മലയാള സിനിമയിൽ വേറിട്ട ശബ്ദവുമായി കടന്നു വന്ന k.p. ബ്രഹ്മാനന്ദൻ ഇന്ന് ജീവിച്ചിരുന്നുവെങ്കിൽ ഇക്കഴിഞ്ഞ ഫെബ്രുവരി 22 ന് 74 വയസ്സ് പൂർത്തിയാകുമായിരുന്നു

0

ഒരു കാലത്ത് മലയാള സിനിമാ പിന്നണി ഗായകരിലെ ത്രയമായിരുന്നു യേശുദാസ് – ജയച്ഛന്ദ്രൻ -ബ്രഹ്മാനന്ദൻ എന്നിവർ .കാലത്തിന്റെ കുത്തൊഴുക്കിൽ അദ്ദേഹം വിസ്മൃതനാവുകയായിരുന്നു. ആകാശവാണിയിലെ ഗാനാലാപന മത്സരത്തിൽ ചെറു പ്രായത്തിൽ തന്നെ രാഷ്ട്രപതിയിൽ നിന്ന് ദേശീയ പുരസ്ക്കാരം അദ്ദേഹം സ്വന്തമാക്കി. മലയാളം ,തമിഴ് ,മറാഠി തുടങ്ങി വിവിധ ഭാഷകളിലായി ഇരുനൂറോളം ചിത്രങ്ങളിൽ അദ്ദേഹം പാടി. അദ്ദേഹം ആലപിച്ച ഗാനങ്ങളിൽ ഭൂരിഭാഗവും സൂപ്പർ ഹിറ്റായിരുന്നു. ചില സിനിമകളിൽ സംഗീത സംവിധാനവും നിർവഹിച്ചു.
മലയാള സിനിമയിൽ വേറിട്ട ശബ്ദവുമായി കടന്നു വന്ന k.p. ബ്രഹ്മാനന്ദൻ ഇന്ന് ജീവിച്ചിരുന്നുവെങ്കിൽ ഇക്കഴിഞ്ഞ ഫെബ്രുവരി 22 ന് 74 വയസ്സ് പൂർത്തിയാകുമായിരുന്നു. ലോകം മുഴുവനുമുള്ള മലയാളികളുടെ മനസ്സിൽ KP ലോകാവസാനം വരെ ജീവിയ്ക്കും, അദ്ദേഹം കലാ കൈരളിയ്ക്ക് നൽകിയ ഒരു പിടി ഭാവഗാനങ്ങളിലൂടെ .പക്ഷേ, KP ബ്രഹ്മാനന്ദൻ എന്ന അതുല്യ ഗായകനെ ജനിച്ച നാട് മറന്നു. അദ്ദേഹത്തിന്റെ സ്മരണാർത്ഥം പാണന്റെമുക്ക് – ഭജനമഠം റോഡിൽ സ്ഥാപിച്ച “KP ബ്രഹ്മാനന്ദൻ സ്മാരക റോഡ് എന്ന ശിലാഫലകം പോലും ഇപ്പോൾ കാണാനില്ല.. അത്രയ്ക്കുമുണ്ട്…, ലോകം മുഴുവൻ ആരാധകരുള്ള ഒരു ഗായകന് നാട്ടുകാർക്കുള്ള സ്നേഹം!
പാണന്റെ മുക്കിൽ കുടുംബ വേരുകളുള്ള മൺമറഞ്ഞ സംഗീത സംവിധായകൻ രവീന്ദ്രനുമായും അദ്ദേഹത്തിന് ചെറുപ്രായത്തിലേ സൗഹൃദമുണ്ടായിരുന്നു. അന്ന് കുളത്തൂപ്പുഴ രവി എന്നായിരുന്നു രവീന്ദ്രന്റെ പേര്.ലോക പ്രശസ്ത സംഗീത സംവിധായകൻ A. R. RAHMAN ബാല്യ കാലത്ത് Kp ബ്രഹ്മാനന്ദന്റെ കീബോർഡിസ്റ്റായിരുന്നു എന്നുള്ളത് പലർക്കും ചിലപ്പോൾ പുതിയ ഒരറിവായിരിയ്ക്കാം .. കരിയറിൽ അദ്ദേഹം പിന്നാക്കം പോയപ്പോൾ ,ഒരു കാലത്ത് അദ്ദേഹത്തിന്റെ റൂം മേറ്റ് ആയിരിക്കുകയും പിൽക്കാലത്ത് അതിപ്രശസ്തരായവർ പോലും അദ്ദേഹത്തെ മറന്നു. നടൻ ശ്രീനിവാസൻ ആദ്യകാല ചെന്നൈ ജീവിതത്തിൽ ബ്രഹ്മാനന്ദന്റെ റൂം മേറ്റ് ആയിരുന്നു
