പ്രഭാത ചിന്തകൾ 15-03-2020

0

 

🔅 _*ലോകത്ത്‌ ഒരാളെ പോലെ മറ്റൊരാൾ ഇല്ല എന്നാണ്‌ വയ്പ്‌.സ്വന്തമായ വേറിട്ട അടയാളപ്പെടുത്തലുകൾ എല്ലാവരിലും ഉണ്ട്‌ .തന്റെ ജീവിതം മറ്റൊരാളുടെ ജീവിതവുമായി താരതമ്യപ്പെടുത്തുന്നതിൽ യാതൊരു കാര്യവും ഇല്ല.*_

🔅 _*താരതമ്യങ്ങൾക്കും സാദൃശ്യങ്ങൾക്കും അപ്പുറം ആണ്‌ ഓരോ ജീവിതവും.. കാഴ്ച്ച വിഭിന്നമാകാൻ കണ്ണട ധരിച്ചാൽ പോര പകരം കാഴ്ച്ചപ്പാടുകൾ മാറണം.*_

🔅 _*സമ്പത്തിലും ജീവിത നിലവാരത്തിലും തന്നെക്കാൾ തികച്ചും വ്യത്യസ്തമായ അയൽവാസിയുടെ ജീവിതം അനുകരിക്കാനുള്ള ശ്രമം നമ്മെ ദുരന്തത്തിൽ കൊണ്ട്‌ എത്തിക്കും..അപരന്‌ യോജ്യമായത്‌ എല്ലാം തനിക്കും ഇണങ്ങും എന്ന ചിന്ത ഒട്ടേറെ ജീവിതങ്ങളെ ദുരിതത്തിൽ ആക്കിയിട്ടുണ്ട്‌.*_

🔅 _*കാഴ്ച്ചശക്തിയുള്ള പലരും പലതും കാണാതെ പോകുന്നുണ്ട്‌ …കാഴ്ച്ചയില്ലാത്ത പലരും അകക്കണ്ണിനാൽ പലതും വ്യക്തമായി കാണുകയും ചെയ്യുന്നുണ്ട്‌ .*_

🔅 _*കാഴ്ച്ച ഉണ്ടായിട്ടും അന്ധരായി പോകുന്നവർ കണ്ണട ധരിച്ചിട്ടും എന്ത്‌ പ്രയോജനം ആണുള്ളത്‌. കണ്ണിന്റെ തിമിരത്തെക്കാൾ മനസ്സിന്റെ മുൻവിധികൾ ആണ്‌ പല കാഴ്ച്ചകളും നിഷേധിക്കുന്നത്‌. കാഴ്ച്ച ഇല്ലാത്തത്‌ അല്ല ദർശനം ഇല്ലാത്തതാണ്‌ യഥാർത്ഥ വൈകല്യം.*_

🔅🔅🔅🔅🔅🔅🔅🔅🔅🔅🔅

You might also like

Leave A Reply

Your email address will not be published.