02-03-1995 യാഹൂ! പ്രവർത്തനം തുടങ്ങി

0

 

ഇന്റർനെറ്റ് സേവനങ്ങൾ ചെയ്യുന്ന ഒരു അമേരിക്കൻ പബ്ലിക് കോർപ്പറേഷനാണ്’ യാഹൂ. വെബ് പോർട്ടൽ, സേർച്ച് എഞ്ചിൻ, ഇ-മെയിൽ‍, വാർത്തകൾ തുടങ്ങിയ മേഖലകളിൽ ആഗോളതലത്തിൽ ധാരാളം സേവങ്ങൾ യാഹൂ നൽകി വരുന്നു. സ്റ്റാൻഫോർഡ്‌ സർവ്വകലാശാല ബിരുദധാരികളായ ജെറി യാങ്, ഡേവിഡ് ഫിലോ എന്നിവർ 1994 ജനുവരിയിൽ സ്ഥാപിച്ചതാണിത്‌. 1995 മാർച്ച്‌ 2ന്‌ ഇത്‌ നിയമവിധേയമാക്കി. കാലിഫോണിയയിലെ സണ്ണിവേലിൽ ഇതിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നു.

*ചരിത്രം*

യാങും ഫിലോയും 1994 ജനുവരിയിൽ, “Jerry and David’s guide to the World Wide Web” എന്ന വെബ്സൈറ്റ് തുടങ്ങുമ്പോൾ സ്റ്റാൻഫഡ് സർവകലാശാലയിലെ ഇലക്ട്രിക്കൽ എഞ്ചിനീയർമാരായിരുന്നു. ഈ സൈറ്റ് മറ്റു വെബ്സൈറ്റുകളുടെ ഒരു നാമാവലിപ്പട്ടിക(directory) ആയിരുന്നു. ആ വെബ്സൈറ്റുകളുടെ പേരുകൾ മറ്റു വെബ്ബ്സൈറ്റുകളിൽ നിന്നും വ്യത്യസ്തമായി ഒരു ക്രമത്തിൽ ഒന്നിനുപിറകെ ഒന്നായി അടുക്കിയ രൂപത്തിലായിരുന്നു ക്രമീകരിച്ചിരുന്നത്. 1994 മാർച്ചിൽ അവർ തങ്ങളുടെ വെബ്ബ്സൈറ്റിന്റെ പേർ യാഹൂ എന്നു തിരുത്തി. “yahoo.com” എന്ന ഡൊമൈൻ പേരു 1995 ജനുവരി 15 നാണു രൂപപ്പെടുത്തിയത്. യാഹൂ ( “yahoo”) എന്ന പേർ “Yet Another Hierarchical Officious Oracle” എന്നതിന്റെ ചുരുക്കപ്പേരാണു. ഈ പേരിലെ “hierarchical” എന്നത് ഉപ വിഭാഗങ്ങളുടെ വിവിധ പാളികളായി യാഹൂ ഡാറ്റാബേസ് എങ്ങനെയാണു അടുക്കിവച്ചിരിക്കുന്നതു എന്നു കാണിക്കുന്നു. “oracle” എന്നതു സത്യത്തിന്റെയും വിവേകത്തിന്റെയും സ്രോതസ്സായി സൂചിപ്പിക്കുന്നു. “officious” എന്ന വാക്ക് അതിന്റെ സാധാരണ അർത്ഥത്തിലല്ല എടുത്തിരിക്കുന്നത്. ജോലിയിലിരിക്കുമ്പോൾ, അനേകം ഓഫീസ് ജോലിക്കാർ യാഹൂ ഡാറ്റാബേസ് ഉപയോഗിക്കുന്നതിനെ സൂചിപ്പിക്കുന്നു. എങ്കിലും, ഫിലോയും യാങും യാഹൂ എന്ന ഈ വാക്കിന്റെ നാടൻ പ്രയോഗത്തിൽ താല്പര്യം ജനിച്ചാണ് ഈ പേർ തിരഞ്ഞെടുത്തതെന്നു പറഞ്ഞിട്ടുണ്ട്. കഠിനസ്വഭാവമുള്ളതും ഗ്രാമ്യവും അമേരിക്കയുടെ തെക്കൻ ഭാഗത്തു കാരനുമായ ആളെ സൂചിപ്പിക്കാനാണ് ഈ വാക്ക് ഉപയോഗിച്ചുവന്നിരുന്നത്. ഫിലോയുടെ വനിതാസുഹൃത്തും അദ്ദേഹത്തെ പലപ്പോഴും ഈ വാകുപയോഗിച്ചു വിളിച്ചിരുന്നത്രെ. ഗള്ളിവറുടെ സഞ്ചാരകഥകളിൽ സൂചിപ്പിക്കുന്ന ഒരു പ്രത്യേക വർഗ്ഗത്തെ സൂചിപ്പിക്കുന്നതിനായി യാഹൂ എന്ന പദം കാണാവുന്നതാണ്.

