ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ

0

 

🅾️ *സംസ്ഥാനത്ത് കൊറാണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രണ്ടു മാസത്തെ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവായി. ഇതിനായി 1069 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലോ വീട്ടില്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴിയോ വിതരണം ചെയ്യും. സംസ്ഥാനത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഏപ്രില്‍ മാസം വരെയുള്ള സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ആദ്യ ഗഡുവായ ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ പെന്‍ഷന്‍ വിതരണത്തിനുള്ള തുകയാണ് അനുവദിച്ചത്. ഇതില്‍ 557 കോടി രൂപ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കും. ബാക്കി തുക സഹകരണ സംഘങ്ങള്‍ വഴി നേരിട്ട് വീടുകളില്‍ എത്തിക്കും.ഇപ്പോള്‍ അനുവദിച്ച തുക ഏപ്രില്‍ 15നു മുമ്പായി വിതരണം ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ബാക്കി തുക അടുത്ത ഗഡുവായി നല്‍കാനാണ് തീരുമാനം.*

🅾️ *കോഴിക്കോട് ജില്ലയില്‍ ഇന്നലെ ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി. ബ്രസീലില്‍ നിന്നും ഡല്‍ഹി വഴി കോഴിക്കോട് എത്തിയ വ്യക്തിക്കാണ് ഇന്നലെ കൊറോണ സ്ഥിരീകരിച്ചത്. ബ്രസീലില്‍ നിന്ന് യാത്ര ആരംഭിച്ചു ദുബായ് വഴി 21ന് രാവിലെ 8 ന് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ഇയാള്‍ ഒരു ദിവസം വിമാനത്താവളത്തില്‍ തങ്ങിയ ശേഷം പിറ്റേദിവസം (22.03.2020) ന് രാവിലെ 8.20 നുള്ള എയര്‍ ഇന്ത്യയുടെ എഐ 425 (ഡല്‍ഹി-കരിപ്പൂര്‍) വിമാനത്തില്‍ രാവിലെ 11.30ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി. എയര്‍പോര്‍ട്ടിലെ മെഡിക്കല്‍ പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായതിനാല്‍ ഉടനെ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ഇന്നലെ രോഗം സ്ഥിരീകരിച്ച ഒരു കാസര്‍ഗോഡ് സ്വദേശിയും കോഴിക്കോട് ബീച്ച്‌ ഹോസ്പിറ്റലില്‍ ചികിത്സയിലുണ്ട്.*

🅾️ *തിരുവനന്തപുരത്ത് ഇന്നലെ ഒരാള്‍ക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഗള്‍ഫില്‍ നിന്നും തിരിച്ചു വന്ന മണക്കാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ഇയാള്‍. 21 ന് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ ഇയാള്‍ അധികം പേരുമായി സമ്പർക്കം പുലര്‍ത്തിയിട്ടില്ലെന്ന് പ്രാഥമിക നിഗമനം. രണ്ട് പേരാണ് ഇന്നലെ ഇയാളുടെ കൂടെ വന്നത്. ഒരാള്‍ വെഞ്ഞാറമൂട് വീട്ടില്‍ നിരീക്ഷണത്തിലാണ്. മറ്റേയാള്‍ ഐഎംജിയില്‍ നിരീക്ഷണത്തിലാണ്. ഇവരെ രണ്ടുപേരെയും ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. ഒരു ആരോഗ്യ പ്രവര്‍ത്തക അടക്കമുള്ള 14 പേര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 105 ആയി.*

🅾️ *സംസ്ഥാനത്തു ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ നടപടികള്‍ ശക്തമാക്കി കേരള പൊലീസ്. നിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളും ലംഘിച്ചാല്‍ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്താകെ രജിസ്റ്റര്‍ ചെയ്തത് 402 കേസുകളെന്ന് വിവരം. ലോക്ക്ഡൗണിനോട് ജനങ്ങള്‍ പൂര്‍ണമായും സഹകരിക്കാത്ത സാഹചര്യത്തിലാണ് പൊലീസ് നടപടികള്‍ കര്‍ശനമാക്കിയത്. അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസടക്കമുള്ള കര്‍ശനനടപടിയുണ്ടാകും. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം നിരത്തിലിറങ്ങും. അവശ്യ സേവനമായി പ്രഖ്യാപിക്കപ്പെട്ടിട്ടുളള വിഭാഗത്തില്‍പ്പെട്ടവര്‍ക്കു യാത്ര ചെയ്യുന്നതിനായി ജില്ലാ പൊലീസ് മേധാവിമാര്‍ പ്രത്യേക പാസ്സ് നല്‍കും.സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് സ്വയം തയ്യാറാക്കി നല്‍കുന്ന സത്യവാങ്മൂലം നല്‍കണം. യാത്രയുടെ വിവരങ്ങളടക്കം സത്യവാങ്മൂലത്തില്‍ സൂചിപ്പിക്കണം. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കുകയുള്ളു. 123 കേസുകളാണ് തിരുവനന്തപുരത്ത് മാത്രം രജിസ്റ്റര്‍ ചെയ്തത്. എറണാകുളത്ത് 69 ഉം, കൊല്ലത്ത് 70ഉം, ഇടുക്കിയില്‍ 48 ഉം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പൊലീസ് ആസ്ഥാനത്ത് കൊവിഡ് കണ്‍ട്രോള്‍ റൂം ആരംഭിച്ചു.*

🅾️ *കൊവിഡ് വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ അവസരം മുതലെടുത്ത് അവശ്യസാധനങ്ങള്‍ വിലകൂട്ടിവില്‍ത്താനോ പൂഴ്ത്തിവെക്കാനോ ഉള്ള ശ്രമം നടത്തുന്നവര്‍ക്കെതിരെ ഒരു ദാക്ഷിണ്യവുമില്ലാത്ത നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം പരിശോധിക്കാന്‍ പ്രത്യേകം സംവിധാനം ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നേരത്തെ കൊവിഡ് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് കര്‍ക്കശ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയ കാസര്‍കോഡ് ജില്ലയില്‍ നിന്നടക്കം ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. വിനോദത്തിനും ആര്‍ഭാടത്തിനുമുള്ള ഒരുകടയും തുറക്കരുതെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.സംസ്ഥാനത്ത് ഇന്നലെ 14 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരു ആരോഗ്യ പ്രവര്‍ത്തക അടക്കമുള്ളവര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 105 ആയി. 72460 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇവരില്‍ 460 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. 164 പേരെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റി. 4516 സംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 3331 എണ്ണം നെഗറ്റീവായി.*

🅾️ *പ​ച്ച​ക്ക​റി ഇ​ന​ങ്ങ​ള്‍​ക്കു വി​ല ക​ത്തി​ക്ക​യ​റു​ന്നു. നാടന്‍പ​യ​റി​നു കി​ലോ​യ്ക്കു നൂ​റുരൂ​പ​യാ​യി. ത​ക്കാ​ളി​ക്കും കാ​ര​റ്റി​നും കി​ലോ​യ്ക്ക് 80 രൂ​പ. ത​ക്കാ​ളി​യും കാ​ര​റ്റും മി​ക്ക​യി​ട​ത്തും സ്റ്റോ​ക്കി​ല്ല. വെ​ണ്ട​യ്ക്കയ്ക്ക് 20 രൂ​പ​ത​ന്നെ. നേ​ന്ത്ര​ക്കാ​യ വി​ല 20 രൂ​പ​യി​ല്‍​നി​ന്നു 30 രൂ​പ​യാ​യി. തൃ​ശൂ​ര്‍ ശ​ക്ത​ന്‍ ത​ന്പു​രാ​ന്‍ ന​ഗ​ര്‍ പ​ച്ച​ക്ക​റി മാ​ര്‍​ക്ക​റ്റി​ല്‍ പ​ച്ച​ക്ക​റി​ക​ളു​മാ​യി ലോ​റി​ക​ള്‍ എ​ത്താ​ത്ത​തു​മൂ​ലം മി​ക്ക മൊ​ത്ത​വ്യാ​പാ​രശാ​ല​ക​ളും കാ​ലി​യാ​ണ്. മത്സ്യ​ബ​ന്ധ​ന​ത്തി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​തി​നാ​ല്‍ സ്വ​ദേ​ശി മ​ത്സ്യ​ങ്ങ​ള്‍​ക്കു ക്ഷാ​മ​മാ​ണ്.ഇ​ത​രസം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന്, പ്ര​ത്യേ​കി​ച്ച്‌ മം​ഗ​ലാ​പു​രം അ​ട​ക്ക​മു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്നു മീന്‍ലോ​റി​ക​ള്‍ എ​ത്തി​ല്ലെ​ന്നാ​ണ് വി​വ​രം. ഇ​തോ​ടെ മീനിനും വി​ല വ​ര്‍​ധി​ക്കും. ത​മി​ഴ്നാ​ട് വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ​തി​നാ​ല്‍ ഇ​റ​ച്ചി​ക്കോ​ഴി ലോ​റി​ക​ളു​ടെ വ​ര​വും നി​ല​ച്ചു. ഇ​തോ​ടെ ഇ​റ​ച്ചി​ക്കോ​ഴി​ക്കും വി​ല കൂ​ടി. പ​ക്ഷി​പ്പ​നി ഭീ​തി​യി​ല്‍ 25 രൂ​പ​വരെ കു​റ​ഞ്ഞ ഇ​റ​ച്ചി​ക്കോ​ഴി​ക്ക് ഇ​ന്ന​ലെ 70-77 രൂ​പ​യാ​യി.ഈസ്റ്ററോടെ ഇനിയും കൂടാനാണ്‌ സാധ്യത*

