കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ഖത്തറും ചൈനയും പ്രത്യേക  കരാറിൽ ഒപ്പുവെക്കുമെന്ന് ദോഹയിലെ ചൈനീസ് സ്ഥാനപതി സൂ ജിയാണ് ചൂണ്ടിക്കാട്ടി

0

വാർത്ത ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കൊറോണയെ പ്രതിരോധിക്കുന്നതിൽ ഖത്തർ വലിയ രീതിയിൽ പുരോഗമനം കൈവരിച്ചു. വരുന്ന ദിവസങ്ങളിൽ തന്നെ കൊറോണ പ്രതിരോധ വാക്സിനുകൾ ചൈനയിൽ പരീക്ഷണ അടിസ്ഥാനത്തിൽ പ്രവർത്തിപ്പിച്ചു തുടങ്ങും.
കൊറോണ കാലത്ത് സഹായവുമായി ഓടിയെത്തിയ ഖത്തറിന്റെ സഹായങ്ങൾ ചൈനീസ് ജനത എന്നെന്നും ഓർമിക്കും. ആരോഗ്യ രംഗത്ത് കൂടി ശക്തമായ ഉഭയകക്ഷി ബന്ധം സാധ്യമാക്കാനാണ് ചൈന ഖത്തറുമായി പദ്ധതി തയ്യാറാക്കുന്നത്. കൊറോണ വൈറസുമായി ബന്ധപ്പെട്ട എല്ലവിധ അറിവുകളും ചൈന ഖത്തറിന് കൈമാറുമെന്നും സ്ഥാനപതി ദോഹയിൽ പറഞ്ഞു. കൊറോണ പ്രഭവ കേന്ദ്രമായ വുഹാനിൽ കാര്യങ്ങൾ കൂടുതൽ നിയന്ത്രണ വിധേയമായത് ഗുണകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You might also like

Leave A Reply

Your email address will not be published.