1990കളിൽ യാഹൂ അതിദ്രുതം വളർന്നു. മിക്ക സെർച്ച് എഞ്ചിനുകളെപ്പോലെയും നാമാവലിപ്പട്ടികകളെപ്പോലെയും യാഹൂവും ഒരു വെബ് പോർട്ടൽ(ആലോകജാലികാവിന്യാസകവാടം) തുടങ്ങി. 1998ൽ വെബ് ഉപയോക്താക്കളുടെയിടയിൽ യാഹൂ ഏറ്റവും ജനപ്രിയമായിരുന്നു. ആ സമയത്ത് യാഹൂ സ്റ്റോക്ക് എക്സേഞ്ചിൽ ഉയർന്ന മൂല്യത്തിലെത്തി. 2000ൽ യാഹൂ തിരയലിനു ഗൂഗിൾ ഉപയോഗിക്കാൻ തുടങ്ങി. തുടർന്ന് അടുത്ത നാലു വർഷത്തിനകം യാഹൂ സ്വന്തം തിരയൽ സങ്കേതികവിദ്യ വികസിപ്പിച്ചു. 2004ലാണ് ഇതു തുടങ്ങിയത്. ഗൂഗിളിന്റെ ജിമെയിലിനു പകരമായി, 2007ൽ യാഹൂ പരിധിയില്ലാത്ത സംഭരണശേഷിയുള്ള ഇ-മെയിൽ തുടങ്ങി. 2008 ഫെബ്രുവരിയിൽ മൈക്രോസോഫ്റ്റ് കോർപൊറേഷൻ യാഹൂ ഏറ്റെടുക്കാൻ ഒരുങ്ങിയെങ്കിലും യാഹൂ ആ വഗ്ദാനം നിരസിച്ചു. തങ്ങളുടെ ഓഹരി ഉടമകളുടെ താത്പര്യത്തിനു ഇതു യോജിച്ചതല്ല എന്നവർ പറഞ്ഞു. 2009 ജനുവരിയിൽ കാരൊൾ ബാട്സ് യാങിനു പകരം യാഹൂവിന്റെ സി. ഇ. ഒ, ആയി ചുമതലയേറ്റു. 2011സെപ്റ്റംബറിൽ കമ്പനിയുടെ ചെയർമാൻ ആയിരുന്ന റോയ് ബോസ്തോക്ക്, റ്റിം മോർസിനെ ഇടക്കാല സി. ഇ. ഒ, ആയി നിയമിച്ചു. 2012 ജൂലൈ 16 നു മരിസ്സാ മേയർ യാഹൂവിന്റെ സി. ഇ. ഒ,യും അദ്ധ്യക്ഷയുമായി ചുമതലയേറ്റെടുത്തു. 2013ൽ 1100 കോടി ഡോളറിനു റ്റുംബിർ ഏടെടുക്കാൻ തീരുമാനിച്ചു. മേയ് 20നു തന്നെ അത് ഏറ്റെടുത്തു.

2013 ആഗസ്റ്റ് 2നു സാമൂഹ്യ വെബ് ബ്രൗസർ ആയ റോക്ക്മെൽറ്റ് ഏറ്റെടുക്കുന്നതായി അറിയിച്ചു.

2014 മാർച്ച് 12നു യെല്പ്.ഇങ്ക് എന്ന കമ്പനി ഏറ്റെടുക്കുന്നതായി പറഞ്ഞു. ഈ ഏറ്റെറ്റുക്കൽ ഗുഗിളുമായി യാഹൂവിനു മത്സരിക്കാൻ കൂടുതക്ക്ല് എളുപ്പമാകുമത്രെ.

*യാഹൂവിന്റെ ഉല്പന്നങ്ങളും സേവനങ്ങളും*

യാഹൂ തങ്ങളുടെ സേവനങ്ങളും പുതിയ വർത്തകളുമായി ഒരു കവാടം( portal) നടത്തിവരുന്നു. ഇതിലൂടെ യാഹൂവിന്റെ മറ്റു സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാണ്. യാഹൂ മെയിൽ, യാഹൂ മാപ്സ്, യാഹൂ ഫൈനാൻസ്, യാഹൂ ഗ്രൂപ്സ്, യാഹൂ മെസ്സെഞ്ചർ തുടങ്ങിയവ യാഹൂവിന്റെ ചില സേവനങ്ങളാണ്.

*വാർത്താവിനിമയരംഗത്ത്*
യാഹൂ മെസ്സെഞ്ചെറും യാഹൂ മെയിലും യാഹൂ നൽകുന്ന ഇന്റർനെറ്റ് വാർത്താവിനിമയ സേവനങ്ങളാണ്. യാഹൂവിന്റെ സോഷ്യൽ നെറ്റുവർക്കിങ്ങ് സേവനത്തിൽ അനേകം ഉല്പന്നങ്ങൾ ഉണ്ട്. മൈ വെബ്, യാഹൂ പഴ്സണൽസ്, യാഹൂ360, ഡെലിസിയൂസ്, ഫ്ലിക്കർ, യാഹൂ ബസ്സ്, എന്നിവ ഉൾപ്പെടും. 2011 ഏപ്രിലോടെ യാഹൂ യാഹൂ ബസ്സ്, മൈബ്ലോഗ്ലോഗ് തുടങ്ങി ഒട്ടേറെ സേവനങ്ങൾ അടച്ചുപൂട്ടി.

You might also like

Leave A Reply

Your email address will not be published.