🅾️ *ഓച്ചിറ ക്ഷേത്രത്തില്‍ അഭയം പ്രാപിച്ച അന്തേവാസികളെ കൊറോണയുടെ പേരില്‍ പുറത്താക്കി. ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ അന്തേവാസികളെയാണ് ക്ഷേത്ര ഭരണ സമിതി പുറത്താക്കിയത്. വര്‍ഷങ്ങളായി ക്ഷേത്രത്തില്‍ കഴിയുന്ന സ്ത്രീകളുള്‍പ്പെടെ നൂറിനടുത്ത് അന്തേവാസികളെയാണ് ഓച്ചിറ ക്ഷേത്ര ഭരണ സമിതി പുറത്താക്കിയിരിക്കുന്നത്. ആരോരുമില്ലാത്തവരും ബന്ധുക്കള്‍ ഉപേക്ഷിച്ചവരുമാണ് ക്ഷേത്രത്തില്‍ അഭയം തേടിയിരുന്നത്. കോവിഡ് 19 പടരുന്ന സാഹചര്യം കണക്കിലെടുത്താണ് ഇവരെ പുറത്താക്കിയത് എന്നാണ് ഭരണ സമിതി അംഗങ്ങള്‍ പറയുന്നത്.ഇന്നലെ ഉച്ചയോടെയാണ് അന്തേവാസികളായവരെ പുറത്താക്കിയത്. ക്ഷേത്രത്തിലെ നടപന്തലില്‍ അന്തിയുറങ്ങുകയും പകല്‍ സമയങ്ങളില്‍ പുറത്ത് ജോലിക്ക് പോകുകയും ചെയ്യുന്നവരാണ് ഇവരില്‍ ചിലര്‍.എന്നാല്‍ ഭുരിഭാഗം പേരും ക്ഷേത്രത്തില്‍ നിന്നും വിതരണം ചെയ്യുന്ന ഭക്ഷണം കഴിച്ചാണ് ഇവിടെ കഴിഞ്ഞു കൂടിയിരുന്നത്. ഇവരെയാണ് കോവിഡിന്റെ പേരില്‍ ക്ഷേത്രകോമ്ബൗണ്ടില്‍ നിന്നും പുറത്താക്കിയത്. ഒരുമിച്ച്‌ ഇത്രയും പേര്‍ ക്ഷേത്ര മതില്‍ക്കെട്ടിന് പുറത്ത് കണ്ടതോടെ നാട്ടുകാരില്‍ ചിലര്‍ വിവരങ്ങള്‍ അന്വേഷിച്ചപ്പോഴാണ് ഭരണ സമിതിയുടെ ക്രൂരത പുറത്തറിഞ്ഞത്. ഇതോടെ ജില്ലാ കളക്ടറെയും പൊലീസിനെയും നാട്ടുകാര്‍ വിവരമറിയിച്ചു. കരുനാഗപ്പള്ളി തഹസില്‍ദാര്‍ സ്ഥലത്തെത്തുകയും ക്ഷേത്ര ഭരണ സമിതിയുമായി ചര്‍ച്ച നടത്തുകയും ചെയ്തു. എന്നാല്‍ പുറത്താക്കിയവരെ തിരികെ കയറ്റില്ല എന്ന നിലപാടിലായിരുന്നു അവര്‍. നിലവില്‍ ക്ഷേത്ര ഭരണ സമിതി അന്തേവാസികള്‍ക്ക് കാര്‍ഡ് നല്‍കിയിട്ടുണ്ട്. കാര്‍ഡില്ലാത്തവരെയാണ് പുറത്താക്കിയതെന്നും കാര്‍ഡുള്ളവരെ സംരക്ഷിച്ചു കൊള്ളാമെന്നും ഭരണസമിതി പറഞ്ഞു. എന്നാല്‍ മാനുഷിക പരിഗണന നല്‍കി അവര്‍ക്ക് അന്തിയുറങ്ങാന്‍ സൗകര്യമൊരുക്കണമെന്ന് തഹസില്‍ദാര്‍ ആവശ്യപ്പെട്ടു. അങ്ങനെ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഇവരെ താല്‍ക്കാലികമായി ഇന്നലെ ഓഡിറ്റോറിയത്തില്‍ അന്തിയുറങ്ങാന്‍ അനുവദിക്കാമെന്ന് ഭരണ സമിതി സമ്മതിച്ചു. നാളെ വീണ്ടും തഹസീല്‍ദാരുടെയും കരുനാഗപ്പള്ളി എസിപിയുടെയും നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയതിന് ശേഷം അന്തിമ തീരുമാനം കൈക്കൊള്ളും. അതേ സമയം ഇവര്‍ക്ക് ഭക്ഷണം നല്‍കില്ല എന്ന് ഭരണ സമിതി അറിയിച്ചതിനെ തുടര്‍ന്ന് ഓച്ചിറയില്‍ ഇതരമതസ്ഥര്‍ ഒന്ന് ചേര്‍ന്ന് ഭക്ഷണം നല്‍കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. അശരണര്‍ക്ക് വേണ്ടി നിലകൊള്ളുന്ന മൂര്‍ത്തിയാണ് പരബ്രഹ്മം എന്നാണ് വിശ്വാസം. അതിനാല്‍ തന്നെ നിരവധിപേര്‍ വീട് വിട്ട് ഇവിടെ എത്തി പരബ്രഹ്മത്തെ ഭജിച്ച്‌ കഴിയുന്നുണ്ട്. ഇങ്ങനെയുള്ള ഭക്തരെ പുറത്താക്കിയത് ഏറെ ഖേദകരമായി എന്നും ക്ഷേത്രത്തിന് തന്നെ അപകീര്‍ത്തിയുണ്ടാക്കി എന്നും നാട്ടുകാര്‍ പറയുന്നു. നാട്ടുാകരുടെ നേതൃത്വത്തില്‍ ഇവര്‍ക്ക് ഹാന്‍ഡ് സാനിടൈസര്‍ നല്‍കി കൈകള്‍ വൃത്തിയാക്കിയാണ് അകത്തേക്ക് കയറ്റിയത്. ഇവരുടെ പേരു വിവരങ്ങള്‍ രജിസ്റ്ററില്‍ എഴുതി വയ്ക്കുകയും ചെയ്തു കാര്‍ഡില്ലാത്ത അന്തേവാസികള്‍ ക്ഷേത്രത്തിന് പുറത്ത് പോയി ജോലി ചെയ്യുന്നവരാണ്. തിരികെ ഇവര്‍ നടപന്തലില്‍ ഒരുമിച്ചാണ് കിടന്നുറങ്ങുന്നത്. അതിനാല്‍ രോഗം പടരുമോ എന്ന ഭീതി മുന്നില്‍ കണ്ടാണ് ഇവരെ പുറത്താക്കിയത് എന്നാണ് ക്ഷേത്ര ഭരണ സമിതിയുടെ വിശദീകരണം. ദക്ഷിണകാശി എന്നറിയപ്പെടുന്ന ക്ഷേത്രത്തിന്റെ പ്രത്യേകത ഇവിടെ ശ്രീകോവിലോ പ്രതിഷ്ഠയോ പൂജയോ ഇല്ല എന്നുള്ളതാണ്. കിഴക്കേ ഗോപുരകവാടം മുതല്‍ ഇരുപത്തിരണ്ടേക്കര്‍ സ്ഥലത്ത് ശൈവ-വൈഷ്ണവ സങ്കല്‍പ്പത്തിലുള്ള രണ്ട് ആല്‍ത്തറകളും കാവുകളും അടങ്ങുന്നതാണ് ഇവിടുത്തെ ക്ഷേത്രസങ്കല്‍പം. അഗതികളും അനാഥരുമായ ധാരാളം ആള്‍ക്കാരുടെ അഭയകേന്ദ്രമാണ് ഈ മഹാക്ഷേത്രം. ഹൈന്ദവ ധര്‍മത്തിലെ ‘ഈശ്വരന്‍’ എന്ന് പറയപ്പെടുന്ന ‘പരമാത്മാവ്’ അഥവാ അരൂപിയായ ‘നിര്‍ഗുണ പരബ്രഹ്മം’ തന്നെയാണ് ഇവിടുത്തെ ആരാധനാമൂര്‍ത്തി. ‘ഓം’ എന്നതാണ് പരബ്രഹ്മത്തെ കുറിക്കുന്ന ശബ്ദം. സകല ദേവതകളും ‘ഓംകാരമൂര്‍ത്തിയായ’ പരബ്രഹ്മത്തില്‍ ലയിച്ചിരിക്കുന്നതായാണ് സങ്കല്‍പ്പം*

🅾️ *കോവിഡ് 19ന് വ്യാജ ചികിത്സ നല്‍കിയ കേസില്‍ അറസ്റ്റിലായ വ്യാജ വൈദ്യര്‍ ചേർത്തല സ്വദേശി മോഹനന് നായര് വിയ്യൂര്‍ ജയിലില്‍ നിരീക്ഷണത്തില്‍. മോഹനന്‍ വൈദ്യര്‍ക്കൊപ്പം കഴിഞ്ഞ തടവുകാരെ നിരീക്ഷണത്തിനായി ആലുവയിലേക്കു മാറ്റിയിരുന്നു. ഈ സാഹചര്യത്തിലാണ് മോഹനനെയും നിരീക്ഷിക്കുന്നത്. അതേ സമയം ഇയാള് നിരീക്ഷണത്തിലായ കാര്യംചൂണ്ടിക്കാട്ടി ഇയാള്ക്ക് വേണ്ടി പൊലീസ് സമര്പ്പിച്ച കസ്റ്റഡി അപേക്ഷ കോടതി തള്ളി. കഴിഞ്ഞാഴ്ച കോവിഡ് രോഗത്തിന് വ്യാജചികിത്സ നടത്തിയ മോഹനന് വൈദ്യര് തൃശൂരില് അറസ്റ്റിലായത്.*

🅾️ *മുട്ട വാങ്ങാനും പാല് വാങ്ങാനും അഞ്ചും പത്തും കിലോമീറ്റര്‍ പോകുന്നവരെ കണ്ട് അരിശം പൂണ്ട് കണ്ണൂര്‍ എസ്.പി യതീഷ് ചന്ദ്ര. ചൊവ്വാഴ്ച ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധനക്കിറങ്ങിയപ്പോഴാണ് കാറിലും ബൈക്കിലും കറങ്ങുന്ന വിരുതന്മാരെ എസ്.പി കൈയോടെ പിടികൂടിയത്. എന്തിനാണ് പുറത്തിറങ്ങിയതെന്ന് ഇവരോട് ചോദിച്ചപ്പോഴാണ് അരി വാങ്ങാന്‍, മുട്ടയും പാലും വാങ്ങാന്‍ തുടങ്ങിയ മറുപടി കിട്ടിയത്. കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് മിക്കവരുടെയും വീട് കിലോമീറ്ററുകള്‍ അകലെയാണെന്ന് മനസ്സിലായതെന്ന് എസ്.പി പറയുന്നു. കോവിഡ് വ്യാപിക്കുന്നത് തടയാന്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇങ്ങനെ നിസ്സാര കാരണം പറഞ്ഞ് പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന് ഇതു സംബന്ധിച്ച്‌ അദ്ദേഹം പുറത്തിറക്കിയ വീഡിയോ സന്ദേശത്തില്‍ മുന്നറിയിപ്പ് നല്‍കി*

