ഇന്നത്തെ പ്രത്യേകതകൾ 30-03-2020

0

 

➡ ചരിത്രസംഭവങ്ങൾ

“`240 ബി.സി – ഹാലിയുടെ വാൽനക്ഷത്രത്തിന്റെ രേഖപ്പെടുത്തപ്പെട്ടതിൽ ആദ്യത്തെ സൗരപ്രദക്ഷിണം

1842 – ഡോക്ടർ ക്രോഫോഡ് ലോങ്ങ് ആദ്യമായി ശസ്ത്രക്രിയക്ക് അനസ്തീസിയ ഉപയോഗിച്ചു

1858 – ഹൈമൻ ലിപ്‌മാൻ ഇറേസർ പിടിപ്പിച്ച പെൻസിലിനു പേറ്റന്റ് എടുത്തു

1888 – ഇന്ത്യയിലെ ആദ്യ നിയമനിർമ്മാണസഭ തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ രൂപീകരിക്കപ്പെട്ടു.

1858- ഹൈമാൻ എൽ. ലിപ്മാൻ ഇറേസർ ഘടിപ്പിച്ച പെൻസിലിന് പേറ്റന്റ് എടുത്തു.

1867- 7.2 മില്യൺ ഡോളറിന് USA അലാസ്കയെ, റഷ്യയിൽ നിന്ന് വിലയ്ക്ക് വാങ്ങി

1870- അമേരിക്കയുടെ 15 മത് ഭരണഘടന ഭേദഗതി… വർണ വിവേചനമില്ലാതെ എല്ലാവർക്കും വോട്ടു ചെയ്യാൻ ഉള്ള അനുമതി.

1888- ശ്രീ മൂലം തിരുനാൾ രാമവർമ്മ മഹാരാജാവ്, തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ രൂപീകരണം സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.

1924- വൈക്കം സത്യാഗ്രഹം ആരംഭിച്ചു.

1981- അമേരിക്കൻ പ്രസിഡൻറ് റൊണാൾഡ്‌ റീഗന് നേരെ വധശ്രമം

1987- വർക്കല രാധാകൃഷ്ണൻ കേരള നിയമസഭാ സ്പീക്കറായി

1951 – റെമിങ്ടൺ റാൻഡ് ആദ്യത്തെ യൂണിവാക് -1 കമ്പ്യൂട്ടർ യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറൊയ്ക്ക് നൽകി.

1997 – യുണൈറ്റഡ് കിങ്ഡത്തിൽ ചാനൽ ഫൈവ് പ്രവർത്തനമാരംഭിച്ചു.“`

➡ _*ജന്മദിനങ്ങൾ*_

“`1968 – സെലിൻ ഡിയോൺ – ( ടൈറ്റാനിക്കിലെ പ്രസിദ്ധ ഗാനം ‘ മൈ ലൗ വിൽ ഗോ ഓൺ ‘പാടിയ സെലിൻ ഡിയോൺ )

1979 – ഗീതാലി നോറ ജോൺസ്‌ – ,( രവിശങ്കറിന്റെ മകളും പേരുകേട്ട ജാസ് ഗായികയും ആയ ഗീതാലി നോറ ജോൺസ്‌ )

1992 – പലക്‌ മുച്ഛൽ – ( എക് താ ടൈഗർ , ആഷിക്കി 2 , കിക്ക് , ആക്ഷൻ ജാൿസൻ , പ്രേം രതൻ ധൻ പായോഎം.സ്. ധോണി : ദ അൺടോൾഡ് സ്റ്റോറി , കാബിൽ തുടങ്ങി നിരവധി ചിത്രങ്ങളില് പിന്നണി ഗായികയും 21 വയസ്സിൽ ഏകദേശം എണ്ണൂറോളം ഹൃദ്രോഗികളായ കുട്ടികളുടെ ജീവിതങ്ങൾക്കു പുതുനാമ്പു മുളപ്പിക്കുവാൻ സഹായിച്ച് ചാരിറ്റി പ്രവർത്തനങ്ങളുടെ പേരിൽ ഗിന്നസ് ബുക്കിലും ലിംകാ ബുക്ക് ഓഫവേൾഡ്ഡ് റിക്കോര്ഡ്സിലും കയറുകയും ചെയ്ത പലക് മുഛൽ )

1949 – ഉഷ ദേവി ബോസ്‌ലെ – ( ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞ ഉഷാദേവി ബോസ്ലെ )

1909 – ലളിതാംബിക അന്തർജനം – ( ഒരു മുത്തശ്ശിയായിരിക്കേ എഴുതിയ “അഗ്നിസാക്ഷി” എന്ന ഒറ്റ നോവൽ കൊണ്ട് മലയാള സാഹിത്യ മനസ്സിൽ ചിര:പ്രതിഷ്ഠ നേടിയ പ്രശസ്തയായ കഥാകൃത്തും നോവലിസ്റ്റുമായിരുന്ന ലളിതാംബിക അന്തർജ്ജനം )

1913 – എം പി അപ്പൻ – ( നാല്പ്പതോളം കവിതാ സമാഹാരങ്ങൾ പ്രസിധീകരിച്ചിട്ടുള്ള കവിയും സാഹിത്യകാരനുമായിരുന്ന എം പി അപ്പൻ )

