ജാഗ്രതാ നിർദേശങ്ങൾ കർശനമായി പാലിക്കുക -മഹല്ല് ജമാഅത്ത് കൗൺസിൽ

0

കോവിഡ് 19 ന്റെ വ്യാപനം തടയാൻ സർക്കാരുകളുടേയും ആരോഗ്യ പ്രവർത്തകരുടേയും നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടത് ഒരോ പൗരന്റെയും ബാദ്ധ്യതയാണന്ന് മഹല്ല് ജമാഅത്ത് കൗൺസിൽ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.വിഴ്ച വരുത്തിയാൽ പ്രതിരോധിക്കാൻ കഴിയാത്ത തരത്തിൽ സാമൂഹ്യ വ്യാപനത്തിലേക്ക് എത്തിച്ചേരും.സംസ്ഥാന സർക്കാർ ക്രിയാത്മകവും, പ്രശംസനീയവുമായ പ്രവർത്തങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെങ്കിലും മദ്യശാലകൾ അടയ്ക്കാത്തത് ന്യായീകരിക്കാൻ കഴിയാത്ത കാര്യമാണന്ന് കമ്മിറ്റി ഓർമ്മപ്പെടുത്തി. വ്യാജമദ്യത്തിന്റെ നിർമാണവും, ഉപയോഗവും കൂടുമെന്ന വാദത്തോട് യോജിക്കാൻ കഴിയില്ല കാരണം അതിനേക്കാൾ വലിയ വിപത്താണ് കോവിഡ് 19 ന്റെ വ്യാപനമെന്നു സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.എ.കരീം പറഞ്ഞു

You might also like

Leave A Reply

Your email address will not be published.