🅾️ *നാല് വര്‍ഷമായി പൂട്ടിക്കിടക്കുന്ന കാളികാവിലെ അല്‍സഫ ആശുപത്രി വിട്ട് നല്‍കാന്‍ തയ്യാറെന്ന് ഉടമകള്‍. കാളികാവ് സിഎച്ച്‌സി അധികൃതര്‍ പൂട്ടിക്കിടക്കുന്ന അല്‍സഫ ആശുപത്രി സന്ദര്‍ശിച്ചു. പരപ്പനങ്ങാടി സ്വദേശിയും സിസ്കൊ ചെയര്‍മാനുമായ നിയാസ് പുളിക്കലകത്താണ് ആശുപത്രിയുടെ ഉടമ. പൂട്ടിക്കിടക്കുന്ന ആശുപത്രി കെട്ടിട സമുച്ഛയം വില്‍പ്പന നടത്താനിരിക്കുകായിരുന്നു നിയാസ്. എന്നാല്‍, അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ആരോഗ്യവകുപ്പിന് വിട്ട് നല്‍കാന്‍ തയ്യാറാകുകയായിരുന്നു. ഓരോ പ്രദേശത്തും കൊവിഡ് – 19 രോഗം പിടിപെട്ടവര്‍ക്ക് വേണ്ടി ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.ഇതിന്റെ അടിസ്ഥാനത്തിലാണ് കാളികാവില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പൂട്ടിക്കിടക്കുന്ന അല്‍സഫ ആശുപത്രി സന്ദര്‍ശിച്ചത്. 80 റൂമുകളും ഓപ്പറേഷന്‍ തിയേറ്ററുകളും ഐസിയുകളും, സിസിയുകളും ഉള്‍പ്പടെ ആധുനിക സംവിധാനങ്ങളും സൗകര്യങ്ങളുമുള്ളതാണ് കാളികാവില്‍ പ്രവര്‍ത്തിച്ചിരുന്ന അല്‍സഫ ആശുപത്രി. 20 കിടക്കകള്‍ വീതമുള്ള ഏഴ് വാര്‍ഡുകളും അത്യാഹിത വിഭാഗവും ആശുപത്രിയിലുണ്ട്. ആധുനിക സംവിധാനമുള്ള അണുമുക്തമാക്കുന്ന സ്റ്റെറിലൈസിംഗ് മെഷീനുകളുള്ള യൂണിറ്റും ആശുപത്രിയില്‍ പ്രവര്‍ത്തന സജജമാണ്. ഇടക്കിടെ ക്ലീനിംഗുകള്‍ നടത്തുന്നതിനാല്‍ ഇവിടെ പെട്ടന്ന് തന്നെ സൗകര്യങ്ങള്‍ ഒരുക്കാനാകും. വൈദ്യുതി ബന്ധം അധികൃതര്‍ ഇടപെട്ട് പുനഃസ്ഥാപിച്ചിട്ടുണ്ട്. വെള്ളത്തിന്റെ ലഭ്യതയും ഉറപ്പാക്കി. ബാക്കിയുള്ള പ്ലംബിംഗ് ജോലികള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്.*

🅾️ *സി​പി​എം നേ​താ​വും മു​ന്‍ എം​പി​യു​മാ​യ ടി.​എ​ന്‍. സീ​മ​യു​ടെ ഭ​ര്‍​ത്താ​വ് ജി. ​ജ​യ​രാ​ജി​നെ സി ​ഡി​റ്റ് ഡ​യ​റ​ക്ട​ര്‍ സ്ഥാ​ന​ത്തു​നി​ന്നു നീ​ക്കി സ​ര്‍​ക്കാ​ര്‍ ഉ​ത്ത​വി​റ​ക്കി. എ​സ്. ചി​ത്ര ഐ​എ​എ​സി​നാ​ണു ഡ​യ​റ​ക്ട​റു​ടെ ചു​മ​ത​ല ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ജ​യ​രാ​ജി​ന്‍റെ നി​യ​മ​ന​ത്തി​നെ​തി​രാ​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. ഇ​ദ്ദേ​ഹ​ത്തെ സി ​ഡി​റ്റി​ല്‍ ഡ​യ​റ​ക്ട​റാ​യി നി​യ​മി​ച്ച​തി​നെ​തി​രാ​യ ഹ​ര്‍​ജി​യി​ല്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​കാ​ന്‍ ഹൈ​ക്കോ​ട​തി സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.*

🅾️ *ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ വോ​ട്ട​ര്‍ പ​ട്ടി​ക​യു​ടെ പ്ര​സി​ദ്ധീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട തു​ട​ര്‍​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ 31വ​രെ താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ ഇ​ല​ക്‌ട്ര​റ​ല്‍ ര​ജി​സ്ട്രേ​ഷ​ന്‍ ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യി സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ വി. ​ഭാ​സ്ക​ര​ന്‍ അ​റി​യി​ച്ചു.*

🅾️ *സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ നിശ്ചിത മാതൃകയിലുള്ള സത്യവാങ്ങ്‌മൂലം നൽകണം. ഇതിന്റെ മാതൃക ഇന്നത്തെ പ്രമുഖ പത്രങ്ങളിൽ എല്ലാം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.. വാഹനവുമായി പുറത്ത്‌ പോകുന്നവർ അത്‌ വെട്ടി എടുത്ത്‌ പൂരിപ്പിക്കാൻ മറക്കണ്ട*

🅾️ *പെരുമ്പാവൂർ നഗരസഭ ബജറ്റ്‌ അവതരിപ്പിച്ചു 37.17 കോടി വരവും 35.19 കോടി രൂപ ചിലവും അടങ്ങിയതാണ്‌ ബജറ്റ്‌*

🅾️ *ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ പെട്ടവർക്ക്‌ കോവിഡ്‌ പ്രമാണിച്ച്‌ സപ്ലൈകൊ മുഖേന ഭക്ഷ്യ കിറ്റ്‌ നൽകുമെന്ന് മന്ത്രി കെ കെ ശൈലജ അറിയിച്ചു.*

🅾️ *ഈ മാസം 29 ന്‌ തുടങ്ങേണ്ട ശബരിമല ഉത്സവം മാറ്റി വച്ചു*

🅾️ *കോവിഡ്‌-19, ലോട്ടറി ഏജന്റുമാർക്ക്‌ താൽക്കാലിക ആശ്വാസമായി 1000 രൂപ അനുവദിച്ചു*

🅾️ *സപ്ലൈക്കൊ ഔട്ട്‌ലെറ്റുകളിൽ ഇനി ഒരു സമയം 5 പേരിൽ കൂടുതൽ അനുവദിക്കില്ലെന്ന് തീരുമാനം.*

🅾️ *കുട്ടനാട്‌ പുളിങ്കുന്ന് പടക്കനിർമ്മാണ ശാല സ്ഫോടനം ; മരണം 4 ആയി പുളിങ്കുന്ന് സ്വദേശി വിജയമ്മ (56) ആണ്‌ ഇന്നലെ മരിച്ചത്‌.*

🅾️ *പുഴയിൽ അമ്മയോടൊപ്പം തുണി അലക്കാൻ വന്ന നാല്‌ വയസുകാരി അലീന ഇടുക്കി പൂപ്പാറയിൽ ഒഴുക്കിൽ പെട്ട്‌ മരിച്ചു*

🅾️ *കൊറോണ ; ലക്ഷദ്വീപിലും നിരോധനാഞ്ജ നിലവിൽ വന്നു . പുറത്ത്‌ പഠനം നടത്തിയിരുന്ന 2000 വിദ്യാർത്ഥികൾ ലക്ഷദ്വീപിൽ എത്തി*

*🇮🇳 ദേശീയം 🇮🇳*
———————————–>>>>>>>>>

🅾️ *രാ​ജ്യ​ത്ത് കോ​വി​ഡ്-19 വൈ​റ​സ് ബാ​ധി​ച്ച്‌ ഒ​രാ​ള്‍ കൂ​ടി മ​രി​ച്ചു. ത​മി​ഴ്നാ​ട്ടി​ലെ മ​ധു​ര​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 54 വ​യ​സു​കാ​ര​നാ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് വൈ​റ​സ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 11 ആ​യി. ത​മി​ഴ്നാ​ട്ടി​ലെ ആ​ദ്യ കോ​വി​ഡ് മ​ര​ണ​വു​മാ​ണ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ഇ​യാ​ള്‍​ക്ക് രോ​ഗം പ​ക​ര്‍​ന്ന​ത് എ​ങ്ങ​നെ​യെ​ന്ന വി​വ​രം ല​ഭ്യ​മ​ല്ല. വി​ദേ​ശ​രാ​ജ്യ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ക​യോ അ​ത്ത​ര​ക്കാ​രു​മാ​യി സമ്പർക്കം പു​ല​ര്‍​ത്തു​ക​യോ ചെ​യ്തി​ട്ടി​ല്ല. ഇ​തി​നി​ടെ കൊ​റോ​ണ രോ​ഗ​ബാ​ധ​യു​ടെ മൂ​ന്നാം ഘ​ട്ട​മാ​യ സാ​മൂ​ഹ്യ​വ്യാ​പ​ന ഘ​ട്ട​ത്തി​ലേ​ക്ക് സം​സ്ഥാ​നം പ്ര​വേ​ശി​ച്ചു​ക​ഴി​ഞ്ഞു​വെ​ന്ന് ത​മി​ഴ്‌​നാ​ട് ആ​രോ​ഗ്യ​മ​ന്ത്രി സി.​വി​ജ​യ​ഭാ​സ്‌​ക​ര്‍ പ​റ​ഞ്ഞു.*

🅾️ *തമിഴ്​നാട്ടില്‍ ചൊവ്വാഴ്​ച മൂന്ന്​ പേര്‍ക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. മൂന്ന്​ പേരും വിദേശത്ത്​ നിന്ന്​ വന്നവരാണ്​. ഇതോടെ തമിഴ്​നാട്ടില്‍ കോവിഡ്​ ബാധിച്ചവരുടെ എണ്ണം 15 ആയി. 74 വയസായ പുരുഷനും 52 വയസുള്ള സ്​ത്രീയുമാണ്​ ചൊവ്വാഴ്​ച കോവിഡ്​ സ്​ഥിരീകരിച്ച രണ്ട്​ പേര്‍. ഇവര്‍ അമേരിക്കയില്‍ നിന്ന്​ തിരിച്ചെത്തിയവരാണ്​. സ്വിറ്റ്​സര്‍ലന്‍റില്‍ നിന്ന്​ തിരിച്ചെത്തിയ 25 കാരിയാണ്​ കോവിഡ്​ സ്​ഥിരീകരിച്ച മൂന്നാമത്തെയാള്‍. അമേരിക്കയില്‍ നിന്ന്​ തിരച്ചെത്തിയ പുരുഷന്‍ പോരൂര്‍ സ്വദേശിയും സ്​ത്രീ പുറശൈവക്കം സ്വദേശിനിയും സ്വിറ്റ്​സര്‍ലന്‍റില്‍ നിന്ന്​ തിരിച്ചെത്തിയ യുവതി കീല്‍ക്കട്ടലൈ സ്വദേശിനിയുമാണ്​.*

🅾️ *ലക്ഷത്തോളം കോവിഡ്​ ബാധിതരെ ചികിത്സിക്കാനുള്ള സൗകര്യം സംസ്ഥാനത്ത്​ ഒരുങ്ങുന്നതായി കര്‍ണാടക ഉപമുഖ്യമന്ത്രി സി.എന്‍. അശ്വത്​ നാരായണന്‍. ഇതിന്റെ ഭാഗമായി 20,000 കിടക്കകളും 2,000 വെന്റിലേറ്ററുകളും സര്‍ക്കാര്‍ തയ്യാറാക്കും. രോഗം പടരാതിരിക്കാനായി 10 ലക്ഷം വ്യക്​തി സുരക്ഷ കിറ്റുകള്‍, 15 ലക്ഷം ത്രീ-ലെയര്‍ മാസ്കുകള്‍, 5 ലക്ഷം എന്‍ -95 മാസ്കുകള്‍ എന്നിവ വാങ്ങാന്‍ നടപടിയെടുത്തതായി നിയമസഭ കൗണ്‍സിലില്‍ മന്ത്രി അറിയിച്ചു. ആശുപത്രികളിലെ തിരക്കൊഴിവാക്കാന്‍ കോവിഡ് -19​ന്റെ പ്രാരംഭ പരിശോധനക്ക്​ സംസ്​ഥാനത്ത്​ വിവിധ ഭാഗങ്ങളില്‍ താത്കാലിക സൗകര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.*

