌, ബീഡി ആന്റ്‌ സിഗാർ വർക്കേഴ്സ്‌ ഫെഡറേഷൻ അഖിലേന്ത്യാ പ്രസിഡൻറ്റ് വെസ്റ്റേൺ ഇന്ത്യാ പ്ലൈവുഡ്സ്‌, പവർലൂം, മുനിസിപ്പൽ വർക്കേഴ്സ്‌, ടെക്സ്്റ്റെയിൽ മിൽ വർക്കേഴ്സ്‌ ഫെഡറേഷൻ തുടങ്ങി വേറേയും ധാരാളം സംഘടനകളുടേയും ഭാരവാഹി, ഒന്നും മൂന്നും കേരള നിയമസഭകളിൽ അംഗം, എന്നി നിലകളിൽ പ്രവർത്തിച്ച കണ്ണൂരിലെ ഒരു തൊഴിലാളിസംഘടനാ പ്രവർത്തകനായിരുന്ന സി. കണ്ണൻ എന്ന സി )

1998 – പോൾ പോട്ട്‌ – ( കമ്പൂച്ചിയൻ കമ്മ്യൂണിസ്റ്റ് ‘ പാർട്ടിയുടെ ജനറലും,മാർക്സിസത്തിന്റെ പേരിൽ രാജ്യത്തെ നാലിലൊന്ന് ജനങ്ങളെ കൊന്നൊടുക്കുകയും ചെയ്ത പ്രധാനമന്ത്രി പോൾ പോട്ട്‌ )

1764 – മദാം ദി പോമ്പദൂർ – ( ലൂയി പതിനഞ്ചാമൻ രാജാവിന്റെ മുഖ്യകാമുകിയും, ഫ്രെഞ്ചു രാജനീതിയേയും, സാമൂഹ്യജീവിതത്തേയും, സംസ്കാരത്തേയും ഗണ്യമായി സ്വാധീനിച്ച മദാം ഡി പോമ്പദൂർ )“`

➡ _*മറ്റു പ്രത്യേകതകൾ*_

⭕ _ലോക കല ദിനം_ _(World Art Day )_

⭕ _ഉത്തര കൊറിയ : സൂര്യ ദിനം_

⭕ _ഹവായ് : ഫാദർ ഡാമിയൻ ഡേ_

⭕ _Banana day_

⭕ _ASL Day_

🔴🔵🔴🔵🔴🔵🔴🔵🔴🔵🔴

You might also like

Leave A Reply

Your email address will not be published.