1908 – ദേവിക റാണി ചൗധരി – ( ബോളിവുഡിന്റെആദ്യത്തെ സ്വപ്നസുന്ദരിയായി വിശേഷിക്കപ്പെടുന്ന വ്യക്തിയും, ഇന്ത്യൻ ചലച്ചിത്രരംഗത്തെ ഏറ്റവും ഉയർന്ന ബഹുമതിയായ ദാദാ സാഹിബ് അവാർഡ് ആദ്യം ലഭിച്ച്ചവരും , 1933ൽ പുറത്തിറങ്ങിയ കർമ എന്ന സിനിമയില്‍ ഇന്ത്യയിൽ ആദ്യമായി നാലു മിനിറ്റ് ദൈർഘ്യമുണ്ടായിരുന്ന മുഴുനീള ചുംബനരംഗത്ത് യഥാര്‍ത്ഥ ജീവിതത്തിലെ ഭര്‍ത്താവായ ഹിമാന്ശു റായ് യോടൊപ്പം അഭിനയിച്ച് കോളിള്ളക്കം സൃഷ്ടിച്ച ദേവിക റാണി ചൗധരി )

1746 – ഫ്രാൻസിസ്കോ ഗോയ – ( കലയിലെ വസ്തുനിഷ്ഠ-വിധ്വംസക സ്വഭാവങ്ങളും നിറങ്ങൾ കൈകാര്യംചെയ്യുന്നതിൽ കാട്ടിയ ചങ്കൂറ്റവും, പിൽക്കാല കലാകാരന്മാരായ എഡ്വേർഡ് മാനെറ്റ് പാബ്ലോ പിക്കാസോ തുടങ്ങിയവർ മാതൃകയാക്കിയ സ്പെയിനിലെ രാജകുടുംബത്തിന്റെ ഔദ്യോഗിക ചിത്രകാരനും ദിന വൃത്താന്തകനും, ചിത്രകാരനും ഫലകനിർമ്മാതാവും പൗരാണിക കലാനായകന്മാരിൽ അവസാനത്തെ യാളും ആധുനികരിൽ മുമ്പനും, ആയിരുന്ന ഫ്രാൻസിസ്കോ ഗോയ )

1853 – വിൻസെന്റ്‌ വില്ലെം വാൻഗോഗ്‌ – ( തന്റെ ജീവിതകാലത്ത് കഠിനമായ ഉത്കണ്ഠയും മാനസിക അസ്വാസ്ഥ്യങ്ങളും വേട്ടയാടിയാതിനാല്‍ 37- മത്തെ വയസ്സിൽ താരതമ്യേന അപ്രശസ്തനായി ആത്മഹത്യ ചെയ്തെങ്കിലും ചിത്രങ്ങളുടെ വൈകാരികതയും വർണ്ണ വൈവിദ്ധ്യവും ഇരുപതാംനൂറ്റാണ്ടിലെ പാശ്ചാത്യകലയിൽ നിർണായക സ്വാധീനം ചെലുത്തുകയും മരണശേഷം നാൾക്കുനാൾ വർദ്ധിച്ചു. ലോകത്തേറ്റവുംതിരിച്ചറിയപ്പെടുന്നതും വിലയേറിയവയും ആയ ചിത്രങ്ങൾ വരച്ച ഡച്ച് ചിത്രകാരന്‍ വിൻസെന്റ് വില്ലെം വാൻ‌ഗോഗ്‌ )

1811 – റോബർട്ട്‌ ബുൻസൻ – ( ഗുസ്താഹ് കിർക്കോഫുമായിച്ചേർന്ന് നടത്തിയ പരീക്ഷണങ്ങൾക്കൊടുവിൽ സീസിയം, റുബീഡിയം എന്നീമൂലകങ്ങൾ കണ്ടെത്തി. വിവിധതരം ഗ്യാസ് പരീക്ഷണ സമ്പ്രദായങ്ങൾ നിർമ്മിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ലാബിലെ സഹായിയായ പീറ്റർ ഡെസേഗയുമായിച്ചേർന്ന് ബുൻസൻ ദീപം അദ്ദേഹം വികസിപ്പിച്ചെടുത്തു. ഇത് പരീക്ഷണശാലകളിൽ ഉപയോഗിക്കുന്ന ദീപങ്ങളിൽ വലിയ ഒരു കുതിച്ചുചാട്ടത്തിനു വഴിതെളിച്ചു. )“`

➡ _*ചരമവാർഷികങ്ങൾ*_

“`1938 – ഇ വി കൃഷ്ണപിള്ള – ( മലയാളത്തിലെ പ്രശസ്ത ഹാസ്യസാഹിത്യകാരനും പത്രാധിപരും നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും ബാലസാഹിത്യകാരനും അടുർ ഭാസിയുടെ പിതാവും ആയിരുന്ന ഇ.വി. കൃഷ്ണപിള്ള )