🅾️ *നാലുപേര്‍ക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചതോടെ രോഗബാധയുള്ളവരുടെ എണ്ണം മഹാരാഷ്ട്രയില്‍106 ആയി. പൂനെയിലും സതാറയിലുമാണ്​ ചൊവ്വാഴ്ച പുതിയ കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്​തതെന്ന്​ ആരോഗ്യവകുപ്പ്​ അറിയിച്ചു. ​പെറു, സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളില്‍ നിന്നെത്തിയവര്‍ക്കാണ്​ രോധബാധ. കസ്​തൂര്‍ബ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 65കാരന്‍ കഴിഞ്ഞ ദിവസം മരിച്ചതോടെ സംസ്ഥാനത്ത്​ കോവിഡ്​ ബാധയെ തുടര്‍ന്ന്​ മരിച്ചവരുടെ എണ്ണം മൂന്നായി. വൈറസ്​ വ്യാപനം തടയുന്നതിന്​ സംസ്ഥാനത്ത്​ കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്​. മാര്‍ച്ച്‌​ 22 മുതല്‍ മഹാരാഷ്​ട്രയില്‍ ലോക്ക്ഡൗണ്‍ നിലവില്‍ വന്നിരുന്നു.*

🅾️ *കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ 15,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈറസിന്റെ പ്രതിരോധ നടപടികള്‍ ഫലപ്രദമാക്കാന്‍ ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കാണ് കേന്ദ്രത്തിന്റെ പ്രത്യേക പാക്കേജ്. പരിശോധന സംവിധാനങ്ങള്‍, ആശുപത്രി ജീവനക്കാര്‍ക്കുള്ള സുരക്ഷാ വസ്ത്രങ്ങള്‍, ഐസൊലേഷന്‍ കിടക്കകള്‍, വെന്റിലേറ്ററുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയ്ക്കാണ് ഈ രൂപ വിനിയോഗിക്കുക. അതേസമയം കൊറോണ വൈറസില്‍ നഷ്ടം നേരിടുന്നമറ്റ് മേഖലകളിലെ സാമ്പത്തിക പ്രതിസന്ധി നേരിടാനുള്ള പാക്കേജുകളൊന്നും മോദി പ്രഖ്യാപിച്ചിട്ടില്ല. ഏപ്രില്‍ 14 വരെ സമ്പൂർണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും അവശ്യസാധനങ്ങളും ലഭ്യത രാജ്യത്തുടനീളം ഉറപ്പുവരുത്തുമെന്നും മോദി വ്യക്തമാക്കി.*

🅾️ *കൊറോണക്കാലത്ത് ജനങ്ങള്‍ക്ക് കൈത്താങ്ങായി തമിഴ്‌നാടും ആന്ധ്രാപ്രദേശും. കൊറോണ വൈറസ് വ്യാപനം തടയാന്‍ സമ്പൂർണ്ണ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ തമിഴ്‌നാട്, ആന്ധപ്രദേശ് സര്‍ക്കാരുകള്‍ ആശ്വാസ പദ്ധതികള്‍ പ്രഖ്യാപിച്ചു.* *ഇരു സംസ്ഥാനങ്ങളിലും റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് ആയിരം രൂപം വീതം നല്കും. ഇരു സംസ്ഥാനങ്ങളിലും സൗജന്യ റേഷനും പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ കാര്‍ഡ് ഉടമകള്‍ക്ക് 15 കിലോ അരി, ഒരു കിലോ പരിപ്പ്, ഒരു ലിറ്റര്‍ ഭക്ഷ്യ എണ്ണ എന്നിവ നല്‍കുമെന്ന് മുഖ്യന്ത്രി എടപ്പാടി പളനിസ്വാമി പറഞ്ഞു.ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങി കൊറോണ രോഗികളുമായി ബന്ധപ്പെട്ട് ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും ഒരു മാസത്തെ ശമ്പളം അധികം നല്‍കുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി പറഞ്ഞു.*

🅾️ *ആന്ധ്രയില്‍ എല്ലാ കാര്‍ഡ് ഉടമകള്‍ക്കും അരിയും ഒരു കിലോ ചുവന്ന പരിപ്പും സൗജന്യമായി നല്‍കും. കൂടാതെ സ്വകാര്യ-സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളും സ്ഥാപനങ്ങളും അടച്ചുപൂട്ടലിന്റെ കാലയളവിലടക്കമുള്ള ശമ്പളം നിര്‍ബന്ധമായും തൊഴിലാളികള്‍ക്ക് നല്‍കം. കരാര്‍ തൊഴിലാളികള്‍ക്കും ദിവസവേതനക്കാര്‍ക്കുമടക്കം ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാകരുത്. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആന്ധ്ര സര്‍ക്കാര്‍ അറിയിച്ചു.*

🅾️ *ഡൽഹിയിൽ കൊവിഡ് രോഗികളെ ചികിത്സിക്കുന്നെന്ന് ആരോപിച്ച്‌ എയിംസ് ഡോക്ടര്‍മാര്‍ക്ക് വീടുകളില്‍ വിലക്കുമായി പരിസരവാസികള്‍. വീടുകളില്‍ കയറാന്‍ ഡോക്ടര്‍മാരെ പരിസരവാസികള്‍ സമ്മതിക്കുന്നില്ല. ഇതുസംബന്ധിച്ച്‌ ഡോക്ടര്‍മാര്‍ ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കി.* *കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിന്‍റെ പേരില്‍ വാടക വീടുകള്‍ ഒഴിയാന്‍ ഉടമസ്ഥര്‍ ആവശ്യപ്പെടുന്നതായും ഡോക്ടര്‍മാര്‍ പരാതിയില്‍ പറയുന്നു.* *ഡോക്ടര്‍മാര്‍ക്കെതിരെയുള്ള നടപടി അപമാനകരമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ജീവന്‍ രക്ഷിക്കുന്നവരാണ് ഡോക്ടര്‍മാരെന്ന് മറക്കരുതെന്നും കെജ്രിവാള്‍ ഓര്‍മ്മിപ്പിച്ചു. അതേസമയം കൊവിഡിനെ നേരിടാന്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ദില്ലിയില്‍ കര്‍ഫ്യൂവിന് തുല്ല്യമായി.*

🅾️ *ഏറെ വികാരഭരിതമായിരുന്നു ആ കുറിപ്പ് – “എട്ടു മാസത്തിന് ശേഷം മാതാപിതാക്കള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചു.”* *എട്ടുമാസത്തോളം വീട്ടുതടങ്കലില്‍ കഴിഞ്ഞ ശേഷം മോചിതനായ നാഷനല്‍ കോണ്‍ഫറന്‍സ് നേതാവും കശ്​മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഉമര്‍ അബ്​ദുല്ലയുടേതായിരുന്നു ഈ ട്വീറ്റ്. പിതാവ് ഫാറൂഖ് അബ്ദുല്ലക്കും മാതാവ് മോളി അബ്ദുല്ലക്കുമൊപ്പം നില്‍ക്കുന്ന ചിത്രമടക്കമുള്ള ട്വീറ്റ് വൈറലാകാന്‍ ഏറെ നേരം വേണ്ടി വന്നില്ല. 232 ദിവസത്തെ വീട്ടുതടങ്കലിന് ശേഷം മോചിതനായപ്പോള്‍ “2019 ആഗസ്റ്റ് അഞ്ചിനേക്കാള്‍ തികച്ചും വ്യത്യസ്തമായ ലോകമാണിത്” എന്നായിരുന്നു ഉമറിന്റെ ആദ്യ പ്രതികരണം. ” 2019 ആഗസ്റ്റ് അഞ്ചിന് ശേഷം ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചു.ജനങ്ങള്‍ ഒരുപാട് സഹിച്ചു. അതെക്കുറിച്ചെല്ലാം ദീര്‍ഘമായി പിന്നീട് സംസാരിക്കാം. ഇപ്പോള്‍ കൊറോണ വൈറസിനെ നേരിടുന്നതിനെ കുറിച്ചാണ് ആലോചിക്കേണ്ടത്. ” – അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.* *ഇത്രയും നാള്‍ ” വീട്ടു നിരീക്ഷണത്തില്‍ ” ആയിരുന്നതിനാല്‍ കോവിഡ്- 19 ഭീതി മൂലം പുറത്തിറങ്ങാന്‍ കഴിയാതിരിക്കുന്നവര്‍ക്കാവശ്യമായ ഉപദേശങ്ങള്‍ തനിക്ക് നല്‍കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.*
*ഔദ്യോഗിക വസതിക്ക് ഏതാനും മീറ്ററുകള്‍ അകലെ മാത്രമായ ഗവ. ഗസ്റ്റ് ഹൗസായ ഹരി നിവാസില്‍ ആയിരുന്നു ഉമറിനെ തടവില്‍ പാര്‍പ്പിച്ചിരുന്നത്. മോചിതനാകുന്ന വിവരം അറിഞ്ഞയുടന്‍ മാതാവ് മോളി അബ്ദുല്ലയാണ് ആദ്യം ഇവിടെയെത്തുന്നത്. മാസ്ക് ധരിച്ച്‌ മാധ്യമ പ്രവര്‍ത്തകരും പാര്‍ട്ടി അനുയായികളും ഹരി നിവാസിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. നേരെ വസതിയിലേക്ക് പോയ അദ്ദേഹം മാതാപിതാക്കള്‍ക്കൊപ്പമുള്ള ചിത്രമടങ്ങിയ ട്വീറ്റില്‍ ഇത്ര കൂടി എഴുതി. -വീട്ടുതടങ്കലിലായിരുന്നപ്പോള്‍ നല്ലൊരു ഭക്ഷണം കഴിച്ചതായി ഓര്‍ക്കുന്നു പോലുമില്ല”. അനാവശ്യമായി തടങ്കലില്‍ വെച്ചിരിക്കുന്ന എല്ലാ രാഷ്ട്രീയ നേതാക്കളെയും മോചിപ്പിക്കണമെന്നും കശ്മീരില്‍ അതിവേഗ ഇന്‍റര്‍നെറ്റ് പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കശ്​മീരിന്‍െറ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടര്‍ന്നാണ് ഉമര്‍ അബ്ദുല്ല വീട്ടുതടങ്കലിലായത്.*