ഭാഗ്യം അദ്ദേഹത്തെ പിൻതുണച്ചില്ല.മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിലെ ഒട്ടുമിക്ക സംഗീത സംവിധായകർക്കും ,ഗായികാ ഗായകൻമാർക്കും ,ഗാനരചയിതാക്കൾക്കും ഒപ്പം അദ്ദേഹം സഹകരിച്ചു.അദ്ദേഹത്തിന്റെ സംഗീത കച്ചേരികൾക്ക് ലോകമെമ്പാടും ആരാധകരുണ്ടായിരുന്നു. ഇൻഡ്യയിലെ ഭൂരിപക്ഷം സ്റ്റേറ്റുകളിലും നിരവധി വിദേശ രാജ്യങ്ങളിലും ഗാനമേളകളും സ്റ്റേജ് ഷോകളും സംഗീത കച്ചേരികളും നടത്തി. സിനിമയുടെ പതിവ് ഗ്രൂപ്പ് കളിൽ നിന്നും കോക്കസുകളിൽ നിന്നും പുറത്തായിരുന്നു എന്നും ബ്രഹ്മാനന്ദൻ .അത് കൊണ്ട് തന്നെ ക്രമേണ അദ്ദേഹത്തിന് ചാൻസുകളും കുറഞ്ഞു
താരക രൂപിണീ, മാനത്തെ കായലിൻ ,നീല നിശീഥിനീ ,ക്ഷേത്രമേ തെന്നറിയാത്ത … അദ്ദേഹം സ്വരമാധുരി നൽകിയ ഗാനങ്ങളിൽ മഹാ ഭൂരിപക്ഷവും കാലത്തെ അതി ജീവിച്ച് നിൽക്കുന്നവയാണ് .നിത്യഹരിത നായകൻ പ്രേം നസീറുമായി അദ്ദേഹത്തിന് അഗാധമായ ബന്ധമായിരുന്നു. നാട്ടുകാരൻ എന്ന സവിശേഷ സ്നേഹം പ്രേം നസീർ മരിക്കും വരെ ബ്രഹ്മാനന്ദനോട് പുലർത്തി. അദ്ദേഹത്തിന് ജീവിച്ചിരിയ്ക്കുമ്പോൾ കിട്ടാതെ പോയ പിന്തുണയും സ്നേഹവും അവസരങ്ങളും കലാരംഗം അദ്ദേഹത്തിന്റെ മകന് നൽകുന്നു എന്നുള്ളത് ,കാലത്തിന്റെ കാവ്യ നീതിയായിരിയ്ക്കാം .. മകൻ രാകേഷ് ബ്രഹ്മാനന്ദൻ ഇന്ന് സ്റ്റേജ് ഷോ കളിലും സിനിമകളിലും തിരക്കുള്ള ഗായകനാണ്.k p ബ്രഹ്മാനന്ദൻ താമസിച്ചിരുന്ന ഭജനമഠത്തിലെ വീട് ഇന്ന് മൃതാവസ്ഥയിലാണ്. അതും അദ്ദേഹത്തെ സ്നേഹിയ്ക്കുന്നവരെ സംബന്ധിച്ച് ദു:ഖകരമായ കാര്യമാണ് .2004 ആഗസ്റ്റ് 10 ന് നിലച്ച് പോയ ആ ശബ്ദ താരകം എന്നും ജന മനസ്സുകളിൽ ജീവിക്കും
ആവശ്യങ്ങൾ : അടിയന്തിരമായി kp ബ്രഹ്മാനന്ദൻ റോഡ് എന്ന ഫലകം പുന:സ്ഥാപിക്കുക .
പാണന്റ മുക്ക് ഭജനമഠം റോഡിന് ഔദ്യോഗികമായി അദ്ദേഹത്തിന്റെ പേര് നൽകുക.
കടയ്ക്കാവൂർ പഞ്ചായത്ത് ഹാളിന് അദ്ദേഹത്തിന്റെ പേര് നൽകുക.
പഞ്ചായത്തിലെ മികച്ച കലാകാരൻമാർക്ക് അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്ക്കാരങ്ങൾ നൽകുക.
കഴിയുമെങ്കിൽ അദ്ദേഹത്തിന്റെ പേരിൽ സൗജന്യ നിരക്കിൽ സംഗീത അഭ്യസനം നടത്തുന്ന ഒരു സംഗീത സ്ക്കൂൾ സംഘടിപ്പിക്കുക.
മൃത അവസ്ഥയിലുള്ള വീട് അടിയന്തിരമായി സംരക്ഷിയ്ക്കുക.
ഏ.കെ.നൗഷാദ്
(നടൻ / സഹസംവിധായകൻ )

You might also like

Leave A Reply

Your email address will not be published.