1995 – എം കുമാരൻ – ( പ്രൈവറ്റ് മെമ്പേഴ്സ് ബിൽസ് ആന്റ് റെസലൂഷൻ കമ്മിറ്റി ചെയർമാൻ , വടകര പഞ്ചായത്തംഗം, മലബാർ ജില്ലാബോർഡംഗം , വടകര മുനിസിപ്പൽ കൗൺസിലർ, കേരള സർവകലാശാല സെനറ്റംഗം സി.പി.ഐ. കോഴിക്കോട് ജില്ലാ കൗൺസിൽ സെക്രട്ടറി, സി.പി.ഐ. എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ഒന്നാം കേരളനിയമസഭയിൽ പേരാമ്പ്ര നിയോജകമണ്ഡലത്തേയും, നാലാം കേരളനിയമസയിൽ നാദാപുരം നിയോജകമണ്ഡലത്തേയും പ്രതിനിധീകരിച്ച സി.പി.ഐ നേതാവായിരുന്ന എം .കുമാരൻ )

2005 – ഒ വി വിജയൻ – ( കോളേജ് അദ്ധ്യാപകനായി ജീവിതം തുടങ്ങുകയും ശങ്കേഴ്സ് വീക്കിലിയിലും, പേട്രിയറ്റ് ദിനപത്രത്തിലും, കാർട്ടൂണിസ്റ്റായി ജോലി ചെയ്കയും പിന്നീട് സ്വതന്ത്ര പത്ര പ്രവർത്തകനാകുകയും ഫാർ ഈസ്റ്‍റേൺ ഇക്കണോമിക് റിവ്യൂ (ഹോങ്കോങ്ങ്), പൊളിറ്റിക്കൽ അറ്റ്‌ലസ്, ഹിന്ദു, മാതൃഭൂമി, കലാകൗമുദി എന്നിവയ്ക്കു വേണ്ടി കാർട്ടൂൺ വരക്കുകയും ഇത്തിരി നേരമ്പോക്ക് ഇത്തിരി ദർശനം എന്ന കാർട്ടൂൺ പരമ്പരയും ഇന്ദ്രപ്രസ്ഥം എന്ന രാഷ്ട്രീയവിശകലനപരമ്പരയും പ്രസിദ്ധീകരിക്കുകയും അടിയന്തരാവസ്ഥയെ പ്രവാചകതുല്യമായ ഉൾക്കാഴ്ചയോടെ ദീർഘദർശനം ചെയ്ത ധർമ്മപുരാണം എന്ന നോവലും, ഇരുപതാം നൂറ്റാണ്ടിലെ മലയാള സാഹിത്യത്തിലെ മഹാസംഭവം ആയ നോവല്‍ കാഴ്ചപ്പാടുകളെ മാറ്റിമറിച്ച ഖസാക്കിന്റെ ഇതിഹാസം എന്ന നോവലും രചിച്ച ഊട്ടുപുലാക്കൽ വേലുക്കുട്ടി വിജയൻ എന്ന ഒ.വി. വിജയൻ )

2016 – ബാബു ഭരദ്വാജ്‌ – ( 2006-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കലാപങ്ങൾക്കൊരു ഗൃഹപാഠം എന്ന നോവലിന്റെ രചയിതാവും, മലയാള മാദ്ധ്യമ പ്രവർത്തകനുമായിരുന്ന ബാബു ഭരദ്വാജ്‌ )

1930 – ശ്യാംജി കൃഷ്ണ വർമ്മ – ( ഇന്ത്യൻ സ്വാതന്ത്ര്യ സമരപ്രവർത്തകനുംഇന്ത്യയിലെ നാട്ടുരാജ്യങ്ങൾക്ക് സ്വയംഭരണം ആവശ്യപ്പെടുന്ന ഇന്ത്യൻ ഹോംറൂൾ സൊസൈറ്റി, ലണ്ടനിലെ ദ ഇന്ത്യൻ സോഷ്യോളജിസ്റ്റ് എന്നീ പ്രസ്ഥാനങ്ങളുടെ സ്ഥാപകനുമായിരുന്ന ശ്യാംജി കൃഷ്ണ വർമ്മ )

2002 – ആനന്ദ്‌ ബക്ഷി – ( 638 സിനിമകളിൽ 3500 ഓളം പാട്ടുകൾ രചിച്ച ഹിന്ദി സിനിമാ ലോകത്തെ പ്രസിദ്ധ ഗാന രചയിതാവ് ആനന്ദ് ബക്ഷി )“`

➡ _*മറ്റു പ്രത്യേകതകൾ*_

⭕ _ലോക ഇഡലി ദിനം_

⭕ _പലസ്തീൻ : ഭൂമി ദിനം ( പലസ്തീൻ മണ്ണിലുള്ള തങ്ങളുടെ അവകാശം ഉറക്കെ പ്രഖ്യാപിക്കുന്നതിനായി എല്ലാ മാർച്ച് 30നും ഫലസ്തീനികൾ ഈ ദിനം ആചരിക്കുന്നു)_

⭕ _ലോക വിഷാദ ദിനം (World bipolar day )_

🔴🔵🔴🔵🔴🔵🔴🔵🔴🔵🔴

You might also like

Leave A Reply

Your email address will not be published.