🅾️ *കൊറോണ രോഗ വ്യാപനം തടയാന്‍ രാജ്യത്ത് 21 ദിവസം സമ്പൂർണ്ണ അടച്ചിടല്‍ (ലോക്ക് ഡൗണ്‍) പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിക്ക് പിന്തുണയുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയടക്കമുള്ള ക്രിക്കറ്റ് താരങ്ങള്‍. കോലിക്കൊപ്പം രവിചന്ദ്രന്‍ അശ്വിന്‍, ഹര്‍ഭജന്‍ സിങ്, ചേതേശ്വര്‍ പൂജാര എന്നിവര്‍ പ്രധാനമന്ത്രിയുടെ നടപടിക്ക് പിന്തുണയറിയിച്ച്‌ ട്വിറ്ററില്‍ രംഗത്തെത്തി. ’21 ദിവസത്തേക്ക് രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിജി പറഞ്ഞപോലെ ദയവായി എല്ലാവരും വീടിനുള്ളില്‍ തന്നെ കഴിയണമെന്നാണ് എന്റെ അഭ്യര്‍ഥന’, കോലി ട്വീറ്റ് ചെയ്തു.*

🅾️ *പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍*

*പ്രിയപ്പെട്ട ജനങ്ങളേ,*

“`ഞാന്‍ ഒരിക്കല്‍ക്കൂടി കൊറോണ വൈറസ് എന്ന മഹാമാരിയെക്കുറിച്ച്‌ പറയാന്‍ നിങ്ങള്‍ക്കുമുന്നില്‍ എത്തിയിരിക്കുകയാണ്. മാര്‍ച്ച്‌ 22-ന് ജനതാകര്‍ഫ്യൂ എന്ന ആശയം നമ്മള്‍ മുന്നോട്ടുവെച്ചു. ഒരു രാജ്യത്തിന്റെ നന്മയ്ക്കായി എല്ലാ ഇന്ത്യക്കാരും പൂര്‍ണ പങ്കാളിത്തത്തോടെ, പൂര്‍ണ ഉത്തരവാദിത്വത്തോടെ പിന്തുണ നല്‍കി.

രാജ്യത്തിന്റെ സങ്കടത്തെയും മനുഷ്യകുലത്തിന്റെ പ്രതിസന്ധിയെയും ഏതുനിലയിലാണ് മുഴുവന്‍ ഇന്ത്യക്കാരും ഒരുമിച്ചുനിന്ന് നേരിടുന്നതെന്ന് ഒരു ദിവസത്തെ ജനതാ കര്‍ഫ്യൂവിലൂടെ ഇന്ത്യ ലോകത്തിന് കാണിച്ചുകൊടുത്തു. ജനതാകര്‍ഫ്യൂവിന്റെ വിജയത്തില്‍ എല്ലാവരും അഭിനന്ദനം അര്‍ഹിക്കുന്നു

സുഹൃത്തുക്കളേ,

ലോകത്തെ ബാധിച്ചിരിക്കുന്ന കൊറോണ സാംക്രമിക രോഗത്തെക്കുറിച്ച്‌ നിങ്ങള്‍ വാര്‍ത്താ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ട്. ഈ സാംക്രമിക രോഗബാധയ്ക്ക് മുന്നില്‍ വികസിത രാജ്യങ്ങള്‍പോലും നിസ്സഹായരായി നില്‍ക്കുന്നതെങ്ങനെയെന്നും നിങ്ങള്‍ കാണുന്നുണ്ട്. ഈ രാജ്യങ്ങള്‍ക്ക് ആവശ്യത്തിന് വിഭവങ്ങളില്ലാത്തതുകൊണ്ടോ അവര്‍ ആവശ്യമുള്ള ശ്രമങ്ങള്‍ നടത്താത്തതുകൊണ്ടോ അല്ല, എല്ലാ ശ്രമങ്ങള്‍ക്കും തയ്യാറെടുപ്പുകള്‍ക്കുമപ്പുറം കൊറോണ വൈറസ് അതിശീഘ്രം പടരുകയാണ്. ഈ പ്രതിസന്ധി നേരിടാന്‍ രാജ്യങ്ങള്‍ പ്രയാസപ്പെടുകയാണ്. കഴിഞ്ഞ രണ്ടുമാസങ്ങളായി ഈ രാജ്യങ്ങളില്‍ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള വിശലകലനവും വിദഗ്ധരുടെ അഭിപ്രായവും തെളിയിക്കുന്നത് സാമൂഹിക അകലപാലനം മാത്രമാണ് കൊറോണയെ നേരിടാനുള്ള ഫലപ്രദമായ ഏകമാര്‍ഗമെന്നാണ്. മറ്റുള്ളവരില്‍ നിന്ന് ശാരീരികമായ അകലം പാലിക്കുകയും സ്വന്തം വീട്ടിനുള്ളില്‍ താമസിക്കുകയുമാണ് ഇതിലൂടെ അര്‍ഥമാക്കുന്നത്.

കൊറോണ വൈറസില്‍നിന്ന് രക്ഷപ്പെടാന്‍ മറ്റൊരു മാര്‍ഗവുമില്ല. കൊറോണയില്‍നിന്ന് രക്ഷപ്പെടണമെങ്കില്‍ അത് പടരുന്നതിന്റെ ശൃംഖല പൊട്ടിക്കണം. രോഗബാധിതര്‍ മാത്രം സാമൂഹിക അകലം പാലിച്ചാല്‍ മതിയെന്നാണ് ചിലരുടെ തെറ്റിദ്ധാരണ. ഇത്തരം ധാരണകളിലെത്തുന്നത് തെറ്റാണ്.

സുഹൃത്തുക്കളേ,

കഴിഞ്ഞ രണ്ടുദിവസങ്ങളായി രാജ്യത്തിന്റെ പല ഭാഗങ്ങളും ‘അടച്ചിടലി’ലാണ്. സംസ്ഥാന സര്‍ക്കാരുകളുടെ ഈ ശ്രമങ്ങള്‍ അങ്ങേയറ്റത്തെ ആത്മാര്‍ഥതയോടെ പരിഗണിക്കണം. മറ്റു രാജ്യങ്ങളുടെ അനുഭവങ്ങളുടെയും ആരോഗ്യമേഖലയിലെ വിദഗ്ധരുടെ അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തില്‍ ഇന്ന് രാജ്യം വളരെ പ്രധാനപ്പെട്ട തീരുമാനം കൈക്കൊള്ളുകയാണ്.

ഇന്ന് അര്‍ധരാത്രി മുതല്‍ ഈ രാജ്യം മുഴുവന്‍, ദയവായി ശ്രദ്ധിച്ചുകേള്‍ക്കുക, ഈ രാജ്യം മുഴുവന്‍ സമ്ബൂര്‍ണ അടച്ചിടലിലേക്ക് പോവുകയാണ്.

രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കുന്നതിനായി ഇന്ന് അര്‍ധരാത്രി മുതല്‍, ജനങ്ങള്‍ സ്വന്തം വീടുകളില്‍നിന്ന് പുറത്തിറങ്ങുന്നതിന് സമ്ബൂര്‍ണ നിരോധനം ഏര്‍പ്പെടുത്തുകയാണ്.

രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും ജില്ലകളും നഗരസഭകളും ഗ്രാമങ്ങളും പൂര്‍ണമായി അടച്ചിടലിലേക്ക് പോവുകയാണ്. ഇത് ഒരു കര്‍ഫ്യൂപോലെ മാത്രമാണ്. ഇത് ജനതാകര്‍ഫ്യൂവിനെക്കാള്‍ കുറച്ച്‌ കൂടി ഉയര്‍ന്ന നിലയിലായിരിക്കും. കുറച്ചുകൂടി കര്‍ശനമായിരിക്കും. ഇത് കൊറോണ പകര്‍ച്ചയ്‌ക്കെതിരായ കടുത്ത പോരാട്ടത്തില്‍ അനിവാര്യ നടപടിയായിരിക്കും. നിങ്ങള്‍ ഈ രാജ്യത്ത് ഇപ്പോള്‍ എവിടെയാണോ അവിടെത്തന്നെ തുടരാന്‍ ഞാന്‍ അപേക്ഷിക്കുകയാണ്.

നിലവിലെ സാഹചര്യം പരിഗണിച്ച്‌ ഈ ‘അടച്ചിടല്‍’ 21 ദിവസങ്ങളായിരിക്കും. അടുത്ത 21 ദിവസം നമ്മളെ സംബന്ധിച്ച്‌ വളരെ നിര്‍ണായകമാണ്.

കൊറോണ ബാധയുടെ വ്യാപനം തടയുന്നതിന് കുറഞ്ഞത് 21 ദിവസം വളരെ സുപ്രധാനമാണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. 21 ദിവസങ്ങള്‍ക്കുള്ളില്‍ ഈ സ്ഥിതി നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഈ രാജ്യവും നിങ്ങളുടെ കുടുംബവും 21 വര്‍ഷം പിറകിലേക്ക് പോകും.

അതിനാല്‍, വീടിന് പുറത്ത് പോകണം എന്ന കാര്യം അടുത്ത 21 ദിവസത്തേക്ക് മറന്നുകളയുക.

വീട്ടിലിരിക്കുക, വീട്ടില്‍ ഇരിക്കുക. ഒരുകാര്യം മാത്രം ചെയ്യുക. വീട്ടില്‍ത്തന്നെ ഇരിക്കുക.

സുഹൃത്തുക്കളേ,

ഇന്ന് കൈക്കൊണ്ട രാജ്യവ്യാപകമായ ലോക്ഡൗണ്‍, നിങ്ങളുടെ വീട്ടുപടിക്കല്‍ ഒരു ലക്ഷ്മണ്‍ രേഖ വരയ്ക്കും. ഒരു കാര്യം നിങ്ങള്‍ ഓര്‍മിക്കുക, വീടിന് പുറത്തേക്കുള്ള നിങ്ങളുടെ ഒരു കാല്‍ച്ചുവട് കൊറോണയെപ്പോലെയുള്ള ഒരു സാംക്രമിക രോഗത്തെ അകത്തേക്ക് കൊണ്ടുവരും. അടിയന്തര മുന്‍കരുതലുകള്‍ എടുക്കുക, വീട്ടില്‍ത്തന്നെ കഴിയുക. മറ്റൊരു കാര്യം,

ഇങ്ങനെ വീട്ടില്‍ കഴിയുന്നവര്‍ ഈ രോഗത്തെക്കുറിച്ച്‌ വിവരങ്ങള്‍ കൈമാറാന്‍ നൂതന രീതികള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രയോഗിക്കുന്നുണ്ട്. അതില്‍ ഒരു ബാനര്‍ എനിക്കും ഇഷ്ടപ്പെട്ടു. അത് നിങ്ങളും കാണണം.

(ബാനര്‍ ഉയര്‍ത്തിക്കാട്ടുന്നു)-കൊറോണ: കോയീ റോഡ്പര്‍ ന നികലെ (ആരും റോഡില്‍ ഇറങ്ങരുത്).“`

🅾️ *റെഡ്​മി കെ 30യുടെ കരുത്ത്​ കൂടിയ വകഭേദം പുറത്തിറക്കി ചൈനീസ്​ സ്​മാര്‍ട്ട്​ഫോണ്‍ നിര്‍മാതാക്കളായ ഷവോമി. 5ജി നെറ്റ്​വര്‍ക്കിനെ പിന്തുണക്കുന്ന റെഡ്​മി കെ 30 പ്രോയാണ്​ പുറത്തിറക്കിയിരിക്കുന്നത്​​. പിന്നില്‍ നാല്​ കാമറകള്‍, കരുത്ത്​ കൂടിയ സ്​നാപ്​ഡ്രാഗണ്‍ 865 പ്രൊസസര്‍, പോപ്​ അപ്​ സെല്‍ഫി കാമറ തുടങ്ങിയവയെല്ലാമാണ്​ ഫോണി​ന്റെ പ്രധാന സവിശേഷതകള്‍. ​കാമറയില്‍ പ്രത്യേകതകളുള്ള സൂം എഡിഷനും ഷവോമി വിപണിയിലിറക്കുന്നുണ്ട്​ 6 ജി.ബി റാം 128 ജി.ബി സ്​റ്റോറേജ്​ വേരിയന്‍റിന്​ 32,300 രൂപയാണ്​ വില. 8 ജി.ബി റാം 128 ജി.ബി സ്​റ്റോറേജിന്​ 36,600 രൂപയും 8 ജി.ബി റാം 256 ജി.ബി സ്​റ്റോറേജിന്​ 39,800 രൂപയുമാണ്​ വില.സൂം എഡിഷനില്‍ 8 ജി.ബി റാം 128 ജി.ബി സ്​റ്റോറേജിന്​ 40,900 രൂപയും 256 ജി.ബി സ്​റ്റോറേജിന്​ 43,000 രൂപയുമാണ്​ വില. 6.67 ഇഞ്ച്​ ഫുള്‍ എച്ച്‌​.ഡി പ്ലസ്​ ഡിസ്​പ്ലേയാണ്​ ഉള്‍പ്പെടുത്തിയിരിക്കുന്നത്​*

🅾️ *രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു​ള്ള പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ പ്ര​സം​ഗം ശ്ര​ദ്ധാ​പൂ​ര്‍​വം കേ​ട്ട ശേ​ഷം സ​മാ​ധാ​ന​വും ന്യാ​യ​വും സ​മ്മ​ര്‍ദ്ദ​വും നി​രാ​ശ​യും ഭ​യ​വും കൂ​ടി​ച്ചേ​ര്‍​ന്ന വി​കാ​ര​മാ​ണ് ത​നി​ക്ക് ബാ​ക്കി​യാ​കു​ന്ന​തെ​ന്ന് മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ പി ​ചി​ദം​ബ​രം. ലോക്ക്ഡൗ​ണ്‍ വൈ​കി, പ​ക്ഷേ ഒ​രി​ക്ക​ലും ഇ​ല്ലാ​ത്ത​തി​നേ​ക്കാ​ള്‍ ന​ല്ല​താ​ണെ​ന്നും ചി​ദം​ബ​രം ട്വീ​റ്റ് ചെ​യ്തു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​ന​ത്തി​ല്‍ ഒ​രു വി​ട​വ് ബാ​ക്കി​യാ​കു​ന്നു. പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ള്‍​ക്ക് അ​ടു​ത്ത 21 ദി​വ​സ​ങ്ങ​ളി​ല്‍ ആ​രാ​ണ് പ​ണം ന​ല്‍​കു​ക?പ്ര​ധാ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച 15,000 കോ​ടി​യു​ടെ അ​ര്‍​ഥ​മെ​ന്താ​ണെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. കോ​വി​ഡ്-19 വ​രു​ത്തു​ന്ന സാമ്പത്തിക പ്ര​ത്യാ​ഘാ​ത​ത്തെ നേ​രി​ട​ണ​മെ​ങ്കി​ല്‍ അ​ടു​ത്ത നാ​ലോ ആ​റോ മാ​സ​ത്തി​നു​ള്ളി​ല്‍ രാ​ജ്യ​ത്തി​ന് അ​ഞ്ച് ല​ക്ഷം കോ​ടി രൂ​പ​യെ​ങ്കി​ലും ആ​വ​ശ്യ​മാ​യി വ​രു​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ര്‍​ത്തി​ച്ചു.*

🅾️ *കോ​വി​ഡ്-19 വൈ​റ​സി​നെ നേ​രി​ടാ​ന്‍ രാ​ജ്യ​ത്ത് സമ്പൂർണ്ണ വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ജ​ന​ങ്ങ​ള്‍​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ശേ​ഖ​ര റാ​വു. മു​ന്ന​റി​യി​പ്പ് ലം​ഘി​ച്ച്‌ പു​റ​ത്തി​റ​ങ്ങു​ന്ന​വ​രെ ആ​വ​ശ്യ​മെ​ങ്കി​ല്‍ ക​ണ്ടാ​ലു​ട​ന്‍ വെ​ടി​വ​യ്ക്കാ​ന്‍ ഉ​ത്ത​ര​വി​ടും. ത​ന്നെ​ക്കൊ​ണ്ട് അ​ത് ചെ​യ്യി​പ്പി​ക്ക​രു​തെ​ന്നും ച​ന്ദ്ര​ശേ​ഖ​ര റാ​വു പ​റ​ഞ്ഞു. ലോ​ക്ക് ഡൗ​ണ്‍ കാ​ല​യ​ള​വി​ല്‍ എ​ല്ലാ​വ​രും വീ​ട്ടി​ല്‍ ത​ന്നെ​യി​രി​ക്ക​ണ​മെ​ന്നും അ​ധി​കാ​രി​ക​ളു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആവശ്യപ്പെട്ടു.*

*🌏 അന്താരാഷ്ട്രീയം 🌎*
——————————>>>>>>>>>

🅾️ *കോവിഡ്‌ ബാധ ലോകമെങ്ങും നാലേകാൽ ലക്ഷം കവിഞ്ഞു.മരണം 19000 ആയി.*

🅾️ *കൊറോണ മഹാമാരി ലോകത്തെ മുക്കിലും മൂലയിലും വരെ എത്തിയതോടെ അടച്ചിടലിന് ഉത്തരവിട്ട് കൂടുതല്‍ രാജ്യങ്ങള്‍. ഭീതിയൊഴിയാറായിട്ടില്ലെന്നും വൈറസിന്റെ വ്യാപനം അതിവേഗം വര്‍ധിക്കുകയാണെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പുനല്‍കി. ആരോഗ്യപ്രവര്‍ത്തകരുള്‍പ്പെടെ രോഗബാധിതരാകുന്നതാണ് മറ്റൊരു വെല്ലുവിളി. വൈറസിനുനേരെ പോരാട്ടം ശക്തമാക്കാന്‍ ലോകാരോഗ്യസംഘടന(ഡബ്ല്യു.എച്ച്‌.ഒ.) ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടു.*

🅾️ *സാമൂഹിക അകലം ഉറപ്പുവരുത്താനായി ജനങ്ങള്‍ പുറത്തിറങ്ങുന്നതും കൂട്ടംകൂടുന്നതും ഒട്ടേറെ രാജ്യങ്ങള്‍ നിരോധിച്ചതോടെ ലോകത്ത് 150 കോടിയിലധികം പേരാണ് വീടുകളിലൊതുങ്ങിയത്. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്നും വീട്ടിലിരുന്ന ജോലിചെയ്യാനുമാണ് പലരാജ്യങ്ങളും ഉത്തരവിട്ടിട്ടുള്ളത്. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയ്ക്കുശേഷം ആദ്യം അടച്ചത് ഇറ്റലിയാണ്. പിന്നാലെ സ്പെയിന്‍, ഫ്രാന്‍സ്, ജര്‍മനി, യു.എസ്., ബ്രിട്ടന്‍, ന്യൂസീലന്‍ഡ് തുടങ്ങിയ രാജ്യങ്ങളും അടച്ചിടല്‍ പ്രഖ്യാപിക്കുകയായിരുന്നു.*

🅾️ *ലോകപ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ടുണ്‍ബെര്‍ഗിന് കൊറോണ വൈറസ് ലക്ഷണങ്ങള്‍. യൂറോപ്യന്‍ പര്യടനത്തിനിടെയാണ് രോഗലക്ഷണങ്ങള്‍ പ്രകടമായത്. ഇതേത്തുടര്‍ന്ന് ദിവസങ്ങളായി സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണിവര്‍. പിതാവും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതായും എന്നാല്‍ തങ്ങളിരുവരും പരിശോധന നടത്തിയിട്ടില്ലെന്നും ഗ്രെറ്റ പ്രതികരിച്ചു. കാലാവസ്ഥാ മാറ്റത്തിനും പാരിസ്ഥിതി പ്രശ്‌നങ്ങളിലും സജീവമായി ഇടപെട്ട് ലോകശ്രദ്ധ നേടിയ വ്യക്തിയാണ് ഗ്രെറ്റാ ടുണ്‍ബെര്‍ഗ്. യുഎന്നിന്റെ കാലാവസ്ഥ ഉച്ചകോടിയില്‍ 16കാരിയായ ഗ്രെറ്റയുടെ പ്രഭാഷണം ലോകവ്യാപക ശ്രദ്ധ നേടിയിരുന്നു. 2018 ആഗസ്റ്റ് മുതലാണ് എല്ലാ വെള്ളിയാഴ്ചകളിലും സ്‌കൂള്‍ ഒഴിവാക്കി സ്വീഡിഷ് പാര്‍ലമെന്റിന് മുന്നില്‍ ആഗോള താപനത്തിനെതിരെ ടുണ്‍ബെര്‍ഗ് സമരം തുടങ്ങിയത്*

🅾️ *കൊവിഡ് 19 രോഗബാധക്ക് മരുന്നായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ദേശിച്ച ക്ലോറോക്വിന്‍ കഴിച്ച അരിസോണ സ്വദേശി മരിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദേശമില്ലാതെ ഇയാള്‍ സ്വയം ചികിത്സ നടത്തുകയായിരുന്നു. കൊവിഡ് 19ന് ക്ലോറോക്വിന്‍ ശക്തമായ മരുന്നാണെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതേ മരുന്ന് കഴിച്ച ഇയാളുടെ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്ലോറോക്വിന്‍ കൊവിഡ് 19 ഭേദപ്പെടുത്തുമെന്ന് ഇയാള്‍ വിശ്വസിച്ചിരുന്നു. ഇയാള്‍ക്ക്* *രോഗബാധയുണ്ടായിരുന്നോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.*
*മീന്‍ടാങ്ക് വൃത്തിയാക്കാന്‍ കൊണ്ടുവന്ന ക്ലോറോക്വിന്‍ ഫോസ്‌ഫേറ്റ് ഇവര്‍ കഴിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍* *പറഞ്ഞു.മരുന്ന് കഴിച്ച്‌ 30 മിനിറ്റിനുള്ളില്‍ തന്നെ ഇവര്‍ അസ്വസ്ഥത പ്രകടിപ്പിച്ചു. തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. കൊവിഡ് 19നെക്കുറിച്ച്‌ ആളുകള്‍ക്കിടയില്‍* *ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ചിലര്‍ രോഗത്തെ തടുക്കാന്‍ സ്വയം വഴി തേടുന്നു. എന്നാല്‍ രോഗത്തിന് സ്വയം ചികിത്സ അപകടം വരുത്തിവെക്കുമെന്ന് ആശുപത്രിയിലെ* *ഡോക്ടര്‍ ഡാനിയല്‍ ബ്രൂക്‌സ് പറഞ്ഞു. ക്ലോറോക്വിന്‍ കൊവിഡ് 19ന് ഫലവത്തായ മരുന്നാണെന്നും ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കിയെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ മലേറിയക്ക് ഫലപ്രദമായ ക്ലോറോക്വിന്‍ വളരെയധികം പാര്‍ശ്വഫലങ്ങളുള്ള മരുന്നാണെന്നും കൊവിഡ് 19ന് ഫലപ്രദമാണെന്നതിന് ശാസ്ത്രീയ തെളിവില്ലെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.*

🅾️ *ബഹ്‌റൈനിലും സൗദി അറേബ്യയിലും ചൊവ്വാഴ്ച ഓരോ ആള്‍ വീതം കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചു. സൗദിയില്‍ ആദ്യമായാണ് ഇത്തരത്തിലൊരു മരണം. നേരത്തേ ബഹ്‌റൈനിലും യു.എ.ഇ.യിലും രണ്ട് പേര്‍ വീതം മരിച്ചിരുന്നു. ഇതോടെ ഗള്‍ഫ് നാടുകളിലെ മൊത്തം മരണം ആറായി. ചൊവ്വാഴ്ച യു.എ.ഇ.യില്‍ 50 പേര്‍ക്കും സൗദിയില്‍ 205 പേര്‍ക്കും കൂടി രോഗം സ്ഥിരീകരിച്ചു. യു.എ.ഇ.യില്‍ ഇതുവരെയായി 25 ഇന്ത്യക്കാരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.*

🅾️ *കൊറോണവൈറസ് ബാധിച്ച്‌ ഗുരുതമായി ചികിത്സയില്‍ തുടരുന്ന രോഗികള്‍ക്ക് രോഗത്തെ അതിജീവിച്ചവരില്‍ നിന്ന് രക്തം നല്‍കാന്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കും. ചൊവ്വാഴ്ച അംഗീകരിച്ച പുതിയ അടിയന്തര പ്രോട്ടോക്കോള്‍ പ്രാകാരം രോഗം അതിജീവിച്ചവരില്‍ നിന്ന് പ്ലാസ്മ നല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് അനുവാദം നല്‍കി. രോഗമുക്തി നേടിയവരുടെ രക്തത്തില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ആന്റിബോഡി അടങ്ങിയ പ്ലാസ്മ ഉപയോഗിച്ച്‌ കൊറോണ വൈറസ് രോഗികള്‍ക്ക് ചികിത്സ ആരംഭിക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് പദ്ധതിയിട്ടിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് ഭരണകൂടം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് എഫ്.ഡി.എയുടെ തീരുമാനം.കോണ്‍വലെസെന്റ് പ്ലാസ്മ എന്നാണ് ഈ ചികിത്സയുടെ പേര്. ആധുനിക വാക്‌സിനുകള്‍ക്കും ആന്റിവൈറല്‍ മരുന്നുകള്‍ക്കും മുമ്പുള്ള യുഗത്തില്‍, 1918-ലെ ഒരു പകര്‍ച്ചവ്യാധി പനിക്ക് ഇത് ഉപയോഗിച്ചിരുന്നു. കൂടുതല്‍ വിദഗ്ദ്ധ ചികിത്സാരീതികള്‍ വികസിപ്പിക്കുന്നതുവരെ കൊറോണ വൈറസിനെ നേരിടാനുള്ള ഏറ്റവും നല്ല പ്രതീക്ഷയായിരിക്കും ഇതെന്നും ചില വിദഗ്ധര്‍ വാദിക്കുന്നുണ്ട്. തീര്‍ച്ചയായും ഇതിന് ഗുണമുണ്ട്. ഇതൊരു പുതിയ ആശയമല്ലെന്നും നൂറുവര്‍ഷത്തിലേറെ പഴക്കമുള്ള രീതിയാണെന്നും വാഷിങ്ടണ്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ.ജെഫ്രി ഹെന്‍ഡേഴ്‌സണ്‍ പറഞ്ഞു.*

🅾️ *പ്രശസ്ത ആഫ്രിക്കന്‍ സംഗീതജ്ഞനും സാക്സോഫോണ്‍ വിദഗ്ധനുമായ മനു ദിബാംഗോ (86) കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് അന്തരിച്ചു.അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് കുടുംബാംഗങ്ങള്‍ ഇക്കാര്യം അറിയിച്ചത്. കാമറൂണാണ് ദിംബാംഗോയുടെ സ്വദേശം. കൊറോണ ബാധ നിലനിലല്‍ക്കുന്ന സാഹചര്യത്തില്‍ മരണാനന്തര ചടങ്ങുകള്‍ വളരെ സ്വകാര്യമായേ നടത്തുന്നുള്ളൂവെന്നും നിലവിലെ സാഹചര്യങ്ങള്‍ മാറിയ ശേഷം അനുശോചനചടങ്ങ് സംഘടിപ്പിക്കുമെന്നും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.മൈക്കിള്‍ ജാക്‌സണ്‍ തന്റെ സോള്‍ മക്കോസ എന്ന ട്രാക്കില്‍ നിന്നും പാട്ട് മോഷ്ടിച്ചുവെന്നാരോപിച്ച്‌ അദ്ദേഹം 2009ല്‍ നിയമനടപടി സ്വീകരിച്ചിരുന്നു. ജാക്‌സന്റെ ത്രില്ലര്‍ തന്റെ ട്രാക്കില്‍ നിന്നും മോഷ്ടിച്ചതാണെന്നായിരുന്നു ആരോപണം. എന്നാല്‍ മൈക്കില്‍ ജാക്‌സണ്‍ ഈ കേസ് കോടതിക്ക് പുറത്ത് തീര്‍പ്പാക്കുകയായിരുന്നു.*

🅾️ *കോവിഡ് വൈറസിനെ പ്രതിപാദിക്കുമ്പോൾ ചൈനീസ് വൈറസ് എന്ന് ഉപയോഗിക്കരുതെന്ന് ഇന്ത്യയോട് ആവശ്യമുന്നയിച്ച്‌ ചൈന. സ്‌റ്റേറ്റ് കൗണ്‍സിലരും വിദേശ കാര്യമന്ത്രിയുമായ വാങ് യി ചൊവ്വാഴ്ച ഇന്ത്യന്‍ വിദേശ കാര്യമന്ത്രി എസ് ജയശങ്കറിനോട് സംസാരിക്കവെയാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്. കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയത് വുഹാനിലാണെങ്കിലും അതിന്റെ ഉത്ഭവം എവിടെയായിരുന്നുവെന്ന് ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇന്ത്യയോടും അന്താരാഷ്ട്ര സമൂഹത്തോടുമായി ചൈന അഭ്യര്‍ഥിച്ചിരിക്കുന്നത്. ചൈനീസ് വൈറസ് എന്ന് പറഞ്ഞ് ചൈനയെ മുദ്രകുത്തുന്നത് അപമാനകരമാണ് അത് അസ്വീകാര്യമാണ്.ഇന്ത്യ അത്തരം ഇടുങ്ങിയ ചിന്താഗതികളെ എതിര്‍ക്കുമെന്നാണ് വിശ്വാസമെന്നും വാങ് യി സംഭാഷണത്തിനിടെ പറഞ്ഞു. ഇന്ത്യ അത്തരത്തില്‍ വൈറസിനെ ചൈനീസ് വൈറസെന്ന് ലേബല്‍ ചെയ്യില്ലെന്നും അന്താരാഷ്ട്ര സമൂഹം ഇതിനോട് ഐക്യദാര്‍ഢ്യപ്പെടുന്നു എന്ന ശക്തമായ സന്ദേശം നല്‍കുമെന്നും ജയശങ്കര്‍ പറഞ്ഞതായി ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി സണ്‍ വെയ്‌ഡോങ് ട്വിറ്ററില്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ട്രംപ് അത്തരമൊരു പരാമര്‍ശം നടത്തിയതില്‍ ചൈന ശക്തമായ പ്രതിഷേധവും അറിയിച്ചിട്ടുണ്ട്*

🅾️ *ലോകവ്യാപകമായി കൊവിഡ് 19 പടര്‍ന്നത് സാമ്പത്തിക രംഗത്ത് വന്‍ ആഘാതം സൃഷ്ടിക്കുമെന്ന് മൂഡീസ് അനലറ്റിക്‌സ്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോകത്തെ പ്രധാന സാമ്പത്തിക ശക്തികളെല്ലാം അടച്ചിട്ട സാഹചര്യത്തിലാണ് ലോക സാമ്പത്തിക രംഗം മന്ദഗതിയിലാകുക. സാമ്പത്തിക സുനാമി(എക്കണോമിക് സുനാമി) എന്നാണ് സാഹചര്യത്തെ വിശേഷിപ്പിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളും ഏഷ്യന്‍ രാജ്യങ്ങളും അമേരിക്കയും വൈറസ് വ്യാപനം കാരണം പൂര്‍ണമായി ലോക്ക്ഡൗണ്‍ അവസ്ഥയയിലാണ്. “വരും ദിവസങ്ങളില്‍ ലോകം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടും. ബിസിനസ് രംഗം താഴേക്ക് പോകും. നിക്ഷേപവും കുറയും. വരുന്ന ആഴ്ചകളില്‍ ലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടം സംഭവിക്കും.ശമ്പളവ്യവസ്ഥയില്‍ ജോലി ചെയ്യുന്നവരെയായിരിക്കും തൊഴില്‍ നഷ്ടം വലിയ രീതിയില്‍ ബാധിക്കുക”-. മൂഡീസ് അനലറ്റിക്‌സിലെ മുഖ്യ സാമ്പത്തിക വിദഗ്ധന്‍ മാര്‍ക്ക് സാന്‍ഡ് പറഞ്ഞു. 2020ല്‍ ആഗോള മൊത്ത ഉല്‍പാദനം 2.6 ശതമാനം വര്‍ധിക്കുമെന്നായിരുന്നു മൂഡീസിന്റെ പ്രവചനം. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് ലോക രാജ്യങ്ങള്‍ താഴിട്ടതോടെ 0.4 ശതമാനം കുറയുമെന്നും മൂഡീസ് നിരീക്ഷിച്ചു. ആദ്യപാദത്തിലെ തകര്‍ച്ചക്ക് ശേഷം ചൈനീസ് എക്കോണമി തിരിച്ചുവരവിന്റെ പാതയിലാണ്. അമേരിക്കയിലായിരിക്കും ഏറ്റവും കൂടുതല്‍ ആഘാതമുണ്ടാകുകയെന്നും മൂഡീസ് നിരീക്ഷിച്ചു. സാമ്പത്തിക രംഗത്തെ ക്ഷീണം മറികടക്കാന്‍ യുഎസ് സര്‍ക്കാര്‍ 1.65 ട്രില്ല്യണ്‍ ഡോളറെങ്കിലും നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. കൊവിഡ് 19 എന്ന ലോകമഹാമാരി സാമ്പത്തിക രംഗത്തേല്‍പ്പിച്ച ആഘാതം വളരെ വലിയതാണെന്നും 1930ലെ സാമ്പത്തിക പ്രതിസന്ധിക്ക് സമാന രീതിയിലേക്ക് എത്താതിരിക്കാന്‍ ലോകരാജ്യങ്ങള്‍ ശ്രദ്ധിക്കണമെന്നും മൂഡീസ് വ്യക്തമാക്കി.*

🅾️ *കാര്‍ നിര്‍മ്മാതാക്കളായ ജനറല്‍ മോ​ട്ടോഴ്​സ്​ വ​െന്‍റിലേറ്ററുകള്‍ നിര്‍മ്മിക്കുന്നു. കോവിഡ്​ 19 വൈറസ്​ ബാധയെ പ്രതിരോധിക്കുന്നതിനായാണ്​ നീക്കം.*

🅾️ *കൊ​റോ​ണ വൈ​റ​സി​ന്‍റെ വ്യാ​പ​നം ത​ട​യാ​ന്‍ ശ​ക്ത​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി ഓ​സ്ട്രേ​ലി​യ. ശ​വ​സം​സ്കാ​ര ച​ട​ങ്ങു​ക​ളി​ല്‍ 10 പേ​രി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ പ​ങ്കെ​ടു​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി സ്കോ​ട്ട് മോ​റി​സ​ണ്‍ അ​റി​യി​ച്ചു. വി​വാ​ഹ ച​ട​ങ്ങു​ക​ളി​ല്‍ അ​ഞ്ചു പേ​രി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ പ​ങ്കെ​ടു​ക്കാ​ന്‍ പാ​ടി​ല്ല. കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ന്‍ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക എ​ന്ന ല​ക്ഷ്യം മു​ന്‍​നി​ര്‍​ത്തി​യാ​ണ് ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും സ്കോ​ട്ട് മോ​റി​സ​ണ്‍ പ​റ​ഞ്ഞു. :രാ​ജ്യ​ത്തെ നി​ര​വ​ധി സ​ന്ദ​ര്‍​ശ​ക കേ​ന്ദ്ര​ങ്ങ​ള്‍ അ​ട​യ്ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 427 പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.*

🅾️ *കൊ​റോ​ണ വൈ​റ​സ് ബാ​ധ മൂ​ലം സിം​ബാ​ബ്‌​വെ​യി​ല്‍ ആ​ദ്യ മ​ര​ണം. പ്ര​മു​ഖ യു​വ ടെ​ലി​വി​ഷ​ന്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ സൊ​രോ​രോ മ​കാ​മ്ബ​യാ​ണ് (30) മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച ര​ണ്ടു പേ​രി​ല്‍ ഒ​രാ​ളാ​യി​രു​ന്നു മ​കാ​മ്ബ*

*⚽ കായികം, സിനിമ 🎥*
—————————>>>>>>>>>>

🅾️ *കോവിഡ്‌ രോഗബാധ സൃഷ്ടിച്ച പ്രതിസന്ധി നേരിടാൻ ശ്രീലങ്കൻ സർക്കാരിന്‌ ശ്രീലങ്കൻ ക്രിക്കറ്റ്‌ ബോർഡ്‌ രണ്ടര കോടി നൽകി.*

🅾️ *കോവിഡ്‌ പ്രതിരോധത്തിനായി പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം നൽകുമെന്ന് ഗൗതം ഗംഭിർ.*

🅾️ *ഗുസ്തി താരം ബജ്‌രംഗ്‌ പൂനിയ തന്റെ 6 മാസത്തെ ശമ്പളം കോവിഡ്‌ പ്രതിരോധത്തിനായി നൽകും*

🅾️ *കൊവിഡ് വൈറസ് പടര്‍ന്ന് പിടിക്കുന്നതിനെ തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവെച്ചതോടെ പ്രതിസന്ധിയിലായ മലയാളസിനിമയിലെ ദിവസവേതനക്കാര്‍ക്ക് സഹായവുമായി നടന്‍ മോഹന്‍ലാല്‍. സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയ്ക്ക് മോഹന്‍ലാല്‍ പത്ത് ലക്ഷം രൂപ നല്‍കും. രണ്ട് മാസത്തിലധികം തൊഴില്‍ നഷ്ട്ടപ്പെടുന്ന സാഹചര്യത്തില്‍ മലയാള സിനിമയിലെ അയ്യായ്യിരത്തിലധികം ദിവസവേതനക്കാരാണ് പ്രതിസന്ധിയിലായത്. പണം സ്വീകരിക്കുന്നതില്‍ അടിയന്തര തീരുമാനമെടുക്കാന്‍ ഫെഫ്‌കെയുടെ ജനറല്‍ കൗണ്‍സില്‍ നാളെ വെര്‍ച്വല്‍ യോഗം ചേരും.*

🅾️ *താര കല്യാണിന്റെ മകള്‍ സൗഭാഗ്യ അടുത്തിടെയാണ് വിവാഹിതയായത്. നര്‍ത്തകന്‍ കൂടിയായ അര്‍ജുന്‍ ആണ് സൗഭാഗ്യയുടെ ഭര്‍ത്താവ്. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. മകളുടെ വിവാഹം തനിക്ക് ഒരു സര്‍പ്രൈസ് ആയിരുന്നുവെന്ന് താര കല്യാണ്‍ പറയുന്നു. മഴവില്‍ മനോരമയുടെ പ്രോഗ്രാമിലാണ് താര കല്യാണ്‍ ഇക്കാര്യം പറയുന്നത്. പെട്ടെന്നൊരു ദിവസമായിരുന്നു മകള്‍ വിവാഹത്തിന് സമ്മതമാണ് എന്ന് പറഞ്ഞത്. അപ്പോള്‍ തന്നെ വിവാഹത്തീയ്യതി നിശ്ചയിക്കുകയായിരുന്നു. ഫാന്‍സി നമ്പർ വേണമെന്നുള്ളതുകൊണ്ടാണ് 20-02-2020 എന്ന തീയതി തിരഞ്ഞെടുത്തത്. വിവാഹക്ഷണക്കത്ത് പോലും അച്ചടിച്ചിരുന്നില്ല. പ്രീഡിഗ്രി കാലത്ത് തന്റെയെടുത്ത് ഡാന്‍സ് പഠിപ്പിച്ച വിദ്യാര്‍ഥിയാണ് അര്‍ജുന്‍.വിദ്യാര്‍‌ത്ഥികള്‍ ആരും എന്നെ ചോദ്യം ചെയ്യാറില്ല. ഒരു ദിവസം ഞാന്‍ വഴക്കു പറഞ്ഞപ്പോള്‍ അര്‍ജുന്‍ എന്നോട് തിരിച്ചു സംസാരിച്ചു. അന്ന് ഞാന്‍ അവനെ പ്രത്യേകമായി ശ്രദ്ധിക്കുകയും അവനെ വിളിച്ച്‌ സംസാരിക്കുകയും ചെയ്‍ത് പിണക്കം മാറ്റി. എന്റെ വിദ്യാര്‍ത്ഥി തന്നെ മകളുടെ ഭര്‍ത്താവാകുമെന്ന് കരുതിയില്ല. അവന്‍ മരുമകനല്ല, തന്റെ മകന്‍ തന്നെയാണെന്ന് താര കല്യാണ്‍ പറഞ്ഞു.*

🅾️ *കൊറോണ രോഗ വ്യാപനം തടയാന്‍ രാജ്യത്ത് 21 ദിവസം സമ്പൂർണ്ണ അടച്ചിടല്‍ (ലോക്ക് ഡൗണ്‍) പ്രഖ്യാപിച്ചതോടെ ഐ.പി.എല്‍ റദ്ദാക്കലിന്റെ വക്കില്‍. ചൊവ്വാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഐ.പി.എല്ലിന്റെ കാര്യത്തില്‍ ബി.സി.സി.ഐയുടെ മേല്‍ സമ്മര്‍ദമേറിയിരിക്കുകയാണ്. മാത്രമല്ല ഒളിമ്പിൿസ്‌ വരെ മാറ്റിവെച്ച സാഹചര്യത്തില്‍ ഇനി ഐ.പി.എല്ലുമായി മുന്നോട്ടുപോകുകയെന്നത് ബി.സി.സി.ഐക്ക് വെല്ലുവിളിയാകും. നേരത്തെ കോവിഡ്-19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച്‌ 29-ന് തുടങ്ങാന്‍ നിശ്ചയിച്ചിരുന്ന ഐ.പി.എല്‍ ഏപ്രില്‍ 15-ലേക്ക് നീട്ടിയിരുന്നു.രോഗത്തിന്റെ കാര്യത്തില്‍ ശമനമുണ്ടാകുമെന്ന് കരുതിയായിരുന്നു ഇത്. എന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ബി.സി.സി.ഐ നിലപാട് എന്തായിരിക്കുമെന്ന കാര്യമാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ഈ സാഹചര്യത്തില്‍ ഐ.പി.എല്ലിന്റെ കാര്യത്തില്‍ ഒന്നും പറയാനാകില്ലെന്നാണ് ബി.സി.സി.ഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയും പറയുന്നത്. ഐ.പി.എല്‍ നീട്ടിവെച്ചപ്പോഴുള്ള അതേ സാഹചര്യം തന്നെയാണ് ഇപ്പോഴുള്ളതെന്നും ഇക്കാര്യത്തില്‍ ഇപ്പോള്‍ തന്റെ പക്കല്‍ ഉത്തരമൊന്നുമില്ലെന്നും ഗാംഗുലി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ ടോക്കിയോ ഒളിമ്പിൿസും മാറ്റിവെച്ചിരുന്നു. കടുത്ത രാജ്യാന്തര സമ്മര്‍ദത്തെ തുടര്‍ന്നാണ് ഈ വര്‍ഷം ജൂലായിലും ഓഗസ്റ്റിലുമായി നടക്കേണ്ടിയിരുന്ന ടോക്കിയോ ഒളിമ്പിൿസ്‌ അടുത്ത വര്‍ഷം നടത്താന്‍ ജപ്പാനും രാജ്യാന്തര ഒളിമ്പിൿ കമ്മിറ്റിയും (ഐ.ഒ.സി) തീരുമാനമെടുത്തത്.

 

You might also like

Leave A Reply

Your email address will not be published.